ആഫ്രിക്കൻ മല്ലി ഔഷധഗുണങ്ങൾ

ആഫ്രിക്കൻ മല്ലി,മല്ലി,ശീമ മല്ലി,മല്ലിയിലക്ക് പകരമായി ആഫ്രിക്കൻ മല്ലി,മല്ലിയിലക്കു പകരമായി ആഫ്രിക്കൻ മല്ലി.,ആഫ്രിക്കൻ മല്ലിയില,ആഫ്രിക്കൻ,ആഫ്രിക്കൻ മല്ലിയില ഗുണങ്ങൾ,മെക്സിക്കൻ മല്ലി,ആഫ്രിക്കൻ മല്ലിയില ഔഷധ ഗുണങ്ങൾ,മല്ലി കൃഷി,ആഫ്രിക്കൻ മല്ലി ഇല വളരെ എളുപ്പം നട്ടുവളർത്താം #stayhome #plant,മല്ലി ഇല,രസമല്ലി,വിദേശ മല്ലി,മല്ലി ഇല കൃഷി,മല്ലി ഇല കൃഷി ചെയ്യേണ്ട രീതി,ആഫ്രിക്കൻ മല്ലി എല്ലാ വീട്ടിലും കൃഷി ചെയ്യാം mexican coriander |africal malli | cilantro,മല്ലിയില


മല്ലി ഇലയ്ക്ക് പകരമായി ഭക്ഷണ സാധനങ്ങൾക്ക് രുചിയും മണവും വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സസ്യമാണ് ആഫ്രിക്കൻ മല്ലി. ഇതിനെ നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും മലയാളത്തിൽ അറിയപ്പെടുന്നു . ആഫ്രിക്കൻ മല്ലി എന്ന് അറിയപ്പെടുന്നങ്കിലും ഈ ചെടിയുടെ യഥാർഥ ജന്മദേശം കരീബിയന്‍ ദ്വീപുകളാണ് .

Botanical name : Eryngium foetidum .

Family : Apiaceae (Carrot family) 

രൂപവിവരണം .

നിലംപറ്റി വളരുന്ന വളരെ ചെറിയ ഒരു സസ്യമാണ് ആഫ്രിക്കൻ മല്ലി.തടിച്ചുകുറുകിയ കാണ്ഡത്തിൽ ഇലകൾ കൂട്ടമായി രൂപപ്പെടുന്നു .ഒരു അടി നീളമുള്ള ഇലകൾ വരെ ആഫ്രിക്കൻ മല്ലയിൽ കാണപ്പെടാറുണ്ട് .കടുത്ത പച്ചനിറത്തിൽ ചിരവയുടെ പല്ലിന്റെ ആകൃതിയിലാണ് ഇവയുടെ ഇലകൾ .ഇലകൾക്ക് നല്ല മിനുസമുണ്ടാകും . ഇതിന്റെ ഇലകൾക്ക് മല്ലി ഇലയുടെ അതെ ഗന്ധമാണ് .ഇലകളുടെ നടുക്കുനിന്നും ഇവയുടെ പൂക്കുല ഉണ്ടാകുന്നു . ഇതിന്റെ വിത്തുകൾ വഴിയാണ് പുതിയ ചെടികൾ ഉണ്ടാകുന്നത് .

ആഫ്രിക്കൻ മല്ലി വിവിധ ഭാഷകളിലെ പേരുകൾ .

Common name : Long Coriander , Wild coriander , Fitweed , Culantro , Mexican coriander 

Malayalam : African Malli.

Hindi : Ban dhania .

Telugu :  Bilati Dhonia. 

Kannada : Kaadu kotthambari

Bengali : Bon dhonia .

Gujarati : man-dhania , bon-dhania .

Tamil : Maims kothamalli .

ആഫ്രിക്കൻ മല്ലിയുടെ ഉപയോഗങ്ങൾ .

മല്ലിയില എന്നതുപോലെ കറികളിലും ,നോൺവെജിറ്റേറിയൻ കറികളിലും , ബിരിയാണികളിലും ചേർക്കാവുന്ന ഒരു സുഗന്ധവിളയാണ് ആഫ്രിക്കൻ മല്ലി. ഗന്ധത്തിലും രുചിയിലും മല്ലിയിലയെക്കാൾ മുമ്പിലാണ് ആഫ്രിക്കൻ മല്ലി.ചമ്മന്തി ,പലഹാരങ്ങൾ എന്നിവയിലെല്ലാം ആഫ്രിക്കൻ മല്ലി ഉപയോഗിക്കുന്നു .ഇവയുടെ ഇല ,വേര് ,വിത്ത് ,എന്നിവയിൽ നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു . കൂടാതെ ആഫ്രിക്കൻ മല്ലിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട് .

