ആരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ

  

ആറാട്ടുപുഴ വേലായുധപ്പണിക്കർ,ആറാട്ട്പുഴ വേലായുധപ്പണിക്കർ,കേരള നവോത്ഥാനം : ആറാട്ടുപുഴ വേലായുധപ്പണിക്കർ,വേലായുധപ്പണിക്കർ,ആറാട്ടുപുഴ,ആറാട്ടുപുഴ വേലായുധ പണിക്കർ,ആറാട്ടുപുഴ വേലയുധ പണിക്കർ,ആറാട്ട്പുഴ വേലായുധ പണിക്കർ,ആറാട്ടുപുഴ കൂട്ടത്തല്ല്,ആറാട്ടുപുഴ വേലായുധ പണിക്കർ,ആറാട്ടുപുഴവേലായുധപണിക്കർ,വേലായുധ പണിക്കർ,വേലായുധപ്പെരുമാൾ,aarattupuzha velayudha panicker(ആറാട്ടുപുഴ വേലായുധ പണിക്കർ),arattupuzha velayudha panicker,velayudha panicker,arattupuzha velayudha panicker story,arattupuzha velayudha panicker malayalam,#arattupuzha velayudha panicker,arattupuzha velayudha panicker book,arattupuzha velayudha panicker home,arattupuzha velayudha panicker mana,arattupuzha velayudha panicker death,arattupuzha velayudha panicker caste,arattupuzha velayudha panicker movie,velayudha panicker real story,arattupuzha velayudha panicker psc,malayalam moral stories,moral stories malayalam,malayalam stories,stories in malayalam,malayalam fairy tales,malayalam short stories,short stories malayalam,malayalam story,fairy tales in malayalam,fairy tales malayalam,koo koo tv malayalam stories,malayalam bedtime stories,malayalam cartoon,malayalam animated stories,story malayalam,magic land malayalam stories,magical stories in malayalam,fairy tail malayalam stories,malayalam fairy tales stories,മലയാളം കഥകൾ,മലയാള ഫെയറി കഥകൾ,മലയാളം കാര്ട്ടൂണ് കഥകള്,മലയാളം കഥകള്,കാര്ട്ടൂണ് കഥകള് മലയാളം,കഥകള് മലയാളം,മലയാള കഥകള്,ദേവത കഥകള് മലയാളം,മുത്തശ്ശി കഥകൾ,കാര്ട്ടൂണ് മലയാളം,ഥകള് മലയാളം,മലയാളം കാര്ട്ടൂണ്ക,കഥകള്,രാജകുമാരി കഥകൾ,മികച്ച 5 പുരാണ കഥകൾ,ഹോജ കഥകള്,മികച്ച 10 ധാർമ്മിക കഥകൾ,സൗത്താൻ ബാഹുവിന്റെ കഥകൾ,ദേവത കഥകള്,മികച്ച 10 കുട്ടികളുടെ കഥകൾ,കൊച്ചു കഥകള്,ഗുണപാഠ കഥകള്,കുട്ടി കഥകള്,മുത്തശ്ശി കഥകള്,രാജകുമാരി കഥകള്,രാജ കുമാരി കഥകള്,സിന്ഡ്രല്ല കഥകള്

കേരള നവോഥാന ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ്  ആറാട്ടുപുഴ വേലായുധപ്പണിക്കർ .കേരളത്തിൽ നിലനിന്നിരുന്ന അയിത്തത്തിന് എതിരെയും താഴ്ന്ന ജാതിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ഇടിമിന്നൽ പോലെ ജ്വലിച്ച പടവാളാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ .ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ് 1852ല്‍  താഴ്ന്ന ജാതിക്കാർക്കായി  ശിവക്ഷേത്രം സ്ഥാപിച്ച  ധീര വിപ്ലവകാരിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ,അവര്‍ണര്‍ക്കായി  പാഠശാലയും കഥകളി യോഗവും വായനശാലയും സ്ഥാപിക്കുകയും ചെയ്തു 

1825 ൽ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയ്ക് അടുത്തുള്ള   ഇടയ്ക്കാട് എന്ന എന്ന സ്ഥലത്ത് കല്ലിശ്ശേരി എന്ന ഈഴവ കുടുംബത്തിലാണ്  ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജനനം .കല്ലിശേരിൽ വേലായുധ ചേകവർ എന്നായിരുന്നു പണിക്കരുടെ യഥാർത്ത പേര് .മൂവായിരത്തിൽ അധികം പറ നെൽപ്പാടങ്ങളുടേയും   മുന്നൂറ് മുറി പുരയിടത്തിന്റെയും പതിനാലായിരം മൂട് തെങ്ങുകളുടെയും വാണിജ്യ ആവിശ്യങ്ങൾക്കുള്ള പടക്കപ്പലുകളുടെയും അവകാശി ആയിരുന്നു  വേലായുധപ്പണിക്കർ. കയംകുളം പുതുപ്പള്ളി വരണപ്പള്ളിയിലെ ആയോധന കളരിയിലാണ് പണിക്കർ കളരി പഠിച്ചത് .കളരി ആശാന്റെ മകളായ വെളുത്തയെ ആണ് പണിക്കർ വിവാഹം കഴിച്ചത് 

