ആട്ടക്കായ് ഔഷധഗുണങ്ങൾ

 

medicinal plants,medicinal plants and their uses,medicinal plants names,herbal plants,medicinal plants malayalam,medicinal plants names and pictures,list of medicinal plants,ayurvedic plants and their uses,medicinal plants at home,medicinal plants in malayalam,ayurvedic plants and uses,ayurvedic plants at home,medicinal plants uses,medicinal plants name,medicinal plants around us,plant pekkummatti,plant colocynthis,plant,putranjiva roxburghii

കേരളത്തിലെ വനത്തിലുടനീളം കാണപ്പെടുന്നതും തറയിലൂടെ പടർന്നു വളരുന്നതുമായ ഒരു വള്ളിച്ചെടിയാണ് ആട്ടക്കായ് . മലയാളത്തിൽ ആനകോമ്പൻ വെള്ളരി , പേക്കുമ്മട്ടി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു . Botanical name : Citrullus colocynthis . Synonyms : Cucumis colocynthis , Colocynthis vulgaris . Family : Cucurbitaceae (Pumpkin family) .

ചെടിയുടെ പ്രത്യേകതകൾ .

തറയിലൂടെ പടർന്നു വളരുന്ന ഒരു ഏകവർഷി സസ്യമാണ് ആട്ടക്കായ്. ഇതിന്റെ തണ്ടുകൾ മുഴുവൻ രോമാവൃതമാണ് .ഇവയുടെ ഇലകൾക്ക് കൈപ്പത്തിയുടെ ആകൃതിയാണ് . ഇലകൾ കൈവിരൽ പോലെ വിഭജിച്ചിരിക്കുന്നു .പൂക്കൾക്ക് ഇളം മഞ്ഞ നിറമാണ് .ഇതിന്റെ ഫലം ഗോളാകൃതിയിലാണ്  . ഫലത്തിന്റെ പുറത്തുകൂടി വെള്ളനിറത്തിലുള്ള വരകൾ കാണപ്പെടുന്നു . ഫലത്തിനുള്ളിലെ മാംസളഭാഗത്തിന് കയ്പ്പ് രസമാണ് . ഇതിന്റെ ഉള്ളിൽ വിത്തുകൾ കാണപ്പെടുന്നു .വിത്തുകൾക്ക് ഇളം തവിട്ടുനിറമാണ് .

ആട്ടക്കായ് വിവിധ ഭാഷകളിലെ പേരുകൾ .

Common name : Bitter Apple , Colocynth , Bitter cucumber . Malayalam name  : Attakai , Pekummatty , Anakomban vellari .  Tamil name : Petikari . Hindi name : Indrayan . Kannada name : Hamekkae , Hara-mekki-kayi . Telugu name : Paparabudam , Kuturu budama . Bengali name : Makhal . Marathi name : Kadu-Indravani . Sanskrit Name Indravaruni .

രാസഘടകങ്ങൾ .

ഇതിന്റെ ഫലത്തിൽ കയ്‌പ്പു പദാർത്ഥങ്ങളായ കൊളോസിൻഥിൻ , കൊളോസിൻഥിറ്റിൻ  എന്നിവ അടങ്ങിയിരിക്കുന്നു . വിത്തിൽ ഒരു സ്ഥിര തൈലം ,ഗ്ലൂക്കോസൈഡ് , ടാനിൻ , പ്രൊട്ടോസ്റ്റിറോലിൻ ,ഹൈഡ്രോകാർബണുകൾ , ആൽക്കലോയിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു . വേരിൽ സാപോണിൻ , എലാറ്റെറിൻ , ഹെൻട്രിയാകൊൺടേൻ എന്നിവ അടങ്ങിയിരിക്കുന്നു .

ഔഷധഗുണങ്ങൾ .

ആയുർവേദത്തിൽ ശക്തമായ ഒരു വിഷഹരൗഷധമാണ് ആട്ടക്കായ് .  ഈ സസ്യത്തിൽ നിന്നുമെടുക്കുന്ന ടിങ്ചർ സന്ധിവാതം ,ആമവാതം എന്നിവയെ ശമിപ്പിക്കുന്നു .കൂടാതെ ശക്തമായ വിരേചനമുണ്ടാക്കാനുള്ള കഴിവുണ്ട് .  ,വ്രണം , കൃമി ശല്ല്യം  , മഹോദരം , മഞ്ഞപ്പിത്തം , ചുമ ,ആസ്മ ,ശ്വാസതടസ്സം , ചർമ്മരോഗങ്ങൾ , മുറിവ് , വ്രണങ്ങൾ എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .

ALSO READ : ഏകനായകം ( പൊൻകരണ്ടി ) ഔഷധഗുണങ്ങൾ .

ഔഷധയോഗ്യഭാഗം : വേര് , വിത്ത് . സമൂലം .

രസാദിഗുണങ്ങൾ .

രസം  : തിക്തം , കടു . ഗുണം  : രൂക്ഷം , തീക്ഷ്ണം . വീര്യം : ഉഷ്ണം . വിപാകം  : കടു 

സർപ്പവിഷം : ആട്ടക്കായുടെ വേര് 25 ഗ്രാം 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 60 മില്ലിയാക്കി വറ്റിച്ച് 30 മില്ലി വീതം ദിവസം 2 നേരം വീതം ഒരാഴ്ച്ച കഴിച്ചാൽ സർപ്പവിഷം ശമിക്കും .

മഞ്ഞപ്പിത്തം : ആട്ടക്കായുടെ വേരും ,ഫലവും കൂടി അരച്ച് കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും . 

വയറിളക്കം : ആട്ടക്കായ് സമൂലം കഷായം വച്ച് കഴിച്ചാൽ വയറിളക്കം മാറും .

ആമവാതം : ആട്ടക്കായുടെ വേരും സമം തിപ്പലിയും ചേർത്തരച്ച് ഒരു ഗ്രാം വീതമുള്ള ഗുളികകളാക്കി ഓരോ ഗുളിക രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ ആമവാതം ശമിക്കും .

പ്രത്യേക ശ്രദ്ധയ്ക്ക് .

അറിയാവുന്ന വൈദ്യന്മാരുടെ നിർദേശപ്രകാരം വേണം ആട്ടക്കായ് ഔഷധമായി ഉപയോഗിക്കാൻ .ഗർഭിണികൾ ആട്ടക്കായ്  ചേർത്തുണ്ടാകുന്ന ഔഷധങ്ങൾ കഴിക്കാൻ പാടില്ല .


Previous Post Next Post