ഇഞ്ചിപ്പുല്ല് ഔഷധഗുണങ്ങൾ (East Indian lemon grass)

ഇഞ്ചിപ്പുല്ല്,ഇഞ്ചിപ്പുല്ല് എണ്ണ,ഇഞ്ചിപുല്ല്,ഇഞ്ചിപ്പുല്ല് ചായ,ഇഞ്ചിപ്പുല്ല് ഉപയോഗം,ഇഞ്ചിപ്പുല്ല് ഗുണങ്ങള്‍,കൊതിപ്പുല്ല്,ഇഞ്ചിപ്പുൽചെടി,തെരുവപ്പുല്ല്,ഇഞ്ചി ചായ,കർപ്പുര തൃണ,medicinal uses of inchipullu plant in malayalam| ഇഞ്ചിപ്പുല്ല് ചെടിയുടെ ഔഷധഗുണങ്ങൾ|studying plant,പുൽതൈലം,പുൽതെല ചെടിയായ,പുൽതൈല ചെടി ചായ,പ്രകുതി മരുന്ന്,ആവി പിടിക്കാനുള്ള മരുന്ന്,പാരമ്പര്യമരുന്നുകൾ മലയാളം,lemon grass,health benefits of lemongrass essential oil,lemon grass,lemon grass farming,lemon grass plant,lemon grass ki chai,lemon grass ki kheti,lemon grass benefits,planting east indian lemon grass,lemon grass benefits for skin,lemon grass farming in india,lemon grass farming in india hindi,#lemon grass,lemon grass oil,lemon grass use,planting lemon grass,lemon grass tea recipe in hindi,lemon grass seeds,lemon grass tea recipe,lemon grass farming in odia,lemon grass tea ke fayde,lemon grass in tamil


പുൽവർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ് ഇഞ്ചിപ്പുല്ല് .കേരളത്തിൽ ഇതിനെ തെരുവപ്പുല്ല് ,വാറ്റ്പുല്ല് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .പത്തനംതിട്ടജില്ലയിൽ വാറ്റ്പുല്ല് എന്ന പേരിലാണ് ഈ സസ്യം അറിയപ്പെടുക .

Botanical name : Cymbopogon flexuosus

Family : Poaceae (Grass family) 

ആവാസകേന്ദ്രം .

കേരളം ,തമിഴ്‌നാട് ,കർണ്ണാടകം എന്നീ സംസ്ഥാങ്ങളിൽ സ്വമേധയാ കാണപ്പെടുന്ന ഒരു സസ്യമാണ് ഇഞ്ചിപ്പുല്ല് . കേരളത്തിലെ വനങ്ങളിൽ ഇഞ്ചിപ്പുല്ല് ധാരാളമായി കാണപ്പെടുന്നു . കേരളത്തിൽ പീരുമേട്ടിൽ ഇഞ്ചിപ്പുല്ല് ധാരാളമായി കൃഷിചെയ്യുന്നു .

രൂപവിവരണം .

ഏകദേശം  2  മീറ്റർ പൊക്കത്തിൽ വളരുന്ന ഈ പുല്ലിന്റെ ഇലയ്ക്ക് ചെറുനാരങ്ങയുടെ മണമാണ് . ഇലകൾക്ക് 1 .7 മീറ്റർ നീളവും 1 .7 സെ.മി വീതിയുമുണ്ടാകും .ഇലയുടെ ഉപരിതലം പരുപരുത്തതാണ് .ഇവ അപൂർവമായി മാത്രമേ പുഷ്പ്പിക്കാറൊള്ളു .പൂക്കൾക്ക് ഇളം പച്ചനിറമാണ് .തണ്ടുകൾ വേരോടെ ഇളക്കി മാറ്റി നട്ടാണ് പ്രധാനമായും കൃഷി ചെയ്യുന്നത് .ചെടി നട്ട് 3 മാസം കഴിയുമ്പോൾ വിളവെടുക്കാം .ഒരിക്കൽ നട്ടാൽ അഞ്ചോ ,ആറോ വർഷം വിളവെടുക്കാം .


ഇഞ്ചിപ്പുല്ല് വിവിധ ഭാഷകളിലെ പേരുകൾ .

Common name : Cochin Grass, Malabar Grass, East Indian lemon grass
Malayalam :  inchippullu,Vattupullu
Tamil : Elumichchaip pul,Vasanapullu ,Kothipullu
Telugu : Nimma Gaddi
Hindi : Karpurthrin
Sanskrit : Karpura thrina

ഇഞ്ചിപ്പുല്ലിന്റെ ഉപയോഗം .

