ചിറ്റരത്ത ഔഷധഗുണങ്ങൾ | Aratta ,Chittaratha ,Rasna

 

ചിറ്റാരതയുടെ ഗുണങ്ങൾ,വെറ്റിലയുടെ ഗുണങ്ങൾ,മുത്തങ്ങയുടെ ഗുണങ്ങൾ,ചിറ്റരത്ത,#ചിറ്റരത്ത,കീഴാര്നെല്ലിയുടെ ഗുണങ്ങൾ,കഫദോഷ നിവാരണി ചിറ്റരത്ത,രക്തനെല്ലി ഗുണങ്ങൾ,ചിറ്റരത്ത എന്ന വാത നിവാരണി,രാമച്ചം ഗുണങ്ങൾ,ചിറ്റമൃത്,ചിറ്റരത്ത/സുഗന്ധവാക /ഏലപ്പാര്ണി,ഔഷധ സസ്യങ്ങൾ,ഔഷധസസ്യങ്ങൾ,കീഴാര്നെല്ലി ഗുണങ്ങൾ,ഔഷധ സസ്യങ്ങളുടെ ഉപയോഗം,പർപ്പിടക പുല്ല് ഗുണങ്ങൾ,മുത്തങ്ങ,കുമ്മാട്ടി പുല്ല് ഗുണങ്ങൾ,അരത്ത,തെക്കേ മുറ്റത്തെ മുത്തങ്ങാപുല്ലിൽ,മൂത്രാശയ രോഗങ്ങൾ,ചുകന്നരത്ത,chittaratha,chitharathai,chittaratha uses,chittaratha plant,chittaratha medicinal plant,chitharathai benefits in tamil,chittaratha uses in malayalam,chitharathai plant,#chittaratha,chitharathai kashayam,chttaratha,chitharathai powder uses in tamil,health benefits of chitharathai,ayurveda plant chittaratha,chittaratha medicinal plant/rasnathi,aratha,sitharathai,sitharathai tea,sitharathai in tamil,sitharathai uses,rasnathi,sitharathai uses in tamil,alpinia calcarata,alpinia galanga,alpinia,alpinia calacarata rox,alpinia officinarum,alpinia zerumbet,alpinia care,alpinia purpurata,alpinia branca,alpinia plant,alpinia collection,alpinia speciosa,how to grow alpinia,alpinia (organism classification),best way to grow alpinia,alpinia galangal benefits,how to grow alpinia zerumbet,alpinia galanga medicinal uses,alpiniacalcarata,alpina galanga,alpinia galanga ou alpinia zerumbet
                                                                           ചിറ്റരത്ത

കേരളം ,ബീഹാർ ,മധ്യപ്രദേശ് എന്നിവിടങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒരു ഔഷധച്ചെടിയാണ് ചിറ്റരത്ത ,ചുവന്നരത്ത , അരത്ത ,ചിറ്റരത്ത എന്നീ പേരുകളിലെല്ലാം കേരളത്തിന്റെ പല ഭാഗങ്ങളിലും അറിയപ്പെടും .ചിറ്റരത്ത കാഴ്ച്ചയിൽ ഏലച്ചെടി പോലെയിരിക്കുമെങ്കിലും ഇഞ്ചിയുടെ  കുടുംബത്തിൽപ്പെട്ട സസ്യമാണ്  .മലേഷ്യയാണ് ചിറ്റരത്തയുടെ ജന്മദേശം .

 


കേരളത്തിൽ പല ഭാഗങ്ങളിലും ചിറ്റരത്ത കൃഷി ചെയ്യുന്നു .ഔഷധങ്ങൾക്ക് വേണ്ടി മാത്രമാണ് കേരളത്തിൽ ചിറ്റരത്ത ഉപയോഗിക്കുന്നത്. എന്നാൽ ഇത് വടക്കേ ഇന്ത്യയിൽ സുഗന്ധ മസാലയായി ഉപയോഗിക്കുന്നു .ചിറ്റരത്തയുടെ ഇലയ്ക്കും കിഴങ്ങിനും ഒരു പ്രത്യേക സുഗന്ധമുണ്ട് .കിഴങ്ങ് ഏതാണ്ട് ഇഞ്ചിപോലെയാണ് .നീണ്ടു കൂർത്തതാണ് ഇതിന്റെ ഇലകൾ .ഇതിന്റെ പൂക്കൾ വെള്ളനിറത്തിലും കാണാൻ നല്ല ഭംഗിയുള്ളതുമാണ് .


ഏതാണ്ട് ഒന്നര മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരും .ഇതിന്റെ കായ്കൾ ചെറുതും ഉരുണ്ടതും ഓറഞ്ചുനിറമുള്ളതുമാണ് .വാതരോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഒരു സസ്യമാണ് ചിറ്റരത്ത.  രാസ്നാദി ചൂർണ്ണം, രാസ്നശുണ്ഠാദി കഷായം , രാസ്നാദി കഷായം,രാസ്നാദി തൈലം, ,അശ്വഗന്ധാരിഷ്ടം, മഹാരാസ്നാദി കഷായം,എന്നിവയിലെ ഒരു ചേരുവയാണ് ചിറ്റരത്ത. ഇതിന്റെ കിഴങ്ങാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്.

