തിരുക്കള്ളി | Euphorbia tirucalli

 


ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു  കുറ്റിച്ചെടിയാണ് തിരുക്കള്ളി .ചിലപ്പോൾ ഇത് ചെറു വൃക്ഷമായും വളരാറുണ്ട് .ബംഗാൾ ,ബീഹാർ ,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നു .പലരും ഇതിനെ വേലിച്ചെടിയായി നട്ടുവളർത്താറുണ്ട് .മറ്റു കള്ളിച്ചെടികളെ പോലെ പാൽ പോലെയുള്ള കറ ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അടങ്ങിയിട്ടുണ്ട് .എന്നാൽ ഇവയുടെ തണ്ടിന് കട്ടിയും ബലവും കൂടുതലാണ് 

plant detective,dr. ashok choudhary,plant pathology,cactus,pencil cactus,succulent plant,euphorbia plant,terrace,garden,terrace & gardening,green roof top,tree,ant man full movie in hindi,babu babu babu,bhunti new episode,bubble,edir neechchal serial today episode,how to propagate cactus,pencil cactus plant,succulent propagation,pencil cactus care,pencil cactus propagation,how to grow pencil cactus,plants,gardening,garden is my passion,tirucalli,euphorbia tirucalli,australia,uk,fire,ant man full movie in hindi,live home,fire stick,fire sticks,edir neechchal serial today episode,plant malayalam,bhaachambal tree,gardening in hindi,gardening in the uk,malayalam garden tips,gardening tips in hindi,plants that can kill you,how to propagate cactus,pencil cactus,pencil cactus plant,succulent propagation,plant detective,dr. ashok choudhary,plant pathology,pencil cactus grow,വിഷചെടികൾ,പൂച്ചെടികൾ,ചെടികൾ,poison plants for dogs വിഷചെടികൾ വളർത്താൻ പാടില്ലാത്ത ചെടികൾ,ചെടികൾ തഴച്ചു വളരാൻ,ചെടികൾ നടുന്ന വിധം,ചെടികൾ വൻ വില കുറവിൽ,ചെടികൾ പൂക്കാൻ,ചെടികൾ നടുന്നത്,ചെടികൾക്കുള്ള വളം,ചെടികൾ നന്നായി വളരാൻ,പത്തുമണി ചെടി,സര്പ്പ പോള ചെടി,വിഷസസ്യങ്ങൾ,വിഷഔഷധ സസ്യങ്ങൾ,മൂവില,എരിക്ക്,ഔഷധപയറുകൾ,വേങ്ങയെ കുറിച്ച് അറിയേണ്ടതെല്ലാം,തക്കാളി കൃഷി,എരിക്ക് ഔഷധസസ്യം,ആടിന്റെ വയറിളക്കം

 

നിവർന്നു വളരുന്ന ഈ ചെടിയുടെ ഇലകൾ വളരെ ചെറുതും ഞെട്ടില്ലാത്തതും പെട്ടന്ന് പൊഴിയുന്നവയുമാണ് .നീണ്ടുരുണ്ട പച്ച നിറത്തിലുള്ള അനവധി ശിഖിരങ്ങൾ നാലുപാടും ചിതറി നിൽക്കും .മറ്റു കള്ളിച്ചെടികളെ പോലെ ഇവയ്ക്ക് മുള്ള് ഉണ്ടായിരിക്കില്ല .വളരെ അപൂർവ്വമായേ ഈ സസ്യം പുഷ്പ്പിക്കാറൊള്ളു .ഇതിന്റെ തണ്ട് ഒടിച്ചു നട്ടാൽ ഏതുമണ്ണിലും തനിയെ വളരുന്നതാണ് .ഈ ചെടിയുടെ ജന്മദേശം ആഫ്രിക്കയാണ് .