വളരെ പ്രശസ്തമായ പുൽതൈലം ഇഞ്ചിപ്പുല്ല്  വാറ്റി എടുക്കുന്നതാണ് . ഇലകൾ വാറ്റിയാണ് പുൽതൈലം എടുക്കുന്നത് .സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിനാണ് പുൽതൈലം ഉപയോഗിക്കുന്നത് . കൂടാതെ നിരവധി ഔഷധഗുണങ്ങളുമുണ്ട് .ആയുർവേദത്തിൽ പലവിധ രോഗങ്ങൾക്ക്‌ ഔഷധമായും  ,ഔഷധനിർമ്മാണത്തിനും പുൽതൈലം ഉപയോഗിക്കുന്നു . കൂടാതെ കീടനാശിനിയായും പുൽതൈലം ഉപയോഗിക്കുന്നു .

രാസഘടകങ്ങൾ .

ഇഞ്ചിപ്പുല്ലിൽ ഒരു തൈലം അടങ്ങിയിരിക്കുന്നു .ഈ പുൽതൈലത്തിലെ പ്രധാന ഘടകം സിട്രാൾ ആണ് 

പുൽതൈലത്തിന്റെ ഔഷധഗുണങ്ങൾ .

ആയുർവേദത്തിൽ പുൽതൈലം വാതരോഗങ്ങൾക്കുള്ള ഒരു ഔഷധമായി ഉപയോഗിക്കുന്നു .  കോളറരോഗം മൂലമുണ്ടാകുന്ന ശക്തിയായ ഛർദ്ദി ശമിപ്പിക്കാൻ പുൽതൈലത്തിന് കഴിവുണ്ട് . ശ്വാസകോശത്തിനെ ഉത്തേജിപ്പിച്ച് ശ്വാസകോശത്തിൽ കെട്ടിക്കിടക്കുന്ന കഫം അലിയിപ്പിച്ച് പുറം തള്ളുകയും ചെയ്യും .ശരീരത്തിന്റെ വിവിധഭാഗങ്ങളിലുണ്ടാകുന്ന വേദനയെ ശമിപ്പിക്കും . പനി ,ജലദോഷം എന്നിവ ശമിപ്പിക്കുന്നു . വിരയെ നശിപ്പിക്കാനുള്ള കഴിവുണ്ട് .

ഔഷധയോഗ്യ ഭാഗം - സമൂലം 

രസാദിഗുണങ്ങൾ.

രസം : മധുരം , തിക്തം , കടു
ഗുണം : ലഘു, സ്നിഗ്ധം
വീര്യം : ഉഷ്ണം
വിപാകം : കടു


ചില ഔഷധപ്രയോഗങ്ങൾ.

പല്ലുവേദന ,തലവേദന .

പല്ലുവേദനയ്ക്കും തലവേദനയ്ക്കും നല്ലൊരു മരുന്നാണ് പുൽതൈലം, കുറച്ച് പഞ്ഞിയിൽ പുൽതൈലം മുക്കി പോടുള്ള പല്ലുകളുടെ ദ്വാരത്തിൽ വച്ചാൽ പല്ലുവേദന മാറും .അതുപോലെ പുൽതൈലം നെറ്റിയിൽ പുരട്ടുന്നത് തലവേദന പെട്ടെന്ന് മാറാൻ സഹായിക്കും.

വായ്നാറ്റം മാറാൻ.

ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരുതുള്ളി പുൽതൈലം ഒഴിച്ച് വായിൽ കൊള്ളുന്നത് വായ്നാറ്റം മാറാൻ സഹായിക്കും .

ആസ്മ .

ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ  ഒന്നോ രണ്ടോ  തുള്ളി പുൽതൈലം ചേർത്ത് കുടിക്കുന്നത് ആസ്മ രോഗികൾക്ക് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കെട്ടിക്കിടക്കുന്ന കഫം മുഴുവൻ ചുമച്ച് പുറത്തു പോകും. അതുപോലെതന്നെ ആസ്മാ രോഗികളുടെ നെഞ്ചിലും മുതുകിലും അല്പം പുൽതൈലം പുരട്ടി തടവുന്നതും ആസ്മ രോഗത്തിന് ശമനം കിട്ടും.

ചുമ ,ജലദോഷം ,കഫക്കെട്ട് .

കുരുമുളക്, ചുക്ക്, കൽക്കണ്ടം എന്നിവ പൊടിച്ച് അതിൽ രണ്ടോ മൂന്നോ തുള്ളി പുൽത്തൈലം ചേർത്ത് കഴിക്കുന്നത് ചുമയും കഫക്കെട്ടും, പനിയും വേഗം മാറാൻ സഹായിക്കും. അതുപോലെതന്നെ പുൽതൈലം ഒഴിച്ച് വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നത് ജലദോഷം മാറാൻ നല്ലൊരു മരുന്നു കൂടിയാണ്.

പേശി വേദന,കൈകാൽ കഴപ്പ്, പുറം വേദന.

