സാമ്പാർ ചീര | പരിപ്പുചീര | Talinum fruticosum

സാമ്പാർ ചീര,ചീര സാമ്പാർ,സാമ്പാര് ചീര ഗുണങ്ങള്,ചീര,സാമ്പാർ ചീരയുടെ ഗുണങ്ങള്‍,ചീര റെസിപ്പി,ചീര തോരൻ,സിലോൺ ചീര,സിലോണ് ചീര,ചീര വിഭവങ്ങൾ,ചീര തോരൻ മലയാളം,ചീര വിഭവങ്ങൾ മലയാളം,ചീര തോരൻ വെക്കുന്നത്,മുട്ടചേർത്തുണ്ടാക്കിയ സാമ്പാർ ചീര തോരനും ചീര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും,ചീര തോരൻ വെക്കുന്ന വിധം,ചീര തോരൻ ഉണ്ടാക്കുന്ന വിധം,ചീര തോരൻ വെക്കുന്നത് എങ്ങനെ,പരിപ്പുചീര,ചീരക്കറി,palak sambar,sambar recipe,palak sambar recipe,perfect sambar recipe,sambar

 

 

Botanical name Talinum fruticosum
Synonyms Talinum triangulare
Portulaca triangularis
Portulaca fruticosa
 Family  Portulacaceae (Purslane family)
Common name Ceylon Spinach
Waterleaf
Surinam purslane
Philippine spinach
Florida spinach
potherb fameflower

 

നമ്മുടെ നാട്ടിൽ പറമ്പുകളിലും മറ്റും യാതൊരു പരിചരണവുമില്ലാതെ തഴച്ചു വളരുന്ന ഒരു സസ്യമാണ് സാമ്പാർ ചീര . പരിപ്പുചീര ,വഷളൻ ചീര എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു .രണ്ടടി ഉയരത്തിൽ വരെ വളരുന്ന ഈ സസ്യത്തിന്റെ ഇലയും തണ്ടും വളരെ  മാംസളമാണ് .വയലറ്റ് നിറത്തിലുള്ള പൂക്കളും  മഞ്ഞ നിറത്തിൽ കായ്കളും ഈ സസ്യത്തിൽ കാണാം. കായ്‌ക്കുള്ളിൽ ചീര വിത്തു പോലെ ചെറിയ കറുത്ത വിത്തുകളും കാണപ്പെടുന്നു .ആകർഷകമായ പച്ചപ്പും വയലറ്റ് പൂക്കളുടെ ഭംഗിയും സാമ്പാർ ചീരയ്ക്കു പൂന്തോട്ടത്തിൽ പലരും സ്ഥാനം കൊടുക്കാറുണ്ട് .

പണ്ടുകാലത്ത് ധാരാളമായി പച്ചക്കറിയായി  ഉപയോഗിച്ചിരുന്നതും എന്നാൽ ഇപ്പോൾ ആരും അധികം ഉപയോഗിക്കാത്തതുമായ ഒരു സസ്യമാണ് സാമ്പാർ ചീര. പണ്ടുകാലം മുതലേ സാമ്പാറിൽ മറ്റു പച്ചക്കറികളോടൊപ്പം ഈ സസ്യവും ഉപയോഗിച്ചു വരുന്നു .വെണ്ടയ്ക്കയുടെ അതേ രുചിയും കൊഴുപ്പും ഈ സസ്യത്തിനുണ്ട് .സാമ്പാറിൽ ഈ ചീര ഉപയോഗിക്കുന്നത് കൊണ്ടാണ്   സാമ്പാർ ചീര എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .കൂടാതെ ചീരപോലെ തോരനും മറ്റു കറികളുമുണ്ടാക്കാൻ ഈ സസ്യം ഉപയോഗിച്ചിരുന്നു .മറ്റു പച്ചക്കറികളുമായി താരതമ്മ്യം ചെയ്യുമ്പോൾ സാമ്പാർ ചീരയിൽ ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട് .


രോഗപ്രധിരോധശക്തിയും ,ആരോഗ്യവും നൽകുന്ന സാമ്പാർ ചീര വിറ്റാമിൻ A യുടെ കലവറയാണ് .കൂടാതെ കാൽസ്യം ,ഫോസ്ഫറസ് ,ഇരുമ്പ് എന്നിവയും ധാരാളമുണ്ട് .ആന്റി ഓക്‌സിഡന്റുകൾ ഏറെയുള്ളതിനാൽ രോഗങ്ങളെ പ്രതിരോധിക്കുകയും ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് വിളർച്ച അകറ്റി ശരീരത്തിന് ഉന്മേഷം നൽകുകയും ചെയ്യും .സാമ്പാർ ചീരയിൽ കലോറി വളരെ കുറവാണ് .പ്രമേഹ രോഗികൾക്കും വളരെ ഉത്തമമാണ് സാമ്പാർ ചീര .കൂടാതെ അസ്ഥിസംബന്ധമായ രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനും സാമ്പാർ ചീരയ്ക്ക് കഴിവുണ്ട്


Previous Post Next Post