വിട്ടുമാറാത്ത ക്ഷീണത്തിനും ഉന്മേഷക്കുറവിനും പരിഹാരം വീട്ടിൽത്തന്നെ

സ്ത്രീപുരുഷഭേദമന്യേ ഏതു പ്രായക്കാർക്കും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് അമിതക്ഷീണവും, ഉന്മേഷക്കുറവവും. ഇത്തരക്കാർ രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ഒരു ജോലിയും ചെയ്യാനുള്ള ഉന്മേഷമില്ലായ്മ. ഉറക്കം തൂങ്ങിയിരിക്കുന്ന  അവസ്ഥ. ശരീരത്തിന് ഒരു ശക്തിയില്ല എന്ന തോന്നൽ എഴുന്നേറ്റിരുന്നാൽ ഉറക്കം തൂങ്ങുക എന്നാൽ കിടന്നാൽ ഉറക്കം വരികയുമില്ല. ഈ ഒരു അവസ്ഥ ഇന്ന് ഒരുപാട് പേരിൽ കാണുന്നു ഒരു പ്രശ്നമാണ്.  നമ്മുടെ ജീവിതശൈലിയുടെ ഭാഗമായിയും. ചില രോഗങ്ങളുടെ ഭാഗമായും തുടങ്ങിയ പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ ഉണ്ടാകാം.

$ads={1}

 ഒന്നാമത്തെ കാരണം ശരിയായ ഉറക്കം കിട്ടാത്തതാണ്. ഒരാൾ ഒരു ദിവസം എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം എന്നാൽ നിങ്ങളുടെ ഉറക്കം ആറു മണിക്കൂറിൽ കുറഞ്ഞാൽ ശരീരത്തിന് അമിതമായ ക്ഷീണം അനുഭവപ്പെടും അതുമാത്രമല്ല തലയ്ക്കു ഭാരം, പെരുപ്പ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും

 ചില രോഗങ്ങൾ വന്നുപോയ ശേഷവും ശരീരത്തിന് കടുത്ത ക്ഷീണവും ഉന്മേഷക്കുറവുമുണ്ടാകും ഉദാഹരണത്തിന് ചില വൈറൽ പനികൾ, ചിക്കൻഗുനിയ, ഡെങ്കിപ്പനി, കോവിഡ്, ഇത്തരത്തിലുള്ള വൈറസ് ഇൻഫെക്ഷൻ വന്ന് മാറിക്കഴിയുമ്പോൾ ശരീരം അതിൽ നിന്നും പഴയ സ്ഥിതിയിലേക്ക് വരാൻ കുറേദിവസം എടുക്കും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗങ്ങൾ വന്നാൽ രണ്ടാഴ്ചയോളം ശരീരത്തിന് വിശ്രമം ആവശ്യമാണ്

 പ്രമേഹ രോഗത്തിന്റെ പ്രധാന രോഗലക്ഷണവും വിട്ടുമാറാത്ത ക്ഷീണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും പ്രമേഹ രോഗികൾക്ക് ക്ഷീണം ഉണ്ടാകാൻ കാരണമാകും

 വിഷാദ രോഗമുള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സാധാരണമാണ്. തലവേദന, ഉറക്കമില്ലായ്മ, തളർച്ച, ഉന്മേഷക്കുറവ്, ഒരു കാര്യത്തിലും  സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ തുടങ്ങിയവ വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് 

 രാവിലെ ഫുഡ് കഴിക്കാത്തവരിലും ഇതുപോലെയുള്ള പ്രശ്നങ്ങൾ കാണപ്പെടാറുണ്ട്. രാവിലത്തെ ആഹാരമാണ് നമ്മുടെ ശരീരത്തിലെ ഒരു ദിവസത്തെ എനർജി നിലനിർത്തുന്നത് അതുകൊണ്ടുതന്നെ രാവിലത്തെ ആഹാരം നിർബന്ധമായും കഴിച്ചിരിക്കണം

$ads={2}

 മറ്റൊരു കാരണം  രക്തകുറവാണ് പ്രത്യേകിച്ച് സ്ത്രീകളിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇങ്ങനെയുള്ളവരിലും കടുത്ത ക്ഷീണവും തളർച്ചയും ഉന്മേഷക്കുറവുമുണ്ടാകും

 തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതാണ് മറ്റൊരു കാരണം. തളർച്ച, ക്ഷീണം, കിതപ്പ്, ഉറക്കമില്ലയ്മ, ഉന്മേഷക്കുറവ് എന്നിവ തൈറോഡ് പ്രവർത്തനത്തിലെ അപാകതകൾ മൂലമുണ്ടാകാം

 ദിവസവും ആവശ്യത്തിനുവെള്ളം കുടിക്കാത്തവരിലും ഇത്തരം പ്രശ്നങ്ങൾ കാണുപ്പെടാറുണ്ട് 

 സാധാരണ കണ്ടുവരുന്ന ശരീര തളർച്ചയ്ക്കും ഉന്മേഷക്കുരാവിനും വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം

 ഒരു ചെറിയ കഷണം ചുക്കും,  ഏലയ്ക്ക, ഗ്രാമ്പൂ, ജീരകം എന്നിവ സമമെടുത്ത് പൊടിച്ച് അഞ്ച് ഗ്രാംവീതം പഞ്ചസാര ചേർത്ത് ദിവസം കഴിക്കുന്നത്. ഉന്മേഷക്കുറവ് തളർച്ച ശരീരക്ഷീണം എന്നിവ മാറുന്നതിന് വളരെ നല്ലതാണ്

ഒരു ഗ്രാം ബ്രഹ്മി നെയ്യിൽ വറുത്ത് ഒരു ഗ്ലാസ് പാലും ചേർത്ത് നിത്യവും വൈകീട്ട് കഴിക്കുന്നത് വളരെ ഗുണം ചെയ്യും

കറിവേപ്പില അരച്ച്  നെയ്യ് കാച്ചി ദിവസവും കഴിക്കുന്നത് വളരെ ഗുണം ചെയ്യും

ഉണക്ക അടയ്ക ചവയ്ക്കുന്നത് ഉത്സാഹം വർദ്ധിപ്പിക്കാൻ സഹായിക്കും 

Yoga to relieve body pain, Body pain reliever music to relieve body pain, To avoid tirdness, Sleep apnoea test, Sleep apnoea treatment, Uric acid treatment, Liver disease, Sleep apnoea machine, ഈന്തപഴലേഹ്യം, ഉള്ളി ഈന്തപഴം ലേഹ്യം, Thyroid, Mobile addition, Body pain reliever, Hypothyroidism, Abnormal thyroid, Fibromyalgia, ഉന്മേഷക്കുറവ്, വിട്ടുമാറാത്ത ക്ഷീണം, Thyroid disease, Thyroid nodules, Diabetes mellitus, Diabetes, Depression, ഉന്മേഷക്കുറവ് to english Bone health, Thyroid disease, Liver cirrhosis, വിളര്‍ച്ച, താൽക്കാലിക, കാട്ടിലെ ഔഷധം, അവധി, ജലസ്തംഭിനി, സസ്യം, അത്ഭുത, വിശപ്പിനും, New, നൽകുന്ന, ദാഹത്തിനും, ക്ഷീണത്തിനും, Relieve constipation, Chronic fatigue syndrome, Abnormal thyroid, ഉന്മേഷക്കുറവ്, വിട്ടുമാറാത്ത ക്ഷീണം


Previous Post Next Post