മൂലക്കുരു ,മുറിവുകൾ ,അൾസർ ,മൂത്രത്തിൽ കല്ല് ,രക്തസ്രാവം എന്നിവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി .സംസ്‌കൃതത്തിൽ പർണ്ണബീജ ,അസ്ഥിഭക്ഷ എന്നീ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Bryophyllum pinnatum.
Family: Crassulaceae (Sedum family).
Synonyms : Kalanchoe pinnata .
വിതരണം .
ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇലമുളച്ചിയുടെ ജന്മദേശം എന്ന് കരുതപ്പെടുന്നു .ഇന്ത്യയിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ ഇലമുളച്ചി കാണപ്പെടുന്നു . കേരളത്തിൽ പണ്ടുകാലത്ത് പറമ്പുകളിലും പാറക്കൂട്ടങ്ങൾക്കിടയിലും സുലഭമായി കണ്ടിരുന്ന ഒരു ചെടിയാണ് ഇലമുളച്ചി .എന്നാൽ ഇന്ന് വംശനാശം വന്നുകൊണ്ടിരിക്കുകയാണ് . മിക്ക വീടുകളിലും ഇതിനെ ഒരു ഉദ്യാനസസ്യമായി വളർത്താറുണ്ട് .
സസ്യവിവരണം .
ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന കുറ്റിച്ചെടി .മാംസളമായ തണ്ടുകളും ഇലകളുമാണ് ഇവയുടേത് .ഇലയുടെ തണ്ടുകൾ ഇളം നീല നിറത്തിൽ കാണപ്പെടുന്നു .ഇവയുടെ ഇലയുടെ അരികുകളിൽ നിന്നും പുതിയ തൈകൾ പൊട്ടിമുളച്ചു വരുന്നതിനാലാണ് ഈ സസ്യത്തിന് ഇലമുളച്ചി എന്ന് പേര് വരാൻ കാരണം .ഇലകളുടെ അഗ്രഭാഗത്ത് സസ്യങ്ങളുടെ മുകുളങ്ങൾ വളരുകയും ഇവ പിന്നീട് മണ്ണിൽ വീണ് വേരും ,ഇലയും ,തണ്ടുമുണ്ടായി പുതിയ സസ്യമായി വളരുന്നു .ഇതിന്റെ ഇലകൾക്ക് ഉപ്പും പുളിയും കലർന്ന രുചിയാണ് .
പണ്ടുകാലത്ത് ഇതിന്റെ ഇലകൾ കുട്ടികൾ പുസ്തകങ്ങൾക്കിടയിൽ വച്ച് മുളപ്പിച്ചിരുന്നു .കുട്ടികൾ സ്ലേയ്റ്റും പെൻസിലും ഉപയോഗിച്ചിരുന്ന കാലത്ത് സ്ലേയ്റ്റിൽ എഴുതിയിരുന്നത് മായ്ച്ചു കളയാൻ വേണ്ടി മഷിത്തണ്ട്,അണ്ണാൻ പീച്ചി എന്നിവയുടെ കൂടെ ഇലമുളച്ചിയുടെ ഇലകളും ഉപയോഗിച്ചിരുന്നു .ഈ സസ്യം വീടിന്റെ മുൻഭാഗത്ത് കെട്ടിത്തൂക്കിയിട്ടാൽ കൊതുകിന്റെ ശല്ല്യം ഉണ്ടാകില്ല എന്ന് പറയപ്പെടുന്നു .(buy live plants online)
ചെങ്കോമാളി (Red Pierrot) എന്ന ചിത്രശലഭത്തിന്റെ ലാർവയുടെ ഭക്ഷണമാണ് ഇലമുളച്ചി .ലാർവകൾ ഇലകളിൽ തുളച്ചുകയറി മാംസളമായ ഭാഗം പക്ഷിക്കുകയും പ്യൂപ്പയാകുമ്പോൾ പുറത്തേയ്ക്ക് വരുകയും ചെയ്യുന്നു .
പ്രാദേശിക നാമങ്ങൾ .
English name-Air Plant,Life Plant,Canterbury Bells,Mexican Love Plant,Cathedral Bells,Resurrection Plant,Donkey Ears,Leaf of Life,Floppers
Malayalam Name : Elamulachi, Ilamarunnu, Ilamulachi.
Hindi Name- Airavati.
Bengali Name- Koppata.
Telugu Name-Ranapalaku.
Marathi name- Panfuti.
Gujarati Name- Ghaimari.
Oriya name- Amarapoi..
ഔഷധയോഗ്യഭാഗം .
ഇല .
രസാദിഗുണങ്ങൾ .
രസം -തിക്തം ,മധുരം .
ഗുണം -ക്ഷാരം ,ലഘു .
വീര്യം -ഉഷ്‌ണം .
വിപാകം -കടു .
ഇലമുളച്ചിയുടെ ഔഷധഗുണങ്ങൾ .
