കീഴാർനെല്ലി | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | കീഴാർനെല്ലിയുടെ ഔഷധഗുണങ്ങൾ

 

കീഴാർനെല്ലി,കീഴാനെല്ലി,കീഴാർനെല്ലി മുടിക്ക്,കീഴാര്നെല്ലി,കീഴാർനെല്ലി എങ്ങനെ കഴിക്കണം,കീഴാര്നെല്ലി എണ്ണ,കീഴാര്നെല്ലി ഉപയോഗം,കീഴാര്നെല്ലി ഗുണങ്ങൾ,#keezharnellibenefits #കീഴാർനെല്ലി #കീഴാനെല്ലി #മുടി #മുടിവളരാൻ,കീഴ്കാനെല്ലി,കിരുട്ടാർ നെല്ലി,കീഴുക്കായ് നെല്ലി,കീഴാര്നെല്ലിയുടെ ഗുണങ്ങൾ,കരള്‍ ദീനം മാറാന്‍ കീഴാര്‍ നെല്ലി പശുവിന്‍ പാലില്‍,ഒറ്റമൂലി,#ഒറ്റമൂലി,#ഒറ്റമൂലി #ottamooli #mashura #suhana,#hairoilmalayalam #മൈഗ്രൈൻ #migraine #ഫാറ്റിലിവർ,keezharnelli,keezhanelli,keezharnelli for hair,keezhanelli ayurveda uses,keezharnelli for faster hair growth,#keezharnelli,keezhanelli malayalam,keezharnelli benefits,benefits of keezharnelli,benefits of keezhanelli,keezharnnelli,keezharnelli uses,keezharnelly,keezarnelli,uses of keezharnelli,how to use keezharnelli,keezharnelli hair pack,benifits of keezharnelli,#keezharnelli for hair,keezharnelli ayurveda use,keelarnelli,phyllanthus amarus,phyllanthus amarus medicinal uses,phyllanthus,phyllanthus niruri,seed under leaf (phyllanthus amarus),phyllanthus amarus uses,phyllanthus amarus tree,phyllanthus amarus recipe,phyllanthus amarus ranbhaji,health benefits of phyllanthus amarus,phyllanthus niruri benefits,health benefits of phyllanthus niruri,(phyllanthus niruri),phyllanthus niruri materia medica,amarus uses,phyllantus niruri,phyllanthus niruri kidney stones,phyllanthus niruri,(phyllanthus niruri),phyllanthus niruri benefits,phyllanthus niruri kidney stones,phyllanthus niruri materia medica,phyllanthus niruri mother tincture,phyllanthus,health benefits of phyllanthus niruri,phyllanthus niruri homeopathy medicine,shorts rajablog phyllanthus niruri plant,phyllanthus niruri homeopathy medicine symptoms,phyllanthus niruri homeopathy medicine benefits,keezhar nelli ( phyllanthus niruri ) ayurvedic plant,phyllanthus amarus,Phyllanthus amarus, ഇനത്തിനാണ് .Phyllanthus amarus ,Phyllanthus niruri ,Phyllanthus dedlis ,Phyllanthus fraternus ,phyllanthus maderaspatensis

