ഇലഞ്ഞി | ഇലഞ്ഞിയുടെ ഔഷധഗുണങ്ങൾ | Mimusops elengi

 

മല്ലിയിലയുടെ ഔഷധഗുണങ്ങൾ,ഇലഞ്ഞി,ഈ ഔഷധ ചെടിയുടെ ഗുണങ്ങൾ നിങ്ങൾ അറിയാതെ pikaruth,plants 10 ഔഷധ സസ്യങ്ങളും അവയുടെ ഗുണങ്ങളും,ഔഷധ സസ്യങ്ങൾ,ഇലഞ്ഞിപ്പഴം,ഔഷധ ഗുണമുള്ള,ഇലഞ്ഞിപ്പൂക്കൾ,ശംഖുപുഷ്പം ഗുണങ്ങള്,കായ്ക്കാത്ത ഇലഞ്ഞിമരം,തൃച്ഛംബരത്തെ ഇലഞ്ഞിമരം,ഇരഞ്ഞി,ഇലഞ്ചി,എരിഞ്ഞി,ശംഖുപുഷ്പത്തിന്റെ ഗുണങ്ങൾ ഉപയോഗങ്ങൾ,സസ്യങ്ങൾ,തൃച്ഛംബരത്തെ ഇലഞ്ഞി മാഹാത്മ്യം,ഔഷധ,ഔഷധം,bullet wood tree എരിഞ്ഞി,ഔഷധസസ്യം,ശംഖുപുഷ്പ്പക്ക് ഉപയോഗങ്ങൾ,ഇലന്നി,ഇലിപ്പ,ilanji,elanji,ilangi,manjalinte gunangal,mashithandu gunangal,ingiyude gunangal,ilangai,ila mylanji,ilangai jeyaraj,sharkara mylanji,ilangai jeyaraj speeches,mimusops elenji,nakshathrangal,mathivananaladiaruna,almaram prayojanangal,nagalinga poo kanavil vanthal,magizham mara nanmaigal,plant hunting in tamil,plant village hunting,kumbalanga seed craft,medicinalplant,medicinal plant,nagalinga poo veetil vaikalama,santhana gopala yantram,bullet,wooden bullet,bullet proof vest,bullet proof,bullet proof wood,bullets,#bullet,new bullet,diy bullet,old bullet,wooden bullet making,bullet club,handmade wooden bullet,bullet proof super wood,cable bullet,hollywood undead bullet,golden bullet,bullet making,bullet lovers,bullet impacts,home made bullet,9mm bullet sound,223 bullet sound,308 bullet sound,bullet miniature,22lr bullet sound,bizarre foods,cable bullet system,mimusops elengi,mimusops elengi plant,mimusops elengi tree,mimusops elengi fruits,mimusops elengi images,mimosops elengi,mimusops elengi in telugu,how to grow mimusops elengi,mimusops elenji,mimusops elengi plant from seeds,mimusops eleng,mimusops elengi fruit,minusops elengi,mimusops elengi in hindi,flower of mimusops elengi,mimusops elengi benefits,mimusops elengi nutrition,elengi,mimusops,mimosups elengi,ilangi,mimosouselengi,timelapse

നമ്മുടെ നാടുകളിലും കാടുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു വൃക്ഷമാണ് ഇലഞ്ഞി .മങ്ങിയ വെള്ള നിറത്തിലും ഒരു ബട്ടണോളം വലിപ്പമുള്ള നക്ഷത്രാകൃതിയുള്ള ഇതിന്റെ പൂക്കൾക്ക് തീക്ഷ്‌ണസുഗന്ധമുണ്ട് .ഇലഞ്ഞിപ്പൂവിൽ നിന്നും സുഗന്ധതൈലം വാറ്റിയെടുക്കുന്നുണ്ട് ..വേനൽ കാലത്താണ് ഇലഞ്ഞി പൂക്കാൻ തുടങ്ങുന്നത്.ഉണങ്ങിയ ഇലഞ്ഞിപ്പൂവിനും നല്ല സുഗന്ധമുണ്ടാകും .കായ്കൾ പഴുത്തുകഴിഞ്ഞാൽ മഞ്ഞയോ ചുവപ്പോ നിറത്തിൽ കാണുന്നു. പഴുത്ത ഇലഞ്ഞി കായകൾക്ക് ചവർപ്പു കലർന്ന മധുരമാണ്.കായ്കൾ മൂക്കാൻ 6 മുതൽ 8 മാസം വരെ വേണ്ടിവരും .ഇതിന്റെ കുരു ആട്ടി എടുക്കുന്ന എണ്ണ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്നു 

