ആനച്ചൊറിയണം | Urtica parviflora

 

ആനച്ചൊറിയണം,ചൊറിയണം,#ചൊറിയണം,ആന ചൊറിയിണ്ണം,ചൊറിയണംതോരൻ,വട്ടച്ചൊറിഞ്ഞണം,പച്ചക്കറി,അഞ്ചിലച്ചി,പയറില,ആന തുമ്പ,ആനത്തൂവ,ഇലക്കറി,ആനക്കൊടിത്തൂവ,മണിതക്കാളിയില,പ്ലാവില തോരൻ ഗുണവും രുചിയും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും | plavila thoran | ഒരു നാടൻ ഔഷധ ഇലക്കറി nadan,#karkidakamfood,#choriyannam,#thoran,#pathilathoran,#pathilacurry,#aanachoriyannamthoran,#kodithoovathoran,#thumbathoran,#thumbakarkidakam,#karkkidakam,#karkkadakamcharya,#foodduringkarkidakam,choriyannam,choriyanam,#choriyannam,choriyannam challage,challage choriyannam,choriyanam thoran,choriyanam challenge,choriyankannan,chorithanam,chorinjanam,coriyan ela,psychoaliyanz,ramayanam,thoran,thooran,aliyan mar panni thannappol,#thazhuthamathoran,psycho malayalam vlog,manorama news,aanakodithoova,#pathilathoran,malayalam funny challenge,#aanakodithoova,udan panam season 1,egg rice malayalam,chirekam,youtube channel kaise banaye,choriyanam,choriyankannan,chorithanam,#karkidakamramayanamasam,plants for karkidaka kanji,itching plants,edible medicinal plants,medicinal plants in kerala,inshot,kodithoova,#karkidakam,karkidaka kanji,#karkidakakanji,#karkidakamfood,#karkidakamhair,edible wild plants,#pathilakarkidakam,indian stinging nettle,#10leavesofkarkidakam,#karkidakamthingstoknow,# karkidakamspecialfoods,edible wild plants in kerala,indian stinging nettle dish,parviflora,urtica,urtica parviflora,urtica parviflora roxb,ortiga,ortica,impatiens parviflora,urtiga,mallow (malva parviflora),la ortiga para que sirve,ortiga para la caída del cabello,ortiga mayor,para que sirve la ortiga,ortiga para la diabetes,beneficios de la ortiga,ortiga para la menopausia,ortiga capsulas,para que s eusa la ortiga,para que sirve la hoja de ortiga,raiz de ortiga para la prostata,urtica dioica plant,capsulas de ortiga

ഏകദേശം 4 മീറ്റർ ഉയരത്തിൽ വളരുന ഒരു കുറ്റിച്ചെടിയാണ്‌ ആനച്ചൊറിയണം .ചൊറിയണം വിഭാഗത്തിൽ പെടുന്ന സസ്യങ്ങളിൽ ഏറ്റവും കൂടുതൽ ചൊറിച്ചിലുണ്ടാക്കുന്ന ഒരു സസ്യമാണ് ആനച്ചൊറിയണം .ഉഷ്ണമേഘലാ പ്രദേശങ്ങളിലാണ് ആനച്ചൊറിയണം കൂടുതലായും കാണപ്പെടുന്നത് .ആസ്സാം .സിക്കിം എന്നീ സംസ്ഥാനങ്ങളിൽ കൂടുതലായും കാണപ്പെടുന്നു കേരളത്തിൽ 300 മുതൽ 1500 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിലും ആനച്ചൊറിയണം കാണപ്പെടുന്നു.

ശാസ്ത്രനാമം
Urtica parviflora
സസ്യകുടുംബം
Urticaceae

 


ആനച്ചൊറിയണത്തിന്റെ ഇലയിലും തണ്ടിലുമെല്ലാം ചെറിയ രോമങ്ങളുണ്ട്.ഈ രോമങ്ങൾ ശരീരത്തിൽ സ്പർശിച്ചാൽ ശരീരത്തിൽ ശക്തിയായ ചൊറിച്ചിലും പുകച്ചിലും വേദനയും  അനുഭവപ്പെടും .മഴയുള്ള സമയങ്ങളിലാണെങ്കിൽ ചൊറിച്ചിലിന്റെ തീവ്രത കൂടും .ചിലപ്പോൾ ഒന്നോ രണ്ടോ ദിവസങ്ങൾ ചൊറിച്ചിൽ നീണ്ടുനിന്നന്നു വരാം.