കീഴാർനെല്ലിയെക്കുറിച്ച് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല .കാരണം മഞ്ഞപിത്തം എന്നു കേട്ടാൽ സാധാരണക്കാരുടെ മനസ്സിൽ ഓടിയെത്തുന്ന സസ്യം കീഴാർനെല്ലി ആയിരിക്കും .മഞ്ഞപ്പിത്തത്തിന് ഒരു ഒറ്റമൂലിയാണ് കീഴാർനെല്ലി .നെല്ലിയുടെ കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് കീഴാർനെല്ലി .കേരളത്തിൽ പറമ്പുകളിലും ,വഴിയോരങ്ങളിലും ,തുറസ്സായ സ്ഥലങ്ങളിലും ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .ഏതാണ്ട് 30 സെമി ഉയരത്തിൽ വളരുന ഇ സസ്യത്തിന്റെ ഇലകൾ നെല്ലിയുടെ ഇലകളോട് സാദൃശ്യമുണ്ട് .ഇതിന്റെ ഉണങ്ങിയ ഇലയിൽ വിഷാംശം ഉള്ളതും കയ്‌പ്പുള്ളതുമായ ഒരു വസ്തുവുണ്ട് ഇതിൽ നിന്നും ഫില്ലാന്തിൻ എന്ന വസ്തു വേർതിരിച്ചെടുക്കുന്നു ഇതാണ് മഞ്ഞപ്പിത്തം എന്ന രോഗത്തിനെതിരെ പ്രവർത്തിക്കുന്ന ഘടകം .പൂക്കൾക്ക് മഞ്ഞ കലർന്ന പച്ച നിറമാണ് .കുഞ്ഞൻ നെല്ലിക്ക മാതിരിയുള്ള ഇതിന്റെ കായ്കൾ ഇതിന്റെ തണ്ടിൽ പറ്റിപ്പിടിച്ചിരിക്കും .ഇതിൽ 3 അറകൾ കാണാം .ഓരോ അറയിലും ഓരോ വിത്തുകൾ കാണും .വിത്തുകൾ വഴിയാണ് കീഴാർനെല്ലി പ്രജനനം നടത്തുന്നത് . നമ്മുടെ നാട്ടിൽ പലതരം കീഴാർനെല്ലി കാണപ്പെടുന്നുണ്ടങ്കിലും ഔഷധഗുണങ്ങൾ കൂടുതലുള്ളത് Phyllanthus amarus എന്ന ഇനത്തിനാണ് .Phyllanthus amarus ,Phyllanthus niruri ,Phyllanthus dedlis ,Phyllanthus fraternus ,phyllanthus maderaspatensis ഈ ഇനങ്ങളെല്ലാം കീഴാർനെല്ലിയായി ഉപയോഗിക്കുന്നു .വർഷം മുഴുവൻ പുഷ്പിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വ ഔഷധസസ്യം ഇന്ത്യ ,ബംഗാൾ ,ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കാണപ്പടുന്നു . കീഴാർനെല്ലി സമൂലമായി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു 


കുടുംബം  : Euphorbiaceae

ശാസ്ത്രനാമം  : Phyllanthus amarus

 

മറ്റു  ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് : Stone breaker

സംസ്‌കൃതം : ഭൂധാത്രി ,താമലകി ,ബഹുവീര്യഃ

ഹിന്ദി : ഭൂയി അംവളാ  

തമിഴ് : കിഴകൈനെല്ലി 

തെലുങ്ക് : നെലഉശിരികാ

 

രസാദിഗുണങ്ങൾ  

രസം     :     തിക്തം, കഷായം, മധുരം     

ഗുണം     :     ലഘു, രൂക്ഷം

വീര്യം     :     ശീതം

വിപാകം     :     മധുരം

 

ഔഷധഗുണങ്ങൾ 

മഞ്ഞപ്പിത്തം ശമിപ്പിക്കും ,കഫം ,പാണ്ഡ്,ചുട്ടുനീറ്റൽ ,പുകച്ചിൽ എന്നിവ ശമിപ്പിക്കും ,ദഹനക്കുറവ് ,വയറുവേദന ,രക്തസ്രാവം എന്നിവ ശമിപ്പിക്കും , കീഴാർനെല്ലിയുടെ ഏറ്റവും വലിയ മരുന്ന് ഗുണം  ഇത് കരളിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ഉത്തമമായ ഒരു മരുന്നാണ് പല കരൾ രോഗങ്ങളെയും തടഞ്ഞു നിർത്താനുള്ള കഴിവ് കീഴാർനെല്ലിക്കുണ്ട് മൂത്രത്തിലെ കല്ല്  പ്രമേഹം മുടികൊഴിച്ചിൽ പനി തുടങ്ങി എയ്ഡ്സ് വൈറസിനെ വരെ ചെറുത്തു തോൽപ്പിക്കാനുള്ള കഴിവ് കീഴാർനെല്ലിക്കുണ്ട്


ചില ഔഷധപ്രയോഗങ്ങൾ

 കീഴാർനെല്ലി മുഴുവനായും ഇടിച്ചുപിഴിഞ്ഞ് നീര് 10 മില്ലി വീതം പശുവിൻപാലിലോ തേങ്ങ പാലിലോ കലക്കി  ഒരാഴ്ച പതിവായി കഴിച്ചാൽ മഞ്ഞപിത്തം മാറാൻ നല്ലൊരു മരുന്നാണ്
 
