നെയ്യുണ്ണി | ഐവിരലിക്കോവ | Diplocyclos palmatus

 

നെയ്യുണ്ണി,നെയ്യുര്‍ണി,പൊന്നാങ്കണ്ണി,മുണ്ടമുണ്ടിക്കായ,വൈദ്യം,ആയുർവേദം,ഗൃഹവൈദ്യം,ആരോഗ്യ തോരൻ,അമ്മ വൈദ്യം,ഔഷധ സസ്യങ്ങൾ,കീഴാർനെല്ലി,മിണ്ടാട്ടങ്ങ,നാട്ടുവൈദ്യം,മണിതക്കാളിയില,ആയുർവേദ മെഡിസിൻ,മുത്തശ്ശി വൈദ്യം,കർക്കിടക സ്പെഷ്യൽ,അദ്ധ്യാത്മരാമായണം,കർക്കിടക സ്പെഷ്യൽ പത്തില തോരൻ,കർക്കിടകത്തിൽ കഴിക്കേണ്ട പത്തിലകൾ,medicinal plants and names in malayalam #ഔഷധ സസ്യങ്ങൾ #ആയുർവ്വേദം,ഐവിരലിക്കോവ,ശിവലിംഗക്കായ,ഗാർഗുമാരു,ശിവലിംഗി,ഐവേലി,കുറുക്കൻ കായ

 

Botanical name  Diplocyclos palmatus
Synonyms Bryonia palmata
 Zehneria erythrocarpa
 Bryonopsis laciniosa
Family  Cucurbitaceae (Pumpkin family)
Common name Lollipop Climber
Marble Vine
native bryony
striped cucumber
 Hindi  शिवलिंगी shivalingi
Marathi महादेवी mahadevi
शिवलिंगी shivalingi
Malayalam ഐവിരലിക്കോവ aiviralikkova
 നെയ്യുണ്ണി neyyunni
Tamil ஐவிரலி aivirali
Telugu లింగ దొండ lingadonda
Kannada ಲಿಂಗತೊಂಡೆ ಬಳ್ಳಿ lingatonde balli
 ಶಿವಲಿಂಗಿ shivalingi
Gujarati શિવલિંગી shivalingi
Konkani ಕಾರ್ಟ karta
Nepali सावा sava
शिवलिंगी shivalingi
Sanskrit आपस्तम्भिनी apashtambhini
चित्रफला chitraphala
लिङ्गजा lingaja
लिङ्गिनी lingini
शिववल्ली shivavalli


രസാദിഗുണങ്ങൾ

രസം
തിക്തം
ഗുണം
തീഷ്ണം രൂക്ഷം
വീര്യം ഉഷ്ണം
വിപാകം കടു


 

ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് നെയ്യുണ്ണി അഥവാ ഐവിരലിക്കോവ.ഇതിന്റെ ഇലയുടെ ആകൃതി അഞ്ചുവിരലുകളുള്ള കൈ പോലെയായതിനാലാണ് ഐവിരലിക്കോവ എന്ന പേര് കിട്ടിയത് .ഇതിന്റെ കായ്കൾക്ക്  ശിവലിംഗത്തോട്   സാമ്യമുള്ളതിനാൽ സംസൃതത്തിൽ ഈ സസ്യത്തെ ശിവലിംഗി എന്ന പേരിലാണ് അറിയപ്പെടുന്നത് 


ഒരു കാലത്ത് നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം ധാരാളമായി കണ്ടിരുന്ന ഈ സസ്യം ഇന്ന് അന്ന്യമായിക്കൊണ്ടിരിക്കുകയാണ് .പടർന്നു വളരുന്ന ഈ ഔഷധ സസ്യത്തെ .കൈപ്പുള്ളക്കായ, മുക്കപ്പിരിയൻ, മുണ്ടമുണ്ടിക്കായ, കുറുക്കൻവെള്ളരി, കാക്കവെള്ളരി,ഐവേലി കുറുക്കൻ കായ, മിണ്ടാട്ടങ്ങ, പീരപ്പെടിക്കായ,മുസമൂസുക്ക കായ, അമ്മൂമ്മപഴം തുടങ്ങിയ പല പേരുകളിലും നമ്മുടെ നാട്ടിൽ ഈ സസ്യം അറിയപ്പെടുന്നു .കർക്കിടക  മാസത്തിൽ കഴിക്കേണ്ട  10 ഇലകളുടെ കൂട്ടത്തിൽ പെട്ടതാണ് നെയ്യുണ്ണി .ഇതിന്റെ കായ്കൾ കൊണ്ട് തോരനും മെഴുക്കുപുരട്ടിയും ഉണ്ടാക്കാറുണ്ട് .


ഏകവർഷിയായ ഈ സസ്യത്തിന്റെ തണ്ട് നേർത്തതും പരുപരുത്തതും കോണുകളോട് കൂടിയതുമാണ് .ഇതിന്റെ കായ്കൾക്ക് പച്ച നിറവും പഴുത്തു കഴിയുമ്പോൾ ചുവപ്പു നിറവുമാണ് .കായ്കളിൽ വെളുത്ത വരകളും പുള്ളികളും കാണാൻ കഴിയും .ഇതിന്റെ ഇല ,തണ്ട് ,കായ എന്നിവ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു .ബ്രയോണിൻ എന്ന തിക്ത പദാർത്ഥം ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു .


 

ചില ഔഷധപ്രയോഗങ്ങൾ

നെയ്യുണ്ണിയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ നീര് ശമിക്കും.

ഇതിന്റെ കായ കുറച്ച്  വേവിച്ച് എള്ളെണ്ണ ചേർത്ത് കടുകു താളിച്ച് പതിവായി കുറച്ചുനാൾ കഴിച്ചാൽ മലം അയഞ്ഞുപോയി അന്നനാളം പൂർണമായും ശുദ്ധമാകും.

ഇതിന്റെ വിത്ത്  വാഴപ്പഴത്തിന്റെ ഉള്ളിൽ വച്ച് പതിവായി കഴിച്ചാൽ ഗർഭസ്രാവം, ഗർഭപാതം  ഇവ ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു .

നെയ്യുണ്ണി സമൂലം കഷായം വച്ച് കഴിച്ചാൽ മദ്യപാനം കുറയ്ക്കാൻ സഹായിക്കും . മദ്യത്തോടുള്ള ആസക്തി കുറയും .

നെയ്യുണ്ണി സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ അമിത രക്തശ്രാവം നിലയ്ക്കും . 


Post a Comment

Previous Post Next Post