ഏലം | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഏലത്തിന്റെ ഔഷധഗുണങ്ങൾ

ഏലം,ഏലം കൃഷി,ഏലം വില വിവരം,#പുതിയ ഇനം ഏലം,ഏലം കൃഷി എങ്ങനെ ചെയ്യാം,ഏലംകൃഷി,ഏലക്ക,ഏലകൃഷി,ഏലക്കായ,ഏലക്കായ ലേലം വിളി,ഏല കർഷകൻ ഇടുക്കി,എം പി ഷാജി മൈലംപറമ്പിൽ,ഏലം കൃഷി വേനൽ കാല പരിപാലനം !! മണ്ണുപണി ഏക്കറിന് 15000 ₹ ലാഭിക്കാം ഇലപ്പേൻ കീടങ്ങൾ ഇവയെ തുരത്താം !!,cardamom,elachi,power sprayer subsidy,valam subsidy,kalavetti yendrm subsidy,wood cutter mesion subsidy,nedmkandam seed society,spiards,organinc cardamom farming,methlo bactiria,pseudomonas,ധന്വന്തരം ഗുളിക,#യുവത്വംനിലനിർത്താൻ,ധന്വന്തരം ഗുളിക ഉപയോഗം,ലൈംഗിക ഉത്തേജന കുറവിനും,കൊളസ്‌ട്രോൾ പെട്ടന്ന് നിയന്ത്രിക്കാൻ,നെല്ലിക്കാ അരിഷ്ടം,amazing benefits of cardamom,cardamom benefits,cardamom seed oil,natural remedy for cardamom,dr sajid kadakkal,how to improve sexual function,കൗണ്ട് വർദ്ധിപ്പിക്കാൻ,sexual reproduction in flowering plants,how to manage sexual reproductive issues,sexual issues how to solve,how to prepare natural remedy for sexual weakness,മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ ഏതെല്ലാം,ലൈംഗികശേഷി കൂട്ടാന്‍ പെല്‍വിക് വ്യായാമം-sex malayala,horizons health,cardamom benefits,health benefits of cardamom,benefits of cardamom,cardamom benefits for health,cardamom,cardamom benefits for diabetes,cardamom health benefits,cardamom tea,cardamom benefits and side effects,cardamom oil benefits,cardamom powder,benefits cardamom,green cardamom benefits,big cardamom benefits,cardamom seeds,cardamom oil,naranga vellam gunangal,gunangal,manjal gunangal,naranga gunangal,cherunaranga vellam,naranga yude gunangal,cherunaranga gunangal malayalam,naranga vellam kudichal,naranga vellam malayalam,naranga velam benefits,naranga vellam benefits,kanji vellam,kudangal leaf uses in malayalam,kudangal medicinal uses,eladi candy,eladi lehyam,elaka,eladi,eladi tablet,eladi choorma,naranga,elakkai nanmaigal,cherunaranga,elakkkai nanmaigal,lepam,elettaria cardamomum,cardamom,green cardamom,cardamom plant,cardamomo,elettaria cardamomum plant,what is elettaria cardamomum,cardamom tea,elettaria cardamomum in hindi,elettaria cardamomum heath benefits,cardamum,black cardamom,true cardamom,cardamom pods,cardamom seeds,cardamom powder,what is cardamom,cardamom flower,cardamom benefits,elettaria,benefits of cardamom,cardamom health benefits,cardamom spice,benefits of cardamom for health


നല്ല തണുപ്പും ഈർപ്പവുമുള്ള പ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽ പെട്ടതുമായ ഒരു ഔഷധച്ചെടിയാണ് ഏലം .ഏതാണ്ട് 4 മീറ്ററോളം ഉയരത്തിൽ ഏലം വളരും .ഏലത്തിന്റെ ജന്മദേശം ഇന്ത്യയാണ് .വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിച്ച സുഗന്ധവിളകളിൽ പ്രധാനപ്പെട്ടത് എലമാണ് .കേരളത്തിൽ  ഇടുക്കി ,,ദേവികുളം  ,മൂന്നാർ എന്നിവടങ്ങളിൽ ഏലം ധാരാളമായി കൃഷിചെയ്യുന്നു .ഏലത്തിന്റെ വിത്തിനാണ് സുഗന്ധവും ഔഷധഗുണങ്ങളും ഉള്ളത് .വയറ്റിലുണ്ടാകുന്ന അസുഖങ്ങൾക്ക് അലോപ്പൊതിയിൽ നൽകുന്ന കാർമിനേറ്റിവ് മിക്സ്‌ചറിലേ പ്രധാന ഘടകം ഏലത്തരിയാണ് .ഏലത്തിന്റെ വിത്തിൽ സ്ഥിരതൈലം ,ബാഷ്പശീലതൈലം ,പൊട്ടാഷ് ,സ്റ്റാർച്ച് തുടങ്ങിയവ അടങ്ങിയിരിക്കുന്നു .ഏലത്തരി (Seeds) ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം : Zingiberaceae

