കടമ്പ് മരം | ആറ്റുതേക്ക് | Neolamarckia cadamba

ആറ്റുതേക്ക്,കക്ക്,ആറ്റുവഞ്ചി,മുരിക്ക്,പാക്ക് മരം,കുറുക്കൻ കായ,കാരക്ക,അക്കാനി,കുറുക്കൻവെള്ളരി,സ്റ്റോറി,കടൽക്കായ,കക്കുംകായ,മക്കുംകായ,പനംനൊങ്ക്,പരണ്ടക്കായ,കാക്കവള്ളി,കാക്കപ്പോള,അടയ്ക്കാമരം,ഒഴുക്കൻകായ്,ഐവിരലിക്കോവ,പനംകൽക്കണ്ടം,ശിവലിംഗക്കായ,കാക്കവെള്ളരി,കറുത്ത പൊന്ന്,മുക്കപ്പിരിയൻ,മുസമൂസുക്കകായ,പീരപ്പെടിക്കായ,കൈപ്പുള്ളക്കായ,മുണ്ടമുണ്ടിക്കായ,കമുക്,പനനൂറ്,കാരസ്കര,വട്ട്കായ,കാമാക്ഷി,മുത്തശ്ശി,പെരിങ്കാര,പെരുങ്കാര,കുരുമുളക്,കടമ്പ് മരം,കടമ്പ്,അമ്മ വൈദ്യം,പൂത്തപ്പോള്‍,മരുന്ന്,കാളിയമര്‍ദനം,malayalam news,malayalam live news,malayalam breaking news,malayalam local news,kerala news,kerala live news,kerala breaking news,kerala film news,malayalam movie news,malayalam health news,malayalam sports news,malayalam technology news,malayalam automobile news,crime news,gulf news,pravasam,kerala political news,asianet,asianet news,asianet live news,asianet tv.neolamarckia cadamba,#neolamarckia cadamba,neolamarkia cadamba,kadamba,72 kadam tree neolamarckia cadamba anthocephalus cadam,kadamba tree,kadamba planting,kadam tree(neolamarckia cadamba) in full bloom,kadamba maram,cadamba,cadambu,kadamba plant,kadamba flower garland,kadamba vriksham,anthocephalus cadamba,kadamba treee,kadamba flower plant,kadamb ka fool,vellai kadambu,kadamba tree in telugu,kadamba tree benefits,kadamba flower in telugu

 

Binomial name Neolamarckia cadamba
Family Rubiaceae
Common name Kadam
Hindi Kadamb
Tamil Vellaikkatampu
Telugu Rudrakskamba,Bogada, Kadamba, Kadambakamu, Kadambamu, Kadambe
Kannada  Kadamba,  Kadabe,  Kadava, Kadavu, ಕಡಹ Kadaha,  Helthege
Sanskrit
Kadamba, Vrattapuspa, Sisupala
Malayalam Atuthekku, Kadambu

 

45 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരിനം ഇലപൊഴിയും വൃക്ഷമാണ് കടമ്പ്. ആറ്റുതേക്ക്,കദംബ,എന്നീപേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. തേക്കുമായി ഈ മരത്തിന് യാതൊരു സാദൃശ്യവുമില്ല .ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതുകൊണ്ടാണ് ആറ്റുതേക്ക് എന്ന് ഈ വൃക്ഷത്തിന് പേര് വന്നത് .ഇന്ത്യ , ശ്രീലങ്ക, മ്യാൻമാർ, മലേഷ്യ, സുമാത്ര എന്നിവിടങ്ങളിലും ആറ്റുതേക്ക് കാണപ്പെടുന്നു .കേരളത്തിലും ഈ വൃക്ഷം വളരുന്നു .ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നനവാർന്ന നിത്യഹരിതവനങ്ങളിലും വളരുന്ന വൻമരമാണിത്. പൊതുവെ വേനൽക്കാലത്ത് ഇലപൊഴിക്കുന്ന സ്വഭാവമുണ്ടെങ്കിലും ആറ്റിന്റെ തീരത്തുള്ളവയും ചതുപ്പിൽവളരുന്നവയും മൊത്തമായും  പൊഴിക്കാറില്ല.കടമ്പ് ,വെള്ളക്കടമ്പ് ,മഞ്ഞകടമ്പ് എന്നിങ്ങനെ മുന്ന് തരത്തിൽ ഈ വൃക്ഷം കാണപ്പെടുന്നു .

