ആനച്ചുവടി ഔഷധഗുണങ്ങൾ | Anachuvadi

ആനചുവടി,ആനച്ചുവടി അറിയേണ്ടത്,എന്താണ് ആനച്ചുവടി,ആനച്ചുവടി ഉപയോഗങ്ങൾ,ആനച്ചുണ്ട,ആനച്ചുവടിയുടെ ഉപയോഗങ്ങൾ,ആനചവുട്ടി,ആനയടി,മുടി കൊഴിച്ചൽ,ആനയടിയൻ,ശരീരവളർച്ച കുറക്കാൻ,ചെടികൾ,ഔഷധ ചെടികൾ,തടി കുറക്കാൻ,നാട്ടുവൈദ്യം,aanachuvadi,anachuvadi,gopu kodungallur,organic farmer,kerala,malayalam,anachuvadi,anachuvadi plant,anachuvadi malayalam,aanachuvadi,what is aanachuvadi,anachuvadi uses,anachuvadi plant uses,anachuvadi plant in malayalam,anachuvadi plant uses in malayalam,anachuvadi for piles,anachuvadi benefits,aanachuvadi malayalam,anachuvadi uses in malayalam,anachuvadi plant scientific name,anachuvadi


നിലംപറ്റി വളരുന്ന ഒരു ചെറു ഔഷധസസ്യമാണ് ആനച്ചുവടി .മലയാളത്തിൽ ഇതിനെ ആനയടിയൻ, ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നു . ഇംഗ്ലീഷിൽ ഇതിനെ  Elephant Foot, Scarber, Prickly എന്നീ പേരുകളിലും അറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം Elephantopus scaber എന്നാണ് .

ആനച്ചുവടിയുടെ വിവിധ ഭാഷകളിലുള്ള പേരുകൾ .

Common name : Elephant Foot, Scarber, Prickly . Malayalam Anachuvadi, Anayatiyan . Hindi : Samdudri , Hastipada . Tamil : Anashovadi . Telugu : Enugabira . Kannada : Hakkarike, Nela mucchilu . Marathi : Hastipata . Sanskrit : Gojivha . Botanical name : Elephantopus scaber . Family: Asteraceae (Sunflower family)

ആനച്ചുവടി എവിടെ വളരുന്നു .


നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടുവരുന്ന ഔഷധസസ്യമാണ് ആനച്ചുവടി . തണലുള്ള ചതുപ്പു പ്രദേശങ്ങളിലാണ്  ഈ ചെടി കൂടുതലായും കാണപ്പെടുന്നത് .നാട്ടിൻപുറങ്ങളിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നു . ഇന്ത്യ കൂടാതെ ആഫ്രിക്ക, കിഴക്കൻ ഏഷ്യ,  ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലും  ഈ സസ്യം കാണപ്പെടുന്നു .

ആനച്ചുവടിയുടെ രൂപവിവരണം .


നിലംപറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി . ഇതിന്റെ നീണ്ട ഇലകൾ നാലുഭാഗത്തും വളർന്നു നിൽക്കും . ഇതിന്റെ ഇലകൾക്ക് നല്ല പച്ചനിറമാണ് .ഇലയ്ക്ക് നല്ല വീതിയും ഉണ്ടാകും . ആനയുടെ കാൽപാദം ഭൂമിയിൽ പതിഞ്ഞു കിടക്കുന്നതുപോലെ തോന്നിപ്പിക്കുന്ന ചെടിയായതുകൊണ്ടാണ് ആനച്ചുവടി എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം . ഈ സസ്യത്തിന്റെ വേരുകൾ നല്ല നീളമുള്ളതാണ് , നീളമുള്ള വേരുകൾ ചെടിയുടെ ചുവട്ടിൽ നിന്നും നാനാഭാഗത്തേക്കും മണ്ണിൽ പടരുന്നു .ഇതിന്റെ ചെറിയ പൂക്കൾ നീലലോഹിത വർണ്ണത്തിൽ കാണപ്പെടുന്നു .

ആനച്ചുവടിയിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ ഏതൊക്കെയാണ് .


