ഞെരിഞ്ഞിൽ | ഞെരിഞ്ഞിലിന്റെ ഔഷധഗുണങ്ങൾ | Tribulus terrestris

ഞെരിഞ്ഞില്‍,njerinjil,kidney stone,urinary infection,blood sugar,cholesterol,tension,stroke,skin prorection,how to prepare njerinjil drink,benefits of njerinjil drink,njerinjil benefits,njerinjil malayalam,ayurveda medicine njerinjil benefits,njerinjil gunangal,njerinjil drink,gokshura,gokshura malayalam,njerinjil malayalam usage,njerinjil uses malayalam,malayalam health tips,health tips malayalam,health tips in malayalam, yaanai nerunjil,யானை நெருஞ்சில்,ஆணை நெருஞ்சில்,சிறுநீர் கல் கரைய,வெள்ளைப்படுதல் நீங்க,வெள்ளைப்படுதல் நிற்க,சிறுநீரக எரிச்சல் நிற்க,பால்வினை தொற்றுநோய்க்கள்,aanai nerunjil,urine problem,urine yellow,விந்து நீர்த்துப்போதல்,சிறுநீர் போகும் போது வலி,சிறுநீர் கழிக்கும் போது வலி,osmium,osmium channel,large caltrops powder,padalium murix,yaanai nerunjil powder,stone problem,mk pets and gardening,நெருஞ்சி முள் செடி,நெருஞ்சி முள்,நெருஞ்சி முள் படம்,nerunjil,njerinjil,yanai nerunjil,njerinjil benefits,njerinjil plant,njerinjil malayalam,health benefits of njerinjil,#yanai nerinjil,njerinjil uses,njerinjil drink,njerinjil water,nerunji,#yaanai nerinjil powder,yanai nerunji,njerinjil gunangal,njerinjil water benefits,njerinjil for kidney stone,benefits of njerinjil drink,siru nerunjil mull,elephant nerunjil,siru nerunji,nerunji mull,njerinjil for weight loss,njerinjil uses malayalam,tribulus terrestris,tribulus terrestris funciona,tribulus terrestris como tomar,tribulus,como tomar tribulus terrestris,tribulus terrestris para que serve,tribullus terrestris,tribulus terrestris benefits,como usar tribulus terrestris,benefícios do tribulus terrestris,tribulus terrestris efeitos colaterais,tribulus terrestris review,tribulus terrestri,tribulus terrestris e maca peruana,tribulus terrestris beneficios,tribulus ,terrestris side effects,zygophyllaceae,how to say zygophyllaceae,zygophyllaceae say,spell zygophyllaceae,usage zygophyllaceae,zygophyllaceae usage,define zygophyllaceae,family zygophyllaceae,example zygophyllaceae,zygophyllaceae example,zygophyllaceae spelling,zygophyllaceae phonetic,zygophyllaceae synonyms,pronounce zygophyllaceae,zygophyllaceae definition,zygophyllaceae pronunciation,how to pronounce zygophyllaceae,zygophyllales,zygophyllum,order zygophyllales,microphylla,puncture vine,puncture,puncture vine seeds,hoe out puncture vine,control puncture vine,puncture vine removal,sharp seeds of puncture vine,getting rid of puncture vine,seeds that puncture,seeds puncture tire,puncture seeds in livestock hooves,our vines eid,our vines tiktok,puncturevine,our vines new videos,#puncturevine,puncturevine id,kill puncturevines,puncturevine control,puncturevines in lawns


പൂഴി നിറഞ്ഞ പ്രദേശങ്ങളിൽ പടർന്നു വളരുന്ന ഒരു ഔഷധച്ചെടിയാണ് ഞെരിഞ്ഞിൽ .മിക്കവാറും ഇന്ത്യയിൽ എല്ലായിടത്തും ശ്രീലങ്കയിലും  ധാരാളം കാണപ്പെടുന്നു .കൂടാതെ ദക്ഷിണ യൂറോപ്പ്, ദക്ഷിണ ഏഷ്യ, ആഫ്രിക്ക,  ഉത്തര ആസ്ട്രേലിയ എന്നിവടങ്ങളിലും ഞെരിഞ്ഞിൽ കാണപ്പെടുന്നു .കേരളത്തിൽ കടലോര പ്രദേശങ്ങളിലും ചൂടുകൂടിയ ഇളക്കമുള്ള മണ്ണ് ഉള്ളടത്തും ഇത് സ്വാഭാവികമായി കാണുന്നു .നിലം പറ്റി വളരുന്ന ഈ ചെടിയുടെ ചുവട്ടിൽ നിന്നും എല്ലാ വശങ്ങളിലേക്കും തണ്ടുകൾ ഉണ്ടായിവരും .ഇതിന്റെ തണ്ടുകൾ  തടിച്ചതും രോമമുള്ളതുമാണ് .ഇതിന്റെ പൂക്കൾക്ക് നല്ല മഞ്ഞ നിറമാണ് .പുഷ്പ്പങ്ങൾ ഒരാഴ്ച കൊണ്ടുതന്നെ ഫലങ്ങളായി മാറുന്നു .ഗോളാകൃതിയാണ് ഇവയുടെ ഫലത്തിന് .ഫലത്തിന് മുകളിൽ കൂർത്ത മുള്ളുകളുണ്ട്‌ .ഫലങ്ങൾ വിളഞ്ഞു കഴിയുമ്പോൾ ഇവ പൊട്ടി പിളരുകയും വിത്തുകൾ പുറത്തു കാണാൻ കഴിയുകയും ചെയ്യും .ഞെരിഞ്ഞിൽ സാധാരണയായി രണ്ടു തരത്തിൽ കാണപ്പെടുന്നു ചെറിയ ഞെരിഞ്ഞിലും ,വലിയ ഞെരിഞ്ഞിലും .