 മഴക്കാലത്താണ് മരം പൂക്കുന്നത് .കടമ്പ് പൂക്കുന്നത് മഴക്കാലത്തിന്റെ സൂചനയാണ് . വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകാറുണ്ട് . ഒരു ചെറിയ പന്തിന്റെ ആകൃതിയാണ് കടമ്പിന്റെ പൂങ്കുലയ്ക്ക് .ടെന്നീസ് ബോളുപോലെ സാദൃശ്യമുള്ളതിനാൽ ഇംഗ്ലീഷിൽ ഇതിനെ tennis ball tree എന്ന പേരിലും അറിയപ്പെടുന്നുണ്ട്. രാത്രി കാലങ്ങളിലാണ് ഇതിന്റെ പൂക്കൾ വിരിയുന്നത് . പൂക്കൾക്ക് ഓറഞ്ച് നിറവും .ചെറിയ സുഗന്ധവുമുണ്ട് . പൂക്കളിൽ അഞ്ചു ദളങ്ങൾ കാണപ്പെടും .ഒക്ടോബർ മാസത്തിലാണ് ഫലങ്ങൾ മൂക്കുന്നത് . മൂന്ന് നാലു മാസങ്ങൾക്കു ശേഷമാണ് ഇവ പൊഴിയുന്നത് .പക്ഷികളുടെയും ,ജന്തുക്കളുടെയും ഇഷ്ട്ട ഭക്ഷണമാണ് ഇതിന്റെ വിത്തുകൾ.


പുരാണങ്ങളിലും ഇതിഹാസങ്ങളിലും,ഭാഗവതത്തിലും പരാമർശിക്കപ്പെടുന്ന ഒരു വൃക്ഷമാണ് കടമ്പ്.ചതയം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് കടമ്പ് .ഓരോത്തരും  ഓരോ ജന്മ നക്ഷത്രത്തിലാണ് ജനിക്കുന്നത് . അതുമായി ബന്ധപ്പെട്ട ഒരു നക്ഷത്ര മരവും ഉണ്ടാകും  . ഈ മരത്തെ പരിപാലിക്കേണ്ടത് ഈ നക്ഷത്രത്തിൽ ജനിച്ചയാളുടെ നിയോഗമാണ്. അത് വഴി അയാൾക് അഭിവൃദ്ധി ഉണ്ടാവും എന്നാണ് വിശ്വാസം .കടമ്പ് വൃക്ഷം ദൈവീകമായ സ്വഭാവമുള്ളതായി കണക്കാക്കപ്പെടുന്നു. ഇത് ദൈവത്തിന്റെ സ്നേഹത്തിന്റെയും ക്ഷമയുടെയും പ്രതീകമാണ്. അതിനാൽ, പിരിഞ്ഞുപോയ കാമുകീകാമുകന്മാർ  കടമ്പ് വൃക്ഷത്തെ ആരാധിക്കുകയും അതിന്റെ സഹായം തേടുകയും ചെയ്താൽ, അവർ ഒരുമിച്ച് തിരികെ വരുമെന്ന് ആളുകൾ വിശ്വസിക്കുന്നു .

