ഉലുവ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഉലുവയുടെ ഔഷധഗുണങ്ങൾ

ഉലുവ,#ഉലുവ,ഉലുവ പാൽ,ഉലുവ പായസം,ഉലുവ വെള്ളം,ഉലുവ ലേഹ്യം,ഉലുവ ഗുണങ്ങൾ,ഉലുവ കഴിച്ചാൽ ഷുഗർ കുറയുമോ,ഉലുവ കഴിച്ചാൽ വണ്ണം കുറയുമോ,നാടൻ ഉലുവ ഉണ്ട,ഉലുവ മുടിക്ക്,ഉലുവ പിഴിഞ്ഞത്,ഉലുവ ദിവസവും എത്ര അളവ് കഴിക്കണം,ഉലുവ വെള്ളം കുടിച്ചാൽ,ഉലുവ വെള്ളം കുടിച്ചാല്,ഉലുവ കുതിർത്ത് കഴിച്ചാൽ,ഉലുവ ആർക്കൊക്കെ കഴിക്കാം,ഉലുവ വെള്ളത്തിൻറെ ഗുണങ്ങൾ,ഉലുവകൃഷി,ഉലുവ കഴിച്ചാൽ കിഡ്നി സ്റ്റോൺ ഉണ്ടാകുമോ,ഉലുവാരിഷ്ടം,#ഉലുവയുടെ ഗുണങ്ങള്,ഉലുവയുടെ അത്ഭുത ഗുണങ്ങൾ,#ഉലുവവെള്ളം കുടിച്ചാല്,uluva gunangal,uluva,uluva malayalam,uluva kanji,uluva lehyam,uluvayude gunangal,uluva gunangal malayalam,uluva vellam,uluva thadayunna rogangal,uluva kanji after delivery,uluva new,uluva unda,uluva good,#uluva,uluva ila,uluva upayogam,uluva new 20212,# uluva facial #,uluva uses,uluva drink,uluva for mulappal,uluva upayogam malayalam,uluva coffee,uluva use malayalam,uluva good or bad malayalam,uluva for face,new 2021 uluva,uluva receipe,trigonella foenum-graecum,trigonella foenum graecum,trigonella foenum-graecum extract,trigonella foenum graecum q,trigonilla foenum q,trigonella,trigonella q,cultivated trigonella,trigonella homeopathy,trigonella mother tincture,graecum,foenum,foenugreek q,fenugrec,fenugreek for testosterone,fenugreek benefits for females smell,all about fenugreek,is fenugreek fennel,fenugreek tea for weight gain,urine smell,nutrixia food,fenugreek for weight loss,fenugreek,fenugreek seeds,fenugreek benefits,fenugreek seeds benefits,fenugreek for weight loss,fenugreek tea,fenugreek health benefits,fenugreek benefits for men,benefits of fenugreek,health benefits of fenugreek seeds,fenugreek for hair,fenugreek for hair growth,fenugreek oil,fenugreek benefits for women,fenugreek herb,benefits of fenugreek seeds,health benefits of fenugreek,fenugreek seeds for hair,fenugreek seed,fenugreek for men


ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ.ശക്തമായ പ്രമേഹഹരൗഷധമായും വൈദ്യശാസ്ത്രം ഉലുവയെ കണക്കാക്കുന്നു .60 സെമി വരെ ഉയരത്തിൽ വളരുന്ന ഏകവർഷി ചെടിയാണ് ഉലുവ .പഞ്ചാബ് ,തമിഴ്നാട് ,മഹാരാഷ്ട്ര ,കശ്‍മീർ എന്നിവിടങ്ങളിൽ ഉലുവ ധരാളമായി കൃഷി ചെയ്യപ്പെടുന്നു ഇതിന്റെ ഇലയും ,വിത്തും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :Fabaceae

