മഞ്ഞൾ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | മഞ്ഞളിന്റെ ഔഷധഗുണങ്ങൾ

മഞ്ഞളിന്റെ ഗുണങ്ങള്,മഞ്ഞള് ഔഷധ ഗുണങ്ങള്,മഞ്ഞൾ ഗുണങ്ങൾ,മഞ്ഞള് ഗുണങ്ങള്,മഞ്ഞള് പാല് ഗുണങ്ങള്,പച്ച മഞ്ഞള് ഗുണങ്ങള്,കസ്തൂരി മഞ്ഞള് ഗുണങ്ങള്,മഞ്ഞൾ ഉപയോഗങ്ങൾ,മഞ്ഞള്,മഞ്ഞള്‍,മഞ്ഞള് പാല്,പാലും മഞ്ഞളും,മഞ്ഞൾ,കസ്തൂരി മഞ്ഞള്,മഞ്ഞള് മുഖത്ത്,കസ്തൂരി മഞ്ഞള് എങ്ങനെ ഉപയോഗിക്കാം,മഞ്ഞൾ നടുന്ന സമയം,മഞ്ഞൾ പാൽ,മഞ്ഞൾ നടൽ,ബദരീങ്ങൾ,പച്ച മഞ്ഞള് മുഖത്ത്,മഞ്ഞള് എണ്ണ ഉണ്ടാക്കുന്ന വിധം,മഞ്ഞള് പൊടി ഉണ്ടാക്കുന്ന വിധം,മഞ്ഞൾ 2022,മഞ്ഞൾ news,മഞ്ഞൾ വെള്ളം, manjal,manjal gunangal,manjalinte gunangal,manjal malayalam,manjal gunagal,manjal vellathinte arogya gunangal,manjal milk,manjal krishi,kasturi manjal,manjal gunam malayalam,manjalinte gunangal malayalam,manjal pal,manjal paal,kasthuri manjal payangal,manjal podi,manjal uses,manjal health tips,manjal lehyam,manjal chertha paal,manjal in malayalam,types of manjal,kasthuri manjal,manjal facepack,manjal face mask,manjal krishi in kerala,curcuma longa,curcuma,cúrcuma longa,cúrcuma,curcuma como tomar,curcuma longa q,curcuma longa uses,curcuma longa 30ch,doses of curcuma longa,coltivazione curcuma longa,curcuma longa homoeopathic medicine,curcuma longa homeopathic medicine uses,curcumina longa,how to use homoeopathic medicine curcuma longa,curcuma planta,como tomar curcuma,survival medicine - tumeric root (curcuma longa),curcuma beneficios,curcuma para que serve,turmeric,turmeric benefits,benefits of turmeric,health benefits of turmeric,turmeric uses,turmeric health benefits,how to take turmeric,turmeric powder,what is turmeric,turmeric for pain,what is turmeric good for,turmeric supplement,turmeric side effects,turmeric water,turmeric for inflammation,turmeric for health,turmeric tea,turmeric curcumin benefits,turmeric anti inflammatory,turmeric root,turmeric milk,turmeric benefits and side effects


ഇഞ്ചിയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ഔഷധച്ചെടിയാണ് മഞ്ഞൾ മിക്ക വീടുകളിലും മഞ്ഞൾ നട്ടു വളർത്തുന്നുണ്ട് .ശ്കതമായ ഒരു വിഷഹരൗഷധം കൂടിയാണ് മഞ്ഞൾ .ദിവസവും നമ്മൾ കഴിക്കുന്ന ആഹാരങ്ങളിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നത് കൊണ്ട് ആഹാരത്തിലടങ്ങിയിരിക്കുന്ന എല്ലാ വിഷാംശങ്ങളെയും മഞ്ഞൾ നശിപ്പിക്കുന്നു ആഹാരത്തിന്  പുറമെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ .മഞ്ഞളിന് ഭാരതസംസ്ക്കാരത്തിൽ  വലിയ  സ്ഥാനമാണ് നല്കിയിരിക്കുന്നത്. കൂടാതെ സൗന്ദര്യ സംരക്ഷണത്തിലും വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് മഞ്ഞൾ .ചർമ്മകാന്തി നൽകുവാനും ശരീരത്തിലെ അനാവശ്യ രോമങ്ങളെ നശിപ്പിക്കാനുമുള്ള മഞ്ഞളിന്റെ കഴിവിനെ പരക്കെ അംഗീകരിക്കപ്പെട്ടതാണ് .കൂടാതെബാക്ടീരിയകളെ നശിപ്പകനും പ്രധിരോധിക്കാനും മഞ്ഞളിന് കഴിവുണ്ടന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .കുർകുമിൻ എന്ന വസ്തുവും റൈസോമിൽ ടർമറോൾ  എന്ന സുഗന്ധ തൈലവും മഞ്ഞളിൽ അടങ്ങിയിരിക്കുന്നു .കൂടാതെ പ്രോട്ടീൻ ,കാർബോഹൈട്രേറ്റ് ,നാരുകൾ എന്നിവയും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട് .മഞ്ഞളിന്റെ  ഇലയും കിഴങ്ങും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം : Zingiberaceae

