സിംഹം രാജാവായ കഥ

സിംഹം,സിംഹം എന്തുകൊണ്ട് കാട്ടിലെ രാജാവായി,രാജാവും രാജ്ഞിയും,ചിറകുø സിംഹം,നരഭോജി സിംഹം,മുറിവേറ്റ സിംഹം,അഹങ്കാരി രാജാവ്,പ്രൗഡ് മയിൽ രാജാവ്,രാജാവ് തവളയും പാമ്പും,സിംഹവും എലിയും,സിംഹവും കൊതുകുകളും,സിംഹം ആണോ കടുവ ആണോ മികച്ച വേട്ടക്കാരൻ?,ഈ മൃഗങ്ങൾക്ക് മുന്നിൽ സിംഹം ഒന്നുമല്ല,സിംഹം v/s കടുവ ക്യാമറയില്‍ പതിഞ്ഞ ദ്രിശ്യങ്ങള്‍ |,മലയാളം കഥ,സിംഹവേട്ട,സാവോയിലെ നരഭോജി സിംഹങ്ങള്‍,രാജകുമാരനും രാജകുമാരിയുടെ കഥയും,സിംഹത്തെ തോൽപ്പിക്കുന്ന വീഡിയോ,കുതിരയുടെ കഥ,സ്റ്റെല്ലയുടെ പ്രണയ കഥ,സ്വര്‍ണ്ണപണിക്കാരന്റെ കഥ,മുത്തശ്ശി കഥകൾ,കാര്ട്ടൂണ് കഥകള് മലയാളം,മലയാളം കാര്ട്ടൂണ് കഥകള്,sargam,sargam kids,animation,latest kids animation,latest kids animation movies,masha,mammatti,sargam musics,song,kids songs,stories,kids stories,moral stories for kids,kallakurukkan,annarakannanum kurukkanum,animation movies,3d animation,animation for kids,kids animation,kids animation movies,animation movie,kutti kathakal,devatha kathakal,kutti kadhakal,kutty kathakal in malayalam,kathakal in malayalam,kathakal malayalam full,kathakal malayalam cartoon,kathakal malayalam stories,kathakal malayalam malayalam,kathakal in malayalam language,kambi kathakal,kutty kathakal malayalam,muthashi kathakal,muyal kathakal,manthrika kathakal,dharm mika kathakal,kunapada kathakal,rajakumari kathakal malayalam,kathakal cartoon,kambi kadhakal,gunapada kathakal


പണ്ട് ഒരു വനത്തിൽ കുറെ മൃഗങ്ങൾ താമസിച്ചിരുന്നു .ഒരു ദിവസം അവർ എല്ലാവരും കൂടി നമ്മൾക്ക് ഒരു രാജാവ് വേണമെന്ന് തീരുമാനിച്ചു .കാരണം രാജാവുണ്ടായാലേ എല്ലാവർക്കും അനുസരണയുണ്ടാവു എങ്കിലേ കട്ടിൽ സമാധാനം ഉടക്കുകയൊള്ളു എന്നവർ തീരുമാനിച്ചു .അതുമതമല്ല വലിയ മൃഗങ്ങൾ ചെറിയ മൃഗങ്ങളെ ആക്രമിക്കുകയും ചെയ്യും അതില്ലാതാക്കാൻ വേണ്ടി ഒരു രാജാവു കൂടിയേ തീരു എന്ന് ചെറിയ മൃഗങ്ങളെല്ലാം കൂടി ഒരു തീരുമാനമെടുത്തു 

ഒരുദിവസം ചെറിയ മൃഗങ്ങളെല്ലാം കൂടി വലിയ മൃഗങ്ങളെ പോയിക്കണ്ടു നാളെ എല്ലാവരും കൂടി രാവിലെ ഒത്തുകൂടണമെന്നു വലിയ മൃഗങ്ങളോടു അവർ പറഞ്ഞു .എന്തിനാണെന്നു വലിയ മൃഗങ്ങൾ ചോദിച്ചു .തങ്ങൾക്കു ഒരു രാജാവിനെ വേണം രാജാവിനെ തെരഞ്ഞെടുക്കാനാണ് അതുകൊണ്ടു എല്ലാവരും വരണം ,വലിയ മൃഗങ്ങൾ എല്ലാവരും വരാമെന്നു സമ്മതിച്ചു 