വെളിച്ചെണ്ണയിൽ പുൽതൈലം ചേർത്ത് നേർപ്പിച്ച് ശരീരത്തിൽ പുരട്ടുന്നത് പേശി വേദന, കൈകാൽ കഴപ്പ്, പുറം വേദന എന്നിവ  മാറാൻ സഹായിക്കും.

ദഹനക്കേടിന് .

ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ രണ്ടോ മൂന്നോ തുള്ളി പുൽതൈലം ചേർത്ത് കഴിക്കുന്നത് ദഹനക്കേടിന് വളരെ നല്ലതാണ്.

വാതരോഗങ്ങൾക്ക് .

പുൽത്തൈലത്തിൽ രണ്ടിരട്ടി കടുകെണ്ണ ചേർത്ത് യോജിപ്പിച്ച് ശരീരത്തിൽ പുരട്ടി തടവുന്നത് വാതം, വാതം കൊണ്ടുള്ള കോച്ചിപ്പിടുത്തം ,  സന്ധിവീക്കം, ഉളുക്ക്, നീർക്കെട്ട്. എന്നിവയ്ക്ക് വളരെ നല്ലതാണ്. വാതസംബന്ധമായ വേദനശമിക്കാൻ പുൽത്തൈലം പുറമെ പുരട്ടിയാൽ മതി .

തൈറോയ്ഡ് രോഗം മാറാൻ.

ഇഞ്ചിപ്പുല്ലിന്റെ ഒരു കിലോ ഇല 16 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാലിടങ്ങഴിയാക്കി വറ്റിച്ച് ഇഞ്ചിപ്പുല്ലിന്റെ വേര് 100ഗ്രാം അരച്ചത് കഷായത്തിൽ കലക്കി ഇടങ്ങഴി നല്ലെണ്ണയും ചേർത്ത് കാച്ചി തലയിൽ തേച്ചു കുളിക്കുന്നത് ഗോയിറ്റർ എന്ന തൈറോയ്ഡ് രോഗം മാറാൻ സഹായിക്കും.

പനി ,ജലദോഷം ,ചുമ.

പുൽത്തൈലം വെള്ളത്തിലോഴിച്ചു ആ വെള്ളംകൊണ്ട് ആവി പിടിച്ചാൽ പനി ,ജലദോഷം ,ചുമ എന്നിവ മാറും .

പനി ,വയറിളക്കം.

 ജാതിക്കായും ,ഗ്രാമ്പുവും ഇട്ട് വെള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ അൽപ്പം പുൽതൈലവും ചേർത്ത് ദിവസം പലനേരമായി കുടിച്ചാൽ പനി ,വയറിളക്കം മുതലായവ മാറും.

വിയർപ്പുനാറ്റം ഇല്ലാതാക്കാൻ .

കുളിക്കുന്ന വെള്ളത്തിൽ കുറച്ചു പുൽതൈലം ചേർത്ത് കുളിച്ചാൽ ശരീരത്തിലുണ്ടാകുന്ന വിയർപ്പുനാറ്റം ഇല്ലാതാക്കാൻ സഹായിക്കും.

കൊതുക് ശല്ല്യം ഇല്ലാതാക്കാൻ .

മുറി തുടയ്ക്കുന്ന വെള്ളത്തിൽ കുറച്ച് പുൽതൈലം കൂടി ചേർത്ത് മുറി തുടച്ചാൽ ഈച്ച, കൊതുക്, ഇതുപോലെയുള്ള പ്രാണികളുടെ ശല്യം ഇല്ലാതാകും. ദിവസവും വെള്ളത്തിൽ പുൽതൈലം ചേർത്ത് അടുക്കളയിൽ തളിച്ചാൽ ദുർഗന്ധവും ഈച്ച ശല്യവും മാറുന്നതായിരിക്കും .

അതിസാരം ,ഛർദ്ദി .

ജാതിക്ക ,ഗ്രാമ്പു എന്നിവയിട്ട് വെള്ളം തിളപ്പിച്ച് അതിൽ അൽപം പുൽതൈലവും ചേർത്ത് ദിവസം നാലോ ,അഞ്ചോ പ്രാവിശ്യം കുടിച്ചാൽ അതിസാരം ,ഛർദ്ദി എന്നിവ ശമിക്കും .

കഫക്കെട്ട് ,ബ്രോങ്കൈറ്റിസ് .

പുൽതൈലം ശരീരത്തിന്റെ പുറത്ത് നല്ലതുപോലെ പുരട്ടുകയും വെള്ളം തിളപ്പിച്ച് പുൽതൈലം ഒഴിച്ച് ആവിപിടിക്കുകയും ചെയ്താൽ കഫക്കെട്ട് ,ബ്രോങ്കൈറ്റിസ് മുതലായവ ശമിക്കും .


Previous Post Next Post