ഇത്തിക്കണ്ണി | ഇത്തിൾക്കണ്ണി | ഇത്തിൾ | ഇത്തിക്കണ്ണിയുടെ ഔഷധഗുണങ്ങൾ | Dendrophthoe falcata

 

ഇത്തിക്കണ്ണി,ഇത്തിൾകണ്ണി,ഇത്തിൾക്കണ്ണി,ഇത്തിൾ കണ്ണി,ഇത്തിൾകണ്ണിക്കുരുവി,ഇത്തിള്‍ക്കണ്ണി,ഇത്തിൽകണ്ണി,ഇത്തിക്കണ്ണിക്കുരുവി,ഇത്തിൾ,കേരളത്തിലെ പക്ഷികൾ,പൊന്നുണ്ണി,ജമൈക്കൻ ചെറി,മുത്തശ്ശി വൈദ്യം,എഴുപതുകാരനെ പതിനേഴുകാരനാക്കുന്ന ഔഷധസസ്യം,ഇന്തൃയിലെ ഏറ്റവും ചെറിയ പക്ഷി,ഇലകൾ കരിയുന്നു,ഇത് കഴിച്ചാല്‍ വൃദ്ധന്‍ പോലും ചെറുപ്പകാരന്‍ ആവാന്‍ കഴിയും,kerala latest news,malayalam latest news,bharatlive kerala,bharatlive malayalam,bharatlive malayalam news,ithikanni,ithilkkanni,ithil kanni,kadamanitta,kannada,kavyageethikal,kaathiippu,kavithakal,pavitran theekkuni,thirike yathra,murukan,nellikka,thimiram,sri lanka,annadata,jai kisan,malayalam kavitha,loranthus,niralamban,kokkan kili,krishi lokam,sithar moody,etv annadata,krishi bhawan,loranthaceae,peter koikara,rakthasakshi,etv2 annadata,balachandran chullikkadu,parasite plant,seetharmudi enna,paka,anil panachooran,dendrophthoe falcata,dendrophthoe,dendrophthoe falcate,dendropthoe falcata,dendrophthoe falcata plant,falcata,dendrophthoe falcata in malayalam,dendrophthoe falcata: parasite plant,pronunciation of dendrophthoe,how to pronounce dendrophthoe,loranthus falcatus,loranthus falcatus medicine,dendrophthora,dendrophthoinae,phoradendron,dendrotrophe,pentandra,gaiadendron,allelopathy,eucalyptus and groundwater,scandens,phthirusa,bandh path

കേരളത്തിൽ പ്ലാവ്, മാവ് തുടങ്ങിയ നാനൂറോളം വിവിധമരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു സസ്യമാണ് ഇത്തിൾ . അല്ലങ്കിൽ ഇത്തിക്കണ്ണി .ഒരു ഔഷധസസ്യം കൂടിയാണ് ഇത്തിൾ . ചില മനുഷ്യന്മാരെയും നമ്മൾ ഇത്തിൾ കണ്ണികളന്ന് നമ്മൾ വിളിക്കാറുണ്ട് . സാമ്പത്തികമുള്ള ഒരാളോട് കൂട്ടുകൂടി അവന്റെ കയ്യിലുള്ള പണം കൊണ്ട് സ്വയം നന്നാവുവയും കൂട്ടുകാരനെ നശിപ്പിക്കുകയും ചെയ്യുന്ന ആൾക്കാരെ നമ്മൾ ഇത്തിക്കണ്ണി എന്ന് വിളിക്കാറുണ്ട് .


അനേക തരത്തിലുള്ള ഇത്തിക്കണ്ണികൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്നു . മറ്റുള്ള മരങ്ങളിൽ പറ്റിപ്പിടിച്ച്  വളരുകയും  ആവൃക്ഷത്തിലെ വെള്ളവും വളവും വലിച്ചെടുത്ത് വളരുകയും കാലക്രെമേണ മാതൃവിക്ഷത്തെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു ചെടിയാണ് ഇത്തിക്കണ്ണി . പല നിറത്തിലുള്ള പൂക്കളും മധുരമുള്ളതും പശയുള്ളതുമാണ്. ഇതിന്റെ കായ്കൾ ഇത് കൊത്തി തിന്നുന്ന പക്ഷികളുടെ കൊക്കുകളിൽ കായ്കൾ പറ്റിപ്പിടിക്കുകയും. മറ്റൊരു വൃക്ഷത്തിൽ പോയിരുന്ന് കൊക്കിൽനിന്നും ഇത് മാറ്റാൻ വേണ്ടി കൊക്കുകൾ ഉരസുകയും ആ ശിഖരത്തിൽ കായ്കൾ ഒട്ടിപ്പിടിക്കുകയും അവിടെ വളരുകയും ചെയ്യും.

