സാരസ്വതാരിഷ്ടം സ്ത്രീക്കും പുരുഷനും ദിവ്യ ഔഷധം

ആയുർവേദ മരുന്നുകളിൽ സ്വർണ്ണം ചേർത്ത് തയ്യാറാക്കുന്ന ഒരു ദിവ്യ ഔഷധമാണ് സാരസ്വതാരിഷ്ടം. ഇതിലെ പ്രധാന ഘടകം ബ്രഹ്മിയാണ്. ആന്റഓക്സിഡന്റ്കളാൽ സമ്പുഷ്ടമാണ് ബ്രഹ്മി. തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ കഴിവുള്ള ഒരു ഔഷധം കൂടിയാണ് ബ്രഹ്മി. ബുദ്ധിവികാസത്തിനും ഓർമ്മ ശക്തി വർദ്ധിപ്പിക്കാനും ഇതിന്റെ ഉപയോഗം വളരെ പ്രശസ്തമാണ് 

$ads={1}

 ബ്രഹ്മി, പാൽമുതുക്കിൻ കിഴങ്ങ്, കടുക്കാത്തോട്, രാമച്ചം, ഇഞ്ചി, ശതകുപ്പ  തുടങ്ങിയവ കഷായം വെച്ച് അരിച്ച് തേനും പഞ്ചസാരയും താതിരിപൂവും, തിപ്പലി, ഗ്രാമ്പൂ, വയമ്പ്, കൊട്ടം, അമുക്കുരം, താന്നിക്ക തോട്, അമൃത്, വിഴാലരി, ഇലവങ്കം, അരേണുകം, ത്രികോൽപ്പക്കൊന്ന, തുടങ്ങിയവ പൊടിച്ചുചേർത്ത്. ഇളക്കി മൺകുടത്തിലാക്കി അതിൽ സ്വർണ്ണത്തിന്റെ തകിടുകളും ഇട്ട് അടച്ചുകെട്ടി ഒരു മാസത്തിനുശേഷം അരിച്ചെടുത്ത് നെയ്യ് പുരട്ടിയ ഒരു പാത്രത്തിൽ ആക്കി വയ്ക്കുന്നു ഇങ്ങനെ തയ്യാറാക്കുന്ന സരസ്വതാരിഷ്ടം അമൃതിന് തുല്യമാണെന്ന് ആയുർവേദ ആചാര്യൻമാർ പറയുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണപ്രദമാണ് സാരസ്വതാരിഷ്ടം കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കുന്നതിനും . ബുദ്ധിയും ആരോഗ്യവും വർദ്ധിപ്പിക്കാനും. അക്ഷര സ്പുടതയ്ക്കും . സരസ്വതാരിഷ്ടം സാധാരണയായി ഉപയോഗിച്ചുവരുന്നു. മുതിർന്നവരിൽ കണ്ടുവരുന്ന മറവി രോഗത്തിനും സരസ്വതാരിഷ്ടം വളരെ ഫലപ്രദമാണ്.

പുരുഷന്മാരിൽ  ലൈംഗിക ശക്തി വർദ്ധിപ്പിക്കുന്നതിനും  ശുക്ല വർദ്ധനവിനനും  പ്രതിരോധശക്തി  വർദ്ധിപ്പിക്കുന്നതിനും. സരസ്വതാരിഷ്ടം വളരെ ഫലപ്രദമാണ്

 കൂടാതെ  ആർത്തവക്രമക്കേടിനും. രക്തക്കുറവിനും . മാനസിക പിരിമുറുക്കങ്ങൾ  കുറയ്ക്കുന്നതിനും, വിഷാദരോഗം, ഉറക്കക്കുറവ്, എന്നിവയ്ക്കും നല്ലൊരു പ്രതിവിധിയാണ് സരസ്വതാരിഷ്ടം

 ശരീരകാന്തിയും യുവത്വവും ആയുസ്സിനെ വർദ്ധിപ്പിക്കുവാനും. ചർമ്മത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിനും, ദഹനശക്തി വർധിപ്പിക്കുന്നതിനും, വിക്കിനും, അപസ്മാരത്തിനും, ഭ്രാന്തിനും, ഓട്ടിസം, നാഡീ തളർച്ച, വന്ധ്യത  തുടങ്ങിയ രോഗങ്ങൾക്കും സരസ്വതാരിഷ്ടം ഉപയോഗിച്ചുവരുന്നു 

$ads={2}

 രണ്ടു മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് പത്തു തുള്ളി വീതവും, ഇതിന്റെ മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഒരു ടീ സ്പൂണും, മുതിർന്നവർക്ക് രണ്ട് ടീസ്പൂൺ വീതവും സരസ്വതാരിഷ്ടം ഉപയോഗിക്കാവന്നതാണ് ഇത് പാലിൽ ചേർത്താണ് കഴിക്കേണ്ടത്. ഇതിന്റെ കൃത്യമായ ഉപയോഗത്തിലൂടെ സകലവിധ രോഗങ്ങളെയും ശമിപ്പിക്കുമെന്നാണ് ആയുർവേദ  ആചാര്യൻമാർ പറഞ്ഞിരിക്കുന്നത്

Habits to boost your brain power, How to make saraswatharishtam, Saraswatharishtam review, Ayurvedic malayalam, Braintonic, Saraswatharishtam, സരസ്വതാരിഷ്ടം, മലയാളം, Saraswatharishtam malayalam, How to use saraswatharishtam, Benefits of saraswatharishtam, Parkinson's disease, Memory booster, Girl, Ejaculation, Boy, Women, ബ്രഹ്മി, കാന്തി, അരിഷ്ടം, Use, ഓര്‍മ്മശക്തി, സാരസ്വതാരിഷ്ടം, Malayalam tutorials, Saraswatarishtam in malayalam, Boost memory power in children, Ayurvedic medicine, Herbal supplement, Saraswatharishtam usage and benefits in malayalam,Malayalam,സാരസ്വതാരിഷ്ടം വില,സാരസ്വതാരിഷ്ടം ഗുണങ്ങള്,സാരസ്വതാരിഷ്ടം ഉപയോഗം



Previous Post Next Post