ഈ സസ്യത്തിലുടനീളം അടങ്ങിരിക്കുന്ന കറയിൽ വിഷാംശം അടങ്ങിയിട്ടുണ്ട് .ഇതിന്റെ  കറ ഉള്ളിൽ കഴിച്ചാൽ ശക്തിയായ വയറിളക്കവും ഛർദ്ദിയും ഉണ്ടാകും . കൂടാതെ തൊണ്ടയിലും ആമാശയത്തിലും പൊള്ളലും വീക്കവും ഉണ്ടാകും . കണ്ണിൽ വീണാൽ കാഴ്ച്ചശക്തി നഷ്ടപ്പെടും . മുറിവിൽ പുരണ്ടാൽ വേദനയും ശക്തമായ  നീറ്റലും ഉണ്ടാകും . പണ്ട് ഗർഭം അലസിപ്പിക്കാൻ ഇതിന്റെ ഇളം തണ്ട് ഗർഭാശയ മുഖത്തേയ്ക്കു കടത്തി വയ്ക്കാറുണ്ടായിരുന്നു . ഒരു ജീവികൾ പോലും തിരുക്കള്ളിയുടെ ഇലയോ തണ്ടോ ഭക്ഷിക്കാറില്ല .

Botanical name Euphorbia tirucalli
Synonyms  Euphorbia media
 Euphorbia scoparia
 Euphorbia viminalis
 Tirucalia indica
Family Euphorbiaceae
(Castor family)
Common name Pencil Tree
Aveloz
Indian tree spurge
Naked lady
Pencil cactus
Milk bush
 Hindi उंगली थौर Anglithor
Barki-sehund
barki-thohar
Gangli-thor

Tamil Chakkalavi
Chatukalavi
Kalli
Telugu Chemadu
Chemudu
Jamudu
Kannada Bonta-kalli
Bontakalli
Bontekalli  

Marathi Kada nivali
Nevli
Nirval 
Malayalam Thirukkalli
തിരുക്കള്ളി
Gujarati ખરસાની Kharsani
Sanskrit Bahukshira
Dandasruha
Dandathuhara
രസാദിഗുണങ്ങൾ
രസം
എരിവ്
ഗുണം തീക്ഷ്ണം ,ലഘു ,സ്‌നിഗ്ധം  
വീര്യം
ഉഷ്‌ണം

തിരുക്കള്ളി കഴിച്ചുണ്ടാകുന്ന വികാരങ്ങൾ  ശമിക്കാൻ  ചെറുചീര സമൂലം ഇടിച്ചു പിഴിഞ്ഞ നീരും അതെ അളവിൽ പാലും എടുത്ത്  പഞ്ചസാരയും ചേർത്ത് കൂടെക്കൂടെ കഴിക്കുക. പ്രത്യൗഷധമായി നെയ്യോ പുളിയില അരച്ച കൽക്കമോ കൊടുക്കാം.

ഔഷധഗുണങ്ങൾ 

ഉള്ളിൽ കഴിക്കാനുള്ള ഔഷധങ്ങൾക്കൊന്നും  തിരുക്കള്ളി ഉപയോഗിക്കാറില്ല  .ഇതിന്റെ കറ അരിമ്പാറയുടെ മുകളിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ അരിമ്പാറ പൂർണ്ണമായും മാറുന്നതാണ് .ഇതിന്റെ കറ പഞ്ഞിയിൽ മുക്കി പല്ലുവേദനയുള്ള ഭാഗത്തു വച്ചാൽ വേദനയ്ക്ക് ശമനം കിട്ടും ,ഉള്ളിൽ പോകാതെ ശ്രദ്ധിക്കണം .വയറിളക്കാൻ ഇതിന്റെ രണ്ടുതുള്ളി കറ തേനിൽ ചാലിച്ച് കഴിച്ചാൽ മതിയാകും .വാത രോഗമുള്ളവർ ഇതിന്റെ കറ പുറമെ പുരട്ടിയാൽ ആശ്വാസം കിട്ടും .
 


Previous Post Next Post