പിറ്റേന്നു രാവിലെ കാട്ടിലെ വലുതും ചെറുതുമായ എല്ലാ മൃഗങ്ങളും ഒത്തുകൂടി .സ്വാഗത പ്രസംഗം നടത്താൻ വേണ്ടി കാട്ടിലെ സുന്ദരിയായ മാനിനെ ചുമതലപ്പെടുത്തി .കാട്ടിലെ വലിയ മൃഗങ്ങളെ ,ചെറിയ മൃഗങ്ങളെ എല്ലാവർക്കും നമസ്കാരം .നാം ഇന്നിവിടെ ഒത്തുകൂടാൻ കാരണം നിങ്ങളിൽ ഒരാളെ രാജാവായി തിരഞ്ഞെടുക്കാൻ വേണ്ടിയാണ് .കാരണം ഈ കാടിനു ഏറ്റവും ആവിശ്യം നീതിയും ധർമ്മവുമാണ് അതിനു വേണ്ടി നമുക്കു സത്യസന്ധനായ ഒരു രാജാവ് വേണം അതാണ് എന്റെയും ഞങ്ങൾ ചെറിയ മൃഗങ്ങളുടയും ആഗ്രഹം ഇത്രയും പറഞ്ഞു മാൻ പ്രസംഗം നിർത്തി 

പിന്നെ അടുത്തതായി പ്രസംഗിച്ചത് ആനയാണ് 

മാൻ പറഞ്ഞത് ശെരിയാണ് സത്യവും നീതിയും നടപ്പാക്കാൻ നമുക്കു ഒരു രാജാവു വേണം .പക്ഷെ രാജാവിനെ തെരഞ്ഞെടുക്കുമ്പോൾ എല്ലാവരും നല്ലതുപോലെ ആലോചിച്ചു വേണം തിരഞ്ഞെടുക്കാൻ അതു മാത്രമേ എനിക്കു പറയാനൊള്ളൂ .നോക്കു ഞാനാണ് കാട്ടിലെ ഏറ്റവും വലുതും ബലവാനും പക്ഷെ ഞാൻ രാജാവാണോ എന്നു പറയേണ്ടത് നിങ്ങൾ തന്നെയാണ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞന്നേ ഒള്ളു നിങ്ങൾ എന്തു തീരുമാനിച്ചാലും എനിക്കതു സമ്മതമാണ് എന്ന് ആന പറഞ്ഞു 

ഇതു കേട്ടതും സിംഹം ചാടിയെഴുന്നേറ്റു പറഞ്ഞു "എന്ത് " ആനയെ രാജാവാക്കാനോ നാണമില്ലേ നിനക്കതു പറയാൻ കഷ്ട്ടം നോക്കു കൂട്ടുകാരെ ആനയ്ക്ക് ശെരിക്കും നടക്കാൻ പോലും കാഴയില്ല പോരാത്തതിന് ഒട്ടും സൗന്ദര്യവുമില്ല എന്നേ നോക്കുക ഞാനാണെങ്കിൽ സുന്ദരനും ബലവാനുമാണ് മറ്റുള്ളവരെ അനുസരിപ്പിക്കാനും എനിക്ക് അറിയാം അപ്പോൾ ഞാനല്ലേ രാജാവ് ആകേണ്ടത് 

ഇതു കേട്ടതും തന്ത്രശാലിയായ കുറുക്കൻ എഴുനേറ്റു പറഞ്ഞു ,ഞങ്ങൾക്കൊക്കെ അറിയാം സിംഹത്തിനും ആനയ്ക്കും രാജാവാകാൻ കൊതിയുണ്ടന്ന് .എന്നാൽ നിങ്ങൾ രണ്ടുപേരും അതിനു യോഗ്യരാണ് .അതുയകൊണ്ടു നിങ്ങൾ രണ്ടുപേരും വഴക്കിടേണ്ട നമുക്ക് വോട്ടിട്ട് തീരുമാനിക്കാം ആരു ജയിക്കുന്നുവോ അവരാണ് രാജാവ് .കുറുക്കന്റെ വാക്കുകൾ കേട്ട എല്ലാവരും എഴുനേറ്റു കൈയടിച്ചു പാസ്സാക്കി.

വോട്ടുചെയ്യാൻ സമയമായപ്പോൾ ചെറിയ മൃഗങ്ങളും വലിയ മൃഗങ്ങളും തമ്മിൽ തർക്കമായി ,ചെറിയ മൃഗങ്ങൾക്കു ആന രാജാവായാൽ മതി .എന്നാൽ വലിയ മൃഗങ്ങൾക്കു സിംഹം രാജാവായാൽ മതിയെന്നായി .അപ്പോൾ കുറുക്കൻ തന്ത്രപൂർവം അവർക്കിടയിൽ ഇടപെട്ടു .കുറുക്കൻ ചതിയനായിരുന്നു അവൻ സിംഹത്തിന്റെ ആളായിരുന്നു .സിംഹം നേരത്തെ കുറുക്കനോടു പറഞ്ഞിരുന്നു .നീ എല്ലാവരെയും പറഞ്ഞു നിന്റെ വശത്താക്കണം എന്നിട്ടു എന്നെ രാജാവാക്കണം .എന്നെ രാജാവാക്കിയാൽ ദിവസവും നിനക്കു ഇഷ്ടംപോലെ ഇറച്ചി ഞാൻ തരാം ,ഓരോ ദിവസം ഓരോത്തരെ പിടിച്ചു നമുക്കു ശാപ്പിടാം എന്ന് 