 പണ്ടുകാലത്ത് കടമ്പ് മരങ്ങൾ ധാരാളം ഉണ്ടായിരുന്ന  സ്ഥലമായിരുന്നു തമിഴ്നാട്ടിലെ മധുര. അതിനാൽ തന്നെ കടമ്പ വനം എന്ന് അക്കാലത്ത് മധുര അറിയപ്പെട്ടിരുന്നത് . കടമ്പ്  മരം  മധുര മീനാക്ഷി ക്ഷേത്രത്തിലും കാണപ്പെടുന്നു. ക്ഷേത്രത്തിനു സമീപമുള്ള  വനത്തിൽ  സ്വയംഭൂലിംഗത്തെ ആരാധിക്കാൻ  രാത്രിസമയങ്ങളിൽ  ഇന്ദ്രൻ  വരാറുണ്ടന്നും   മധുരമീനാക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ  പറയുന്നുണ്ട്. കടമ്പുവൃക്ഷം ക്ഷേത്രത്തിൻറെ പുണ്യവൃക്ഷമായി  പിന്നീട് മാറുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ് ഉണങ്ങിപ്പോയ ഈ കടമ്പു വൃക്ഷത്തിൻറെ അവശിഷ്ടം ഇപ്പോഴും അമ്പലത്തിൽ സംരക്ഷിച്ചിട്ടുണ്ട്  .


കടമ്പിൻ പൂമൊട്ടുകൾ സ്ത്രീകൾ ഉച്ചിയിൽ ചൂടാറുണ്ട്. കടമ്പിൻ പൂമൊട്ടുകൾക്ക് പവിത്രമായ സ്ഥാനമുണ്ട്. ഇത് ദൈവത്തിന്റെ അനുഗ്രഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. കടമ്പിൻ പൂമൊട്ടുകൾ സീമന്തത്തിൽ ചൂടുന്നത് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കാനും നല്ല ഭാഗ്യം വരാനുമുള്ള ഒരു മാർഗമാണെന്ന് വിശ്വസിക്കുന്നു. കാളിയമർദ്ദനത്തിനായി കണ്ണൻ കാളിന്ദിയിലേയ്ക്കു കടമ്പ് മരത്തിൽനിന്നാണ് ചാടിയത്. കണ്ണന്റെ ഇഷ്ടവൃക്ഷമായതിനാൽ  "ഹരിപ്രിയ എന്ന പേരിലും കടമ്പ് അറിയപ്പെടുന്നുണ്ട്. കടമ്പിന്റെ  തടിക്ക് പറയത്തക്ക ഉറപ്പും ബലവുമില്ല . എങ്കിലും വിലകുറഞ്ഞ  ഫർണിച്ചർ നിർമ്മാണത്തിനായി ഈ തടി  ഉപയോഗിക്കുന്നുണ്ട്. കൂടുതലും തീപ്പെട്ടി നിർമ്മാണത്തിനാണ് കടമ്പിന്റെ തടി ഉപയോഗിക്കുന്നത്.

കടമ്പിന്റെ പട്ട, പൂവ്, കായ എന്നിവയ്ക്ക്  ഔഷധഗുണങ്ങളുണ്ട്. കടമ്പ് മൂന്നു തരം ഉണ്ടങ്കിലും കേരളത്തിൽ വെള്ളക്കടമ്പാണ്  കാണപ്പെടുന്നത്.വെള്ള കടമ്പിനാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത്.കടമ്പിന്റെ പട്ടയ്ക്ക്  ദഹനസംബന്ധമായ പ്രശ്നങ്ങൾ, വാതം, വേദന എന്നിവയെ ശമിപ്പിക്കാൻ കഴിവുണ്ട്. കടമ്പിന്റെ പൂവിന് ഹൃദ്രോഗം, അലർജി തുടങ്ങിയവ  ശമിപ്പിക്കാനുള്ള കഴിവുണ്ട് . .കൊളസ്ട്രോൾ കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കടമ്പിന്റെ കായക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ, അസ്ഥിക്ഷയം, വിഷാംശം എന്നിവയെ ശമിപ്പിക്കും.  ദഹനശേഷി വർദ്ധിപ്പിക്കുകയും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു .

Previous Post Next Post