ശാസ്ത്രനാമം : Elettaria cardamomum

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ്: Cardamom

സംസ്‌കൃതം : എലാ ,ദ്രാവിഡീ സൂക്ഷ്മാ 

ഹിന്ദി : ഛോട്ടീ  ഇലായചി 

തമിഴ്‌  : ഏലക്കായ് 

തെലുങ്ക്  :  ഏലക്കായ 

ഗുജറാത്തി : ഏ ലചീ 

ബംഗാളി : ഛോട്ടാ ഏലാച 

 

രസാദിഗുണങ്ങൾ

രസം :കാടു ,മധുരം

ഗുണം : ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :മധുരം

 

ഔഷധഗുണങ്ങൾ 

വാത പിത്ത കഫ രോഗങ്ങൾ ശമിപ്പിക്കുന്നു ,ഛർദി,കാസം ,അരുചി എന്നിവ ശമിപ്പിക്കുന്നു ,വായ്നാറ്റം ഇല്ലാതാക്കുന്നു ,ദഹനം മെച്ചപ്പെടുത്തുന്നു ,ശരീരതാപം ക്രമീകരിക്കുന്നു


ചില ഔഷധപ്രയോഗങ്ങൾ 

ഒരു ഗ്രാം ഏലത്തരി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ ഛർദി മാറും 

ഒരു ഗ്രാം ഏലത്തരി പൊടിച്ച് ചാരായതിൽ കലക്കി കുടിച്ചാൽ മൂത്രതടസ്സം മാറും മൂത്രം ഉടൻതന്നെ പോകുന്നതാണ് 

ഒരു ഗ്രാം  ഏലത്തരി പൊടിച്ച് തേനിൽ ചേർത്ത് ദിവസം മൂന്നുനേരം കഴിച്ചാൽ ദഹനക്കുറവ് ,അരുചി ,ഛർദി എന്നിവ മാറും 

ഏലയ്ക്ക പൊടിച്ചിട്ട് വെള്ളം തിളപ്പിച്ച് ദിവസം പല പ്രാവിശ്യമായി കുടിച്ചാൽ വയറുവീർപ്പു ,അരുചി ,അഗ്നിമാന്ദ്യം എന്നിവ മാറും 

ഏലയ്ക്ക ,ചുക്ക് ജീരകം ,കൽക്കണ്ടം എന്നിവ ഒരേ അളവിൽ പൊടിച്ചു ഇടയ്ക്കിടെ നക്കിലിട്ടു അലിയിച്ചിറക്കിയാൽ ചുമയും ശ്വാസം മുട്ടലും മാറും

ഏലയ്ക്ക പൊടിച്ച് നെയ്യിൽ ചാലിച്ച് ദിവസം പലപ്രാവിശ്യമായി കഴിച്ചാൽ കഫക്കെട്ട് മാറും 

ഏലത്തരിയും ,തിപ്പലിയും ,കൽക്കണ്ടവും ചേർത്ത് പൊടിച്ച് ഇടയ്ക്കിടെ കഴിച്ചാൽ ചുമ മാറും 

ഏലയ്ക്ക ,ഇരട്ടിമധുരം ,ചുക്ക് ,ഗ്രാമ്പു എന്നിവ തുല്യ അളവിൽ പിടിച്ചു കഴിച്ചാൽ വയറുവേദന മാറും 

ഏലയ്ക്ക ,ഓമം ,ജീരകം ,പെരുംജീരകം എന്നിവ പൊടിച്ചു ഭക്ഷണ ശേഷം ഒരു ടീസ്പൂൺ കഴിച്ചാൽ ഗ്യാസ്ട്രബിൾ ഉണ്ടാകുകയില്ല 

ഏലയ്ക്കായും ,തിപ്പലിയുടെ വേരും ചേർത്ത് പൊടിച്ചു കഴിച്ചാൽ ഹൃദയ ഭാഗത്തെ കുത്തിനോവ് മാറും 

ഏലയ്ക്ക പൊടിച്ച് ദന്തചൂർണ്ണത്തിൽ ചേർത്ത് പല്ലു തേയ്ച്ചാൽ വായ്നാറ്റം മാറും


വളരെ പുതിയ വളരെ പഴയ