തക്കോലത്തിന്റെ അത്ഭുത ഗുണങ്ങള്‍ / അസുഖങ്ങള്‍ തടുക്കാന്‍ തക്കോലം ഉപയോഗിക്കേണ്ട വിധം

തക്കോലം ചെടി, തക്കോലം കൃഷി, തക്കോലം in english, തക്കോലം ഗുണങ്ങള്, തക്കോലം english word, തക്കോലം

മലയാളികളുടെ മസാലക്കൂട്ടുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് തക്കോലം. ഭക്ഷണത്തിന് രുചിയും മണവും പകരുവാൻ മാത്രമല്ല. നിരവധി ആരോഗ്യ ഗുണങ്ങളാണ്  നക്ഷത്ര പൂപോലെയുള്ള  തക്കോലത്തിന്. ഗരംമസാല കൂട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചേരുവയാണ് തക്കോലം. ഗ്രാമ്പൂ, ഏലയ്ക്ക, കറുകപ്പട്ട, തുടങ്ങിയവയ്ക്കൊപ്പം തന്നെ ഉപയോഗിക്കുന്ന ഒന്നു കൂടിയാണ് തക്കോലം.

$ads={1}

 ആയുർവേദ ഔഷധങ്ങളുടെ നിർമ്മാണത്തിൽ  തക്കോലം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. കൂടാതെ സുഗന്ധതൈലങ്ങൾ മിഠായികൾ, സോപ്പുകൾ, തുടങ്ങിയവയുടെ നിർമാണത്തിനും തക്കോലം ഉപയോഗിക്കുന്നു. ഇതിന്റെ തൈലത്തിന്  സന്ധിവാതത്തെ ശമിപ്പിക്കാനും.  വായ്നാറ്റം മാറ്റുന്നതിനും. ശ്വാസകോശ രോഗങ്ങളെ ശമിപ്പിക്കാനും വിശേഷ ശക്തിയുണ്ട്. കഫ് സിറപ്പുകളിലെ ഒരു പ്രധാന ചേരുവ കൂടിയാണ് തക്കോലം.കൂടാതെ ആമവാതം, സന്ധിവാതം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടാൻ തയ്യാറാക്കുന്ന ലേപനങ്ങളിലെ ഒരു ഘടകവസ്തു കൂടിയാണ് തക്കോലം.

 ഭക്ഷണത്തിൽ ധാരാളം തക്കോലം ഉൾപ്പെടുത്തുന്നത് കൊണ്ട് ശരീരത്തിന് ഹാനികരമായ ബാക്ടീരിയകളെയും വൈറസുകളെയും തുരത്തുവാൻ സഹായിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കും.

$ads={2}

ചുമ ജലദോഷം പനി തുടങ്ങിയ രോഗങ്ങൾക്ക് തക്കോലം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളര നല്ലതാണ്. തക്കോലം വായിലിട്ട് ചവയ്ക്കുന്നത് മോണ സംബന്ധമായ രോഗങ്ങൾക്കും വായ്നാറ്റം അകറ്റുന്നതിനും വളരെ ഫലപ്രദമാണ്. കൂടാതെ വയറുവേദന, ദഹനക്കേട്, ഗ്യാസ്ട്രബിൾ, ഒക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്കും തക്കോലം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ ഫലപ്രദമാണ്.
Previous Post Next Post