കൊടുവേലി | ചെത്തികൊടുവേലി | വെള്ളക്കൊടുവേലി | നീലക്കൊടുവേലി

 

ചെത്തിക്കൊടുവേലി,ചെത്തി കൊടുവേലി,കൊടുവേലി,ചെങ്കൊടുവേലി,കൊടുവേലി കൃഷി,നീലകൊടുവേലി,നീല കൊടുവേലി,കൊടുവേലി കിഴങ്ങ്,വെള്ള കൊടുവേലി,ചുവന്ന കൊടുവേലി,ചുവപ്പു കൊടുവേലി,നാട്ടുവൈദ്യം,മുത്തശ്ശി വൈദ്യം,ആയുർവേദം,koduveli,koduveli medicinal plant,koduveli plant care and propagation,fire plant,plumbago plant care malayalam,plumbago plant propagation,plumbago auriculata,plumbago flower,amy's dreams,agritv,agritvindia,agritvkerala,agri tv.lal chitrak,chitru,chitrak plant,chitrak ka ped,chitra,chitrak haritaki,rakta chitrak plant,कबूतर का चित्र,manav netra ka chitra,चित्रू पापा,chitru papa,चित्रकूट पावन स्थान,मगरमच्छ चित्र,चित्रकूट में प्रयागराज,चित्रक का पौधा how to grow and care plumbago chitrak plant summer plant,भरत चले चित्रकूट राम को मनाने,पोपट का चित्र बनाना सीखे,मगरमच्छ चित्र बनाना सीखें,ashi chitta motyachi maal,yaar tera chetak pe chaale,chirag paswan,chetak,koduveli,neela koduveli,#koduveli,red koduveli,blue koduveli,vella koduveli,koduveli (red),koduveli plant,white koduveli,koduveli krishi,koduveli cottage,#koduveli prank,koduveli kizhangu,chuvanna koduveli,neela koduveli uses,koduveli plant uses,neela koduveli poothu,koduveli thailam uses,koduveli in malayalam,neela koduveli malayalam,koduveli medicinal plant,koduveli uses in malayalam,koduveli plant care and propagation,koduveliuse,plumbago indica,plumbago,plumbago zeylanica,plumbago rosea,grow plumbago indica,plumbago indiaca,plumbago indica malayalam,plumbago indica easy ayurveda,propagation of plumbago indica,medicinal uses of plumbago indica,propagation of plumbago indica from seeds,plumbago tree,plumbago blue,plumbago plant,செங்கொடிவேலி plumbago indica plumbaginaceae spm,plumbago auriculata,plumbago flower,plumbago zeylinica,indica,cape plumbago,radix plumbago


ഇന്ത്യയിൽ മിക്കവാറും വിജനപ്രദേശങ്ങളിലും വഴിയരികിലും കാണപ്പെടുന്ന ഒരു ഔഷധച്ചെടിയാണ് കൊടുവേലി പൂക്കളുടെ നിറത്തെ ആസ്പദമാക്കി കൊടുവേലി മൂന്നു തരത്തിൽ കാണപ്പെടുന്നു .

ചെത്തിക്കൊടുവേലി : Plumbago indica

വെള്ളക്കൊടുവേലി : Plumbago zeylanica

നീലക്കൊടുവേലി ; Plumbago Auriculata

ഇവയിൽ ചുവന്ന നിറത്തിൽ പൂക്കളുണ്ടാകുന്ന  ചെത്തിക്കൊടുവേലിക്കാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് .ഇവ മൂന്നും ആയുർവേദ ഔഷധങ്ങളിൽ ചേർക്കാറുണ്ടങ്കിലും ചെത്തിക്കൊടുവേലയും ,വെള്ളക്കൊടുവേലിയുമാണ് കൂടുതൽ ഉപയോഗിക്കുന്നത് .നീലക്കൊടുവേലി അപൂർവ്വമായി ഉപയോഗിക്കുന്നു .ചുവന്ന പൂക്കളുണ്ടാകുന്ന ചെത്തിക്കൊടുവേലി കേരളത്തിലുടനീളം പൂച്ചെടിയായി നട്ടുവളർത്തുന്നു .വെള്ളക്കൊടുവേലി വഴിവക്കിലും പറമ്പുകളിലും പാഴ്ച്ചെടിയായി വളരുന്നു .എന്നാൽ നീലക്കൊടുവേലി വളരെ അപൂർവ്വമായേ കാണാറൊള്ളു .