വൃക്കസംബന്ധമായ പ്രശ്നങ്ങൾക്കും മൂത്ര സംബന്ധമായ പ്രശ്നങ്ങൾക്കും വർഷങ്ങളായി ഇലമുളച്ചി ഔഷധമായി ഉപയോഗിച്ച് വരുന്നു .വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെ ഇല്ലാതാക്കാൻ ഇലമുളച്ചിയുടെ ഇലകൾക്ക് കഴിവുണ്ട്. കൂടാതെ മുറിവുകൾ ,അൾസർ ,പൈൽസ് ,ഫിഷർ ,രക്തസ്രാവം ,വെള്ളപോക്ക് ,തീപ്പൊള്ളൽ ,തലവേദന ,മൈഗ്രേൻ,ആസ്മ ,ജലദോഷം, ചുമ , നീര് ,പ്രാണിവിഷം ,ആർത്തവ ക്രമക്കേടുകൾ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഇലമുളച്ചി ഔഷധമായി ഉപയോഗിക്കുന്നു .
ഇലമുളച്ചി ദോഷങ്ങൾ .
ഇലമുളച്ചി കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെങ്കിലും ചില പാർശ്വഫലങ്ങളുമുണ്ട് .ഉയർന്ന അളവിൽ ഇലമുളച്ചി കഴിച്ചാൽ ഓക്കാനം ,ഛർദ്ദി ,നെഞ്ചെരിച്ചിൽ,വയറുവേദന തുടങ്ങിയവയ്ക്ക് കാരണമാകാം .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
ഇലമുളച്ചി ചേരുവയുള്ള ഔഷധം .
Euphor Tablet.
പൈൽസ് ,ഫിഷർ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ഇലമുളച്ചിയുടെ ചില ഔഷധപ്രയോഗങ്ങൾ .
ഇതിന്റെ ഒന്നോ രണ്ടോ ഇലകൾ അരച്ച് രാവിലെ വെറുംവയറ്റിൽ തുടർച്ചയായി 7 ദിവസം കഴിച്ചാൽ മൂത്രത്തിൽ കല്ലും അതുമൂലമുണ്ടാകുന്ന വേദനയും മാറും എന്ന് അനുഭവസ്ഥർ പറയുന്നു . അതുപോലെ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം ദാഹശമനിയായി ഉപയോഗിക്കുന്നത് മൂത്രസംബന്ധമായ എല്ലാ അസുഖങ്ങക്കും വളരെ നല്ലതാണ് .
ഇലമുളച്ചിയുടെ ഇലയുടെ നീര് 10 മില്ലി വീതം കഴിക്കുന്നത് മൂലക്കുരു,വയറുകടി എന്നിവയ്ക്ക് നല്ലതാണ് .ഇലമുളച്ചിയുടെ ഇല നീര് 10 മി .ലി വീതം ആർത്തവ ദിനങ്ങളിൽ കഴിക്കുന്നത് അമിത രക്തസ്രാവം ,ആർത്തവവേദന എന്നിവ ഇല്ലാതാക്കാൻ സഹായിക്കും .മുറിവുകളിൽ നിന്നുള്ള രക്തസ്രാവത്തിനും ഇലയുടെ നീര് കഴിക്കുന്നത് നല്ലതാണ് .ഇലമുളച്ചിയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുറച്ചുനാൾ പതിവായി കുടിച്ചാൽ വെള്ളപോക്കിന് ശമനമുണ്ടാകും .
ALSO READ : ഇലഞ്ഞിയുടെ ഔഷധഗുണങ്ങൾ ..
ഇലമുളച്ചിയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,പരു എന്നിവ മാറിക്കിട്ടും .ഇത് പ്രാണികൾ കടിച്ചത് മൂലമുള്ള വിഷം ശമിപ്പിക്കുന്നതിലും പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .ഇലമുളച്ചി ഇലയും ഉപ്പും ചേർത്തരച്ച് അരിമ്പാറയുടെ മുകളിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ അരിമ്പാറ തനിയെ കൊഴിഞ്ഞു പോകും .ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി കട്ടിക്ക് നെറ്റിയിൽ പുരട്ടിയാൽ തലവേദന ,മൈഗ്രേൻ എന്നിവ ശമിക്കുന്നതാണ് .
ഇലമുളച്ചിയുടെ ഇലയുടെ 10 മി .ലി നീരിൽ തേൻ ചേർത്ത് കുറച്ചുദിവസം കഴിച്ചാൽ ആസ്മ ,ജലദോഷം ,ചുമ എന്നിവ ശമിക്കും .ഇലമുളച്ചിയുടെ ഇല തീയിൽ വാട്ടിപ്പിഴിഞ്ഞ നീര് രണ്ട് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും.ഇലമുളച്ചിയുടെ ഇല അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നത് പൊള്ളൽ സുഖപ്പെടാൻ സഹായിക്കുന്നു .ഇലമുളച്ചി ഇല ഉപ്പും ,മഞ്ഞളും ചേർത്തരച്ചു പുറമെ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .