ത്രിഫലയുടെ ഗുണങ്ങൾ

 ത്രിഫലയുടെ അത്ഭുത ഗുണങ്ങൾ ഉപയോഗ രീതികൾ

ത്രിഫല,ത്രിഫല ചൂർണം,ത്രിഫല ചൂര്ണം ഉപയോഗം,ത്രിഫല ചൂര്ണ്ണം ഗുണങ്ങള്,ത്രിഫല ഔഷധം,ത്രിഫല വെള്ളം,ത്രിഫല ചൂര്ണം,ത്രിഫല ചൂർണ്ണം,ആയുർവേദ ത്രിഫല,മുടിവളരാൻ ത്രിഫല,ത്രിഫല ഹെയർ പാക്ക്,ത്രിഫല ആയുർവേദ ഔഷധം,ത്രിഫല മുടി വളർച്ചക്ക്,ത്രിഫല ചൂർണം ഹെയർ പാക്ക്,ത്രിഫല ഉപയോഗിക്കുന്ന രീതി,ഗർഭിണികൾക്ക് ത്രിഫല ചൂർണം ഉപയോഗിക്കാമോ?,#ത്രിഫലപൊടി,#ത്രിഫലചൂർണം,#ത്രിഫലചർണ്ണം,ത്രികടു,#ത്രിഫലാദി ചൂർണം,#ത്രിഫലഗുണങ്ങള്,#ത്രിഫലമുടിക്ക്,ത്രിജാതം,#ത്രിഫലാദിചൂർണ്ണം,triphala churna,triphala,triphala churna benefits,triphala churna benefits in telugu,triphala churna benefits in hindi,triphala powder,triphala choornam,triphala benefits,triphala churna health benefits,triphala churnam how to use,triphala churna benefits in telugu weight loss,triphala churnam benefits in telugu,thriphala,triphala churna kaise khaye,triphala churna benefits in tamil,health benefits of triphala churna,dabur triphala churna benefits in telugu,ത്രിഫല ചൂര്ണം ഗുണങ്ങള്,ത്രിഫല ദോഷങ്ങള്,ത്രിഫല മുടിക്ക്,ത്രിഫല ചൂര്ണം വില,ത്രിഫല ഗുളിക,ത്രിഫല ചൂര്ണം കഴിക്കേണ്ട വിധം


ത്രിഫലാചൂർണം പലരോഗങ്ങൾക്കും ഉപയോഗിക്കാൻ പറ്റിയ നല്ലൊരു ആയുർവേദ മരുന്നാണ്,കടുക്കത്തോട് ,നെല്ലിക്കാത്തോട് ,താന്നിക്കാത്തോട് എന്നിവ തുല്ല്യ അളവിൽ എടുത്ത് പൊടിയാക്കി എടുക്കുന്നതാണ് ത്രിഫലാചൂർണം.ഇവയുടെ പുറംതോടാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.

 ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്ന  ഒരു ഔഷധ കൂട്ടാണ് ത്രിഫല.ഒരു ഡോക്ടറുടെ നിർദേശം ഇല്ലാതെ കഴിക്കാൻ പറ്റിയ മരുന്നുകൂടിയാണിത്  .

ത്രിഫലയുടെ അത്ഭുത ഗുണങ്ങൾ അറിയാം .

മലബന്ധത്തിന് ഏറ്റവും നല്ലൊരു മരുന്നാണ് ത്രിഫല .രാത്രിയിൽ കിടക്കാൻ നേരം ഒരു ടേബിൾ സ്പൂൺ ത്രിഫലാചൂർണം വെള്ളത്തിൽ ചേർത്ത്  കഴിക്കുന്നത് ഇതിന് നല്ലൊരു പരിഹാരമാർഗ്ഗമാണ് .

നല്ല ദഹനത്തിനും ,ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നാണ് ത്രിഫല .രാത്രിയിൽ കിടക്കാൻ നേരം ഒരു സ്പൂൺ വെള്ളത്തിലോ ,തേനിലോ ചാലിച്ച് കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും  .

പ്രമേഹരോഗികൾക്ക് ഒരു ഉത്തമ ഔഷധമാണ് ത്രിഫലാചൂർണം. ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു സ്പൂൺ ത്രിഫലാചൂർണം ചേർത്ത് ആഹാരത്തിന് അരമണിക്കൂർ മുൻപ് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും .

ഒരു ടേബിൾ സ്പൂൺ ത്രിഫലാചൂർണം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലക്കി ദിവസവും കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും .

മോണപഴുപ്പ് ,വായ്പ്പുണ്ണ് ,വായ്‌നാറ്റം ,വായിൽ പശപശപ്പു് ,വായിൽ വരൾച്ച എന്നിവയ്ക്ക് ത്രിഫലാചൂർണം വളരെ നല്ല മരുന്നാണ്  .ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ത്രിഫലാചൂർണം ഇട്ട് തിളപ്പിച്ച് അരിച്ചെടുത്ത് സ്വല്പം തേനും ചേർത്ത് ചെറുചൂടോടെ കവിൾകൊണ്ടാൽ മതിയാകും .

കണ്ണുകളുടെ ആരോഗ്യത്തിനും വളരെ ഉത്തമമായ ഒരു ഔഷധമാണ് ത്രിഫലാചൂർണം .ഒരു ടീസ്പൂൺ ത്രിഫലാചൂർണം ഒരു റ്റീസ്പൂൺ നെയ്യിൽ ചാലിച്ച് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ വളരെ നല്ലതാണ് . കണ്ണിന്റെ കാഴ്ചശക്തി വർധപ്പിക്കുന്നതിന് ത്രിഫല ഇട്ട് വെള്ളം തിളപ്പിച്ച് നല്ലതുപോലെ അരിച്ചെടുത്ത് കണ്ണ് കഴുകുന്നത് വളരെ ഗുണകരമാണ് .

മുഖകുരുവിനും നല്ലൊരു മരുന്നാണ് ത്രിഫല .ഇത് മോരിൽ ചാലിച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു ഇല്ലാതാക്കാനും മുഖത്തിന് നല്ല നിറം കിട്ടാനും സഹായിക്കും .

തലയിലെ താരൻ ,തലചൊറിച്ചിൽ ,മുടികൊഴിച്ചിൽ ,തലയിലുണ്ടാകുന്ന കുരുക്കൾ എന്നിവ ഇല്ലാതാക്കാൻ ത്രിഫല ഇട്ട് തിളപ്പിച്ച വെള്ളംകൊണ്ട് തല കഴുകുന്നത്  വളരെ ഗുണകരമാണ് ,അതുപോലെ ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,ചൊറിച്ചിൽ ,ചൊറി എന്നിവയ്ക്ക് ത്രിഫല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതാണ് .

അകാല നരയ്ക്കും നല്ലൊരു  പരിഹാര മാർഗ്ഗമാണ് ത്രിഫലാചൂർണം.മുട്ടയുടെ വെള്ളയും ,കറ്റാർവാഴയുടെ ജെല്ലും ,ത്രിഫലാചൂർണം ചേർത്ത് യോജിപ്പിച്ച മിശ്രിതം തലയിൽ തേക്കുന്നത് അകാല നര ഇല്ലാതാക്കാൻ സഹായിക്കും .

വാതം പോലെയുള്ള രോഗങ്ങൾ കൊണ്ടുണ്ടാകുന്ന വേദനയും നീരും മാറാൻ ത്രിഫല നല്ലൊരു മരുന്നാണ് . അര ടീസ്പൂൺ ത്രിഫലാചൂർണം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി കഴിക്കുന്നത് വളരെ നല്ലതാണ് .

യവ്വനം നിലനിർത്താൻ ഒരു ടീസ്പൂൺ ത്രിഫലാചൂർണം ,ഒരു ടീസ്പൂൺ നെയ്യും . 2 ടീസ്പൂൺ തേനും എന്നിവ കൂട്ടി യോജിപ്പിച്ച് ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത്  യവ്വനം നിലനിർത്താൻ സഹായിക്കും .

ത്രിഫലയിൽ  വിറ്റാമിൻ ഡി  ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഉപയോഗിക്കാം .

Previous Post Next Post