കൊടുവേലി മുളച്ചാൽ കൊത്തിക്കളയണം അല്ലങ്കിൽ  ഒടിയൻ കണ്ടാലോ? എന്നൊരു പഴം ചൊല്ലുണ്ട് .അതിന്റെ പിന്നിലൊരു കഥയുമുണ്ട് .പണ്ട് ഒടിവിദ്യുയുള്ള കാലത്ത്ഓടിയന്മാർ  ഒടിവിദ്യക്കു വേണ്ടി പിള്ളതൈലം എന്നൊരു തൈലം ഉണ്ടാക്കിയിരുന്നു ..കടിഞ്ഞൂൽ ഗർഭമുള്ള സ്ത്രീകളുടെ ഭ്രൂണമാണ് പിള്ളതൈലം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് .ഓടിയന്റെ വിദ്യകൊണ്ട് ഭ്രൂണം തനിയെ പുറത്തു വരികയും സ്ത്രീ മരിക്കുകയും ചെയ്യും .ഗർഭിണികളെ വശീകരിച്ച് ഓടിയന്റെ അടുത്തെത്തിക്കാൻ കൊടുവേലിക്കിഴങ്ങാണ്‌ ഉപയോഗിച്ചിരുന്നത് 

ഏതാണ്ട് രണ്ടു മീറ്റർ ഉയരത്തിൽ വളരുന്നതും വള്ളിച്ചെടിയുടെ സ്വാഭാവവുമുള്ള ഒരു ബഹുവർഷ സസ്യമാണ് ചെത്തിക്കൊടുവേലി .മറ്റ് കൊടുവേലികളെ അപേക്ഷിച്ച് ചെത്തിക്കൊടുവേലിയുടെ ഇലകൾക്ക് നല്ല വലിപ്പമുണ്ട് .ജൂൺ ആഗസ്റ്റ് മാസങ്ങളിലാണ് കൊടുവേലി പൂക്കുന്നത് .ചുവപ്പു നിറത്തിലുള്ള പൂക്കളുടെ താഴെ ഭാഗം കുഴൽ രൂപത്തിലാണ് .മണ്ണിനടിയിൽ ഇതിന്റെ വേരുകൾ വീർത്ത് കിഴങ്ങു മാതിരി കാണുന്നത് .ഒരു വർഷം പ്രായമായ കൊടുവേലിയുടെ ഈ കിഴങ്ങാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത് 

 കൊടുവേലി ഒരു വിഷസസ്യമാണ് .കൊടുവേലിക്കിഴങ്ങ് എന്നപേരിൽ സാധാരണ അറിയപ്പെടുന്ന ഇതിന്റെ വേരിലാണ് വിഷാംശം അടങ്ങിയിരിക്കുന്നത് ഇതിന്റെ വേരിൽ എരിവുരസവും മഞ്ഞനിറവും ഉള്ള പ്ലംബാഗിൻ എന്ന വിഷവസ്തുഅടങ്ങിയിരിക്കുന്നു .എല്ലാ കൊടുവേലിയിലും ഈ വിഷവസ്തു  അടങ്ങിയിരിക്കുന്നു .എങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് ചെത്തികൊടുവേലിയുടെ കിഴങ്ങിനാണ് വിഷവീര്യം കൂടുതലുള്ളത് 

കൊടുവേലി ശുദ്ധിചെയ്യാതെ ഉള്ളിൽ കഴിച്ചാൽ വയറുവേദന, പുകച്ചിൽ, വയറ്റിൽ നിന്നും രക്തംപോകൽ, ഛർദി, വയറിളക്കം തുടങ്ങിയവ ഉണ്ടാകും. കൂടാതെ മൂത്ര തടസം  അമിതമായ  വെള്ളദ്ദാഹം എന്നിവ  ഉണ്ടാക്കുകയും ശരീരത്തിൽ മുഴുവൻ ചുട്ടുനീറ്റൽ ഉണ്ടാകുന്നു.ബാഹ്യമായും ആന്തരികമായും കൊടുവേലി തൊടുന്ന ഭാഗങ്ങളിലെല്ലാം പൊള്ളൽ ഉണ്ടാകുകയും ചെയ്യും .അധികമായി ഉള്ളിൽ കഴിച്ചാൽ മരണം സംഭവിക്കാം 

കൊടുവേലിയുടെ പ്രായം കൂടുന്നതനുസരിച്ചും മണ്ണിന്റെ ഉണക്ക് കൂടുന്നതനുസരിച്ചും വിഷഗുണം കൂടുതലായിരിക്കും. പഴയ വേരിനെ അപേക്ഷിച്ച് പുതിയ വേരിനാണ് വിഷഗുണം കൂടുതൽ ഉള്ളത് .കൊടുവേലി ഉള്ളിൽ കഴിച്ചുണ്ടാകുന്ന വിഷവികാരം നശിപ്പിക്കുന്നതിന് ശതാവരിക്കിഴങ്ങ് അരച്ച് വെണ്ണചേർത്ത് കഴിക്കുക. പശുവിൻ പാലിൽ നിന്നുണ്ടാക്കുന്ന മോര് കുടിക്കുന്നതും കൊടുവേലിയുടെ വിഷത്തിന് പ്രതിവിധിയാണ് .വേണമെങ്കിൽ ആമാശയക്ഷാളനം ചെയ്യാവുന്നതാണ് .പുറമെ ഉണ്ടാകുന്ന വിഷവികാരങ്ങൾക്ക് എള്ള് നെയ്യിൽ അരച്ച് പുറമേ പുരട്ടിയാൽ മതിയാകും  

