ഫാറ്റി ലിവർ കുറക്കുവാൻ വളരെ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്

ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. ഒരു ജീവിതശൈലി രോഗം കൂടിയാണ് ഫാറ്റിലിവർ. കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്  ഫാറ്റിലിവർ. അമിതമായി മദ്യപിക്കുന്നവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെങ്ങിലും മദ്യം കഴിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. തൈറോയ്ഡ്, പ്രമേഹം, കൊളസ്ട്രോൾ, പൊണ്ണത്തടി എന്നീ പ്രശ്നങ്ങൾ ഉള്ളവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്

$ads={1}

 നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. ഏകദേശം ഒന്നര കിലോയാണ് പ്രായപൂർത്തിയായ ഒരാളുടെ കരളിന്റെ തൂക്കം. ശരീരത്തിന് ആവശ്യമില്ലാത്ത മാലിന്യങ്ങളെയും മറ്റു വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയാക്കുന്നതിന്റെ പ്രധാനപങ്ക് കരൾ നിർവഹിക്കുന്നു ഇതുപോലെ  ഒരു ദിവസം 500 നു മുകളിൽ ധർമ്മങ്ങൾ  കരൾ നമ്മുടെ ശരീരത്തിനു വേണ്ടി ചെയ്യുന്നുണ്ട്.  ഫാറ്റി  ലിവർ ഗൗരവമായ ഒരു രോഗമല്ലങ്കിലും പിന്നീട് പല ഗൗരവമുള്ള രോഗങ്ങളിലേക്കും പോകാൻ സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ നമ്മുടെ കരളിനെ കാത്തുസൂക്ഷിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്

 വയറിന്റെ മുകളിൽ വലതുഭാഗത്ത് വേദനകൾ അനുഭവപ്പെടുക, വൈറ്റിൽ നീർ കെട്ടുകളുണ്ടാകുക , വയർ എപ്പോഴും നിറഞ്ഞുനിൽക്കുന്നതുപോലെ തോന്നുക , ശരീരമാസകലം ചൊറിച്ചിലുണ്ടാകുക. കണ്ണുകളിലും നഖങ്ങളിലും മഞ്ഞനിറമുണ്ടാകുക. സഹിക്കാൻ പറ്റാത്ത അത്ര ദുർഗന്ധത്തോടു കൂടിയ വായനാറ്റം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. എന്നാൽ ഈ ലക്ഷണങ്ങളിൽ എല്ലാവരിലും പ്രകടമാകണമെന്നില്ല. മറ്റു രോഗങ്ങൾ വരുമ്പോഴോ മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് പലപ്പോഴും ഇത് കണ്ടെത്തുന്നത്.

$ads={2}

 ഫാറ്റി ലിവർ രോഗമുള്ളവർ പരമാവധി വീട്ടിൽ തയ്യാറാക്കിയ ഭക്ഷണങ്ങൾ കഴിക്കുക അതുപോലെ ചോക്ലേറ്റ്, ഐസ്ക്രീം, സ്വീറ്റ്സ് തുടങ്ങിയ മധുരപലഹാരങ്ങൾ പൂർണമായും ഒഴിവാക്കുക, എണ്ണയിൽ വറുത്തതും പൊരിച്ചതുമായുള്ള ആഹാരങ്ങൾ ഒഴിവാക്കുക, മദ്യപാനം പൂർണമായും നിർത്തുക, കൊഴുപ്പുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഇറച്ചി, പനീർ, ചീസ്  തുടങ്ങിയവ പരമാവധി ഒഴിവാക്കുക, ബേക്കറി സാധനങ്ങൾ പരമാവധി ഒഴിവാക്കുക ഒരു ദിവസം കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക, അമിതവണ്ണമുള്ളവർ അത് കുറയ്ക്കാൻ ശ്രമിക്കുക, രക്തത്തിലെ കൊളസ്ട്രോളിന്റെയും പഞ്ചസാരയുടെയും അളവ് കൃത്യമായി നിലനിർത്തുക, പച്ചക്കറി,ഇലവർഗ്ഗങ്ങൾ,  മീൻ തുടങ്ങിയവ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുക. നിത്യവും വ്യായാമം ചെയ്യാൻ പരമാവധി ശ്രദ്ധിക്കുക ഇതോടൊപ്പം ചില ഒറ്റമൂലികളും പരീക്ഷിക്കാം

 ഒരു ചെറിയ കഷണം  ഇഞ്ചിയിട്ട തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ പതിവായി കുടിക്കുക

 രണ്ടോ മൂന്ന് അല്ലി വെളുത്തുള്ളി അരച്ചതിൽ കുറച്ചു തേനും കുറച്ച് നാരങ്ങാനീരും ചേർത്ത് യോജിപ്പിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക

ഒരു ചെറിയ മൂട് കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ നീര്   രാവിലെയും വൈകിട്ടും രണ്ടുനേരം കുറച്ചുനാൾ പതിവായി കഴിക്കുക

ക്ഷീണം, കഴിക്കേണ്ട, എന്താണ്, ഫാറ്റി, മാറാൻ, വയർ, ഒഴിവാക്കേണ്ട, കരൾ രോഗം, Fatty liver malayalam details, Fatty liver kumarakom malayalam treasures, How to prevent liver diseases, എന്താണ് ഫാറ്റി ലിവർ, ഫാറ്റി ലിവർ ചികിത്സ, ഫാറ്റി ലിവർ ലക്ഷണങ്ങൾ, ലിവർ ഫാറ്റ്, ഫാറ്റി ലിവർ ഒറ്റമൂലി, ഒറ്റമൂലി, ഗ്രേഡ് 2, ഭക്ഷണങ്ങൾ, ഫാറ്റിലിവർ, ലിവർ, ലക്ഷണങ്ങൾ, ചികിത്സ, ഗ്രേഡ് 1, ഹോമിയോ, മലയാളം, വിശപ്പില്ലായ്മ, ഹെൽത്ത്, തലക്റക്കം, ഗ്രേഡ് 2 ഫാറ്റി ലിവർ, ഭക്ഷണക്രമവും, ഫാറ്റി ലിവർ രോഗം, Warning signs liver disease, Liver problems, Cure liver disease, Liver disease malayalam, ഫാറ്റിലിവര്‍,Fatty liver malayalam,ഫാറ്റി ലിവർ,ഫാറ്റി ലിവര് എന്താണെന്നും പരിഹാരങ്ങളും,Fatty liver രോഗ ലക്ഷണങ്ങൾ,ഫാറ്റി ലിവര് ആയുര്വേദ ചികിത്സ,ഫാറ്റി ലിവര് കുറയാന്,എന്താണ് ഫാറ്റി ലിവര്,ഫാറ്റി ലിവര് കഴിക്കേണ്ട ഭക്ഷണങ്ങള്,ഫാറ്റി ലിവര് കുറക്കാന്,ഫാറ്റി ലിവര് ഒറ്റമൂലി,ഫാറ്റി ലിവര് ഗ്രേഡ് 1,ഫാറ്റി ലിവര് മാറാന്,ഫാറ്റി ലിവര് ലക്ഷണം,ഫാറ്റി ലിവര് ആയുര്വേദം,ഫാറ്റി ലിവര് ലക്ഷണങ്ങള്,ഫാറ്റി ലിവര് ഭക്ഷണം,ഫാറ്റി ലിവര് ഗ്രേഡ് 2,ഫാറ്റി ലിവര്,ഫാറ്റി ലിവര് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്


Previous Post Next Post