പപ്പായ | പപ്പായയുടെ ഔഷധഗുണങ്ങൾ | Carica papaya

 

പപ്പായയുടെ ഗുണങ്ങൾ,പപ്പായയുടെ ഗുണങ്ങള്,പപ്പായ കുരുവിന്റെ ഔഷധഗുണങ്ങൾ,പപ്പായയുടെ കുരുവില്‍ ഒഷധങ്ങളേറെ,പപ്പായയുടെ 10 ഗുണങ്ങൾ അറിയാം health benefits of papayas,പപ്പായ ഗുണങ്ങൾ,പപ്പായയുടെ ഗുണങ്ങൾ. benifits of pappaya..a&b vlog tips in malayalam.,പപ്പായ ഗുണങ്ങള്,പച്ച പപ്പായ ഗുണങ്ങള്,പപ്പായ ഗുണങ്ങളും ദോഷങ്ങളും,പപ്പായ കുരുവിന്റെ ഗുണങ്ങള്,പപ്പായ ദോഷങ്ങള്,പപ്പായ,# പപ്പായ,പപ്പായ കുരു,#പപ്പായ#ആയുർവേദം,പപ്പായ കഷായം,പപ്പായ തോരന്,പപ്പായ യൂറിക് ആസിഡ്,papaya,jugo de papaya,growing papaya,papaya benefits,usos de la papaya,how to grow papaya,licuado de papaya,propiedades papaya,papaya seeds,para que sirve la papaya,papaina,propiedades de la papaya,beneficios papaya,how to grow papaya tree,papaya seeds benefits,beneficios de la papaya,papaya 101,how to grow papaya in pots,how to grow papaya at home,benefits of papaya seeds,papaya!!,growing papaya from seeds,papaya tree,graft papaya,papaya,papaya benefits,benefits of papaya,papaya juice,health benefits of papaya,papaya fruit,pappaya,papaya leaf juice,papaya ila gunangal,papaya leaf benefits,papaya health benefits,papaya nutrition,papali,papaya seeds,papaya recipe,uses of papaya,papaya leaves juice gunangal,papaya leaves benefits,papaya leaf,papaya leaves,papaya leaf tea,papaya uses,papaya curry,papapaya,how to make papaya leaf juice,papaya fruit benefits,carica papaya,papaya,carica papaya q,carica papaya in hindi,papaya tree,carica papaya homeopathy in hindi,carica papaya q uses,papaya fruit,papaya plant,carica papaya leaf extract,carica papaya q homeopathy,carica papaya uses in hindi,carica papaya q benefits in hindi,carica papaya q homeopathy in hindi,carica papaya q homeopathy medicine,carica papaya homeopathic medicine,carica papaya homeopathic medicine uses,carica papaya l,grow papaya,papaya trees,omaykka,omakka thoran,omayka thoran,#omaykka,omayka,omakka,omaykka recipe,papaya omakka,omayka recipe,#omakka uperi,omakka recipes,omakka thoran recipe,omakka mezhukkuperati,omakka mezhukkupuratti,omakka chakkakuru recipe,omakka mezhukkuperati recipe,#omaykkathoran,moma,tomato,pavakka,nellikka,how to make koxhukkkattai,how to make,malayalam,#homemade,chakkakuru,tomato rasam,tomato curry,kozhukkatta,chakkakuru recipes in malayalam

നമ്മുടെ നാട്ടിൽ ഒട്ടുമിക്ക വീടുകളിലും നട്ടു വളർത്തുന്ന ഫലവൃക്ഷമാണ് പപ്പായ പല പേരുകളിളിലും പപ്പായ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ അറിയപ്പെടും 

  തിരുപനന്തപുരത്തുള്ളവർ പപ്പാളിക്ക, കപ്പക്ക, പപ്പക്ക എന്ന് പറയും

 പത്തനംതിട്ടക്കാർ  പപ്പായ്ക്ക്  ഓമയ്ക്ക എന്നാണ് പറയുന്നത് മരത്തിന് ഓമ എന്നും പറയും

 കൊല്ലം   :കപ്പക്ക, ഓമക്ക, പപ്പക്ക എന്ന് പറയും 

കോട്ടയം :കപ്ലങ്ങ, കപ്പളം, കപ്പളങ്ങ എന്ന പേരിൽ അറിയപ്പെടും 

ഇടുക്കി :ഓമക്ക, കപ്ലങ്ങ എന്ന പേരിലും .

ആലപ്പുഴ :പപ്പരങ്ങ, പപ്പരക്ക, ഓമക്ക, പപ്പര എന്ന പേരിലും

എറണാകുളം :ഓമക്കായ, കപ്ലിങ, കപ്പക്ക, കപ്പങ്ങ എന്ന പേരിലും 

തൃശ്ശൂർ :കൊപ്പക്കായ, ഓമക്കായ, പപ്പക്കായ, കൊപ്പക്കായ, കപ്പങ്ങ എന്ന പേരിലും 

പാലക്കാട് :ഓമക്ക, കറുവത്തുംകായ, പപ്പാളങ്ങ, കറുകത്ത് എന്ന പേരിലും 

മലപ്പുറം :ഓമക്ക, കരുമൂച്ചി, കർമൂസ, കറുമത്തി, കരൂത്ത  എന്നപേരിലും 

വയനാട് :കറുമൂസ, കപ്ലങ്ങ, കപ്ലിങ്ങ, കപ്ലിക്ക, കറൂത്തക്കായ എന്ന പേരിലും

 കോഴിക്കോട് :കർമൂസ്, കപ്ലങ്ങ, കറൂത്ത എന്ന പേരിലും 

കണ്ണൂർ :കർമൂസ്, കപ്പക്ക, അപ്പക്കായി എന്ന പേരിലും 

കാസർകോട് :പപ്പങ്ങായി, ബപ്പങ്ങായി, ബാപ്പക്കായി, കപ്പങ്കായ, കൂപ്പക്കായി, പരാങെ, കോപ്പായ എന്ന പേരിലും അറിയപ്പെടുന്നു

