എരുമനാക്ക് | കാട്ടത്തി | പറോത്ത് | പാറകം | Ficus hispida

എരുമനാക്ക്,എരുമാനാക്,അജാക്ഷി,ശുചിദ്രുമം,മരുന്ന്,നാടൻ അത്തി,കാകോദുംബരം,കാകോദുംബരിക,നാട്ടുവൈദ്യം,പാറോത്ത ഇലയുടെ ഗുണങ്ങൾ,പാറുത്തു,paarotthu,പാരോത്തു,erumanaak,ficus hispida,kaatathi,കാട്ടത്തി,പാറോത്ത് ഇലയുടെ ഗുണങ്ങൾ,ficus,പാറകം,hairy fig,devil fig,opposite leaved fig,rough leaved fig,fig,leaf,plant,fruit,garden,plantae,angiosperm,biology,science,botany,taxonomy,dhanya,dhanya chandran,erumanak

 

Botanical name Ficus hispida
Synonyms Ficus oppositifolia
Ficus compressa
Covellia hispida
 Family  Moraceae (Mulberry family)
Common name Hairy Fig
devil fig
opposite-leaved fig-tree
rough-leaved fig
Hindi गोबला gobla
कगशा kagsha
काला उम्बर kala umbar
कटगूलरिया katgularia
फल्गु phalgu
 Marathi बोकेडा bokeda
बोखाडा bokhada
बोखेडा bokheda
धेड उंबर dhed umbar
काळा उंबर kala umbar
करवती karavati
Malayalam എരുമനാക്ക് erumanaakk,
കാട്ടത്തി kaattaththi,
പാറകം paarakam
Tamil பேயத்தி peyatti
Telugu బొమ్మమేడి bomma-medi
 Kannada ಕಾಡತ್ತಿ Kaadatthi
ಅಡವಿ ಅತ್ತಿ Adavi atthi
ಕಲ್ಲತ್ತಿ Kallatthi
ನಾಯತ್ತಿ Naayatthi
Konkani खरवोटी kharvoti
Gujarati ધેડ ઉંબર dhed umbar
Nepali खोथया दुमरी kothaya-dumari
Manipuri ꯑꯁꯤ ꯍꯩꯕꯣꯡ Asi Heibong
Mizo Paihte-maian


രസാദിഗുണങ്ങൾ
രസം
കഷായം, മധുരം
ഗുണം രൂക്ഷം, ഗുരു
വീര്യം
ഉഷ്ണം
വിപാകം മധുരം

 

നാട്ടിൻപുറങ്ങളിലും ചെറിയ ജലാശയങ്ങളുടെ തീരത്തും പാലങ്ങളുടെ അരികിലും മറ്റുമായി കണ്ടുവരുന്നതും 3 മുതൽ 7 മീറ്റർ ഉയരത്തിൽ കുറ്റിച്ചെടിയായോ ഒരു ചെറു മരമായോ വളരുന്ന സസ്യമാണ് എരുമനാക്ക്. എരുമനാക്കു പോലെ പരുപരുത്ത ഇലകൾ ഉള്ളതുകൊണ്ടാണ് ഈ സസ്യത്തിന് എരുമനാക്ക് എന്ന പേര് വരാൻ കാരണം . എരുമനാക്ക് , പറോത്ത് ,  കാട്ടത്തി,തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു .

യജ്ഞങ്ങളിൽ എരുമനാക്കിന്റെ കമ്പ്  ഉപയോഗിക്കുന്നതുകൊണ്ട് യജ്ഞാംഗം എന്നും എല്ലായ്പ്പോഴും ഫലം കാണുന്നതുകൊണ്ട് സദാഫലം എന്നും ഇതിനു പേരുകളുണ്ട്. സംസ്കൃതത്തിൽ  കാകോദുംബരികാ, അജാജി, അജാക്ഷി,ചിത്രഭേഷജ, ഖരപ്രതീ, സദാഫല തുടങ്ങിയ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു

നിറയെ ഇലകളും ശാഖകളോടും  കൂടി വളരുന്ന ഈ സസ്യത്തിന്റെ .ഇലകൾ വലുതും ദീർഘവൃത്താകാരമുള്ളതും നന്നേ പരുപരുത്തതും അടിവശം രോമിലവുമാണ്.തൊലിക്ക്  ചാരനിറമാണ്, ഉൾഭാഗത്തിന് വെളുപ്പുനിറവും. ഇതിന്റെ തൊലി വളരെ നേർത്തതാണ്.ഇതിന്റെ തണ്ടിന്റെ ഉൾവശം ഈറ്റ പോലെ പൊള്ളയായിരിക്കും.