സോഡിയം ,പൊട്ടാസ്യം ,കാൽസ്യം ,ഇരുമ്പ് ,മഗ്നീഷ്യം എന്നിവ ആനച്ചുവടിയിൽ അടങ്ങിയിരിക്കുന്നു .

ആനച്ചുവടി ഏതെല്ലാം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .


താരൻ ,മുടികൊഴിച്ചിൽ ,അതിസാരം ,വയറുകടി ,അർശസ്സ് ,ചുമ ,മൂത്രച്ചുടിച്ചിൽ , വിഷം എന്നിവയ്ക്ക് ആനച്ചുവടി ഔഷധമായി ഉപയോഗിക്കുന്നു .

ആനച്ചുവടിയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഏതൊക്കെയാണ് .


ആനച്ചുവടി സമൂലം ഔഷധയോഗ്യമാണ്  (വേര് സഹിതം മൊത്തമായും )

ആനച്ചുവടിയുടെ ഔഷധപ്രയോഗങ്ങൾ .


താരൻ ,മുടികൊഴിച്ചിൽ .

ആനച്ചുവടി അരച്ച് താളിയാക്കി തലയിൽ പതിവായി  ഉപയോഗിച്ചാൽ തലയിലെ താരൻ മാറി  മുടി സമൃദ്ധമായി വളരും .


കൊളസ്ട്രോൾ കുറയ്ക്കുന്നതിന്‌ .

ആനച്ചുവടി സമൂലം കഷായം വെച്ച് കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ വളരെ ഫലപ്രദമാണ്.

നടുവേദന.

ആനച്ചുവടി ചതച്ച് നടുവേദനയുള്ള ഭാഗത്ത് വെച്ചുകെട്ടിയാൽ നടുവേദന വളരെ പെട്ടെന്ന് ശമിക്കുന്നതാണ് . ആനച്ചുവടി സമൂലം അരച്ച് പുറമേ പുരട്ടിയാലും  നടുവേദനയ്ക്ക് ശമനമുണ്ടാകും.

ഉളുക്കിന് .

ആനച്ചുവടി, പൂവാംകുരുന്നില, മുയൽച്ചെവിയൻ എന്നിവ അരച്ച് ഉളുക്ക് പറ്റിയ ഭാഗത്ത് വച്ച് കെട്ടിയാൽ ഉളുക്ക് മാറിക്കിട്ടും .

പ്രമേഹത്തിന് .

ആനച്ചുവടി ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ എടുത്ത് വെള്ളം തിളപ്പിച്ച് ദിവസവും രാവിലെ കുടിക്കുന്നത് പ്രമേഹം നിയന്ത്രണ വിധേയമാകും .

ക്ഷതങ്ങൾക്ക് .

ആനച്ചുവടിയുടെ വേര് കഷായം വെച്ച് കുടിക്കുന്നത് ശരീരത്തിലുണ്ടാകുന്ന ക്ഷതങ്ങൾ മാറ്റുവാൻ വളരെ സഹായകരമാണ് .

മഞ്ഞപ്പിത്തം.

ആനച്ചുവടിയും ജീരകവും കൂട്ടിയരച്ച് കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കുന്നതാണ്.

അതിസാരം, പനി.

40 ഗ്രാം ആനച്ചുവടിയും 20 ഗ്രാം മല്ലിയും കൂടി കഷായം വെച്ചു കുടിച്ചാൽ മൂത്ര ചൂടിനും അതിസാരം, പനി, എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്.

വിഷജന്തുക്കൾ കടിച്ചാൽ .

ആനച്ചുവടി അരച്ച് വിഷജന്തുക്കൾ കടിച്ചഭാഗത്ത് പുരട്ടിയാൽ വിഷം ശമിക്കും .

പശുക്കളുടെ അകിടുവീക്കം മാറാൻ .

ആനച്ചുവടി സമൂലം കാടിവെള്ളത്തിൽ അരച്ച് അകിടിൽ പുരട്ടിയാൽ പശുക്കളുടെ അകിടുവീക്കം വേഗം മാറുന്നതാണ്.

രസാദിഗുണങ്ങൾ .

രസം : മധുരം, തിക്തം . ഗുണം : ലഘു, സ്നിഗ്ധം . വീര്യം : ശീതം . വിപാകം : മധുരം
Previous Post Next Post