ഒതളം | ഒതളങ്ങ | Cerbera odollam

ഒതളം,ഉതളം,ഒതളങ്ങ,ഒതളങ്ങ തുരുത്ത്,ഉതളങ്ങ,apocynaceae family,cerebera,cerebera odollam tree,flower leaf seed toxic,highly toxic,india,irritation to eye and skin,laksha sweep,othalam,production of pesticides,suicide tree,vomiting,white latex,othalanga,poison fruit,death,മരണം,vadakkekkara rau,kerala tourist places,mantro,kollam,pathanapuram,madhumohanan,how to reach mantro,kerala,traveler,travels,video,short,poison,ഒതളങ്ങ തുരുത്ത്,ഒതളങ്ങ,എന്താണ് ഒതളങ്ങ,ഒരു ഒതളങ്ങ പ്രേമം,ഒതളങ്ങ തിന്നാൽ മരികുമോ,ഒതളങ്ങത്തുരുത്ത്,സിങ്കപെണ്ണ്,othalanga thuruthu,kokku,kokku entertaianment,കോക്ക്,othalanga,malayalam comedy webseries,malayalam web series,comedy,entertainment,episode 1,malayalam comedy web series 2019,best malayalam comedy web series,malayalam comedy mini web series,episode,myna,വെടിയിറച്ചി,vediyirachi,കൊക്ക്,othalanaga,thuruthu,othlanga,othalam,othalanga,kollam,odollam,othalanga thuruth,othalangathuruthu,place of othalangathuruth,pathanapuram,kerala,location of othalanga thuruth,cerbera odollam,cerberaodollam,krishimalayalam,cerbera odollam tree,karishikavarthakal,cerebera odollam tree,cerbera odollam seeds,gardentourmalayalam,laksha sweep,#kayamkulam,cerbera odollam facts about hindi,the,exotic plants,with,lava,laut,cerbera odollam tree in india

 

Binomial name Cerbera odollam
Family Apocynaceae
Common name dog-bane
grey milkwood
jungle mango,
sea mango,
suicide tree,
yellow-eyed cerbera
Sanskrit औद्दालक auddalaka
श्वानमार svanamara 
Tamil காட்டலரி kattalari
உதளை utalai 
Telugu అడవి అరళి adavi arali
Kannada ಚಂಡೇ chande
 ಹೊಂಡೇ honde
ಮೊಂಡೇ ಮರ monde mara
Marathi सुकाणु sukanu
Bengali ডাবুর dabur
Hindi खारो उरो kharo uro
 सुकाणु sukanu


അധികം വലിപ്പമില്ലാത്ത ഒരിനം വൃക്ഷമാണ് ഒതളം.ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടുവരുന്നു. ഉപ്പുവെള്ളമുള്ള ജലാശയങ്ങളുടെ തീരങ്ങളിലും കടൽത്തീരത്തും കൂടുതൽ വളരുന്നു .കേരളത്തിലും ഇവ ധാരാളമായി വളരുന്നുണ്ട്. കേരളത്തിൽ മലബാർ പ്രദേശത്താണ് അധികമായി വളരുന്നത്.നാട്ടിലും കാട്ടിലും സുലഭമാണ്.ഇന്ത്യ കൂടാതെ ശ്രീലങ്ക,ലക്ഷദ്വീപ്, മലേഷ്യ,ചൈന, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഒതളം കാണപ്പെടുന്നു  .

ഒരു വിഷസസ്യമാണ് ഒതളം .ലോകത്ത് ആത്മഹത്യ ചെയ്യുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു വൃക്ഷമാണ് ഒതളം.ഇതിന്റെ കയാണ്  ആത്മഹത്യചെയ്യാൻ ഉപയോഗിക്കുന്നത്. ഈ സസ്യത്തിന്റെ മുഴുവൻ ഭാഗത്തും പാൽ പോലെയുള്ള കറയുണ്ട്.ഇതിന്റെ തൊലിയിലും ,ഇലയിലും ,കറയിലും ,കായ്കളിലും വിഷാംശം അടങ്ങിയിട്ടുണ്ട് ,വിഷഗുണത്തിൽ ഒതളം ഏതാണ്ട് അരളിച്ചെടിയോട് സമാനമാണ്. ഇതിന്റെ കായ്കൾ ചിലയിടങ്ങളിൽ "ചാത്തൻകായ്' എന്ന പേരിൽ അറിയപ്പെടുന്നു.

