മകം നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ | Makam nakshatra phalam

 

Makam nakshatra phalam,മകം നക്ഷത്രഫലം,മകം,മകം നക്ഷത്രഫലം 2023,മകം നക്ഷത്രം,#മകം,ജാതകം,#കർക്കിടകംരാശി,#കർക്കിടകംരാശി2023,malayalam astrology,jyothisham,malayalam horoscope,vastu,vasthu,astrology predictions,astrology,horoscope compatibility,horoscope today,zodiac signs,astrology compatibility,vastu shastra tips,vastu house design,nakshatra phalam,career astrology,asia live tv,feng shui,health,astrological,astrological life,malayalam jyothisham,nakshatra phalam,punartham nakshatra phalam 2023,makam nakshatra,makam nakshatra phalam,punartham nakshatra phalam,moolam nakshatra phalam 2023,makam nakshathra phalam 2022,makam,makam nakshathra,punartham nakshatra phalam 2022,nakshathra phalam,makam nakshtraphalam,makam nakshtraphalam 2023,makam nakshatra phalam 2022,makam nakshatra phalam 2023,makam nakshathra phalam,makam nakshathra falam,makam nakshathra 2023,punartham nakshatra malayalam

ആകര്‍ഷണീയമായ വ്യക്തിത്വത്തിന് ഉടമകളാണ് മകം നക്ഷത്രക്കാര്‍ ഇവർ ബുദ്ധിജീവികളും സൗമ്യസ്വഭാവക്കാരും ഒതുങ്ങിയ ജീവിതം നയിക്കുന്നവരുമാണ് .ശാസ്ത്രീയ സാങ്കേതിക രംഗങ്ങളിൽ വളരെ ശോഭിക്കുന്നവരാണിവർ ഇവർ തികഞ്ഞ ഈശ്വര വിശാസികളാണ്. വാക്കിലും പ്രവൃത്തിയിലും നിഷ്കളങ്കത പുലർത്തുന്ന ഇവർ മിതഭാഷികളാണ്.മുൻകോപം ഇവരുടെ സാധാരണ സ്വഭാവമാകയാൽ' പല അനർത്ഥങ്ങളും ഉണ്ടാകും.വെറുപ്പു തോന്നുന്ന ഒരാളുമായി പിന്നെ ഒരിക്കലും സഹഹരിക്കില്ല . അതുകൊണ്ടു തന്നെ പല ശത്രുക്കളും ഉണ്ടാകും. ഇവർക്ക്  ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരിക്കില്ല 


ജീവിതത്തിൽ പല നേട്ടങ്ങളും ഉണ്ടാകും .ഉണ്ടായാൽ തന്നെ സ്വന്തം പ്രയഗ്നം കൊണ്ട് നേടിയെടുക്കുന്നത് മാത്രമാണ്. ഇവർ ആത്മാഭിമാനികളാണ് ആർക്കും കീഴ്പ്പെടുകയോ ആരുടെ മുൻപിലും തല കുനിക്കുകയുമില്ല .ജീവിതത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളും ഇവരുടെ  മനസ്സിനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും .എന്നാൽ  വൈഷമ്യങ്ങളൊന്നും പുറത്തു പ്രകടിപ്പിക്കാറില്ല..ആരെയും സ്നേഹിക്കാൻ ഈ നാളുകാർ തയ്യാറാകും.ശത്രുക്കളോട് അസൂയ തോന്നുമെങ്കിൽ ഇവര്‍ ഇത് മനസിൽ വച്ച് പെരുമാറുകയുമില്ല .സമൂഹത്തിൽ നിന്ന് ഇവര്‍ക്ക് പ്രശംസ ലഭിക്കും.ഇവർക്ക് അറിവ്, ധനം, സൗന്ദര്യം തുടങ്ങിയവ ഉള്ളവരായി ഭവിക്കും

ഇവരുടെ വിവാഹജീവിതം സന്തോഷകരവും വിജയകരവുമായിരിക്കും. അപൂർവ്വം ചിലരിലേ പരാജയം കാണുന്നുള്ളൂ.ഇവർ ഗുരുജനങ്ങളെയും ,മാതാപിതാക്കളേയും ,സഹോദരങ്ങളെയും ബഹുമാനിക്കുന്നവരാണ്.സ്വന്തം പെരുമാറ്റത്താല്‍ ആരും വിഷമിക്കാതിരിക്കാനും  ഇവര്‍ പരമാവധി ശ്രമിക്കുന്നു .എന്നാൽ ഇവർക്ക്.എടുത്തുചാടാതെ നല്ലതുപോലെ ആലോചിച്ചതിനു ശേഷമേ എല്ലാ കാര്യങ്ങളും ചെയ്യാറൊള്ളു .


മകം സ്ത്രീ കള്‍ക്കു പൊതുവേ നല്ല നാളാണ് ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളെ മകം പിറന്ന മങ്ക എന്നു പറയാറുണ്ട്.ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ അസാമാന്യമായ വ്യക്തിത്വത്തിന് ഉടമകളായിരിക്കും. സൗന്ദര്യവതികളായി കാണപ്പെടുന്ന ഇവർ കലാബോധമുള്ളവരും ഗാർഹിക ഔദ്യോഗിക ജീവിതത്തിൽ വളരെയേറെ ശോഭിക്കുന്നവരുമാണ്.ഭർത്താവിനെ ബഹുമാനിക്കുന്നവളും  കുലമഹിമ കാത്തുസൂക്ഷിക്കുന്നവളുമാണ്  മകത്തിലെ സ്ത്രീകൾ. കുടുംബത്തിനും കുലത്തിനും അലങ്കാരവും മാതൃകയും ആയിരിക്കും .ഇവർ സന്താനഭാഗ്യമുള്ളവരാണ് 

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
മകം നക്ഷത്രം
വൃക്ഷം പേരാല്‍  (Ficus benghalensis)
മൃഗം എലി
പക്ഷി ചെമ്പോത്ത്
ദേവത പിതൃക്കൾ
ഗണം ആസുര ഗണം
യോനി പുരുഷയോനി
ഭൂതം ജലം

Previous Post Next Post