ആടുതൊടാപ്പാല,ആടുതിന്നാപ്പാല,ആടുകൊട്ടാപാല | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ആടുതൊടാപ്പാല ഔഷധ ഗുണങ്ങൾ

 ഗംഗാസമതലം , ഗുജറാത്ത്, ഡക്കാൻ എന്നീ പ്രദേശങ്ങളിലും, കേരളത്തിലെ അർദ്ധനിത്യഹരിതവനങ്ങളിലും സമൃദ്ധമായി വളരുന്ന ഒരു ചെടിയാണ്  ആടുതൊടാപ്പാല .ആടുതിന്നാപ്പാല, ആടുകൊട്ടാപാല എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു .പടർന്നു വളരുന്ന ഒരു വള്ളിചെടിയാണ് ഇത് .ഇതിന്റെ എല്ലാ ഭാഗങ്ങളിലും കറയുണ്ട് .ഇതിന്റെ എല്ലാ ഭാഗത്തും കയ്പുരസമാണ് അതുകൊണ്ടുതന്നെ മൃഗങ്ങളൊന്നും ഇതിന്റെ ഇല ഭക്ഷിക്കാറില്ല ..ഇതു സമൂലം ഔഷധത്തിനായി ഉപയോഗിക്കുന്നു 

കുടുംബം - Aristolochiaceae

ശാസ്ത്രനാമം - Aristolochia bracteolata

മറ്റു ഭാഷകളിലുള്ള പേരുകൾ 

ഇംഗ്ലീഷ് - Worm Killer ,Birth Wort 

സംസ്‌കൃതം  - കീടമാരീ ,നാകുലി 

ഹിന്ദി  - കീടമാരീ

ബംഗാളി - പാടുബംഗാ 

ഗുജറാത്തി - കീടമാരീ

തമിഴ്  - ആടുതിന്നാപാലൈയ് 

തെലുങ്ക്  - ഗടിതു , ഗഡപ്പാ 


ഔഷധഗുണം 

സർപ്പവിഷം ,ചൊറി ,ചിരങ്ങ് ,കരപ്പൻ മുതലായ രോഗങ്ങളെ ശമിപ്പിക്കുന്നു ജന്തുക്കളുടെ കടി കൊണ്ടുണ്ടായ വിഷം ക്ഷമിക്കുന്നു ,ചർമ്മരോഗങ്ങളും ,വ്രണങ്ങളും ശമിപ്പിക്കുന്നു ,ഉദര കൃമിയെ ഇല്ലാതാക്കുന്നു ,

ചില ഔഷധപ്രയോഗങ്ങൾ 

എത്ര പഴകിയ വ്രണങ്ങളിലും ഇതിന്റെ ഇല അരച്ച് പുരട്ടിയാൽ വ്രണങ്ങൾ വളരെ പെട്ടന്ന് സുഖപ്പെടും 

ഇതിന്റെ ഇല കഷായം വച്ചു കഴുകുന്നതും ,ഇല പൊടിച്ചു പുറമെ വിതറുകയും ചെയ്താൽ കരപ്പൻ വളരെ പെട്ടന്ന് സുഖപ്പെടും 

പശുക്കൾക്കുണ്ടാകുന്ന കുളമ്പുരോഗം .ചർമ്മരോഗം ,വ്രണം തുടങ്ങിയവയ്ക്ക് ഇതിന്റെ ഇല അരച്ചു പുറമെ പുരട്ടിയാൽ പെട്ടന്ന് സുഖപ്പെടും 

ഇതിന്റെ ഇല അരച്ച് രാവിലെയും വൈകിട്ടും 3 ഗ്രാം വീതം കഴിച്ചാൽ രക്തവും ,ചളിയും പോകുന്ന വയറുകടി സുഖപ്പെടും 

ഇത് സമൂലം കഷായം വച്ചു കുടിച്ചാൽ ഉദര കൃമി നശിക്കും 

പ്രസവ സമയത്ത് ഇതിന്റെ വേര് ഉണക്കി പൊടിച്ചു വെള്ളത്തിൽ കലക്കി  കൊടുത്താൽ പ്രസവം പെട്ടന്ന് നടക്കും 
Previous Post Next Post