കച്ചൂരം | കച്ചൂരക്കിഴങ്ങ് | മാങ്ങായിഞ്ചി | ഇഞ്ചിമാങ്ങ | Manga Inchi | Curcuma zedoaria

 

കച്ചോലം,കസ്തൂരി മഞ്ഞൾ,കസ്തൂരി മഞ്ഞൾ പൗഡർ,കസ്തൂരി മഞ്ഞള് 2022,കസ്തൂരി മഞ്ഞള് ഒറിജിനൽ,ayiravalli media,kacholam,galanga,kaempferia galanga,kacholam malayalam,inji,kachori,ayurveda medicine,doctor ayurveda,ayurveda doctor,medicinal plants|studying herbal plants around us|ayurvedic plants name and details in malayalam,rare ayurveda medicinal plants|secret's behind medicinal plants|,medicinal plants used in ayurveda #herbs #ayurveda,prepare bath powder at home,homemade natural bath powder,sunnipindi for face in telugu,#karimjeerakamforweightloss #karimjeerakamoilforhair,#karimjeerakamoilpreparationmalayalam,sunni pindi tayari vidhanam telugu for babies,natural bath powder,homemade bath powder,homemade baby bath powder,herbal bath powder for babies,sunnipindi thayari vidhanam,nalugupindi for fairness in telugu,#karimjeerakamoilusesmalayalam #karimjeerakamoilpreparationmalayalam,മാങ്ങായിഞ്ചി വൈൻ,മാങ്ങായിഞ്ചി ചമ്മന്തി,മാങ്ങായിഞ്ചി അച്ചാര് ഉണ്ടാക്കുന്ന വിധം,മാങ്ങാ ഇഞ്ചി,മാങ്ങാ ഇഞ്ചി കൃഷി,മാങ്ങാ ഇഞ്ചി അച്ചാർ,മാങ്ങാ ഇഞ്ചി അച്ചാര്,മാങ്ങ ഇഞ്ചി അച്ചാർ,മാങ്ങാ ഇഞ്ചി കൊണ്ടൊരു ചട്ണി,നാടൻ മാങ്ങ ഇഞ്ചി അച്ചാർ,കേരള സ്റ്റൈൽ മാങ്ങാ ഇഞ്ചി അച്ചാർ,ഇഞ്ചി കൃഷി,കറുത്ത ഇഞ്ചി,മങ്ങാഞ്ചി അച്ചാർ എളുപ്പം ഉണ്ടാക്കാം,കരി ഇഞ്ചി കൃഷി,കരിമഞ്ഞളിന്റെ ഗുണങ്ങൾ,മഞ്ഞ കൂവ,മഞ്ഞൾ കൃഷി,പ്രതിഭ മഞ്ഞൾ,കരിമഞ്ഞൾ കൃഷി,കസ്തൂരി മഞ്ഞൾ,manga inchi,manga inchi achar,manga inchi pickle,mango ginger pickle,manga inchi achar recipe,manga inji achar,manga inji,mango ginger,manga inji chammanthi,manga inchi uses,manga inchi wine,manga inchi curry,manga inchi plant,manga inchi achaar,mango ginger chammanthi,manga inchi pikkile,mangai inji,mangai inji thokku,manga inchi chammanthi,mango inchi pickle,manga inji pickle,manga inchi health benefits,manga inchi krishi malayalam

മഞ്ഞൾ വർഗ്ഗത്തിൽ പെടുന്നതും മഞ്ഞളിനോട് ഏറെ സാദൃശ്യമുള്ളതും ധാരാളം ഔഷധഗുണങ്ങൾ ഉള്ളതുമായ ഒരു സുഗന്ധ വ്യഞ്ജന വിളയാണ് കച്ചൂരം അഥവാ കച്ചൂരക്കിഴങ്ങ് .കച്ചൂരം എന്ന പേര് നമുക്ക് അത്ര കേട്ട് പരിചയം ഇല്ലങ്കിലും മാങ്ങായിഞ്ചി എന്ന് കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാവില്ല . മാങ്ങാഞ്ചി, മാങ്ങയിഞ്ചി,  ഇഞ്ചിമാങ്ങ ,ചണ്ണ എന്നിങ്ങനെ പല പേര കളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു .മാങ്ങയുമായോ ഇഞ്ചിയുമായോ ഈ ചെടിക്ക് ബന്ധമൊന്നുമില്ലങ്കിലും അവയുടെ മണവും രുചിയും ഇതിന്റെ കിഴങ്ങിനുണ്ട് അതുകൊണ്ടുതന്നെയാണ് മാങ്ങയിഞ്ചി എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം 