ശാസ്ത്രനാമം : Curcuma longa

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് : Turmeric

സംസ്‌കൃതം  : ഹരിന്ദ്ര ,ഗൗരീ ,വരാംഗി 

ഹിന്ദി : ഹൽദി 

തമിഴ്: മഞ്ചൾ

കന്നഡ : അരിസിന

ഗുജറാത്തി : ഹൽദാർ

 പഞ്ചാബി : ഹാൽഡ്

അറബി :  കുർകും

തെലുങ്ക് : പശുവു , ഹരിന്ദ്ര

 

 രസാദിഗുണങ്ങൾ

രസം :തികതം ,കടു 

ഗുണം :ലഘു ,രൂക്ഷം 

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധഗുണം 

ചർമ്മകാന്തി വർദ്ധിപ്പിക്കും ,വിഷം ശമിപ്പിക്കും ,ചൊറി ,ചിരങ്ങ് ,കുഷ്ടം  എന്നിവ ശമിപിപ്പിക്കും ,അരുചി ഇല്ലാതാക്കും ,ത്വക്കുരോഗങ്ങളെ ശമിപ്പിക്കും 


ചില ഔഷധപ്രയോഗങ്ങൾ 

പച്ച മഞ്ഞളും തേങ്ങയും ചേർത്ത് അരച്ച് പുരട്ടിയാൽ തേൾ വിഷം ശമിക്കും . പച്ചമഞ്ഞളും തകരയുടെ ഇലയും ചേർത്ത് അരച്ചു പുരട്ടിയാൽ തേനീച്ച വിഷം ശമിക്കും/  മഞ്ഞളിന്റെ ഇല അരച്ച് 3 ഗ്രാം ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി3 നേരം വീതം കഴിച്ചാൽ വിഷജന്തുക്കൾ കടിച്ചുണ്ടായ വിഷം ശമിക്കും 

ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ മഞ്ഞളും മഞ്ഞളിന്റെ ഇലയും ചേർത്ത് അരച്ച് പുരട്ടിയാൽ മതിയാകും ,ഇത് കുറച്ച് ഉള്ളിൽ കഴിക്കുകയും ചെയ്താൽ പെട്ടന്ന് ഫലം കിട്ടും 

 മഞ്ഞൾപ്പൊടിയും ചെറു നാരങ്ങാ നീരും ചേർത്ത് കുഴമ്പാക്കി ദിവസവും വൈകുന്നേരം, മുഖത്തും കഴുത്തിലും പുരട്ടി   അരമണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക . ഇങ്ങനെ പതിവായി  ചെയ്താൽ മുഖക്കുരു ,മുഖത്തെ കറുത്ത പാടുകൾ ചുളിവുകൾ എന്നിവ മാറി മുഖത്തിന്‌ നല്ല മിനുസം കിട്ടുകയും ചെയ്യും

