നീലയമരിയുടെ ഔഷധഗുണങ്ങൾ - കേശസംരക്ഷണത്തിന് നീലയമരി


നമ്മുടെ പറമ്പുകളിലും കാടുകളിലും ധാരാളം കണ്ടുവരുന്നു ഒരു കുറ്റിച്ചെടിയാണ് നീലയമരി. ആയുർവേദത്തിൽ ഇതിനെ കേശ ഔഷധങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുടികൊഴിച്ചിലും അകാലനരയ്ക്കും ഉപകാരപ്രദമായ ഒരു നാട്ടു ചെടിയാണ് നീലയമരി. മുടി വളരാൻ സഹായിക്കുന്ന ആയുർവേദ എണ്ണയായ നീലഭൃംഗാദികേരത്തിലെ പ്രധാനപ്പെട്ട ഒരു ചേരുവയാണ് നീലയമരി. മുടിയുടെ വളർച്ച കുറഞ്ഞവർക്കും മുടി പൊട്ടി പോകുന്നവർക്കും അകാല നരയുള്ളവർക്കും ഏറ്റവും നല്ല പ്രകൃതിദത്തമായ ഔഷധമാണ് നീലയമരി. ഇത് വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ ചേർത്ത് കാച്ചി ഉപയോഗിക്കുന്നത് വളരെ നല്ലതാണ് മാത്രമല്ല ഇത് അകാലനരയ്ക്ക് നാച്ചുറൽ ഡൈ ആയി നീലയമരി ഉപയോഗിക്കാറുണ്ട്. പ്രധാനമായും ഇലയാണ്. ഹെയർ ഡൈയ്ക്ക് ഉപയോഗിക്കുന്നത് ഇതിന്റെ ഇല തണലിൽ വെച്ച് വേണം ഉണങ്ങി എടുക്കാൻ അല്ലെങ്കിൽ ഇതിന്റെ കളറിന്റെ ഗുണം നഷ്ടമാകാൻ സാധ്യതയുണ്ട്. നീലയമരി ഡൈ ഉപയോഗിക്കുന്നതിനു മുൻപ് മൈലാഞ്ചി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്

$ads={1}


 നീലയമരി ഡൈ എങ്ങനെ തയ്യാറാക്കാം


 ഒരു ഇരുമ്പ് പാത്രത്തിൽ നാല് ടീസ്പൂൺ മൈലാഞ്ചി പൊടിയും ഒരു ടീസ്പൂൺ നെല്ലിക്കാ പൊടിയും അരമുറി നാരങ്ങയുടെ നീരും തിളപ്പിച്ച തേയില വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് തലമുടി  ചെറുതായി നനച്ചശേഷം ഈ പേസ്റ്റ് തലയിൽ പുരട്ടണം ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം
 ഒരു മണിക്കൂറിനുശേഷം തലയിൽ അതെ  നനവോടെ 5 സ്പൂൺ നീലയമരി പൊടി ഇളം ചൂടുവെള്ളത്തിൽ നന്നായി മിക്സ് ചെയ്തു തലയിൽ പുരട്ടണം ഒരു മണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം ഇങ്ങനെ രണ്ടുദിവസം തുടർച്ചയായി ചെയ്യണം ഇങ്ങനെ ചെയ്യുമ്പോൾ തലയിൽ എണ്ണമയം ഇല്ലാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കണം

 നീലയമരിയുടെ മറ്റുപയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം


ഔഷധ  ഗുണങ്ങൾക്ക് പുറമേ വസ്ത്രങ്ങൾക്ക് നിറം പിടിപ്പിക്കാനുള്ള ഇൻഡിഗോ നിറം നീലയമരിയിൽ നിന്നാണ് ഉല്പാദിപ്പിക്കപ്പെടുന്നത് 
മാത്രമല്ല സന്ധിവാതം രക്തവാതം ആമവാതം തലചുറ്റൽ മഞ്ഞപ്പിത്തം ആസ്മ പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായും നീലയമരി ഉപയോഗിക്കുന്നു

 മഞ്ഞപ്പിത്തം മാറാൻ 

 നീല അമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് 10 മില്ലി  നീരെടുത്ത് അല്പം തേനും ചേർത്ത് ദിവസവും രണ്ടു നേരം കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും മാത്രമല്ല ഇത് കരളിനുണ്ടാകുന്ന എല്ലാവിധ രോഗങ്ങൾക്കും വളരെ ഫലപ്രദമാണ്

 മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ

 മുടിയുടെ വളർച്ചയ്ക്കും നല്ല കറുപ്പ് നിറം ലഭിക്കാനും നീലയമരി സമൂലം ഇടിച്ചുപിഴിഞ്ഞ് വെളിച്ചെണ്ണ കാച്ചി തേക്കുന്നത് വളരെ ഫലപ്രദമാണ്

 വിഷജന്തുക്കൾ കടിച്ചാൽ

 വിഷജന്തുക്കൾ കടിച്ചാൽ നീലയമരി സമൂലം അരച്ച് മുറിവിൽ പുരട്ടുകയും ഇലയുടെ നീര് കുടിക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്

 പല്ലി വിഷത്തിന്

 പല്ലി വിഷത്തിന് നീലയമരിയുടെ വേരും കുടുക്കമൂലി വേരും നറുനീണ്ടി കിഴങ്ങും അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പല്ലി വിഷത്തിന് വളരെ ഫലപ്രദമായ ഒരു മരുന്നാണ്

 ചൊറിയും ചിരങ്ങും മാറാൻ

 നീലയമരി ഇല അരച്ച് പുരട്ടിയാൽ ചൊറിയും ചിരങ്ങും മാറും മാത്രമല്ല മുഖത്തുണ്ടാകുന്ന നിറവ്യത്യാസങ്ങൾക്ക് നീലയമരി ഇലയും മൺചട്ടിയും ചേർത്ത് അരച്ച് പുരട്ടുന്നത് മുഖത്തുണ്ടാകുന്ന നിറവ്യത്യാസത്തിന് വളരെ നല്ലതാണ്

$ads={2}

 മൂത്രത്തിൽ കല്ലിന്

 നീലയമരിയുടെ വേര് കഷായം വെച്ച് കുടിക്കുന്നത് മൂത്രത്തിൽ കല്ലും മൂത്രത്തിൽ  പഴുപ്പും എന്നിവ മാറാൻ വളരെ ഫലപ്രദമായ മരുന്നാണ്

 ആസ്മയ്ക്ക് 

 ചുമ ആസ്മ എന്നീ രോഗങ്ങൾക്ക് നീലയമരി നീര് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്

Previous Post Next Post