ശാസ്ത്രനാമം : Trigonella foenum-graecum

മറ്റു ഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ് :Fenugreek

സംസ്‌കൃതം :മേഥിക ,മേഥി ,ബഹുപത്രിക ,വല്ലരി ,കുഞ്ചികാ ,

ഹിന്ദി :മേഥി

ബംഗാളി : മേഥി

തമിഴ് :വെന്തയം ,മേതി 

തെലുങ്ക് :മേണ്ടുലു ,മേന്തുലു രസാദി ഗുണങ്ങൾ

രസം :കടു

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടുഔഷധഗുണങ്ങൾ 

മുലപ്പാൽ വർദ്ധിപ്പിക്കുന്നു ,പ്രമേഹം കുറയ്ക്കുന്നു ,മൂത്രം വർദ്ധിപ്പിക്കുന്നു .രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ളിസറൈഡ് എന്നിവയുടെ  അളവ് കുറയ്ക്കുന്നു ,ശരീരദുർഗന്ധം ഇല്ലാതാക്കുന്നു ,രക്താതിസാരം, അഗ്നിമാന്ദ്യം, മഹോദരം, വാതം, കഫദോഷങ്ങൾ, ഛർദ്ദി, കൃമിശല്യം, അർശ്ശസ്, ചുമ, വിളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായും ഉലുവ ഉപയോഗിക്കുന്നു


ചില ഔഷധപ്രയോഗങ്ങൾ 

ചർമ്മത്തിന്റെ നിറവും തിളക്കവും കൂട്ടുന്നതിന് ഉലുവ അരച്ച് പതിവായി തേച്ചു കുളിച്ചാൽ മതി . വേനൽക്കാലത്തു ശരീരത്തിലുണ്ടാകുന്ന ചുട്ടു നീറ്റലിന് ഉലുവ അരച്ച് ശരീരമാസകലം പുരട്ടിയാൽ മതി .ഉലുവ അരച്ച് പതിവായി തലയിൽ തേച്ചു കുളിച്ചാൽ മുടികൊഴിച്ചിൽ മാറും 

ഉലുവ വാരത്തുപൊടിച്ചു പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും 

കുട്ടികൾക്കുണ്ടാകുന്ന കാഴ്ചക്കുറവ് പരിഹരിക്കുന്നതിന് ഒരു നിശ്ചിത അളവിൽ പതിവായി  കഴിക്കാൻ കൊടുത്താൽ  കാഴ്ചശക്തി വർദ്ധിക്കും 

ഉലുവ കുതിർത്ത് അൽപം നാരങ്ങാനീരും ചേർത്ത് പതിവായി കഴിച്ചാൽ തൈറോയ്ഡ് രോഗം ശമിക്കും 

ഉലുവ ,കസ്കസ്  ഗോതമ്പ് ,ബദാംപരിപ്പ് എന്നിവ തുല്യ അളവിൽ പൊടിച്ച് പഞ്ചസാരയും പാലും ചേർത്ത് ലേഹ്യ പരുവത്തിൽ പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും

10 ഗ്രാം ഉലുവ വെള്ളത്തിൽ കുതിർത്ത് അത് രാവിലെ പതിവായി  കഴിക്കുന്നത് വതരക്തം ശമിക്കും (Gout )

വാഹനങ്ങളിൽ ദീർഘദൂരം യാത്ര ചെയ്യുമ്പോൾ ചിലർക്ക് വയറ്റിൽ നീരും മൂത്രതടസവും അനുഭവപ്പെടാറുണ്ട് .ഉലുവ വരത്തു പൊടിച്ചു വെള്ളത്തിൽ ഇട്ട് ചൂടാക്കി അല്പ്പം ശർക്കരയും ചേർത്തു കഴിച്ചാൽ ഈ പ്രശ്‍നം മാറും 

ഉലുവ വേവിച്ച വെള്ളം കുടിച്ചാൽ വായുക്ഷോഭം ,വയറുവേദന എന്നിവ ശമിക്കും 

പ്രസവശേഷം ഗർഭാശയം ചുരുങ്ങാനും ,ശുദ്ധമാകാനും  ഉലുവ വേവിച്ച് കഴിക്കുന്നത് നല്ലതാണ് 

ഈന്തപ്പഴം ,അത്തിപ്പഴം ,മുന്തിരി ,ഉലുവയുടെ ഇല എന്നിവ തുല്യ അളവിൽ വേവിച്ചു ഉടച്ചു ലേഹ്യപരുവത്തിലാക്കി തേനും ചേർത്ത് കഴിച്ചാൽ പഴകിയ നെഞ്ചുവേദന ,ചുമ ,ശ്വാസംമുട്ടൽ എന്നിവ മാറും

 

Previous Post Next Post