കുറുക്കൻ ഒരു കാര്യം ചെയ്തു എല്ലാ മൃഗങ്ങളോടുമായി പറഞ്ഞു നമ്മളിൽ ചിലർക്ക് ആന രാജാവായാൽ മതിയെന്നുണ്ട് .ആന രാജാവാകുന്നത് വിഡ്ഢിത്തമാണ് കാരണം ആനയ്ക്കു ബുദ്ധിയും ശക്തിയുമുണ്ട് പക്ഷെ മറ്റു മൃഗങ്ങളെ കൊല്ലാനുള്ള കഴിവില്ല അതുകൊണ്ടു നമ്മുടെ ശത്രുക്കൾക്കു ആർക്കും ആനയെ പേടിക്കാണില്ല .അതുകൊണ്ട് എല്ലാവരും സിംഹത്തിനു വോട്ടു ചെയ്യണം .രജാവാകാൻ യോഗ്യത എന്തുകൊണ്ടും സിംഹത്തിനാണ് അവനു നല്ല ശക്തിയും ബുദ്ധിയുമുണ്ട് പോരാത്തതിന് ആനയുടെ ഇരട്ടി വേഗത്തിലോടാനും കഴിയും നമ്മുടെ ശത്രുക്കളെയെല്ലാം വിരട്ടി ഓടിക്കാനുള്ള കഴിവുമുണ്ട് .കുറുക്കൻ പറഞ്ഞതു എല്ലാവർക്കും സമ്മതമായി 

കൂട്ടുകാരെ  വോട്ടെടുപ്പിനു സമയമായി ആ കാണുന്ന വൃക്ഷത്തിന്റെ പൊത്തിൽ സിംഹം രാജാവ് ആകണമെന്ന് ആഗ്രഹിക്കുന്നവർ ഒരു ഇല ഇടണം .ആന വേണമെന്ന് ആഗ്രഹിക്കുന്നവർ ഒരു കായ്‌ ഇടണം കുറുക്കൻ എല്ലാവരോടുമായി പറഞ്ഞു .വോട്ടു തുടങ്ങി കുറുക്കൻ ഒരു കാര്യം ശ്രദ്ധിച്ചു .കായാണ് അധികവും വീഴുന്നത് ചെറിയ മൃഗങ്ങളെല്ലാം ആനയ്ക്കാണ് വോട്ടു ചെയ്യുന്നത് .കുറുക്കന് മനസ്സിലായി ആന ജയിക്കുമെന്ന് .കുറുക്കൻ എന്തു ചെയ്തെന്നോ ആരും കാണാതെ ഒരു പിടി ഇല കൊണ്ടു പൊത്തിൽ ഇട്ടു .ഒടുവിൽ വോട്ടെണ്ണിയപ്പോൾ ആനയ്ക്കും സിംഹത്തിനും ഒരേ വോട്ട് 

എല്ലാവരും കണ്ണിൽ കണ്ണിൽ നോക്കി അപ്പോൾ കരടി പറഞ്ഞു ഇക്കൂട്ടത്തിൽ ആരോ കള്ള വോട്ടു ചെയ്തിട്ടുണ്ട് നമുക്ക് ഒന്നുകൂടി വോട്ടെടുപ്പ് നടത്താം .ഇതു കേട്ടപ്പോൾ കുറുക്കന് ആകെപ്പാടെ വെപ്രാളമായി അയ്യോ അതുപറ്റില്ല.സൂത്രക്കാരനായ കുറുക്കൻ സിംഹത്തിന്റെ ജയിപ്പിക്കാനുള്ള വേറൊരു മാർഗ്ഗം കണ്ടെത്തി .കുറുക്കൻ  സിംഹത്തിനോടും ആനയോടും പറഞ്ഞു .രണ്ടുപേർക്കും ഒരുപോലെയാണ് വോട്ടു കിട്ടിയത് അതുകൊണ്ടു രാജാവായി ഒരാളെ തിരഞ്ഞെടുക്കാൻ കഴിയില്ല .നിങ്ങൾ രണ്ടുപേരും ഒരു ഓട്ട പന്തയം നടത്തണം അതിൽ ജയിക്കുന്ന ആളായിരിക്കും രാജാവ് 

