കാട്ടുപുകയില | Lobelia nicotianifolia

 

tobacco,wild and tobacco,red tobacco clone,wild tobacco,curing tobacco,mancera red tobacco,red tobacco,pipe tobacco,indian tobacco,paris corner wild and tobacco,wild & tobacco,#tobacco,wild tobacco bush.,wild and tobacco emir,tobacco plant,aztec tobacco,tobacco lords,strong tobacco,drying tobacco,paris corner wild tobacco,illegal tobacco farm,growing tobacco,rolling tobacco,organic tobacco,smoking tobacco,tobacco history,chewing tobacco,വിഷസസ്യങ്ങൾ,വിഷ സസ്യങ്ങൾ,വിഷഔഷധ സസ്യങ്ങൾ,മൃഗങ്ങൾ,എരിക്ക് ഔഷധസസ്യം,വിഷാംശം,വിഷചെടികൾ,വിഷച്ചെടി,മൂവില,മൃഗങ്ങളെ തിന്നുന്ന ചെടികൾ,ചെടികൾ നടുന്ന വിധം,a to z,a to z study tips,worldomatic,worldomatic shorts,shorts,short video,fact,uniques_facts,malayalam fact,facts,top facts,fact malayalam,top ten malayalam

Botanical name Lobelia nicotianifolia         
Lobelia inflata Linn
 Family Campanulaceae
Common name Wild Tobacco
Hindi Dhawal, Narasala
Sanskrit म्रित्युपुष्प Mrityupushpa
म्रदुछड़ Mriduchhada
Telugu Adavipogaku
అడవి పొగాకు
Kannada ಕಾಡುಹೊಗೆಸೊಪ್ಪು Kaduhogesoppu,
ಕಂದಲೆ Kandale
Tamil Upperichedi
காட்டு புகையிலை

Bengali Badanala
নাল, বাদানাল
രസാദിഗുണങ്ങൾ

രസം
കയ്പ്പ് ,എരിവ്
വീര്യം ഉഷ്ണം
ഗുണം
ലഘു,തീക്ഷ്ണം

 

ഏകദേശം 3 മീറ്റർ ഉയരത്തിൽ വളരുന്ന ഏകവർഷിയോ ദ്വിവർഷിയോ ആയ ഒരു കുറ്റിച്ചെടിയാണ് കാട്ടുപുകയില .ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്  കൂടുതലായും വളരുന്നത്  .കേരളത്തിൽ മലബാർ ഭാഗത്താണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .ഇതിന്റെ തണ്ട് കുഴൽ പോലെയുള്ളതാണ്. മുകളിലേക്ക് ശാഖകൾ ഉണ്ടാകുന്നു. മുകളിലേക്ക് വളരുന്തോറും ഇതിന്റെ ഇലകൾക്ക് വലിപ്പംകുറഞ്ഞു വരുന്നു.ഇതിന്റെ ഇലകൾ രോമിലവുമായിരിക്കും. പൂക്കൾ വലുപ്പമുള്ളതും  വെളുപ്പുനിറത്തോടു കൂടിയതുമാണ്. പൂക്കളിൽ ദുർഗന്ധത്തോടുകൂടിയ വഴുവഴുത്ത, മഞ്ഞ നിറത്തിലുള്ള ഒരു ദ്രാവകമുണ്ട് .

 


 

ഒരു വിഷച്ചെടിയാണ് കാട്ടുപുകയില .ഇതിന്റെ ഇല ,കറ ,വിത്ത് എന്നിവയിൽ വിഷാംശം അടങ്ങിയിരിക്കുന്നു .സാധാരണ പുകയിലച്ചെടിപോലെ  സാമ്യമുള്ള ഒരു ചെടിയാണ് ഇത് .പുകയിലയിലുള്ള നിക്കോട്ടിന്റെ വിഷഗുണങ്ങളെല്ലാം കാട്ടുപുകയിലയിലും അടങ്ങിയിട്ടുണ്ട് . വേഴൽ എന്ന പേരിലും കാട്ടുപുകയില അറിയപ്പെടും 


ഇതിന്റെ വിഷമയ ഭാഗങ്ങൾ ഉള്ളിൽ കഴിച്ചാൽ ശരീരം ചുട്ടുനീറുകയും കോച്ചിപ്പിടിക്കുകയും മോഹാലസ്യം  ഉണ്ടാകുകയും ചെയ്യും .ശ്വാസോച്ഛ്വാസത്തെ സഹായിക്കുന്ന പേശികൾക്ക് മരവിപ്പും തളർച്ചയും ഉണ്ടായി  മരണം സംഭവിക്കാം .ഇലയോ ,വിത്തോ  അമിത അളവിൽ ഉള്ളിൽ പോയാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും .കൂടാതെ ഈ സസ്യത്തിന്റെ കറ ശരീരത്തിൽ വീണാൽ അസഹനീയമായ ചൊറിച്ചിലും പൊള്ളലും ഉണ്ടാകും . ഇതിന്റെ വിഷമയ ഭാഗങ്ങൾ ഉള്ളിൽ കഴിച്ചു വിഷബാധയുണ്ടായാൽ ആമാശയക്ഷാളനം ചെയ്യണം .കൂടാതെ  രോഗിയിൽകാണുന്ന മറ്റു  ലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സകളും ചെയ്യണം .


ഔഷധഗുണങ്ങൾ 


തേൾവിഷം ,ആസ്മ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽസയ്ക്ക് കാട്ടുപുകയില ഉപയോഗിക്കാറുണ്ട്. ശ്വാസകോശത്തിൽ കെട്ടിക്കിടക്കുന്ന  കഫത്തെ ഇളക്കിക്കളയുന്നതിനുള്ള ശക്തി കാട്ടുപുകയിലയ്ക്കുണ്ട് .



Previous Post Next Post