കൊടുവേലിയുടെ കിഴങ്ങിന് വിഷാംശം ഉള്ളതിനാൽ ശുദ്ധി ചെയ്തു മാത്രമേ ഔഷധങ്ങൾക്ക് ഉപയോഗിക്കാൻ പാടൊള്ളു .ശുദ്ധിചെയ്യാതെ കൊടുവേലി ഉള്ളിൽ കഴിക്കുന്നത് അപകടമാണ്.കൊടുവേലിക്കിഴങ്ങ് പശുവിൻ ചാണകം കലക്കിയ വെള്ളത്തിൽ പുഴുങ്ങി എടുത്താൽ ശുദ്ധിയാകുന്നതാണ്.അല്ലങ്കിൽ ചാണകവെള്ളത്തിൽ  24 മണിക്കൂർ ഇട്ടുവച്ചിരുന്നാലുംശുദ്ധിയാകും .കിഴങ്ങിന് നുറുക്കി ചുണ്ണാമ്പുവെള്ളത്തിൽ കഴുകിയെടുത്താലും  കൊടുവേലിക്കിഴങ്ങ് ശുദ്ധിയാകും

രാസഘടകങ്ങൾ 

വേരിൽ എരിവുരസവും മഞ്ഞനിറവും ഉള്ള പ്ലംബാഗിൻ എന്ന വിഷവസ്തു അടങ്ങിയിരിക്കുന്നു. പ്ലംബാഗിൽ തണുത്ത വെള്ളത്തിൽ ലയിക്കാത്തതും ചൂടുവെള്ളത്തിൽഅൽപ്പമായി ലയിക്കുന്നതുമാണ് ആൽക്കഹോൾ, ഈഥർ, ക്ലോറോഫോം തുടങ്ങിയവയിൽ പൂർണമായി ലയിക്കുന്നതുമാണ്

 

ചെത്തികൊടുവേലി

Botanical name Plumbago indica
Family Plumbaginaceae
Common name Plumbago
Scarlet leadwort
Rose-colored Leadwort
Hindi लाल चित्रक Lal chitrak
Tamil அக்கினி பூ Akkini Poo
செங்கொடுவேரி Chenkoṭuveri
Bengali ৰক্ত চিত্ৰক Rakt-chitrak
Oriya ଅଗ୍ନୀ Ogni
Gujarati કાલોચિત્રક Kalochitrak
Kannada ಚಿತ್ರಮಲಿಕಾ Chitramulika
രസാദിഗുണങ്ങൾ
രസം കടു
ഗുണം ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം ഉഷ്ണം
വിപാകം കടു

വെള്ളക്കൊടുവേലി

 

വെള്ളക്കൊടുവേലി
Botanical name Plumbago zeylanica
Family Plumbaginaceae
Common name Chitrak, Plumbago
White leadwort
 Hindi चित्रक Chitrak
Tamil சித்திர மூலம்
chittiramoolam Karimai
Kannada ಚಿತ್ರಮೂಲ Chitramula
ಚಿತ್ರಮೂಲಿಕೆ Chitramulike
ಚಿತ್ರಕ Chitraka

Malayalam Vellakoduveli
Assamese বগা আগেচিতা
Boga agechita 
Bengali Safaid-sitarak
Telugu తెల్ల చిత్రములము
Tella chitramulamu
Oriya  Ogni

 നീലക്കൊടുവേലി

 

നീലക്കൊടുവേലി
Botanical name Plumbago auriculata
Family Plumbaginaceae
Common name
Plumbago
Cape Leadwort
Hindi Nila chitrak
 नीला चित्रक
Kannada ನೀಲಿಚಿತ್ರಮೂಲ
 Neeli chitramula
Manipuri ꯇꯦꯜꯍꯤꯗꯥꯛ Telhidak

ഔഷധഗുണങ്ങൾ 

വാതം ,കഫം ,ഗ്രഹണി ,അർശ്ശസ്, മഹോദരം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ മരുന്നാണ് കൊടുവേലി 