 


 

ഏതു വൃക്ഷത്തിലാണോ ഇത്തിക്കണ്ണി വളരുന്നത് ആ വൃക്ഷത്തിലെ രസവീര്യാദികളും വ്യത്യസ്തമാണ്. ആയതിനാൽ  ഓരോരോ മരങ്ങളിൽ ഉണ്ടാകുന്ന ഇത്തിക്കണ്ണിക്കും  വിത്യസ്ത ഔഷധഗുണങ്ങളാണ് ഉള്ളത് . ഏത് മരത്തിലെ ഇത്തിക്കണ്ണി ഉപയോഗിക്കണം എന്ന് പറയാത്തിടത്ത് പ്ലാവ് മരത്തിൽ വളരുന്ന ഇത്തിക്കണ്ണി വേണം ഔഷധങ്ങൾക്കായി ഉപയോഗിക്കേണ്ടത് .


സംസ്കൃതത്തിൽ വന്ദ, വൃക്ഷരുഹ, ജീവന്തിക, വൃക്ഷാദിനി എന്നീ പേരുകൾ ഇത്തിക്കണ്ണിക്കുണ്ട് . വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ച്‌ വളരുന്നതിലാൽ വൃക്ഷരുഹ എന്നും. വളരുന്ന വൃക്ഷത്തെ ഭക്ഷിക്കുന്നതിനാൽ വൃക്ഷാദിനി എന്നും . മണ്ണിന്റെയും ജലത്തിന്റെയും ആവിശ്യമില്ലാത്തതിനാൽ ജീവന്തിക എന്നും ഇതിനെ പറയുന്നു . ഇന്ത്യ, ശ്രീലങ്ക, തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ ലോകത്തിലെ എല്ലാ  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇത് കാണപ്പെടുന്നു. ഇത്തിക്കണ്ണിയുടെ ഇലയും ചിലപ്പോൾ സമൂലമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു .

 സസ്യകുടുംബം : Loranthaceae

ശാസ്ത്രനാമം : Dendrophthoe falcata

മറ്റ് ഭാഷകളിലെ പേരുകൾ 

Sanskrit: वंदा vanda, वृक्षादनी vrksadani, वृक्षरुहा vrksaruha

Hindi: बंदा banda, बंदा पाठा banda patha, बन्दाल bandal

Tamil: புல்லுரீ pulluri, புல்லுருவி pulluruvi

Telugu: జిద్దూ jiddu, యెలింగా yelinga

Kannada: ಬಮ್ದಣಿಕೆ bamdanike, ಮದುಕ maduk

Bengali: baramanda, পরগাছা paragaacha

Marathi: बांडगुळ bandgul, बाशिंगी bashingi

 Oriya: ବନ୍ଦା banda

 

ചില ഔഷധപ്രയോഗങ്ങൾ 

വാളൻ പുളിയിലുണ്ടാകുന്ന  ഇത്തിക്കണ്ണിയും  അതെ അളവിൽ  കാട്ടുപീച്ചിൽ ഇവ കൂട്ടി അരച്ച് പാനകത്തിൽ ചേർത്ത് കഴിച്ചാൽ കൈവിഷം ശമിക്കും.

 എന്താണ്  പാനകം ?

പണ്ടുകാലങ്ങളിൽ നാരങ്ങ ,ഇഞ്ചി ,ജാതിക്കുരു ,ഏലയ്ക്ക ശർക്കര എന്നിവ ചേർത്ത് നാടൻ രീതിയിൽ തയാറാക്കുന്ന ഒരു പാനീയമാണ് പാനകം.

 


കൂവളത്തിന്മേൽ വളരുന്ന ഇത്തിക്കണ്ണി പറിച്ച് അരച്ച് നെയ്യിൽ
ചേർത്തോ, മോരിൽ ചേർത്തോ കഴിച്ചാൽ പ്രമേഹവുംമാറും  പ്രമേഹക്കുരു ഉണ്ടാവുകയില്ല.

