എള്ള് | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | എള്ളിന്റെ ഔഷധഗുണങ്ങൾ

എള്ള്,എള്ള് ഗുണങ്ങൾ,എള്ള് കഴിച്ചാൽ,എള്ള് തിരി,എള്ള് ഗുണങ്ങള്,എള്ള് വിളയിച്ചത്,കറുത്ത എള്ള് കഴിച്ചാൽ,എള്ള് തിരി കത്തിക്കരുത്,എള്ളും ശർക്കരയും,എള്ള് വിളയിച്ചത് ഉണ്ടാക്കുന്ന വിധം,എള്ള് കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ | health benefits of sesame,എള്ളെണ്ണ,എള്ളുണ്ട,#oil #എള്ള് മിഠായി#naseevlogzz 🤩😍 #home recipes #kerala,എള്ളുണ്ട ഗുണങ്ങൾ,എള്ളിന്റെ ഗുണങ്ങൾ,പരിശുദ്ധമായ എള്ളെണ്ണ,എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ,health benefits of elephant foot yam,elephant foot yam,ellu,ellu plant,ellu valarpu in tamil,how to grow sesame plant at home,plant,sesame seeds plant,plant sesame seeds,ellu farming,ellu urundai,sesame plant growing,ellu urundai in tamil,ellu benefits in tamil,ellu poo,plants,ellu vivasayam,how to grow sesame plant,ellu vivasayam in tamil,sesame plant harvesting,ellu podi,plants.,ellu urundai recipe in tamil,ellu urundai recipe,ellu urundai benefits in tamil,ellu valarpu,sesame plant,sesamum indicum,sesamum indicum oil,sesamum indicum oil for,السمسم sesamum indicum,sesamum indicum oil uses,sesamum indicum oil dose,sesamum indicum oil fayde,sesamum indicum medicinal uses,sesamum indicum oil side effects,how to grow til/ sesame plant at home sesamum indicum,sesamum orientale,sesamum africanum,sesame:-sesamum indicum family :-pedaliaceae,sesamum oil,whit sesamum,sesamum olieferum,black sesamum,sesamum cultivation,sesamum seed rate


രണ്ടു മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി  ചെടിയാണ് എള്ള് ഈ സസ്യത്തിലുടനീളം രോമങ്ങൾ കാണും.ഇന്ത്യയിൽ അതിപുരാതന കാലം മുതൽക്കേ എണ്ണക്കുരുവായി കൃഷി ചെയ്തിരുന്ന സസ്യമാണ് എള്ള്.ഇതിൽ നിന്നും എടുക്കുന്ന പ്രധാന ഉത്പ്പന്നമാണ് എള്ളണ്ണ .എണ്ണകളിൽ വച്ച് ഏറ്റവും ശ്രേഷ്ടമായ എണ്ണയാണ് എള്ളെണ്ണ .ഇന്ത്യയും ,ചൈനയുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ എള്ള് ഉൽപാദിപ്പിക്കുന്നത് .കറുത്ത എള്ള് വെളുത്ത എള്ള് ,ചുവന്ന എള്ള് എന്നിങ്ങനെ മൂന്നു  തരമുണ്ട് .ഇതിൽ കറുത്ത എള്ള് ആണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് .ഇതിന്റെ വിത്തിൽ 46% എണ്ണയും 22 % പ്രോട്ടീനും 18 % വഴുവഴുപ്പുള്ള ഒരു ദ്രാവകവും അടങ്ങിയിരിക്കുന്നു .ഈ സസ്യത്തിന്റെ വിത്ത് ,എണ്ണ ,തണ്ട് ,ഇല എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


Family : Pedaliaceae

ശാസ്ത്രനാമം : Sesamum indicum

മറ്റു ഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ് : Sesame

സംസ്‌കൃതം : തിലഃ ,സ്നേഹരംഗഃ

തമിഴ് :എള്ളു 

ഹിന്ദി :തിൽ 

ബംഗാളി : തേൾ 

തെലുങ്ക് : നുവ്വുളു 

ഗുജറാത്തി :താൽ 

 

രസഗുണങ്ങൾ

രസം - മധുരം, തിക്തം, കഷായം

ഗുണം - ഗുരു, സ്നിഗ്ധം

വീര്യം - ഉഷ്ണം

വിപാകം - മധുരം

ഔഷധഗുണങ്ങൾ 

മുലപ്പാൽ വർധിപ്പിക്കുന്നു ,ശരീരപുഷ്ടി ഉണ്ടാക്കുന്നു വാതം ശമിപ്പിക്കും ,കേശം  ,ബുദ്ധി എന്നിവ വർദ്ധിപ്പിക്കും ,ശരീരത്തിന് സ്നിഗ്ധത ഉണ്ടാക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

എള്ള് പതിവായി ചവച്ച് തിന്നാൽ പല്ലുകൾക്ക് നിറവും ബലവും വർദ്ധിക്കും 

എള്ളിന്റെ അരിയും .ഇലയും കൂടി കഷായം വച്ച് ശർക്കരയും ചേർത്ത് 25 മില്ലി വീതം ദിവസം രണ്ടുനേരം കഴിച്ചാൽ വയറുകടി മാറും 

25 ഗ്രാം എള്ള് അരച്ച് 150 മില്ലി പാലിൽ ചേർത്ത് ദിവസവും കഴിച്ചാൽ  ഫിസ്റ്റുല മാറും 

വെളിച്ചണ്ണയും ,എള്ളണ്ണയും സമം യോജിപ്പിച്ചു പുറമെ പുരട്ടിയാൽ പൊള്ളൽ സുഖപ്പെടും 

എള്ളും തൈരും ചേർത്ത് അരച്ചു വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും 

കയ്യോന്നി നീരിൽ അതിന്റെ നാലിലൊന്ന് എള്ളണ്ണയും ചേർത്ത് കാച്ചി തലയിൽ തേയ്ച്ചാൽ മുടികൊഴിച്ചിൽ മാറും


 

60 ഗ്രാം എള്ള് വറുത്ത് രാവിലെ ചവച്ചു തിന്ന് പുറമെ പച്ച വെള്ളവും കുടിക്കുക രണ്ടു മാസത്തോളം ഇപ്രകാരം കഴിച്ചാൽ മെലിഞ്ഞവർ തടിക്കും 

എള്ള് അരച്ച് ആട്ടിൻ പാലിൽ ചേർത്ത് കഴിച്ചാൽ വയറിളക്കം,വയറുകടി എന്നിവ  മാറും 

എള്ള് പൊടിച്ചു ഓരോ സ്പൂൺ വീതം ചൂടു വെള്ളത്തിൽ കലക്കി   ഭകഷണത്തിനു ശേഷം ദിവസം രണ്ടു നേരം കഴിച്ചാൽ ആർത്തവ വേദന മാറും

എള്ളണ്ണയിൽ കോഴിമുട്ടയും ചേർത്ത് മൂന്നു ദിവസം കഴിച്ചാൽ  അല്പാർത്തവം മാറും 

എള്ള് അരച്ച് സമം വെളിച്ചണ്ണയും ചേർത്ത് വെറുംവയറ്റിൽ കഴിച്ചാൽ രക്താര്ശ്ശസ് മാറും


Previous Post Next Post