ആന  : അയ്യോ അതുപറ്റില്ല എനിക്കു ഓടാൻ കഴിയില്ല 

കുറുക്കൻ  : ഓടാൻ പറ്റില്ലെങ്കിൽ ചാടിക്കോളൂ ഏറ്റവും ഉയരത്തിൽ ചാടുന്ന ആൾ രാജാവ് 

ആന  : എനിക്കു തടി കൂടുതലാണ് അതുകൊണ്ടു ഉയരത്തിൽ ചാടാൻ കഴിയില്ല 

കുറുക്കൻ  : എങ്കിൽ സിംഹം രാജാവാകട്ടെ .സിംഹത്തെ അനുകൂലിക്കുന്നവർ അപ്പോൾ ആർത്തു വിളിച്ചു 

ആന  :  സിംഹം രാജാവാകുന്നതിൽ എനിക്കു വിരോധമില്ല പക്ഷെ എനിക്കു ചെയ്യാൻ കഴിയുന്നതു സിംഹത്തിനു ചെയ്യാൻ കഴിയില്ല .സിംഹം ചെയ്യുന്നത് എനിക്കും ചെയ്യാൻ കഴയില്ല ,അതുകൊണ്ടു യുദ്ധം ചെയ്തു തീരുമാനിക്കാം അതാണ് നല്ലത് എല്ലാവരും എന്തു പറയുന്നു 

കുറുക്കൻ : അതു നല്ലതു തന്നെ യുദ്ധത്തിൽ ആര് ജയിക്കുന്നുവോ അയാൾ രാജാവ് .പക്ഷെ ഇപ്പോൾ വേണ്ട ഞങ്ങൾക്കു എല്ലാവർക്കും നല്ല വിശപ്പുണ്ട് അതൊകൊണ്ടു നാളെ രാവിലെയാകാം .ഞങ്ങൾ യുദ്ധം കാണാൻ വരികയുമില്ല ആരാണ് ജയിച്ചതെന്നു അറിയാൻ ഞങ്ങൾ നോക്കാൻ വരാം .കുറുക്കൻ പറഞ്ഞത് എല്ലാവർക്കും സമ്മതമായി 

അന്നു രാത്രിയിൽ ആന ഒരു മരത്തിൽ ചാരി നിന്നുറങ്ങുകയായിരുന്നു .ആനകൾ മരത്തിൽ ചാരി നിന്നാണ് ഉറങ്ങുന്നത് കാരണം കിടന്നുകഴിഞ്ഞാൽ പിന്നെ എഴുനേൽക്കാൻ വലിയ പ്രയാസമാണ് .ആന ഉറങ്ങുന്നത് കുറുക്കൻ ദൂരെ നിന്നു കണ്ടിരുന്നു .കുറുക്കൻ ഓടിപ്പോയി സിംഹത്തിന്റെ അടുത്തു ചെന്നു പറഞ്ഞു ആന ഇപ്പോൾ ഉറങ്ങുകയാണ് ഇപ്പോൾ എന്റെ കൂടെ വന്നാൽ അവനെ തോല്പിക്കാം 

സിംഹം : അതെങ്ങനെ ?

കുറുക്കൻ : ആന എപ്പോഴും മരത്തിൽ ചാരിനിന്നെ ഉറങ്ങു .നമുക്കു രണ്ടാൾക്കും കൂടി മരം കടിച്ചു മുറിക്കാം മരം വീഴുന്നതോടെ ആനയും വീഴും അതോടെ മറ്റുള്ള മൃഗങ്ങൾ വിചാരിച്ചോളും ആനയെ അങ്ങു തോൽപ്പിച്ചെന്നു

 സിംഹം :  ഹാ  അതുകൊള്ളാം 

അങ്ങനെ അവർ രണ്ടാളും കൂടി പോയി ആന അറിയാതെ മരം കടിച്ചു മുറിക്കാൻ തുടങ്ങി .നേരം വെളുക്കാറായപ്പോൾ മരം വീണു ഓപ്പം ആനയും .ഒച്ച കെട്ടു മറ്റുള്ള മൃഗങ്ങൾ ഓടിക്കൂടി .അപ്പോൾ കണ്ടതോ ആന വീണുകിടക്കുന്നു ആനയുടെ മുകളിൽ ഒരു കാൽ കയറ്റിവച്ചു സിംഹവും നിൽക്കുന്നു .മറ്റു മൃഗങ്ങൾ വിചാരിച്ചു സിംഹം ആനയെ തോല്പിച്ചതാണ് .അവരെല്ലാം കൂടി ആർത്തുവിളിച്ചു സിംഹത്തിനെ രാജാവാക്കി 


 





Previous Post Next Post