ആഫ്രിക്കൻ മല്ലിയുടെ ഔഷധഗുണങ്ങൾ .

ഔഷധങ്ങൾ ഉണ്ടാക്കാനും ആഫ്രിക്കൻ മല്ലി ഉപയോഗിക്കുന്നുണ്ട് .പനി,തലവേദന ,ആസ്മ ,വിശപ്പില്ലായ്മ , വയറിളക്കം, ഡയബറ്റിസ്, മലബന്ധം, ദഹനക്കേട് , വിളർച്ച , ന്യൂമോണിയ, ഛർദ്ദി എന്നിവയ്ക്കുള്ള ഔഷധമായി ആഫ്രിക്കൻ മല്ലി ഉപയോഗിക്കുന്നു.

ALSO READകല്ലൂർവഞ്ചി  ഔഷധഗുണങ്ങൾ .

ചില ഔഷധപ്രയോഗങ്ങൾ .

ആഫ്രിക്കൻ മല്ലി സമൂലം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പനി ,തലവേദന ,ഛർദ്ദി, നീർക്കെട്ട് ,വയറിളക്കം ,മലബന്ധം ,പ്രമേഹം ,ന്യൂമോണിയ എന്നിവയ്ക്ക് ആശ്വാസം കിട്ടും .

വയറുവേദന : ആഫ്രിക്കൻ മല്ലിയുടെ വേര് കഷായം വച്ച് കഴിച്ചാൽ വയറുവേദന ശമിക്കും .

ശരീരവേദന : ആഫ്രിക്കൻ മല്ലി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരവേദന മാറിക്കിട്ടും .

പല്ലുവേദന : ആഫ്രിക്കൻ മല്ലിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം സഹിക്കാവുന്ന ചൂടിൽ കവിൾകൊണ്ടാൽ പല്ലുവേദനയ്ക്ക് ശമനമുണ്ടാകും .

തേൾ വിഷം : ആഫ്രിക്കൻ മല്ലി വേര് പച്ചയ്ക്ക് അരച്ചു കഴിച്ചാൽ തേൾവിഷം ശമിക്കും .

ദഹനക്കേട് : ആഫ്രിക്കൻ മല്ലിയുടെ ഇല ചേർത്തുണ്ടാക്കുന്ന ചമ്മന്തി ദഹനക്കേട് ,വിശപ്പില്ലായ്മ തുടങ്ങിയവയ്ക്ക് പരിഹാരമാണ് . ആഫ്രിക്കൻ മല്ലിയുടെ ഇലയും ,കാന്താരി മുളകും ,വെളുത്തുള്ളിയും , ചുവന്നുള്ളിയും ,തേങ്ങാപ്പീരയും ചേർത്താണ്  ചമ്മന്തി തയ്യാറാക്കേണ്ടത് .

വായ്‌നാറ്റം : ആഫ്രിക്കൻ മല്ലിയുടെ ഇല വായിലിട്ട് പതിവായി ചവച്ചാൽ വായിലെ ദുർഗന്ധം മാറിക്കിട്ടും .

ആഫ്രിക്കൻ മല്ലി വളർത്തേണ്ട രീതി .

ആഫ്രിക്കൻ മല്ലിയുടെ വിത്ത് പാകിയും തൈകൾ പറിച്ചു നട്ടും  വളർത്താം ,ചട്ടിയിലോ ,ഗ്രോബാഗിലോ ,തറയിലോ ആഫ്രിക്കൻ മല്ലി നട്ടുവളർത്താം .തറയിൽ നട്ടാൽ യാതൊരുവിധ പരിചരണവും ഇല്ലാതെ ആഫ്രിക്കൻ മല്ലി തഴച്ചു വളരും . വേനൽക്കാലത്ത് നനച്ചുകൊടുക്കണം . ഒരു മൂട് നട്ടാൽ ഒരു വർഷത്തിനുള്ളിൽ ആ പരിസരത്താകെ ഇതിന്റെ പുതിയ വിത്തുകൾ കിളിർക്കും . Buy Online - African Malli

Previous Post Next Post