 1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച്  വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണ്  ചരിത്രത്തില്‍  ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം.അക്കാലത്ത്  ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ മുണ്ട് ഇറങ്ങി കിടക്കുന്നത്  കുറ്റമായിരുന്നു. കായംകുളത്തിനു വടക്ക്  പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ പോയ  ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചത്  പണിക്കർക്ക് ഇഷ്ടപ്പെട്ടില്ല .പ്രമാണി മാരുടെ വീട്ടിൽ പണിയെടുക്കുന്ന കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ ജന്മിമാരുടെ വീടുകളിലെ കൃഷിപണി ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു.പണിമുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തികനില അവതാളത്തിലായി . തൊഴിലാളികള്‍ക്ക്‌ ചിലവിനുള്ള  വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി.ജന്മിമാർ അന്യ നാട്ടിൽനിന്നും കൃഷിപ്പണിക്കാരെ കൊണ്ടുവന്നു അന്യ നാട്ടിൽ നിന്നും   ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി.ഈഴവസ്‌ത്രീയെ അപമാനിച്ച  കരപ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണമായി വിജയിച്ചു  

ഈ സമരത്തിന് ശേഷമാണ് പണിക്കരുടെ മൂക്കുത്തി വഴക്ക്‌ . അക്കാലത്ത് സ്വർണ്ണ  മൂക്കുത്തി ധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്ത്രീകൾക്ക് ഇല്ലായിരുന്നു . മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്‍റെ മൂക്കുത്തി പറിച്ചു എറിഞ്ഞ  വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണപണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു.ആയിരം മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കുകുത്തി മൂക്കുത്തിഅണിയിച്ചു  പറഞ്ഞയച്ചു.ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്ത് താമസിച്ചു .റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു നടന്നു. അതോടെ താഴ്ന്ന ജാതിക്കാരി പെണ്ണുങ്ങൾക്കും മൂക്കുത്തി ധരിക്കുന്ന തടസം അതോടെ മാറി 

. മൂക്കുത്തി വഴക്കിന്‍റെ തുടര്‍ച്ച ആയിരുന്നു  1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണസ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടത് ചില പ്രമാണിമാര്‍ക്കു ഇഷ്ടപ്പെട്ടില്ല . പൊതുസ്ഥലത്തുവച്ച്  അവരുടെ മേല്‍മുണ്ടു വലിച്ചു കീറി പ്രമാണിമാര്‍ കൂവിവിട്ടു. ഈ വിവരം പണിക്കർ അറിഞ്ഞയുടനെ   കുറെ മേല്‍മുണ്ടുമായി  വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ  സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്ക്ക് പോരാടി ജയിച്ചു.ഇന്നത്തെ ഏതു  സ്ത്രീയാണ്‌ പണിക്കരെ ഓർക്കുന്നത് 

 പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായംകുളം കായലില്‍ കൊള്ളക്കാര്‍ കൊള്ളയടിച്ചു . സാളഗ്രാമം തിരികെ വാങ്ങി കൊടുക്കാനുള്ള  തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധ പണിക്കര്‍ കൈക്കരുതുകൊണ്ടു  കാര്യം സാധിച്ച്‌  രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള 'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഈ സംഭവത്തിന് ശേഷമാണ് 

ഒരിക്കൽ  പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുമ്പോള്‍ മറുവശത്തു നിന്നും  'ഹോയ്‌' വിളി കേട്ടു . ഇടപ്പള്ളി രാജാവിന്‍റെ മകന്റെ  വരവാണ് . അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു.കൂട്ടാളികകൾ ഉറക്കെ 'ഹോയ്‌'വിളിച്ചപ്പോൾ അഹങ്കാരിയായ  പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്‍റെ കല്‍പ്പന. കാലുതല്ലിയൊടിക്കാൻ വന്ന രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു ഒരു  കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ വഴി മാറേണ്ടി വന്നിട്ടില്ല 

1874 ജനുവരി 3 ന്  രാത്രിയിൽ  കായല്‍ നടുക്ക്‌ വള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു. ഏതോ കേസിന്‍റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളം കായല്‍ കടക്കുമ്പോഴാണ് ഒരു കോവു  വള്ളത്തിലെത്തിയ അക്രമിസംഘം പണിക്കരെ അത്യാവശ്യമായി  കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവ്  കിട്ടന്‍ ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി. നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധ പണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി.


Previous Post Next Post