ചെറിയ ഞെരിഞ്ഞിൽ (മധുര ഞെരിഞ്ഞിൽ )  Tribuls Terrestris.വലിയ ഞെരിഞ്ഞിൽ (കാട്ടു ഞെരിഞ്ഞിൽ ) Pedalium Murex എന്നിവയാണ് .ഇവ രണ്ടിന്റെയും ഔഷധഗുണങ്ങൾ ഒരുപോലെയാണ് .ഞെരിഞ്ഞിൽ മനുഷ്യശരീരത്തിലെ ലൈംഗീക ഹോർമോണിന്റെ അളവ് വർധിപ്പിക്കാൻ കഴിവുള്ളതാണെന്നു തെളിയിച്ചിട്ടുണ്ട് .ദശമൂലാരിഷ്ടം ,ദശമൂല പഞ്ച കോലാദികഷായം ,രാസ്നാദിക്വാഥം ,ഗോക്ഷുരാദി ഗുഗ്ഗുലു എന്നിവയിലെ ചേരുവയാണ് ഞെരിഞ്ഞിൽ .ഇതിൻറെ ഫലവും സമൂലമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു 

സസ്യകുടുംബം : Zygophyllaceae

ശാസ്ത്രനാമം : Tribulus terrestris,

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് : Puncture Vine,Bindii

സംസ്‌കൃതം :  ഗോക്ഷുരു ,കണ്ടപത്രിക ,

ഹിന്ദി : ഗോഗുരു ,Gokharu ,गोखरू

തമിഴ് : ഞെരിഞ്ഞി ,Nerinji,பல்லேரு முள்ளு ,Palleru-mullu

തെലുങ്ക് : ചിരു പല്ലെരു ,Chiru palleru

ബംഗാളി : ഗോഖരു ,Gokhru Kanta

രസാദിഗുണങ്ങൾ  

 രസം:മധുരം

ഗുണം:ലഘു

വീര്യം:ശീതം

വിപാകം:മധുരം

രാസഘടന 

ഞെരിഞ്ഞിലിന്റെ ഫലത്തിനുള്ളിൽ പ്രധാനമായും സാപ്പോണിനുകളാണ് അടങ്ങിയിട്ടുള്ളത് ,Diosgenin,Gitogenin,Chlorogenin,Netigogenin,Hecogenein തുടങ്ങിയവയാണ് പ്രധാനപ്പെട്ട സാപ്പോണിനുകൾ


ഔഷധഗുണങ്ങൾ 

മൂത്രസംബന്ധമായ എല്ലാ രോഗങ്ങൾക്കും വൃക്ക സംബന്ധമായ രോഗങ്ങൾക്കും ഔഷധമാണ് ,ലൈംഗീകശക്തി വർദ്ധിപ്പിക്കുന്നു ,ശരീരബലം ഉണ്ടാക്കുന്നു ,ഹൃദ്രോഗം ,പ്രമേഹം ,അശ്‌മരി ,ശ്വാസരോഗം എന്നിവ ശമിപ്പിക്കും 


ചില ഔഷധപ്രയോഗങ്ങൾ 

ഞെരിഞ്ഞിലും ,അമുക്കുരത്തിന്റെ വേരും തുല്യ അളവിൽ പൊടിച്ച് 3 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി പതിവായി കഴിച്ചാൽ ലൈംഗീകശക്തി  വർദ്ധിക്കുകയും ശരീരം തടിക്കുകയും ചെയ്‌യും 