മഞ്ഞളും മുത്തങ്ങയും വെള്ളം ചേർക്കാതെ അരച്ചു പുരട്ടിയാൽ കരപ്പൻ മാറും / പച്ചമഞ്ഞളും പർപ്പടകപ്പുല്ലും ഒരേ അളവിൽ ഇടിച്ചു പിഴിഞ്ഞ നീരിൽ ഇരട്ടിമധുരവും പൊൻകുരണ്ടി  വേരും   അരച്ചു ചേർത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ കുട്ടികളിലുണ്ടാകുന്ന കരപ്പൻ മാറും

മഞ്ഞൾ നെയ്യ് പുരട്ടി വറത്തു പൊടിച്ച് ദിവസവും 2 ഗ്രാം വീതം കഴിച്ചാൽ ഇസ്നോഫീലിയ മാറും 

പച്ചമഞ്ഞൾ അരച്ച് വേപ്പണ്ണയിൽ ചാലിച്ച് പുരട്ടിയാൽ  കുഴിനഖം മാറും 

ചെറുനാരങ്ങയിൽ ദ്വാരം ഉണ്ടാക്കി മഞ്ഞളിന്റെ നീരും ഉപ്പും ചേർത്ത് വിരലിൽ പുരട്ടി ചെറുനാരങ്ങയുടെ  ദ്വാരത്തിൽ വിരൽ കടത്തി വച്ചാൽ വിരൽ ചുറ്റ് മാറും 

മഞ്ഞൾപ്പൊടിയും ,നെല്ലിക്കാനീരും അമൃതിന്റെ നീരും ചേർത്ത് കഴിച്ചാൽ പ്രമേഹം ശമിക്കും 

മഞ്ഞൾ ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് എണ്ണകാച്ചി രണ്ടോ മൂന്നോ തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിവേദനയും ചെവി പഴുപ്പും  മാറും 

പച്ചമഞ്ഞൾ വെള്ളവും ചേർത്തരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും 

മഞ്ഞൾ അരച്ച് തുണിയിൽ പുരട്ടി തിരിയാക്കി ഉണക്കി വേപ്പണ്ണയിൽ മുക്കി കത്തിച്ച് ആ പുക മൂക്കിലൂടെ വലിച്ചു കയറ്റിയാൽ പീനസം മാറും ശിരസ്സിൽ കെട്ടിക്കിടക്കുന്ന ദുഷിച്ച കഫം മുഴുവൻ പുറത്തു പോകുകയും ചെയ്യും 

 ഇളം ചൂടുപാലിൽ മഞ്ഞൾപ്പൊടിയും ശർക്കരയും ചേർത്ത് കഴിച്ചാൽ ശരീര വേദന മാറും

മഞ്ഞള് കത്തിച്ചു കിട്ടുന്ന ചാരം വെള്ളത്തിൽ ചലിച്ചു പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന പരുക്കൾ മാറും 

 10 ഗ്രാം മഞ്ഞൾപ്പൊടി  50 ഗ്രാം തൈരിൽ ചേർത്ത് ദിവസവും കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും

മഞ്ഞൾപ്പൊടിയും കളിമണ്ണും ചേർത്ത് ചലിച്ചു പുരട്ടിയാൽ ചിലന്തി വിഷം ശമിക്കും 

 പച്ചമഞ്ഞളും പുളിയിലയും ഇട്ട്  തിളപ്പിച്ച വെള്ളത്തിൽ തുണിമുക്കി ദിവസം പാലപ്രവിഷ്യം കൺപോളയിൽ ആവി പിടിച്ചാൽ ചെങ്കണ്ണ് മാറും

മഞ്ഞൾപ്പൊടിയും പാൽപ്പാടയും ,കടലമാവും ,രക്തചന്ദനവും യോചിപ്പിച്ചു മുഖത്തു പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കുകയും ചർമ്മത്തിന് നല്ല മൃദുത്വം കിട്ടുകയും ചെയ്യും 

  പച്ച മഞ്ഞൾ നന്നായി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കൊടുത്താൽ കുട്ടികളുടെ ക്രിമിശല്ല്യം മാറും

പച്ച മഞ്ഞളും വേപ്പിന്റെ ഇലയും കൂടി അരച്ച് പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ത്വക് രോഗങ്ങളും മാറിക്കിട്ടും



 

 

 

 




Previous Post Next Post