 


 

ഏകദേശം 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന പപ്പായയുടെ കുഴലുപോലെയുള്ള തണ്ടിന്റെ മുകൾ ഭാഗത്താണ് ഇലകൾ ക്രമീകരിച്ചിരിക്കുന്നത് .പണ്ട് കാലത്ത് നാടൻ വാറ്റു ചാരായം ഉണ്ടാക്കാൻ പപ്പായയുടെ തണ്ട് ഉപയോഗിച്ചിരുന്നു .ഈ പപ്പായയുടെ തണ്ടിലൂടെയാണ് ചാരായം കുപ്പിയിലേക്ക്  വീഴുന്നത് .ഇന്ന് അതിനു പകരം റബ്ബർ പൈപ്പുകൾ ഉപയോഗിക്കുന്നു .തൈ നട്ട് നാലു മാസം വളർച്ചയായാൽ കായ്കൾ ഉൽപാദിപ്പിക്കാൻ തുടങ്ങും പാപപ്പായ ആണും ,പെണ്ണും മരങ്ങൾ ഉണ്ട് .ഇവയിൽ ആൺമരങ്ങൾ കായ്ക്കാറില്ല പൂവ് മാത്രമുണ്ടാകും അതുകൊണ്ടു തന്നെ ആൺ മരത്തിനെ പെട്ടന്ന് തിരിച്ചറിയാനും കഴിയും .വിത്തുവഴി സ്വാഭാവിക വംശവർദ്ധന നടത്തുന്ന ഈ വൃക്ഷത്തിന്റെ വിത്തുവഴി ഉൽപാദിപ്പിച്ചെടുക്കുന്ന തൈകളാണ് നട്ടുവളർത്താൻ ഉപയോഗിക്കുന്നത് .ഇതിന്റെ ഫലം ,കറ  ,വിത്ത്  എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


സസ്യകുടുംബം :Caricaceae

ശാസ്ത്രനാമം : Carica papaya

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് : Papaw ,  Papaya

സംസ്‌കൃതം : ഏരണ്ഡകർക്കടി

ഹിന്ദി : പപീത

തമിഴ് : പപ്പയ്യ 

തെലുങ്ക് : ബോപ്പയി

ബംഗാളി : പേപേ

രസാദിഗുണങ്ങൾ 

രസം :കടു, തിക്തം

 ഗുണം :ലഘു, തീക്ഷ്ണം, രൂക്ഷം

 വീര്യം :ഉഷ്ണം

വിപാകം :കടു

രാസഘടകങ്ങൾ 

 ദഹനപ്രക്രിയയെ സഹായിക്കുന്ന Papaine എൻസൈം കറയിൽ അടങ്ങിയിട്ടുണ്ട് ,പഴുത്ത ഫലത്തിൽ 88 % ജലമാണ് വിറ്റാമിൻ A,B,C എന്നിവയും അടങ്ങിയിട്ടുണ്ട് ,ഇലയിൽ കാർപ്പയിൻ എന്ന ആൽക്കലോയിഡും വിറ്റാമിൻ C,D,E എന്നിവയും അടങ്ങിയിട്ടുണ്ട്

ഔഷധഗുണങ്ങൾ 

 ദഹനശക്തി വർദ്ധിപ്പിക്കുന്നു ,ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നു ,വിത്ത് ഉദരകൃമികളെ നശിപ്പിക്കുന്നു .ആർത്തവം ക്രമപ്പെടുത്തുന്നു ,ലൈംഗീകശക്തി വർദ്ധിപ്പിക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

 പാപ്പായയുടെ കറ പപ്പടത്തിന്റെ മുകളിൽ പുരട്ടിയശേഷം ചുട്ട് കുട്ടികൾക്കു കൊടുത്താൽ ഗ്രഹണി ശമിക്കും 

പച്ച പപ്പായ കുറച്ചുദിവസം പതിവായി കഴിച്ചാൽ ഉദരകൃമി നശിക്കും 

പഴുത്ത പപ്പായ പതിവായി കഴിച്ചാൽ ലൈംഗീകശക്തി വർദ്ധിക്കും 

നല്ലപോലെ പഴുത്ത പപ്പായ ഉടച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖസൗന്ദര്യം വർദ്ധിക്കും 

പപ്പായയുടെ കറ പുഴുക്കടിക്ക് മുകളിൽ പുരട്ടിയാൽ പുഴുക്കടി ശമിക്കും

പപ്പായയുടെ വേര് വെള്ളത്തിൽ തിളപ്പിച്ച് ഈ വെള്ളം തുടർച്ചയായി ദിവസം ഒരുനേരം വീതം കഴിച്ചാൽ മൂലക്കുരു ശമിക്കും 

പപ്പായയുടെ കറ അണിയുള്ള ഭാഗത്ത് പുരട്ടിയാൽ ആണിരോഗം ഇല്ലാതാകും 

 പച്ച പപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം ദിവസം രണ്ടു നേരം കഴിച്ചാൽ ആർത്തവം മുടങ്ങിയും അൽപ്പാൽപ്പമായി വേദനയോടു കൂടിയ ആർത്തവം ക്രമപ്പെടും

പപ്പായ പുഴുങ്ങി പശുക്കൾക്ക് കൊടുത്താൽ പാൽ കൂടുതൽ കിട്ടും 

Post a Comment

Previous Post Next Post