പെൺകുട്ടികൾ ആദ്യമായി ഋതുമതി ആയതിന്റെ ചടങ്ങാണ് തിരണ്ടുകല്യാണം എന്ന് അറിയപ്പെടുന്നത് .വറുത്ത അരിപ്പൊടി, കരുപ്പോട്ടി ,താറാവിൻ മുട്ട, എള്ളെണ്ണ,എന്നിവ ചേർത്ത് ഉരുളയാക്കിയും നെല്ലുകുത്തിയ അരി വേവിച്ച് അതിൽ തേങ്ങാപ്പാലും കരിപ്പോട്ടിയും ചേർത്ത് വെള്ളം വറ്റിച്ചെടുത്ത ചോറുമാണ് ആദ്യമായി ഋതുമതിയാകുന്ന പെൺകുട്ടിയ്ക്ക് നൽകുന്നത്.ഇതിനെ മാവ്കൊട' എന്നാണ് പറയുന്നത്.
അച്ഛന്റെ സഹോദരിയോ അല്ലെങ്കിൽ മുത്തശ്ശിയോ അല്ലങ്കിൽ ഇവർ രണ്ടുപേരും ചേർന്ന് എന്നാണോ ചടങ്ങ് ആ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തി ഈ വിഭവങ്ങൾ പാചകം ചെയ്ത് നൽകണമെന്നാണ് പണ്ടു മുതലേയുള്ള ആചാരം.പണ്ടു കാലത്ത് ബന്ധുക്കളെയെല്ലാം ക്ഷണിച്ച് വിപുലമായ ചടങ്ങ് നടത്തിയിരുന്നു.ഏഴാംദിവസം ഔപചാരികമായി മുത്തശ്ശിയോ അച്ഛന്റെ സഹോദരിയോ ചേർന്ന് പെൺകുട്ടിയെ കുളിപ്പിക്കുന്ന ഒരു പ്രധാന ചടങ്ങുകൂടിയുണ്ട്
ആദ്യമായിഋതുമതി ആകുമ്പോൾ ദിവസം, നക്ഷത്രം, തിഥി, രാശി എന്നിവകൊണ്ട് അപൂർവ്വമായി ചില ദോഷവും ഉണ്ടായേക്കാം.. അതിനുവേണ്ടി ചെയ്യാവുന്ന ചില ദോഷപരിഹാരങ്ങളുമുണ്ട് .
നക്ഷത്രദോഷശാന്തിയ്ക്ക് നക്ഷത്രാധിപനായ ദേവതയെ കലശത്തിൽ ആവാഹിച്ച് അതുകൊണ്ട് കുട്ടിയെ കലശാഭിഷേകം ചെയ്യിക്കുക.നക്ഷത്രാധിപനായ ഗ്രഹത്തിനെ പൂജിക്കുക. ആ ഗ്രഹത്തിന് വിധിച്ചിട്ടുള്ള ദേവതയെ പ്രതിഷ്ഠിച്ചുള്ള ക്ഷേത്രത്തിൽ അഭിഷേകരീതിയിലുള്ള വഴിപാടുകൾ നടത്തുക.
| പെൺകുട്ടികൾ ആദ്യമായി ഋതുവാകുന്നതിന്റെ ഫലങ്ങൾ | |
|---|---|
| അശ്വതി | വൈധവ്യം |
| ഭരണി | സ്ത്രീ സന്താനലബ്ധി |
| കാർത്തിക | പുത്രനാശം, ദാരിദ്ര്യം |
| രോഹിണി | സുഖഭോഗങ്ങൾ |
| മകയിരം | പുത്രലബ്ധി, ലാഭം |
| തിരുവാതിര | വ്യാധി, ദുഃഖം |
| പുണർതം | ഭർതൃഹീനത, വ്യഭിചാരം |
| പൂയം | രാജപത്നിത്വം |
| ആയില്യം | പുത്രനാശം, വൈധവ്യം |
| മകം | പുത്രവർദ്ധന |
| പൂരം | ഭാഗ്യവൃദ്ധി |
| ഉത്രം | രോഗപീഡ |
| അത്തം | സുഖം, അർത്ഥലാഭം |
| ചിത്തിര | സൗഖ്യം |
| ചോതി | ഹൃദയരോഗം |
| വിശാഖം | ധനനാശം |
| അനിഴം | ഭോഗസുഖം |
| കേട്ട | വ്യഭിചാരം |
| മൂലം | വൈധവ്യം |
| പൂരാടം | ശ്രീത്വം |
| ഉത്രാടം | സുഖം |
| തിരുവോണം | ആഭിജാത്യം |
| അവിട്ടം | ഭോഗസുഖം |
| ചതയം | ദാരിദ്ര്യം |
| പൂരുരുട്ടാതി | വ്യാധി |
| ഉതൃട്ടാതി | സുഖഭോഗം |
| രേവതി | സൗഖ്യം |