ചില ഔഷധപ്രയോഗങ്ങൾ  

കൊടുവേലിയുടെ കിഴങ്ങിന് വിഷാംശം ഉള്ളതിനാൽ ശുദ്ധി ചെയ്തു മാത്രമേ ഉപയോഗിക്കാൻ പാടൊള്ളു .ശുദ്ധിചെയ്യാതെ കൊടുവേലി ഉള്ളിൽ കഴിക്കുന്നത് അപകടമാണ് .കൊടുവേലി കിഴങ്ങ് അരിഞ്ഞു ഞുറുക്കി ചുണ്ണാമ്പുവെള്ളത്തിൽ കുറച്ചുനേരം( ചുണ്ണാമ്പ് വെള്ളം ചുവപ്പ് നിറമാകുന്നതു വരെ ) ഇട്ടു വച്ചതിനുശേഷം കഴുകി നിഴലിൽ ഉണക്കിയാൽ ശുദ്ധമാകും .അല്ലങ്കിൽ ചാണക വെള്ളത്തിൽ പുഴുങ്ങി കഴുകി ഉണ്ടാക്കിയാലും ശുദ്ധമാകും .കൊടുവേലി അധിക അളവിൽ ഉള്ളിൽ കഴിക്കാനും പാടില്ല .അധിക അളവിൽ ഉള്ളിൽ കഴിച്ചാൽ ശരീരമാസകലം നീറ്റൽ അനുഭവപ്പെടും .കൂടാതെ വായ ,കുടൽ ഇവ പൊള്ളും .പ്രതിവിധി ചന്ദനമോ ,രാമച്ചമോ കൂടിയ അളവിൽ അരച്ച് പച്ചവെള്ളത്തിൽ കലക്കി കുടിക്കണം ചെത്തിക്കൊടുവേലിയുടെ വേര് അരച്ച്  ഒരു ഗ്ലാസ് മോരിൽ കലക്കി രാവിലെയും വൈകിട്ടും കഴിച്ചാൽ ഗ്രഹണി ശമിക്കും

കൊടുവേലി വേര്  അരച്ച്  പുറമെ പുരട്ടിയാൽ മന്ത് ,വെള്ളപ്പാണ്ട് എന്നീ രോഗങ്ങൾ ശമിക്കും 

കൊടുവേലിയുടെ  കിഴങ്ങ് കള്ളിച്ചെടിയുടെ പാലിൽ അരച്ച് ശർക്കരയും അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞു പോകും 

 കൊടുവേലിക്കിഴങ്ങ് അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും 

ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് അരച്ച് പുതിയ മൺകലത്തിന്റെ ഉള്ളിൽ തേച്ച് പാൽ കാച്ചി ഒറ ഒഴിച്ച് തയാറാക്കുന്ന തൈര് കടഞ്ഞെടുത്ത മോര് മൂലക്കുരു ഉള്ളവർ ദിവസവും ഉപയോഗിച്ചാൽ മൂലക്കുരുവിന്റെ ശല്യം ഉണ്ടാകുകയില്ല 

കൊടുവേലിക്കിഴങ്ങ്,പുരാണകിട്ടം,കുരുമുളക്,കയ്യോന്നി.ഇവ തുല്യ അളവിൽ പൊടിച്ച് അയമോദകം ,ചുക്ക് ഇവ മോരിൽ കുറുക്കി പിഴിഞ്ഞരിച്ചെടുത്ത മോരിൽ മേൽപറഞ്ഞ പൊടി ചേർത്ത് കഴിച്ചാൽ പാണ്ഡുരോഗം ശമിക്കും

കൊടുവേലി ,അമൃത് എന്നിവ സമം കഷായം വച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും 

കൊടുവേലിക്കിഴങ്ങ് ,തുവർച്ചിലയുപ്പ് ,ചവർക്കാരം ,പുഷ്കരമൂലം ,കായം ,വയമ്പ് ,വിളയുപ്പ് (ഉപ്പ് വെള്ളത്തിൽ കലക്കി വീണ്ടും വറ്റിച്ചെടുത്ത് ) കൊട്ടം ,കടുക് ,ചെറുതിപ്പലി ,എന്നിവ പൊടിച്ച് യവവും ചേർത്ത് കഷായം വച്ച് കഴിച്ചാൽ ഹൃദ്രോഹം ശമിക്കും ബൈപ്പാസ് ശസ്ത്രക്രിയ ഒഴിവാക്കാം എന്ന് പറയപ്പെടുന്നു 

 ശുദ്ധി ചെയ്ത ചെത്തിക്കൊടുവേലിയും ,ഒരു വേരന്റെ വേരിലെ തൊലിയും ,ചന്ദ്രവള്ളി കിഴങ്ങും ഇവ കഷായം വച്ച് കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന എല്ലാത്തരം മുഴകളും മാറും

പറമ്പുകളുടെ അതിരിന് കൊടുവേലി നട്ടുപിടിപ്പിച്ചാൽ കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടാകില്ല എന്ന് പറയപ്പെടുന്നു   


Previous Post Next Post