കീഴാർനെല്ലി സമൂലം അരച്ച് മോരിൽ കാച്ചി കഴിച്ചാൽ വയറിളക്കം മാറും 
 
കീഴാർനെല്ലി കഷായം വച്ച് കഴിച്ചാൽ  ചുമ ,ശ്വാസംമുട്ടൽ ,ശരീരത്തിലെ നീര് എന്നിവ മാറും 
 
കീഴാർനെല്ലി ചതച്ച് താളിയാക്കി തലയിൽ തേയ്ച്ചാൽ മുടികൊഴിച്ചിൽ മാറും 
 
കീഴാർനെല്ലി അരച്ച് മുലപ്പാലിൽ ചാലിച്ച് അരിച്ച് കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും
 
കീഴാർനെല്ലി അരച്ച് പാലിൽ ചലിച്ചു പുരട്ടിയാൽ അരിമ്പാറ മാറും 
 
കീഴാർനെല്ലി കഞ്ഞിവെള്ളത്തിൽ അരച്ച് പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും

 പ്രഷറിന് നല്ലൊരു മരുന്നാണ് കീഴാർനെല്ലി ഇത് അരച്ച് കഴിക്കുന്നതും ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഇതിന്റെ നീര് കുടിക്കുന്നതും ബ്ലഡ് പ്രഷർ കുറയ്ക്കാൻ നല്ലൊരു മരുന്നാണ്
 


 കീഴാർനെല്ലി സമൂലം അരച്ച് മോരിൽ കലക്കി കുടിക്കുന്നത് വയറു  സംബന്ധമായ എല്ലാ അസുഖങ്ങൾക്കും നല്ലതാണ് നല്ല ദഹനത്തിന്, ഗ്യാസിന്, അസിഡിറ്റി പ്രശ്നങ്ങൾക്ക് ഇതുപോലെയുള്ള എല്ലാ രോഗങ്ങൾക്കും ഒരു ഉത്തമ പരിഹാരമാണ്

 സ്ത്രീകൾക്ക് ഉണ്ടാകുന്ന ആർത്തവസമയത്തെ അമിത രക്തസ്രാവത്തിനും കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന ആർത്തവ ദിവസങ്ങൾക്കും അതോടൊപ്പം ആർത്തവ കാലത്തുണ്ടാകുന്ന അമിത വേദനയും നിയന്ത്രിക്കാൻ കീഴാർനെല്ലി സമൂലം അരച്ച് കാടി വെള്ളത്തിൽ കലക്കി കുടിക്കുന്നത് വളരെ നല്ലതാണ്

 കീഴാർനെല്ലിയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നതും ഇതിന്റെ ഇല ചവച്ചരച്ച് തിന്നുന്നതും പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്

 കീഴാർനെല്ലി ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് എണ്ണ കാച്ചി തലയിൽ പതിവായി തേക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്

 കീഴാർനെല്ലി ദിവസവും വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ചവച്ചരച്ച് തിന്നുന്നതും മൂത്ര ചൂടിനും മൂത്രത്തിലെ പഴുപ്പിനും കിഡ്നി സ്റ്റോണിനും മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്ന വർക്കും അങ്ങനെ
കിഡ്നി സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഫലപ്രദമായ ഒരു മരുന്നാണ്
 
കീഴാർനെല്ലിയും  ഗ്രാമ്പുവും ചേർത്ത് അരച്ച് മുലപ്പാലിൽ ചാലിച്ച് നെറ്റിയിൽ പുരട്ടിയാൽ എത്ര ശക്തമായ തലവേദനയും മാറും
 
കീഴാർനെല്ലി സമൂലം അരച്ച് മോരിൽ കലക്കി കുടിച്ചാൽ ആമാതിസാരം രക്താതിസാരം എന്നിവ ശമിക്കും
 
കീഴാർനെല്ലി അരച്ച് പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും 





 
Previous Post Next Post