വിശാഖം നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ | Vishakam Nakshatra phalam

Vishakam Nakshatra phalam,വിശാഖം നക്ഷത്രഫലം,വിശാഖം നക്ഷത്രഫലം 2023,വിശാഖം,നക്ഷത്രഫലം,വിശാഖം 2019,നക്ഷത്രഫലം 2023,വിശാഖം 2020 സന്പൂർണ്ണ വർഷഫലം,വേദിക് അസ്റ്റ്രൊറ്റൈംസ്,ലോട്ടറി എടുത്താൽ അടിക്കും ഉറപ്പ്,ജ്യോതിഷവാർത്ത,#കർക്കിടകംരാശി,ഇന്നത്തെ ജ്യോതിഷം,#കർക്കിടകംരാശി2023,manthram,astrology,manthra,jyothisham,vasthu vidya,kanippayoor,hindu,temple,vastu shastra tips,horoscope compatibility,astrology compatibility,vastu house design,astrology consultation,vastu.nakshatra phalam,vishakam,punartham nakshatra phalam,punartham nakshatra phalam 2022,punartham nakshatra phalam 2023,vishakam nakshatra phalam,vishakam nakshatra bhalam,vishakam nakshatra phalam in malayalam,vishakam nakshatra phalam 2023 in malay...,vishakam nakshatra phalam 2022 in malay...,vishakam nakshatra phalam 2022 in malayalam,vishakam nakshatra phalam 2023 in malayalam,visakham nakshatra phalam,makam nakshatra phalam 2022,vishakham,nakshathra phalam

 

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
വിശാഖം നക്ഷത്രം
വൃക്ഷം വയ്യങ്കത (Flacourtia montana)
മൃഗം സിംഹം
പക്ഷി കാക്ക
ദേവത ഇന്ദ്രാഗ്നി
ഗണം ആസുര ഗണം
യോനീ പുരുഷയോനീ
ഭൂതം അഗ്നി

 

വിശാഖം നക്ഷത്രത്തില്‍ ജനിച്ചവർ  തേജസ്സും,സൌന്ദര്യവും ആകര്‍ഷണീയതയും ഉണ്ടായിരിക്കും. ഇവർ  മധുരമായി സംസാരിക്കുകയും ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്യും.വട്ടമുഖമാണ് സാധാരണ ഇവർക്കുള്ളത്. ചിലർ നല്ല സുന്ദരൻമാരായി കാണുന്നു.  സത്യധര്‍മ്മങ്ങളിൽ  വ്യതിചലിക്കാത്ത ഇവര്‍ സ്വന്തം പരിശ്രമത്തിലൂടെയാണ്  ജീവിതത്തില്‍ വിജയിക്കുക. ഈശ്വരഭക്തിയും നീതിബോധവുമുള്ളവരായിരിക്കും .വിശാഖം നക്ഷത്രക്കാർക്ക് മേധാവിത്വ മനോഭാവവും പ്രായോഗിക ബുദ്ധിയും ഉണ്ടായിരിക്കും.ഇവരിൽ പലരും പരിശ്രമശീലരും തൻകാര്യം നോക്കുന്നതിലും രഹസ്യങ്ങൾ
സൂക്ഷിക്കുന്നതിൽ അതിനിപുണരുമായി കാണുന്നു.


നക്ഷത്രജാതകർ കുടുംബപാരമ്പര്യവും മഹിമയും ചിന്തിച്ച് ഊറ്റം കൊള്ളുന്നവരാണ് . വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്നവർക്ക്  അമിതമായ ഈര്‍ഷ്യയും പിശുക്കും ഉണ്ടായിരിക്കും.പിശുക്ക് കൂടുതലാണെങ്കിലും അറിയാതെ പണം കയ്യിൽ നിന്നും പോകും .ഒരു നിശ്ചിത ലക്ഷ്യത്തിലെത്താൻ  അദ്ധ്വാനിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണ് .ശരിയായ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുവാനും അന്യരെ സഹായിക്കുവാനും മനസുള്ളവരാണ് .എങ്കിലും എല്ലാവരോടും ഈര്‍ഷ്യ തോന്നുക ഇവരുടെ പ്രത്യേകതയാണ് .മറ്റുള്ളവര്‍ എന്തു പറഞ്ഞാലും അതിനെ എതിര്‍ക്കുകയും സ്വന്തം തീരുമാനങ്ങളില്‍ അടിയുറച്ച്‌ നില്‍ക്കുകയും ചെയ്യുന്നതാണ്  ഇവരുടെ പ്രധാനസ്വഭാവം  .സംഭാഷണങ്ങൾ കുശലതയോടുകൂടി മാത്രമേ ഇവർ നടത്തുകയുള്ളൂ.  പലരും പരസ്ത്രീഗമനം ഉള്ളവരും മദ്യസേവ ചെയ്യുന്നവരുമായി കാണുന്നു. പരസ്ത്രീഗമനം ബാഹ്യദൃഷ്ടിക്ക് ഗോചരമാകാതെ സൂക്ഷിക്കാൻ മിടുക്കരാണ്. 


പുതിയ പുതിയ സാഹചര്യങ്ങളിൽ ജീവിക്കാനും കുടുംബാംഗങ്ങളിൽ നിന്ന് അകന്നു ജീവിക്കാനും ആഗ്രഹിക്കുന്ന ഒരു വിഭാഗത്തെയും വിശാഖം നാളുകാരിൽ കണ്ടുവരുന്നുണ്ട്.ഈ നക്ഷത്രത്തില്‍ ജനിച്ചവർക്ക്‌ ബാല്യകാലം ക്ലേശകരവും യൗവ്വനകാലം മുതല്‍ സാമ്പത്തിക പുരോഗതിയുമുണ്ടാകും.മാതാവിൽ നിന്നുള്ള ഗുണാനുഭവങ്ങൾ വളരെ കുറവായേ ഇവർക്ക് ലഭിക്കുകയുള്ളു.മാതൃമരണം, മാതൃവിരഹം എന്നിവ അധികംപേരിലും കാണുന്നു.സ്ഥിരമായ രോഗങ്ങളൊന്നും ഇവർക്കുണ്ടാകാറില്ല വിശാഖം നക്ഷത്രജാതരെങ്കിലും ചിലർ ധാരാളിത്തമുള്ളവരായും കാണുന്നു. അന്നദാനം ചെയ്യുന്നതിന് ഇവർക്ക് യാതൊരു മടിയുമില്ല 

വിശാഖം നാളിൽ ജനിച്ച സ്ത്രീകൾ നല്ല കുടുംബിനികളായിരിക്കും.കുലീന മുഖഭാ
വമായിരിക്കും അധികം പേരിലും. അലങ്കാരങ്ങളും ആഭരണങ്ങളും കൊണ്ട് മോടികൂട്ടാൻ ഇവർക്ക് അശ്ശേഷം താൽപര്യമില്ല. ഭര്‍ത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നവരാണ്.ഈശ്വര വിശ്വാസികളും വ്രതാനുഷ്ഠാനങ്ങളിൽ താൽപര്യവും  ഉള്ള ഇവർക്ക്  ഭര്‍ത്തൃവിരഹവും അനുഭവിക്കേണ്ടിവരാറുണ്ട്‌.


Previous Post Next Post