 

പൂക്കൾക്കു വെള്ളനിറമാണ്.സുഗന്ധമുണ്ടാകും. വലിയ പൂക്കളാണ്.ഒറ്റ നോട്ടത്തിൽ മായോട് സാമ്യമുള്ളതാണ് ഇതിന്റെ കായ്കൾ .ഇതിന്റെ അകത്ത് ഒന്നോ രണ്ടോ വിത്തുകളുണ്ടാകും .ചിലതിൽ ഒരു വിത്തു മാത്രമേ കാണപ്പെടുകയൊള്ളു .ഈ വിത്തിനാണ് വിഷവീര്യം കൂടുതലുള്ളതെന്ന്.  പറയപ്പെടുന്നു .കായ്കളുടെ ഉള്ളിലെ വിത്താണ് ആത്മഹത്യാ ചെയ്യാൻ ഉപയോഗിക്കുന്നത് .നനവാർന്നമണ്ണിൽ വീഴുന്ന വിത്തുകളാണ് മുളയ്ക്കുന്നത്.


ഈ സസ്യത്തിന്റെ കറയ്ക്കും ഇലയ്ക്കും ഛർദിയും വിരേചനവും ഉണ്ടാക്കുന്നതിനുള്ള ശക്തിയുണ്ട്. തടിയുടെ പട്ടയും ഉള്ളിൽ ചെന്നാൽ ശക്തിയായ വയറിളക്കവും ഛർദിയും ഉണ്ടാകും.  പച്ച ഒതളങ്ങ കഴിച്ച് മരണമുണ്ടാകാറുണ്ട്. ഫലം ഉള്ളിൽ ചെന്നാൽ ആദ്യം ശക്തിയായ വയറിളക്കവും ഛർദിയും ഉണ്ടാകും. വയറുവേദന, തളർച്ച, കാഴ്ച മങ്ങുക തുടങ്ങിയ  ലക്ഷണങ്ങൾ ഉണ്ടാകും . ശ്വാസോച്ഛ്വാസഗതി ക്രമം തെറ്റുകയും . ഹൃദയാഘാതം മൂലം  മരണം സംഭവിക്കുകയും  ചെയ്യും . ഒതളം ഉള്ളിൽ ചെന്നാൽ ആദ്യം ആമാശയക്ഷാളനം ചെയ്ത് വിഷാംശം പുറത്തുകളയണം.രോഗിയിൽ കാണുന്ന ലക്ഷണങ്ങൾക്കനുസരിച്ച് മറ്റ് ചികിത്സയും ചെയ്യണം.


ഒതളത്തിന്റെ തടികൊണ്ട് ഒരു പ്രയോജനവുമില്ല . ഇതിന്റെ  കായ്, ഇല, പട്ട, കറ എന്നിവയ്ക്കു ഔഷധഗുണമുണ്ട് എങ്കിലും  അപകടകരമായതിനാൽ ഔഷധത്തിനായി എടുക്കാറില്ല. മീൻ പിടിക്കാനും ജൈവകീടനാശിനി ഉണ്ടാക്കാനും ഇതിന്റെ ഫലങ്ങൾ ഉപയോഗിക്കുന്നു.  ഒതളങ്ങയിൽ നിന്നും സെർബെറിൻ, ഒഡോളിൻ തുടങ്ങിയ പദാർഥങ്ങൾ വേർതിരിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിഷാംശത്തിന് കാരണവും ഇതാണ് .മഞ്ഞ അരളിയിൽ ധാരാളമായുള്ള തെവറ്റിൻ എന്ന വിഷവസ്തു ഒതളങ്ങയിലും ഉള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Previous Post Next Post