ഫലങ്ങൾക്ക് പച്ചനിറമാണ് ,ഉരുണ്ടിരിക്കും, രോമിലമാണ്, ഉൾഭാഗത്തിന് ഇരുണ്ട ചുവപ്പുകലർന്ന തവിട്ടുനിറം.നിറയെ വിത്തുകളുണ്ട്.വെളുത്ത പാൽ പോലെയുള്ള കറ ഇതിന്റെ ഫലത്തിനുണ്ട് .അത്തി, ഇത്തി ,തേരകം ,തൊണ്ടി ,ഈ നാലു ഇനം വൃക്ഷങ്ങളുടെയും ഇലകളും  കായ്കളും  ഏകദേശം ഒരേ ആകൃതിയാണ് .

നാട്ടിൻ പുറങ്ങളിൽ പശുവിനും ആടിനുമൊക്കെ മറുപിള്ള പോകാൻ ഇതിന്റ ഇല കൊടുക്കുന്ന പതിവുണ്ട് .ഇതിന്റെ കായ ഉണക്കി പൊടിച്ച് കറവയുള്ള കന്നുകാലികൾക്ക് കൊടുത്താൽ കറവ വറ്റും .കൂടാതെ പാത്രങ്ങൾ മറ്റും കഴുകുന്നതിനും ഇതിന്റെ ഇലകൾ ഉപയോഗിച്ചിരുന്നു.


ഔഷധഗുണങ്ങൾ 

ഔഷധഗുണമുള്ള ഒരു സസ്യമാണ് എരുമനാക്ക് ഇതിന്റെ തൊലിയിലും ഫലത്തിലും ധാരാളം സാപ്പോണിൻ അടങ്ങിയിരിക്കുന്നു .ഇതിന്റെ കായ ,തൊലി ,വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .ഇതിന്റെ തൊലി പിത്തകഫരോഗങ്ങൾ ശമിപ്പിക്കുന്നു. ഫലം ഗർഭരക്ഷയ്ക്ക് നല്ലതാണ്. മുലപ്പാൽ വർധിപ്പിക്കും. ശുക്ലവർധനകരവും ശരീരത്തെ തടിപ്പിക്കുന്നതുമാണ്. രക്തശുദ്ധി ഉണ്ടാക്കുന്നു.രക്തപിത്തം, മൂർച്ഛ, ശരീരം ചുട്ടുനീറൽ, വ്രണം , ചർമ്മരോഗം ഇവ ശമിപ്പിക്കുന്നു. കാകോദുംബരാദികഷായം എരുമനാക്ക് പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഔഷധമാണ് .


ചില ഔഷധപ്രയോഗങ്ങൾ

എരുമനാക്കിന്റെ വേര് ഉമ്മത്തിന്റെ വിത്തുമായി ചേർത്ത് അരച്ച് അരിക്കാടിയിൽ കലക്കി കുടിച്ചാൽ  പേപ്പട്ടി വിഷം ശമിക്കും .

രോമകൂപങ്ങളിൽ കൂടിയും വായിൽ കൂടിയും മൂക്കിൽ കൂടിയും രക്തം വാർന്നുപോകുന്ന ഒരു രോഗമാണ് രക്തപിത്തം .ഈ രോഗത്തിന് ഈ സസ്യത്തിന്റെ  ഫലത്തിന്റെ കറ അൽപ്പാൽപ്പമായി പലതവണ കഴിക്കുന്നത്  നല്ലതാണ്.

ഫലവും ,പട്ടയും ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കഴിച്ചാൽ ഛർദിക്കും. കുഷ്ഠം, ചർമരോഗം ഇവയിൽ ശോധനചികിൽസയ്ക്ക് ഇത് വമനൗഷധമായി ഉപയോഗിക്കാറുണ്ട് .

ശ്വിത്രം എന്ന ചർമരോഗത്തിൽ (Leucoderma) എരുമനാക്കിന്റെ ഫലം ഇടിച്ചു പിഴിഞ്ഞ നീര്  ശർക്കര ചേർത്തു കഴിച്ചാൽ മതിയാകും .


സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ കാലത്തെ  അധികരക്തംപോക്കിൽ ഫലത്തിന്റെ കറതേനിൽ ചേർത്ത് കഴിക്കുകയും  പാൽ അധികം കുടിക്കുകയും   ചെയ്യുന്നത് വളരെ ഗുണപ്രദമാണ്.

ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് എണ്ണ കാച്ചി പുറമെ പുരട്ടിയാൽ ത്വക്ക് രോഗങ്ങൾ ശമിക്കും .

ഇതിന്റെ തളിരില എണ്ണകാച്ചി തളിയിൽ ഉപയോഗിച്ചാൽ .മയക്കം തലയ്ക്ക് ഭാരം അനുഭവപ്പെടുക ഉറക്കക്കുറവ് തുടങ്ങിയവ മാറിക്കിട്ടും .

ഇതിന്റെ ഇല അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് പുറമെ പുരട്ടിയാൽ കുഴിനഖം മാറും .
Previous Post Next Post