ബീറ്റ്റൂട്ട് ശരീരത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം ബീറ്റ്റൂട്ട് വൈൻ പതിവായി കഴിച്ചാൽ നമ്മുടെ ചർമ്മത്തിന് നല്ല കളർ വയ്ക്കാനും രക്തം വർദ്ധിപ്പിക്കാനും നല്ല ശരീരപുഷ്ടിക്കും ബീറ്റ്റൂട്ട് വൈൻ കഴിക്കുന്നത് നല്ലതാണ് കഴിക്കുമ്പോൾ അധികമായി കഴിക്കരുത് ദിവസവും രാത്രിയിൽ ആഹാരശേഷം 30 മില്ലി ഈ അളവിൽ കഴിക്കണം അപ്പോൾ എങ്ങനെ നല്ല ബീറ്റ്റൂട്ട് വൈൻ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കാം
$ads={1}
ആവശ്യമുള്ള സാധനങ്ങൾ
ബീറ്റ്റൂട്ട് 2kg
പഞ്ചസാര 1⅓ kg
ഏലയ്ക്ക 12 എണ്ണം
ഗ്രാമ്പൂ 8 എണ്ണം
കറുവപ്പട്ട 8 എണ്ണം
ഇഞ്ചി 1കഷണം
ഗോതമ്പ് 1 കപ്പ്
ഈസ്റ്റ് 2 ടേബിൾസ്പൂൺ
വെള്ളം നാല് ലിറ്റർ
തയ്യാറാക്കുന്ന വിധം
$ads={2}
ആദ്യം ബീറ്റ്റൂട്ടിന്റെ തൊലി എല്ലാം കളഞ്ഞു കഴുകി വൃത്തിയാക്കി എടുക്കുക ശേഷം വെള്ളത്തിന്റെ അംശം ഒട്ടുമില്ലാതെ ഉണക്കിയെടുക്കുക ശേഷം ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളാക്കിയോ ഗ്രേറ്റ് ചെയ്ത് എടുക്കുകയോ ചെയ്യുക ശേഷം ഒരു പാത്രത്തിൽ ബീറ്റ്റൂട്ട് മുങ്ങതക്കവിധം വെള്ളമൊഴിച്ച് വേവിച്ചെടുക്കുക ( നാല് ലിറ്റർ വെള്ളം എടുത്തിൽ നിന്ന് വേണം ബീറ്റ്റൂട്ട് വേവിക്കാൻ ആവശ്യമുള്ള വെള്ളം എടുക്കേണ്ടത് )
തണുത്തതിനുശേഷം ശേഷം ബീറ്റ്റൂട്ടിന്റെ നീര് പിഴിഞ്ഞെടുക്കുക ശേഷം ഒന്നുകൂടി അരിച്ചെടുക്കുക ശേഷം ഭരണിയിലോ മൺകലത്തിലോ പിഴിഞ്ഞെടുത്ത നീര് ഒഴിക്കുക ഏതു പാത്രം ആയാലും അതിന്റെ മുക്കാൽ ഭാഗം മാത്രമേ നീര് വരാൻ പാടുള്ളൂ അതിന് തക്ക വലിപ്പമുള്ള മാത്രം എടുക്കണം ശേഷം ബാക്കി വെള്ളം കൂടി ഇതിലേക്ക് ചേർക്കുക ശേഷം ഏലക്കയും ഗ്രാമ്പൂവും കറുവപ്പട്ടയും ഇഞ്ചിയും ചതച്ചതും ഗോതമ്പും ചേർക്കുക നല്ലതുപോലെ ഇളക്കി കൊടുക്കുക ശേഷം ഈസ്റ്റ് ചേർക്കുക ശേഷം നന്നായി ഇളക്കുക ശേഷം നന്നായി അടക്കുക നല്ല തുണികൊണ്ട് മൂടി കെട്ടിയാൽ മതിയാകും ശേഷം ഇരുട്ടുമുറിയിലോ അലമാരയിലോ വയ്ക്കുക ശേഷം ദിവസവും ഒരു നേരം ഇളക്കി കൊടുക്കണം ഇളക്കുന്ന തവിയിൽ ഒട്ടും ജലാംശം ഉണ്ടാകരുത് എട്ടാം ദിവസം വൈ എടുക്കാവുന്നതാണ് ശേഷം നല്ലതുപോലെ അരിച്ചെടുത്തശേഷം കുപ്പികളിലാക്കി സൂക്ഷിക്കാം
Also Read - ലിംഗബലം വർദ്ധിപ്പിക്കാൻ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