അഗത്തിച്ചീര | അഗത്തി | അകത്തി | അഗസ്തി | Sesbania grandiflora

 


ഇന്ത്യയിലുടനീളം കാണപ്പെടുന്ന സസ്യമാണ് അകത്തി. അഗത്തി ചീര, അഗത്തി മുരിങ്ങ,അഗസ്ത്യാർ മുരിങ്ങ തുടങ്ങിയ പേരിലും ഈ സസ്യം അറിയപ്പെടുന്നു . തമിഴ്‌നാട്ടിൽ അകത്തിക്കീര എന്ന പേരിൽ അറിയപ്പെടുന്നു .   വെള്ള അകത്തി ,ചുവന്ന അകത്തി എന്നെ രണ്ടിനങ്ങളാണ് നമ്മുടെ നാടുകളിൽ പ്രധാനമായും കാണപ്പെടുന്നത് .അകത്തി നാല് ഇനങ്ങൾ ഉണ്ടന്ന് പറയപ്പെടുന്നു . 6 മുതൽ 10 മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം ഗുജറാത്ത്  പോലെയുള്ള വരണ്ട സംസ്ഥാനങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു . കേരളത്തിലെ കാലാവസ്ഥയിലും അകത്തി നന്നായി വളരും . ഇതിന്റെ തൊലി ,ഇളം കായ്കൾ ,ഇല ,പൂവ് എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു .

വളരെ അധികം ഔഷധഗുണമുള്ള ഈ സസ്യം   പനി, തലവേദന ,ചുമ ,പീനസം ,രക്തദോഷം ,കഫം ,വാതം ,പിത്തം ,ക്ഷയം ,പാണ്ഡുരോഗം ,തണ്ണീർദാഹം ,വിഷം ,ബുദ്ധിശക്തി ,ഗർഭാശയ നീര് ,വിളർച്ച ,അപസ്മാരം ,വസൂരി ,കാഴ്‌ച്ചക്കുറവ് ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് .

അഗത്തിയുടെ ഇലയിൽ ധാരാളം പ്രോട്ടീൻ ,കാൽസ്യം ,ഫോസ്ഫറസ് ,വിറ്റാമിൻ A ,B ,C തുടങ്ങിയവ അടങ്ങിയിരിക്കുന്നു .അഗത്തിയുടെ തൊലിയിൽ രക്തവർണ്ണമുള്ള ഒരിനം പശയും ടാനിൻ എന്നിവ അടങ്ങിയിരിക്കുന്നു .അഗത്തിയുടെ മുളപ്പിച്ച വിത്തിൽ പ്രോട്ടീൻ ,കൊഴുപ്പ് ,കാർബോഹൈട്രേറ്റ് ,ഒലിയാനോലിക്‌ അമ്ലം എന്നിവയും ധാരാളം വിറ്റാമിൻ Cയും അടങ്ങിയിരിക്കുന്നു ,അഗത്തിയുടെ പൂവിൽ വിറ്റാമിൻ B ,C എന്നിവയും പ്രോട്ടീനും അടങ്ങിയിരിക്കുന്നു .

Botanical name Sesbania grandiflora
Synonyms Sesban coccinea
Agati grandiflora
Coronilla grandiflora
Family Fabaceae (Pea family)
Common name  Agati
Vegetable hummingbird
Katurai
West Indian pea
Scarlet wisteria tree
Petai belalang
Sesban
Daun turi
 Hindi गाछ मूंगा Gaach-munga
Hathya, अगस्ति Agasti
बाकपुष्पा (Bakpushpa)
वक्रपुष्पा (Vakrapushpa)
चोगाची (Chogachi
Tamil Sevvagatti
 Agathi
Telugu అవిశ Avisha
Kannada ಅಗಸಿ Agasi
ಅಗಸೆ Agase
ಚಿನ್ನದಾರೆ Chinnadaare
ಅರಸಿನ ಜೀನಂಗಿ Arisina jeenangi
Sanskrit Varnari
Munipriya
Agasti
Drigapalaka
Gujarati शेवरी (Shevari)
हतगा (Hatga
अगस्ति (Agasti)
गाछ मूंगा (Gaach-munga)
 Bengali Bakful (বকফুল)
Buko
Bak
Malayalam അഗത്തി(Agathi )
അകത്തി (akaththi)
അഗസ്തി (Agasthi)
Marathi शेवरी Shevari
हतगा Hatga
Manipuri ꯍꯋꯥꯏꯃꯥꯟ Hawaiman
രസാദിഗുണങ്ങൾ
രസം തിക്തം
 ഗുണം രൂക്ഷം, ലഘു
 വീര്യം ശീതം
വിപാകം മധുരം, തിക്തം
ഔഷധയോഗ്യ ഭാഗം മരത്തൊലി, ഇല
പൂവ്, ഇളം കായ്കൾ

