കുന്തിരിക്കം (മരം ) Boswellia serrata

 

കുന്തിരിക്കം,എന്താണ് കുന്തിരിക്കം,എവിടുന്നാണ് കുന്തിരിക്കം കിട്ടുന്നത്,കുന്തിരിക്ക ചെടിയുടെ റീപ്ലാന്റ്,കുന്തിരിക്കചെടി,പുതിന,റീപ്ലാന്റ്,മലയാളം വാർത്ത,സുഗന്ധ ദ്രവ്യം,മസ്കറ്റ് മലയാളം വ്ലോഗ്,മസ്കറ്റ് മലയാളം ബ്ലോഗ്,#how to,#anybody can do,frankincense,frankincense hunting,frankincense hunting malayalam,how to take frankincense,frome were we got frankincense,anybody can do,kunthirikkam,#kunthirikkam,kunthirikam,ponnu meera kunthirikkam,ponnu meera kunthirikkam mp3 download,#kuntherikkamtree,kutirikam,boswellia serrata,boswellia,boswellia serrata benefits,boswellia serrata emagrece,boswellia serrata intestino,boswellia serrata beneficios,o que é boswellia serrata?,boswellia benefits,boswelia serrata,boswellia serrata uses,o que é boswellia serrata,boswellia serrata o que é,boswellia serrata planta,boswellia serrata dosage,boswelia serata,serrata bowellia,boswellia serrata benefici,boswellia serrata symptoms,boswellia serrata como tomar

30 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു മരമാണ് കുന്തിരിക്കം .ഇന്ത്യയിൽ ആസാമിലും ബംഗാളിലും മാത്രമേ കുന്തിരിക്കം കാണപ്പെടുന്നൊള്ളു . ആഫ്രിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കുന്തിരിക്കം കാണപ്പെടുന്നു . മരത്തൊലിക്ക് ചാര നിറം  കലർന്ന തവിട്ടു നിറമോ മഞ്ഞനിറമോ ആയിരിക്കും .

 


ഈ വൃക്ഷത്തിന്റെ ഇലകളുടെ വിത്യസ്തകൊണ്ട് ഈ മരം പെട്ടന്ന് തിരിച്ചറിയാൻ പറ്റും . തളിരലകൾക്ക് സ്വർണ്ണ നിറവും ഇലകൾ കുറച്ചുകൂടെ മൂക്കുമ്പോൾ ചുവപ്പു നിറവും ഒടുവിൽ നല്ല പച്ചനിറത്തിലുമാകുന്നു .ഇതിന്റെ പൂക്കൾക്ക് നല്ല മഞ്ഞ നിറമാണ് . മീനം ,മേടം എന്നീ മാസങ്ങളിൽ ഈ വൃക്ഷം പുഷ്പ്പിക്കുന്നു .ഈ വൃക്ഷത്തിന്റെ തടിയിൽ ആഴത്തിൽ മുറിവുണ്ടാക്കുമ്പോൾ ഒരു കറ  ഊറി വരും .ഊറി വരുന്ന കറ വായു സമ്പർക്കത്താൽ കട്ടിയാകുകയും ചെയ്യും .ഇങ്ങനെ കട്ടിയാകുന്ന കറ ശേഖരിച്ച്‌ വിപണിയിൽ എത്തുന്നതാണ് കുന്തിരിക്കം .ഇത് ദേവാലയങ്ങളിലും വീടുകളിലും പുകയ്‌ക്കാൻ ഉപയോഗിക്കുന്നു .ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനകളുടെ ഭാഗമായി കുന്തിരിക്കം ധൂമകുറ്റികളിൽ വെച്ച് പുകയ്ക്കുന്നത് സാധാരണമാണ്.


 ആയുർവ്വേദത്തിൽ  പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു .അസ്നേലാദി തൈലം ,ബലാഗുളുച്യാദി തൈലം, ഏലാദിഗണം,  എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്‌ .വാർണിഷ് നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് കുന്തിരിക്കമാണ് .

കുന്തിരിക്കത്തിന്റെ തടിക്ക് കാതൽ ചെറിയ രീതിയിലെ ഒള്ളൂ. കൂടുതലും വെള്ളയാണ്. അതുകൊണ്ടുതന്നെ തടിക്ക് ഈടും ബലവും കുറവാണ് . ഈ തടികൊണ്ട് സാധനങ്ങൾ പായ്ക്കു ചെയ്യാനുള്ള പെട്ടികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു .കൂടാതെ വിറകിനും .അല്ലാതെ ഈ തടി മറ്റു ഉപയോഗത്തിന് ഒന്നുംതന്നെ കൊള്ളില്ല .

 


 

ശാസ്ത്രനാമം
Boswellia serrata
സസ്യകുടുംബം
Burseraceae
മറ്റു ഭാഷകളിലെ പേരുകൾ

English black dammar, Indian white-mahogany
Hindi काला डामर kala daamar
Sanskrit मन्दधूपः mandadhupah, रालधूपः raaldhupah
Tamil கருங்குங்கிலியம் karu-n-kunkiliyam
Telugu రోజముచెట్టు rojamu-chettu
Kannada  ಹಾಲುಮಡ್ಡಿ halumaddi, ಕರೀ ಧೂಪ kari dhupa, ರಾಳ ಧೂಪ raala dhupa
Bengali ধুনা dhuna
Gujarati કાળો ડામર kalo daamar
രസാദിഗുണങ്ങൾ
രസം കഷായം, തിക്തം, മധുരം
ഗുണം ലഘു, രൂക്ഷം
വീര്യം ശീതം
വിപാകം കടു 

Previous Post Next Post