അരത്തചിറ്റരത്ത
Botanical nameAlpinia calcarata
SynonymsAlpinia carnea, Alpinia alba, Alpinia viridiflora,Alpinia galanga
FamilyZingiberaceae (Ginger family)
Common nameSnap Ginger, Cardamon ginger, Indian ginger
MalayalamAratta ,Chittaratha ,Rasna
Tamil Arathai ,Chittarathaai ,Perarathai
HindiRasna, Kulanjan
TeluguRasna Pudaga ,Sannarashtramu
Kannada Rasana , Surasme
GujaratiRasana 
MaratiRasana
SanskritKaligam , Kalijam ,Rahasani
BengaliRasna , Kalanjan
Panjabi Rasuna
രസാദിഗുണങ്ങൾ 
രസംതിക്തം, കടു
ഗുണം തീക്ഷ്ണം, ലഘു
വീര്യം ഉഷ്ണം
വിപാകംകടു

രാസഘടകങ്ങൾ .

ആൽപിനിൻ,കാംഫറൈഡ് , ഗലാൻഗിൻ എന്നീ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട് .കിഴങ്ങിൽ ബാഷ്പീകരണ സ്വഭാവമുള്ള ഒരു തൈലം അടങ്ങിയിട്ടുണ്ട്‌ .തൈലത്തിൽ മീഥൈൽ സിന്നമേറ്റ്,സിനിയോൾ,ഡി-പൈനിൻ,കർപ്പൂരം എന്നിവ അടങ്ങിയിട്ടുണ്ട് 

ഔഷധഗുണങ്ങൾ .

ആമവാതം ,നടുവേദന ,പനി ,ജലദോഷം ,കഫക്കെട്ട് ,ചുമ എന്നിവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ഈ സസ്യം . കൂടാതെ  ദഹനശക്തി വർധിപ്പിക്കുകയും .വാത സംബന്ധമായ  വേദനകളെ ശമിപ്പിക്കുകയും ചെയ്യും .


ചില ഔഷധപ്രയോഗങ്ങൾ 

1 ,വാതരോഗങ്ങൾ .

ചിറ്റരത്ത, അമൃത്, ദശമൂലങ്ങൾ, ദേവതാരം എന്നിവ  കഷായം ഉണ്ടാക്കി കഴിച്ചാൽ  ആമവാതം, വാതരോഗം ഇവ ശമിക്കുന്നു.

2 , രക്തവാതം .

 ചിറ്റരത്ത, കൊന്നത്തൊലി , ചിറ്റമൃത്,വയൽച്ചുള്ളി എന്നിവ  കഷായം വെച്ച് കഴിച്ചാൽ രക്തവാതം മാറും.

3 , നടുവേദന .

രാസ്നാദി കഷായത്തിൽ ആവണക്കെണ്ണ ചേർത്തു കഴിച്ചാൽ നടുവേദന മാറും .

4 , സന്ധിവാതം ,ആമവാതം .

ചിറ്റരത്തയുടെ കിഴങ്ങ് , ശുദ്ധിചെയ്ത ഗുൽഗുലു എന്നിവ  നന്നായി അരച്ച്  ഗുളികകളാക്കി, ദിവസവും കഴിച്ചാൽ  ഗൃദ്ധസി, സന്ധിവാതം, ആമവാതം എന്നിവ ശമിക്കുന്നു.

5 ,നീരിന് .

ചിറ്റരത്തയുടെ കിഴങ്ങ് അരച്ച്  പുരട്ടിയാൽ  നീരു കുറയും .

6 ,ഉദ്ധാരണശേഷി കൂട്ടാൻ 

 ചിറ്റരത്തയുടെ കിഴങ്ങ് എണ്ണയിൽ മൂപ്പിച്ച്‌ ആ എണ്ണ ലിംഗത്തിൽ പുരട്ടിയാൽ ഉദ്ധാരണശേഷി കൂടുമെന്ന് പറയപ്പെടുന്നു.

7, ചുമ ,കഫക്കെട്ട് മാറാൻ 

 ചിറ്റരത്ത കിഴങ്ങ് ഉണക്കി പൊടിച്ചത്   5 ഗ്രാം വീതം തേനിൽ ചാലിച്ച് കഴിച്ചാൽചുമ , കഫക്കെട്ട്  എന്നിവ പൂർണ്ണമായും  മാറും.

8 , കുഞ്ഞുങ്ങളുടെ ചുമ മാറാൻ. 

രാസ്നാദിചൂർണ്ണം തേനിൽ ചാലിച്ച് കൊടുത്താൽ കുഞ്ഞുങ്ങളുടെ ചുമ മാറും .

9 , പീനസം ജലദോഷം. 

പീനസം, ജലദോഷം എന്നിവ സ്ഥിരമായി ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക്  കുളിപ്പിച്ച ശേഷം ചിറ്റരത്ത ഉൾപ്പെട്ട രാസ്നാദി ചൂർണ്ണം തലയിൽ തിരുമ്മിയാൽ മതിയാകും .

10 , ശരീരവേദന മാറാൻ .

ചിറ്റരത്തയുടെ കിഴങ്ങ് ഉണക്കിപ്പൊടിച്ച്  വെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ ശരീരവേദന പൂർണ്ണമായും മാറും.

Previous Post Next Post