 തുളസിയിൽ  ഉണ്ടാകുന്ന ഇത്തിക്കണ്ണി 10 ഗ്രാം  പാലിൽ അരച്ച് കറന്ന ഉടനെയുള്ള പാലിൽ ചേർത്ത് അതിരാവിലെ വെറും വയറ്റിൽ  കഴിച്ചാൽ വന്ധ്യകളായ സ്ത്രീകൾ ഗർഭം ധരിക്കും. കറുത്ത ആടിന്റെ പാലാണ് ഉപയോഗിക്കുന്നതെങ്കിൽ ഗുണം ഇരട്ടിക്കുമെന്ന് പറയുന്നു.

 അത്തിമരത്തിൽ വളരുന്ന  ഇത്തിക്കണ്ണി 10ഗ്രാം  അരച്ചത് പാലിൽ ചേർത്ത് കഴിച്ചാൽ രക്തസ്രാവം ശമിക്കും.

പിച്ചകത്തിൽ വളരുന്ന  ഇത്തിക്കണ്ണി10 ഗ്രാം  അരച്ചത്  പാലിൽ കലക്കി കുടിച്ചാൽ  പിത്തരോഗങ്ങൾ ശമിക്കും. മഞ്ഞപ്പിത്തം, മഹോദരം,രക്തക്കുറവ് എന്നിവ മാറും.

നീർമരുതിൽ വളരുന്ന ഇത്തിക്കണ്ണി10 ഗ്രാം അരച്ചത്  വെണ്ണ ചേർത്ത്കഴിച്ചാൽ സ്ത്രീകൾക്കുണ്ടാകുന്ന  രക്തസ്രാവം ശമിക്കും/ ചെമ്പരത്തിയിൽ ഉണ്ടാകുന്ന ഇത്തിക്കണ്ണി 10 ഗ്രാം അരച്ചത്  പച്ചവെള്ളത്തിൽ കലക്കി കുടിച്ചാൽ രക്തസ്രാവം,  ഹൈപ്പർ ടെൻഷൻ എന്നിവ മാറിക്കിട്ടും.

 കശുമാവിൽ വളരുന്ന  ഇത്തിക്കണ്ണി കത്തിച്ച് ചാരം എടുത്ത്  15 ഗ്രാം 3 ഔൺസ് വെള്ളത്തിൽ കലക്കി തെളിനീർ ഊറ്റി
എടുത്ത്  ഭക്ഷണത്തിന് മുൻപ് ദിവസം ഒരു നേരംവീതം കഴിച്ചാൽ പ്രമേഹം കുറയും.

 പ്ലാവിൽ വളരുന്ന ഇത്തിക്കണ്ണി 10 ഗ്രാം അരച്ചത്  പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ ബലവും ,ആരോഗ്യവും ,ശുക്ലവും വർദ്ധിക്കും .


കാഞ്ഞിരത്തിൽ വളരുന്ന ഇത്തിക്കണ്ണി 10 ഗ്രാം അരച്ച് പാലിൽ കലക്കി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ബുദ്ധി വർദ്ധിക്കും .

പുന്നമരത്തിൽ വളരുന്ന ഇത്തിക്കണ്ണി 10 ഗ്രാം പാലിൽ അരച്ചത്  പാലിലിൽ തന്നെ ചേർത്ത് കഴിച്ചാൽ സിംഹത്തെപ്പോലെ ശക്തിയുള്ളവനും ധൈര്യവാനായി മാറുകയും ലൈംഗീകശക്തി വർദ്ധിക്കുകയും ചെയ്യും .

ചന്ദനമരത്തിൽ വളരുന്ന ഇത്തിക്കണ്ണി 10 ഗ്രാം അരച്ചത് പാലിൽ കലക്കി കഴിച്ചാൽ വെള്ളപോക്കും ,സ്വപ്നസ്ഖലനവും  മാറും .

മുളയിൽ വളരുന്ന ഇത്തിക്കണ്ണി 10 ഗ്രാം അരച്ചത് പാലിൽ ചേർത്ത് കഴിച്ചാൽ ശരീരബലവും, ശരീരകാന്തിയും വർദ്ധിക്കും.

 മാവിൽ വളരുന്ന ഇത്തിക്കണ്ണി 10 ഗ്രാം അരച്ചത് പാലിൽ ചേർത്ത് കഴിച്ചാൽ പല്ലുകളുടെയും ,എല്ലുകളുടെയുംബലം വർദ്ധിക്കും .


 

.


Post a Comment

Previous Post Next Post