ഞെരിഞ്ഞിലും ,എള്ളും സമം പൊടിച്ച്  ഒരു ഗ്ലാസ് ആട്ടിൻ പാലിൽ ചേർത്ത് സ്വൽപം തേനും ചേർത്ത് പതിവായി കുടിച്ചാൽ ലൈംഗീക കാര്യങ്ങളിൽ ശക്തിയില്ലാത്ത ചെറുപ്പക്കാരുടെയും പ്രായമായവരുടെയും ലൈംഗീകശക്തി വർദ്ധിക്കും

ഞെരിഞ്ഞിലും ,എള്ളിന്റെ പൂവും തുല്യ അളവിൽ പൊടിച്ച് തേനിൽ കുഴച്ച് പുരട്ടിയാൽ തലയിൽ നിന്ന് മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്ന രോഗം മാറും  (ഇന്ദ്രലുപ്തം )

ഞെരിഞ്ഞിലും ,ചുക്കും സമം 125 ml  വെള്ളത്തിൽ കഷായം വച്ച് നാലിലൊന്നായി വറ്റിച്ച്  ദിവസേന  കഴിച്ചാൽ ആമവാതം ശമിക്കും 

ഞെരിഞ്ഞിൽ കഷായം വച്ചതിൽ തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞ നീരും ചേർത്ത് ദിവസം 2 നേരം കഴിച്ചാൽ സന്ധിവേദനയോടുകൂടി ഉള്ള ആമവാതം മാറും  



50 ഗ്രാം ഞെരിഞ്ഞിൽ ചതച്ച്  240 ml വെള്ളത്തിൽ കഷായം വച്ച് 60 ml ആക്കി വറ്റിച്ച് 30 ml വീതം രാവിലെയും വൈകിട്ടും  ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ മൂത്ര തടസ്സവും മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും ശമിക്കും 

ഞെരിഞ്ഞിലിന്റെ വേര് കഷായം വച്ചു കൊടുത്താൽ കുട്ടികളുടെ മൂത്രതടസ്സം മാറും 

ഞെരിഞ്ഞിൽ പൊടിച്ച് തേനിൽ ചാലിച്ച് കൊടുത്താൽ നവജാത ശിശുക്കളിലെ മൂത്രതടസ്സം മാറും 

ഞെരിഞ്ഞിൽ പൊടിച്ച് 5 ഗ്രാം വീതം പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും 

5 ഗ്രാം ഞെരിഞ്ഞിൽ പൊടിച്ചത് തേനിൽ ചാലിച്ച് ദിവസം 2 നേരം സ്ത്രീകൾ കഴിച്ചാൽ അസ്ഥിസ്രാവം മാറും കൂടാതെ ശരീരം തടിക്കുകയും മാറിടങ്ങൾക്ക് നല്ല മുഴുപ്പുണ്ടാകുകയും ചെയ്യും 

3 ഗ്രാം  ഞെരിഞ്ഞിൽ പൊടിച്ചത് തേനിൽ കുഴച്ച് കഴിച്ചതിന് ശേഷം ഒരു ഗ്ലാസ്  ആട്ടിൻപാൽ പുറമെ കുടിക്കുക ഇങ്ങനെ തുടർച്ചയായി കുറച്ചുനാൾ കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും

സ്ത്രീകൾ ഏറ്റവും സുന്ദരികളാവുന്നത് ഗാഭിണിയായി 3 മാസം തികയുന്നതിനു മുൻപാണ് .അതുപോലെ സ്ത്രീകൾക്ക് സൗന്ദര്യമുണ്ടാകാൻ ഞെരിഞ്ഞിൽ പൊടിച്ചതും പൊടിച്ച ഞെരിഞ്ഞിലിന്റെ അളവിൽ നായ്കരുണ പരിപ്പും ,അമുക്കുരവും കൂടി  പൊടിച്ചതും  കാച്ചിയ പാലിൽ ഒരു സ്പൂൺ വീതം ചേർത്ത് ദിവസം രണ്ടുനേരം വീതം (രാവിലെയും വൈകിട്ടും )3 മാസം പതിവായി കഴിച്ചാൽ മതി 

ഞെരിഞ്ഞിൽ ഇട്ടു വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ സ്ത്രീകൾക്കുണ്ടാകുന്ന മൂത്രതടസ്സവും ,മൂത്രത്തിൽ പഴുപ്പും ,മൂത്രകടച്ചിലും  മാറും

15 ഗ്രാം വീതം ഞെരിഞ്ഞലും ,തഴുതാമ വേരും വേപ്പിൻതൊലി ,പടവലം ,കടുകുരോഹിണി ,ചുക്ക് ,അമൃത് ,കടുക്കത്തോട് ,മരമഞ്ഞൾ തൊലി എന്നിവ 4 ഗ്രാം വീതവും ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം വച്ച് പതിവായി കഴിച്ചാൽ വൃക്കരോഗം ശമിക്കും


 

 

 

 

 

 

 

 

വളരെ പുതിയ വളരെ പഴയ