 ഇന്ത്യ ,മ്യാന്മാർ ശ്രീലങ്ക ,മലേഷ്യ ,പാകിസ്ഥാൻ എന്നിവിടങ്ങളിലും ഇലഞ്ഞി ധാരാളമായി വളരുന്നു .ഇലഞ്ഞി ഒരു ഇടത്തരം വൃക്ഷമാണെങ്കിലും ചില സ്ഥലങ്ങളിൽ ഇത് വന്മരമായും വളരാറുണ്ട് .ഒരു പവിത്ര വൃക്ഷമായിട്ടാണ് പുരാണങ്ങളിൽ ഇലഞ്ഞിയെ പരാമർശിക്കുന്നത് .

പരമശിവന്റെ ഇഷ്ട വൃക്ഷമാണ്  ഇലഞ്ഞി അതുകൊണ്ടു തന്നെ ശിവക്ഷേത്രങ്ങളിൽ ഇത് നട്ടുവളർത്താറുണ്ട് .തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറമേളം നടക്കുന്നത് വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടിലാണ് .ഇലഞ്ഞി നക്ഷത്രവൃക്ഷങ്ങളിൽ ഉൾപ്പെട്ട ഒരു മരമാണ് .അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ഇലഞ്ഞി.വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണ് ഇലഞ്ഞി  ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇലഞ്ഞി നട്ടുവളർത്തുന്നുണ്ട് .ഇലഞ്ഞി പൊതുവെ രണ്ടുത്തരമുണ്ട് ആണും ,പെണ്ണും എന്നിങ്ങനെ പെണ്ണിലഞ്ഞിയിലെ കായ്കൾ ഉണ്ടാകുകയുള്ളൂ ആൺ ഇലഞ്ഞിയിൽ പൂക്കൾ മാത്രമേ ഉണ്ടാകാറുള്ളൂ കൂടാതെ പെണ്ണിലഞ്ഞിയെക്കാൾ ഉയരത്തിൽ വളരുകയും ചെയ്യും


 

കടുത്ത വേനലും കൊടും ശൈത്യവും ഇവയ്ക്ക് ഒരു പ്രശ്നമല്ല അതിനാൽ തന്നെ ദക്ഷിണേന്ത്യയിലാണ് ഇലഞ്ഞി നന്നായി വളരുന്നത് .  വെള്ളകറയുള്ള ഇലഞ്ഞിയുടെ ഇലയുടെ ഉപരിഭാഗത്തിനു കടുംപച്ച നിറമാണ് .ചുവപ്പ് നിറമാണ് ഇലഞ്ഞിയുടെ തടികൾക്ക് .തടിയുടെ വെള്ളയ്ക്ക് മങ്ങിയ ചുവപ്പു നിറവുമാണ് .ഇതിന്റെ കാതലിന് നല്ല ഈടും ബലവും ഉറപ്പുമുള്ളതാണ് അതുപോലെ തന്നെനല്ല ഭാരവുമുണ്ടാകും ഫർണ്ണിച്ചർ നിർമ്മാണത്തിന് പറ്റിയ തടികൂടിയാണ് .ആയുർവേദത്തിൽ ഇലഞ്ഞിക്ക് മുഖ്യമായ സ്ഥാനമുണ്ട് .ഇലഞ്ഞിയുടെ കായ്‌ ,തൊലി പൂവ് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


 കുടുംബം   : Sapotaceae
ശാസ്ത്ര നാമം : Mimusops elengi

 ഇംഗ്ലിഷ് നാമം : Bullet Wood

സംസ്കൃതനാമം :ബഹുള, സകേലര, ശിവമല്ലി,
ശിവാഹ്ലാദ.

