വൃഷ്ണവീക്കം അഥവാ മണിവീക്കം ഇനി നിസാരമായി പരിഹരിക്കാം
കുട്ടികളിലും മുതിർന്ന പുരുഷന്മാരിലും ഒരുപോലെ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് വൃഷണ വീക്കം പേര് സൂചിപ്പിക്കുന്നപോലെ വൃഷണസഞ്ചിയിൽ ഉണ്ടാകുന്ന വീക്കമാണിത് .വൃഷണ വീക്കം മണിവീക്കം ,കുരുവീക്കം എന്നീ പേരുകളിലാണ് നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്നത്.വൃഷണസഞ്ചിയില്‍ ലിംഫ് ദ്രവം കെട്ടിക്കിടന്ന് സഞ്ചി വീര്‍ത്തുവലുതാവുന്നതാണ് ഇതിനു കാരണം.തുടക്കത്തിൽ ഇതിന് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകില്ല .ക്രമേണ ഇതിന്റെ വലിപ്പം കൂടി വരുമ്പോൾ മാത്രമേ നമ്മുടെ ശ്രദ്ധയിൽ പെടാറുള്ളൂ
കഴഞ്ചികുരു ചുട്ട് തോട് മാറ്റിയ ശേഷം ഒരു കഷണം വെളുത്തുള്ളിയും ഒരു കടുക്കത്തോടും ഒരു ടീസ്പൂൺ ആവണക്കെണ്ണയും ചേർത്ത് പതിവായി കഴിച്ചാൽ വൃഷണവീക്കം ശമിക്കും അതേപോലെ കഴഞ്ചികുരു ആവണക്കെണ്ണയും ചേർത്ത് അരച്ച് പുറമെ പുരട്ടിയാലും വൃഷണവീക്കം ശമിക്കും
40 ദിവസം മഞ്ഞൾ അരച്ച് പുറമെ പുരട്ടുകയും വെറുംവയറ്റിൽ 5 ഗ്രാം മഞ്ഞൾപ്പൊടി കഴിക്കുകയും ചെയ്താൽ വൃഷണവീക്കം ശമിക്കും
ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് പുറമെ പതിവായി പുരട്ടിയാലും വൃഷണവീക്കം ശമിക്കും അതേപോലെ മുരിങ്ങയുടെ തൊലി അരിക്കാടിയിൽ പുഴുങ്ങി അരച്ച് പുറമെ പതിവായി പുരട്ടിയാലും വൃഷണവീക്കം ശമിക്കും
കുരുമുളകു കോടിയുടെ വേര് കഷായം വച്ച് ആവണക്കെണ്ണയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ വൃഷണവീക്കം ശമിക്കും
തഴുതാമയും ,കഴഞ്ചിവേരും കഷായം വച്ച് കഴിക്കുന്നതും വൃഷണവീക്കം ഇല്ലാതാക്കാൻ സഹായിക്കും
വെള്ള എരുക്കിന്റെ വേരിലെ തൊലി കാടിവെള്ളത്തിൽ അരച്ച് കുറച്ചുനാൾ പതിവായി കഴിച്ചാൽ വൃഷണവീക്കം ശമിക്കും
കഴഞ്ചിയുടെ ഇല നന്നായി അരച്ച് 40 ദിവസം തുടർച്ചയായി പുരട്ടിയാൽ വൃഷണവീക്കം ശമിക്കും അതേപോലെ പുത്രൻചാരി സമൂലം അരച്ച് 40 ദിവസം തുടർച്ചയായി പുറമെ പുരട്ടിയാലും വൃഷണവീക്കം ശമിക്കും
ചുക്കും അല്പം ഇന്തുപ്പും കാടിവെള്ളത്തിൽ അരച്ച് കുറച്ച് ദിവസം തുടർച്ചയായി പുറമെ പുരട്ടിയാലും വൃഷണവീക്കം ശമിക്കും
ഞൊട്ടാഞൊടിയന്റെ ഇലയുടെ നീരും എണ്ണയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ വൃഷണവീക്കം ശമിക്കും
കാഞ്ഞിരത്തിന്റെ തളിരില അരച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പുറമെ പുരട്ടിയാലും വൃഷണവീക്കം ശമിക്കും
ഉമ്മത്തിന്റെ ഇല എണ്ണപുരട്ടി വറുത്ത് പൊടിച്ച് എണ്ണയിൽ ചാലിച്ച് കുറച്ചുനാൾ പതിവായി പുറമെ പുരട്ടിയാൽ വൃഷണവീക്കം ശമിക്കും