ഉഷ്‌ണമേഘലാ പ്രദേശങ്ങളിൽ വളരുന്ന ഈ സസ്യം ഒന്നിലേറെ വർഷം ആയുസുള്ളവയാണ് .ഏകദേശം 1 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട് .ഇതിന്റെ ഇലകൾക്ക് മഞ്ഞളിനോടും കിഴങ്ങിന് ഇഞ്ചിയോടുമാണ് രൂപ സാദൃശ്യം .കേരളം ,ബംഗാൾ ,അസ്സാം എന്നിവിടങ്ങളിലെ കാടുകളിലും ഈ സസ്യം വന്യമായി വളരുന്നു .ഇപ്പോൾ പലസ്ഥലങ്ങളിലും ധാരാളമായി കൃഷി ചെയ്യുന്നു .ഇറച്ചിയും മീനും ഉൾപ്പെടെയുള്ള കറികൾക്ക് രുചിയും മണവും വർദ്ധിപ്പിക്കാൻ മാങ്ങയിഞ്ചി ചേർക്കാറുണ്ട് .കൂടാതെ അച്ചാർ, ചട്നി, സലാഡ് എന്നിവയുണ്ടാക്കാനും മാങ്ങയിഞ്ചി ഉപയോഗിച്ചുവരുന്നു 


നല്ലൊരു ഔഷധി കൂടിയാണ് കച്ചൂരം .ചുമ ,പനി ഒച്ചയടപ്പ് ,ചുമ കഫം ശ്വാസവൈഷമ്യം ,ത്വക്ക് രോഗങ്ങൾ ,കൃമി വ്രണം ,അര്ശ്ശസ് എന്നിവയെ ശമിപ്പിക്കാനുള്ള കഴിവ് കച്ചൂരക്കിഴങ്ങിനുണ്ട് .ച്യവനപ്രാശം ,അഗസ്ത്യരസായനം ,ശല്യാദിക്വാഥം ,തുടങ്ങിയ മരുന്നുകളിൽ കച്ചൂരകിഴങ്ങ് ഒരു ചേരുവയാണ് 

Binomial name Curcuma zedoaria
Family Zingiberaceae (Ginger family)
Common Nme White turmeric, Round zedoary
Malayalam Kachooram- കച്ചൂരം,
Manga Inchi-മാങ്ങയിഞ്ചി
രസാദി ഗുണങ്ങൾ
രസം കടു, തിക്തം
ഗുണം ലഘു
വീര്യം ഉഷ്ണം
വിപാകം കടു
ഔഷധയോഗ്യ ഭാഗം കിഴങ്ങ്

രാസഘടകങ്ങൾ 

കച്ചൂരകിഴങ്ങിൽ ബാഷ്പശീല തൈലം അടങ്ങിയിട്ടുണ്ട് . കൂടാതെ പഞ്ചസാര ,പശ ,ഓർഗാനിക് അമ്ലം ,സ്റ്റാർച്ച് ,റെസിൻ ,കുർക്കുമിൻ ,നാര് ,ആൽബുമിനോയിഡ് എന്നിവയും അടങ്ങിയിരിക്കുന്നു 

ചില ഔഷധപ്രയോഗങ്ങൾ 

കച്ചൂരകിഴങ്ങ് ഉണക്കി പൊടിച്ച് ഒരു ഗ്രാം വീതം തേനിൽ കുഴച്ച് രണ്ടോ മൂന്നോ ദിവസം കഴിച്ചാൽ ശ്വാസകോശത്തിൽ കെട്ടിക്കിടക്കുന്ന കഫം മുഴുവൻ ഇളകി പോകുകയും കൂടാതെ ചുമ ,ശ്വാസം മുട്ടൽ എന്നിവ മാറുകയും ചെയ്യും .

കച്ചൂരകിഴങ്ങ് ,തിപ്പലി ,ഇരട്ടിമധുരം ,ഇലവംഗം എന്നിവ തുല്യ അളവിൽ എടുത്ത് കഷായം വച്ച് കൽക്കണ്ടവും ചേർത്ത് കുടിച്ചാൽ പനിയും ചുമയും മാറിക്കിട്ടും 

കച്ചൂരകിഴങ്ങ് പച്ചയ്ക്ക് ചവച്ചിറക്കിയാൽ ഒച്ചയടപ്പ് മാറിക്കിട്ടും
വളരെ പുതിയ വളരെ പഴയ