അഗത്തിച്ചീര,#അഗത്തിച്ചീര,നമുക്ക് എങ്ങനെ അഗത്തിച്ചീര നടാം,അഗത്തിചീര ആരോഗ്യത്തിന്,അഗത്തി ചീര,അഗത്തി,അഗസ്തിചീര,അഗത്തിചീരയുടെ ഗുണങ്ങള്‍,അഗത്തി മുരിങ്ങ,ആരോഗ്യ സംരക്ഷണത്തിന് അഗത്തി ചീര,അകത്തി,അഗത്തിചീരയുടെ ഗുണങ്ങള്‍ എന്തെല്ലാം,അഗസ്ത്യമുനി,വിത്തും,അഗസ്ത്യാർ മുരിങ്ങ,ഹെല്‍ത്ത്‌,മുത്തശ്ശി വൈദ്യം,agasthi cheera thoran!!!അഗസ്തി പൂവ് തോരൻ !!!agasthi poovu thoran,agathi,agathicheera,krishilokam,krishi lokam,annie yujin,tipsforhappylife,tips for happy life


അഗത്തിച്ചീര എന്ന അത്ഭുതസസ്യത്തിന്റെ ഗുണങ്ങളെ അറിയാം

അഗത്തിച്ചീരയുടെ ഇല ചതച്ച് പിഴിഞ്ഞെടുത്ത നീര് നല്ലതുപോലെ അരിച്ച് നസ്യം ചെയ്താൽ തലയിൽ കെട്ടികിടക്കുന്ന ദുഷിച്ച് കഫം ഇളകിപ്പോകും മാത്രമല്ല  ഇങ്ങനെ നസ്യം ചെയ്താൽ തലവേദന ,മൈഗ്രേന്‍,പീനസം ,ചുമ അപസ്മാരം ,വിട്ടുമാറാത്ത പനി എന്നീ രോഗങ്ങൾക്കും  വളരെ നല്ലതാണ് .

അഗസ്തിയുടെ ഇല നന്നായി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുറമെ പുരട്ടിയാൽ ചൊറി ,ചിരങ്ങ് മുതലായ ചർമ്മരോഗങ്ങൾ  മാറും .

അഗത്തിച്ചീരയുടെ ഇലയുടെ നീര് പാലിൽ കലക്കി കഴിക്കുന്നത് അസ്തിസ്രാവം ശമിക്കുന്നതിന് വളരെ നല്ല മരുന്നാണ് . പൂവിന്റെ നീരും ഇതുപോലെ ഉപയോഗിച്ചാൽ മതിയാകും .

അഗസ്തിയുടെ കുരു പാലിൽ  അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പരു പൊട്ടി പെട്ടന്ന് സുഖപ്പെടും 

അഗത്തിച്ചീരയുടെ ഇല കറിവെച്ചോ ,തോരൻ വച്ചോ  കഴിക്കുന്നത് മുലപ്പാൽ കൂട്ടുന്നതിന് വളരെ നല്ലതാണ് . മാത്രമല്ല വിളർച്ച മാറുന്നതിനും വളരെ നല്ല മരുന്നാണ് .

അകത്തിയുടെ ഇല നെയ്യിൽ വറുത്ത് കഴിക്കുന്നത് വിറ്റാമിൻ A യുടെ കുറവുമൂലമുണ്ടാകുന്ന എല്ലാത്തരം നേത്രരോഗങ്ങൾക്കും വളരെ നല്ലതാണ് .

അഗത്തിയുടെ തൊലി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വസൂരി ശമിക്കും  .

അഗത്തിച്ചീരയുടെ ഇലയും, മഞ്ഞളും ,മൈലാഞ്ചിയും ചേർത്ത് അരച്ചുപുരട്ടുന്നത് കാൽ വീണ്ടുകീറുന്നത് മാറാൻ വളരെ നല്ല മരുന്നാണ് .

അഗത്തിയുടെ ഇലയും ,കുരുമുളകും ചേർത്ത് അരച്ച് ഗോമൂത്രത്തിൽ ചാലിച്ച് മണപ്പിച്ചാൽ അപസ്മാരം ശമിക്കും .

അഗത്തിയുടെ ഇല നെയ്യിൽ വറത്തു കഴിച്ചാൽ നിശാന്ധത മാറുന്നതാണ് .

Post a Comment

Previous Post Next Post