രസാദിഗുണങ്ങൾ 

രസം  : മധുരം
ഗുണം   സ്നിഘ്നം, ഗുരു
വീര്യം :ശീതം
വിപാകം : കടു

ഔഷധഗുണങ്ങൾ  

കഫപിത്തങ്ങളെ ശമിപ്പിക്കുന്നു ,ഇലഞ്ഞിയുടെ കായും പൂവും ആരോഗ്യദായകമാണ് കൃമികളെ നശിപ്പിക്കാനുള്ള കഴിവുണ്ട് ,ഇലഞ്ഞിയുടെ തൊലിക്ക് ലൈംഗീകശേഷി  വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്

ചില ഔഷധപ്രയോഗങ്ങൾ 

ഇലഞ്ഞിയുടെ പച്ച കായ വായിലിട്ട് ചവച്ചാൽ ഇളകിയ  ഇളകിയ പല്ലുകൾ ഉറയ്ക്കും 

ഇലഞ്ഞിയുടെ തൊലി കഷായം വച്ച് കഴിച്ചാൽ പനി ശമിക്കും 

തേങ്ങാപ്പലിൽ ഇലഞ്ഞിത്തോൽ അരച്ച്  ശരീരത്തിൽ
പുരട്ടി കുറച്ചു നേരം കഴിഞ്ഞ് നാൽപാമര വെള്ളത്തിൽ കഴുകിയാൽ കരപ്പൻ മാറുന്നതാണ്

 പതിവായി പ്രഭാതത്തിൽ തലവേദന ഉണ്ടാകുന്നവർക്ക്   ഇലഞ്ഞി പഴം നെറ്റിയിലും  ചെവിയുടെ പിന്നിലും പുരട്ടിയാൽ ശമനം കിട്ടും

ഇലഞ്ഞിമരത്തൊലി കഷായം വച്ചു കഴിച്ചാൽ വായ്പുണ്ണ്  മാറും 

 സ്ത്രീകൾക്ക്  മുലപ്പാൽ ഇല്ലാത്ത അവസ്ഥയിലും  പാൽ ചുരന്നു കുഞ്ഞിന് കിട്ടാതെ സ്തംഭിച്ചു നിൽകുന്ന അവസ്ഥയിലും ഇലഞ്ഞി പൂവ് പാൽ കഷായം വച്ച് കഴിച്ചാൽ മതിയാകും

ഇലഞ്ഞിവേര് ചതച്ചുപിഴിഞ്ഞ നീര് വിനാഗിരിയുമായി
കലർത്തി തേച്ചാൽ മുഖത്തുണ്ടാകുന്ന നീര് മാറും 

ഇലഞ്ഞിപ്പൂക്കളിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വ്രണങ്ങൾ കഴുകിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും 


 ആർത്തവത്തിന് നാലഞ്ചു ദിവസം. മുൻപേ മുതൽ  ഇലഞ്ഞി തൊലി കഷായം വച്ചു കഴിച്ചാൽ ആർത്തവ കാലത്തെ അമിത വേദന ഇല്ലാതാകും

ഇലഞ്ഞിപ്പൂവ് രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് കഴിച്ചാൽ ശരീരചൂട് കുറയുന്നു

ഇലഞ്ഞി തൊലിയും പാണൽ തൊലിയും സമം അരച്ചു തേച്ചാൽ തൊണ്ട മുഴ മാറും 

ഇലഞ്ഞിക്കുരു മനുഷ്യ മൂത്രത്തിൽ അരച്ച് അകത്ത് കഴിക്കുകയും പുറത്ത് കടി ഭാഗത്ത് പുരട്ടുകയും ചെയ്താൽ എലിവിഷം ശമിക്കും 


വീടിന്റെ കിഴക്കുവശത്ത് ഇലഞ്ഞി നട്ടുപിടിപ്പിച്ചാൽ  ഗ്രഹദോഷങ്ങൾ മാറിക്കിട്ടും

ഇലഞ്ഞിയുടെ തൊലിയോ പൂവോ കഷായം വച്ച് കവിൾ കൊള്ളുന്നതും ഇവ പൊടിച്ച് പല്ലുതേക്കുന്നതും
ദന്തരോഗങ്ങളും  വായിൽ നിന്നും വെള്ളം ഒഴുകുന്നതും ഇല്ലാതാക്കും

വളരെ പുതിയ വളരെ പഴയ