ഇതിലടങ്ങിയിരിക്കുന്ന പ്രധാന വിഷഘടകം ഫോമിക് അമ്ലമാണ് .ഈ ഘടകമാണ് ശരീരത്തിൽ ചൊറിച്ചിലുണ്ടാക്കുന്നത്  .കൂടാതെ കാർബോളിക് അമ്ലം ,ലെസിതിൻ ,അമോണിയ തുടങ്ങിയവയും ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട് .ഈ സസ്യം പൂക്കുന്ന സമയത്താണ് വിഷശക്തി കൂടുതലും ഉള്ളത് .ഈ സമയങ്ങളിൽ ശരീരത്തിൽ സ്പർശിച്ചാൽ വളരെ ശക്തമായ ചൊറിച്ചിലും ,പുകച്ചിലും ,വേദനയും ,കൂടെ പനിയും .തുമ്മലും ഉറക്കക്കുറവും ഉണ്ടാകാം .പശുവിൻ നെയ്യ് പുറമെ പുരട്ടിയാൽ ആനച്ചൊറിയണം ശരീരത്തിൽ സപർശിച്ചതുമൂലമുള്ള ചൊറിച്ചിലും മറ്റ് ബുദ്ധിമുട്ടുകളും മാറുന്നതാണ് .

നാഗൻമാർ വേശ്യകളെ ശിക്ഷിക്കുന്നത് ആനച്ചൊറിയണത്തിന്റെ മുകളിൽ  കിടത്തിയാണ്  എന്ന് പറയപ്പെടുന്നു .മണിപ്പൂർ, അരുണാചൽ പ്രദേശ്, അസം, മ്യാൻമർ എന്നിവിടങ്ങളിലെ വളരെ ദുർഘടങ്ങളായ മലനിരകളാണ് നാഗക്കുന്നുകൾ .ഈ കുന്നുകളിൽ താമസിക്കുന്ന ഗോത്രവർഗ്ഗക്കാരാണ് നാഗൻമാർ. ആനച്ചൊറിയണത്തിന്റെ തൊലിയിൽ ബലമുള്ള നാരുകളുണ്ട് .ഈ നാര് ഉപയോഗിച്ച് ഇവർ  വത്രങ്ങളും ചാക്കുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്നു പറയപ്പെടുന്നു .നാഗാക്കുന്നുകളിൽ ജനസാന്ദ്രത പൊതുവേ കുറവാണ്.കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി യശേഷം വിളവെടുത്ത്  ആ കൃഷിയിടം ഉപേക്ഷിച്ച് മറ്റു കൃഷിയിടങ്ങൾ കണ്ടെത്തി കൃഷിയിറക്കുന്ന സമ്പ്രദായമാണ്  നാഗൻമാരുടേത് എന്ന് പറയപ്പെടുന്നു  .

ഇതിന്റെ തളിരില കഴിക്കാവുന്നതാണ് .പലരും ചീര തോരൻ വയ്ക്കുന്നതു പോലെ തോരൻ വച്ച് കഴിക്കാറുണ്ട്  .ചൊറിച്ചിലുണ്ടാക്കുമെങ്കിലും ഔഷധഗുണമുള്ള ഒരു സസ്യമാണ് ആനച്ചൊറിയണം.ശരീരത്തിലുണ്ടാകുന്ന നീരും വേദനയ്ക്കും  ഇതിന്റെ ഇലയും വേരും അരച്ച് പുറമെ പുരട്ടിയാൽ മതിയാകും .ഇതിന്റെ വേര് കഷായം വച്ച് കഴിച്ചാൽ പനി ശമിക്കും.Previous Post Next Post