പിച്ചി | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | പിച്ചിയുടെ ഔഷധഗുണങ്ങൾ

പിച്ചി പൂവ്,പിച്ചി,പിച്ചി തൈ,പിച്ചി ചെടി,പിച്ചി പൂക്കാൻ,പിച്ചി നടുന്ന വിധം,പിച്ചി തൈകൾ ഉണ്ടാക്കുന്ന വിധങ്ങൾ,പിച്ചി തൈ എങ്ങനെ പതിവെച്ചു എടുക്കാം,പിച്ചി/spanish jasmine/spanish jasmine plant care in malayalam/pichi care in malayalam/pichi,pichi chedi,pichi chedi malayalam,pichi poo chedi cutting,myplants,myplantslayana,pichi,spanishjasmine,kooduthalpookkan,floweringtips,growingtips,manamullapookkal,jasmine,pichi plant,pichi plant care in malayalam,പിച്ചിയുടെ    ഔഷധഗുണങ്ങൾ,പിച്ചകം,jasminum grandiflorum,jasmine grandiflorum,jasminum gradiflorum,jasminum grandiflorum from seeds,jasminum grandiflorum from cutting,harvesting jasminum grandiflorum seeds,culegand seminte de jasminum grandiflorum,jasminum,jasminum grandiflorum from cutting 2 type with rooting,cum crestem jasminum grandiflorum din semintele culese.,grandiflorum,how to grow jasmine grandiflorum,how to grow jasmine grandiflorum in cold climate,jasminum polyanthum


കേരളത്തിലെ മിക്ക വീടുകളിലും സുഗന്ധമുള്ള പുഷ്പങ്ങൾക്കു വേണ്ടി നട്ടുവളർത്തുന്ന ഒരിനം മുല്ലയാണ് പിച്ചി .പിച്ചകം എന്ന പേരിലും അറിയപ്പെടുന്നു .വനങ്ങളിലും പിച്ചി ധാരാളമായി കാണപ്പെടുന്നു .കൂടാതെ ഹിമാലയം ,ഉത്തർപ്രദേശ് ,രാജപട്ടണം എന്നിവടങ്ങളിലും പിച്ചി ധാരാളമായി കാണപ്പെടുന്നു.തമിഴ്‌നാട്ടിൽ പൂക്കൾക്കു വേണ്ടി പിച്ചി ധാരാളമായി കൃഷി ചെയ്യുന്നു.മുല്ലയിനിന്നും വ്യത്യസ്തമായി ഇതിന്റെ വള്ളി ബലമുള്ളവയും നീളമുള്ളവയും ഇലകൾ ചെറുതുമാണ് .ഇതിന്റെ പൂക്കൾക്ക് നല്ല വെളുപ്പു നിറവും സുഗന്ധമുള്ളവയുമാണ് .മറ്റു സസ്യങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഇ സസ്യം ഏകദേശം 4 മീറ്റർ ഉയരത്തിൽ വരെ വളരും .നാഡിവ്രണം ,ദുഷ്ടവ്രണം ,ചർമ്മരോഗങ്ങൾ എന്നീ രോഹങ്ങൾക്ക് ആയുർവേദത്തിൽ പിച്ചി ഔഷധമായി ഉപയോഗിക്കുന്നു .ജാത്യാദിഘൃതം ,ജാത്യാദിതൈലം എന്നീ മരുന്നുകളിൽ പിച്ചി പ്രധാന ചേരുവയാണ്.പിച്ചിയുടെ ഇലയിൽ സാലിസിലിക് അമ്ലവും ജാസ്മിൻ എന്ന ആൽക്കലോയിഡും അടങ്ങിയിരിക്കുന്നു .പിച്ചിയുടെ പൂവിൽ ബെൻസാൽ അസറ്റേറ്റ്‌ , മീഥൈൽ ആന്ത്രാനിലേറ്റ്  എന്നിവയും അടങ്ങിയിരിക്കുന്നു .പിച്ചി സമൂലമായി ഔഷധങ്ങക്ക് ഉപയോഗിക്കുന്നു 


കുടുംബം : Oleaceae

ശാസ്ത്രനാമം : Jasminum grandiflorum ,asminum officianale

മറ്റു ഭാഷകളിലെ പേരുകൾ

ഇംഗ്ലീഷ് : Jasmine

സംസ്‌കൃതം : മാലതി ,രാജപുത്രികാ  ,സൗമനസ്യായനി 

ഹിന്ദി ; ജാതി ,ചമേലി

തമിഴ് : കൊടിമല്ലികൈയ് ,മല്ലിഗൈയ്

ഗുജറാത്തി : ചമേലി

ബംഗാളി :  ചമേലി

തെലുങ്ക്  : ജാതി, ജയ് പുവ്വു

രസാദിഗുണങ്ങൾ 

രസം :തിക്തം, കഷായം

ഗുണം :ലഘു, സ്നിഗ്ധം, മൃദു

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധഗുണങ്ങൾ 

രക്തശുദ്ധി ഉണ്ടാക്കുന്നു .മുലപ്പാൽ വറ്റിക്കുന്നു ,ഉദരകൃമിയെ ഇല്ലാതാക്കുന്നു ,സ്ത്രീകളിലെ ആർത്തവ തടസ്സം ഇല്ലാതെയാക്കാൻ സഹായിക്കുന്നു ,ലൈംഗീകശേഷി വർധിപ്പിക്കുന്നു 


ചില  ഔഷധപ്രയോഗങ്ങൾ 

പിച്ചിയുടെ  പൂവ് എണ്ണകാച്ചി പുറമെ പുരട്ടിയാൽ ചൊറി ,ചിരങ്ങ് ,കരപ്പൻ എന്നിവ മാറും 

പിച്ചിയുടെ ഇല വായിലിട്ട് ദിവസം പല പ്രാവിശ്യം ചവച്ചാൽ വായ്‌പുണ്ണ് മാറും

പിച്ചിയുടെ ഇല അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും 

പ്രസവശേഷം മുലപ്പാൽ നിർത്താൻ പിച്ചിയുടെ പൂവ് അരച്ച് മുലകളിൽ പുരട്ടിയാൽ മതിയാകും

പിച്ചിയുടെ വേര് കുഴമ്പ് പരുവത്തിൽ അരച്ച് മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും 

 


 

പിച്ചിയുടെ വേര് അരച്ച് ലിംഗത്തിൽ പുരട്ടിയാൽ ഉദ്ധാരണക്കുറവുള്ള പുരുഷന്മാർക്ക് ഉദ്ധാരണശേഷി കൂടും

പിച്ചിയുടെ ഇലയിട്ട് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവി വേദനയും ചെവിയിലുണ്ടാകുന്ന പഴുപ്പും മാറും

പിച്ചിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണ പഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും

പിച്ചിയുടെ വേര് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറുംPrevious Post Next Post