എരുമക്കള്ളി | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | എരുമക്കള്ളിയുടെ ഔഷധഗുണങ്ങൾ

എരുമക്കള്ളി,കുരുക്കു,മായം ചേർക്കൽ,മരുന്ന്,പൊന്നുമ്മം,സ്വർണ്ണക്ഷീരി,മാന്ത്രിക ശക്തി,argemone mexicana,argemone mexicana (mexican poppy,argemone mexicana hindi name,argemone mexicana medicinal uses,benefits of mexican prickly poppy,benefits of mexican prickly poppyoh,mexican prickly poppy,plants and herbs 5 satyanashi - argemone mexicana,prickly poppy,prickly poppy benefits,prickly poppy herb benefits,the uses of the mexican prickly poppy plant,toxic,herbal,herb,natural,leaves,seeds,argemone mexicana,mexican prickly poppy,mexican poppy,prickly poppy,പൊന്നുമ്മം,പേരിനു പിന്നിൽ,മരുന്ന്,കയ്യൂന്നി,അമ്മ വൈദ്യം,ആമ്പൽ,കാണപ്പെടുന്ന സ്ഥലങ്ങൾ,കുമുദം,സന്താപ,ഇന്ദീവരം,നദീകാന്ത,മന്ത്രവാദം,എരുമക്കള്ളി,ബ്രഹ്മദണ്ഡി,പൊതു ഉപയോഗങ്ങൾ,മാന്ത്രിക ശക്തി,പരിസ്ഥിതി പ്രാധാന്യം,കുരുക്കു,ചരമാരി,argemone mexicana,mexican poppy,prickly poppy,സ്വർണ്ണക്ഷീരി,ഹൈമവതി,പടുപർണി,പീതദുഗ്ദ്ധ,ആമുഖം,രൂപവിവരണം,രാസഘടകങ്ങൾ,ഔഷധ ഉപയോഗങ്ങൾ,പാർശ്വഫലങ്ങൾ,ഔഷധ പ്രയോഗങ്ങൾ - 23,മായം ചേർക്കൽ,വാസ്തുശാസ്ത്രം,medicine,natural,argemone mexicana,argemone mexicana (mexican poppy,mexican prickly poppy,#argemone mexicana,argemone mexicana flowers,argemone,argemone maxicana,argemone mexikana,argemone mexicana hindi name,argemone mexicana herbal uses,argemone mexicana medicinal uses,argemone mexicana pronunciation,argemone maxicana uses,top 10 benefit of argemone mexicana,mexican poppy,argemone mexicana ayurveda in hindi,argemone maxicana family,argemone mexicana homeopathy medicine


ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ്  എരുമക്കള്ളി.അമേരിക്കയിൽ നിന്നും കുടിയേറിയ ഒരു സസ്യമാണ്  . എരുമക്കള്ളി,കുരുക്കു, ചരമാരി, പൊന്നുമ്മം എന്നിങ്ങനെ പല പേരുകളിലും ഈ സസ്യം അറിയപ്പെടും .ഏതാണ്ട് 90 സെമി ഉയരത്തിൽ വളരുന്ന  ഈ മുള്ളുകളുള്ള സസ്യം ഏതു ഭാഗം ഓടിച്ചാലും സ്വർണ്ണ നിറത്തിലുള്ള കറ വരും .ഈ കറയ്ക്ക് നല്ല രൂക്ഷ ഗന്ധമാണ് .ഇങ്ങനെ സ്വർണ്ണ നിറത്തിലുള്ള കറ വരുന്നതു കൊണ്ടാണ് സംസ്‌കൃതത്തിൽ ഇതിനു സ്വർണ്ണക്ഷീരീ എന്ന പേര് കിട്ടിയത് .ഇതിന്റെ ഇലയ്ക്ക് വെളുപ്പും പച്ചയും കലർന്ന നിറമാണ് .പൂക്കൾക്ക് നല്ല മഞ്ഞ നിറമാണ്  .ഇതിന്റെ കുരു ആട്ടിയ എണ്ണ കടുകെണ്ണയിൽ മായം ചേർക്കാൻ ഉപയോഗിക്കുന്നു എന്ന് പറയപ്പെടുന്നു .ഈ സസ്യത്തിന്റെ ,ഇല ,വേര് ,കായ് ,തണ്ട് ,പൂവ്എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം : Papaveraceae

ശാസ്ത്രനാമം  : Argemone mexicana

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് : Mexican Poppy ,prickly poppy

സംസ്‌കൃതം  : സ്വർണ്ണക്ഷീരീ ,ഹൈമവതി ,ബ്രഹ്മദണ്ഡി ,പടുപർണീ 

ഹിന്ദി : ബ്രഹ്മദന്തി ,പീലധത്തൂർ 

തമിഴ് ; കുടിയോട്ടി  

തെലുങ്ക് : ബ്രഹ്മന്തിചെട്ടു 

ബംഗാളി : ഷീൽകണ്ട 

ഗുജറാത്തി : ദാരുഡി 


രസാദിഗുണങ്ങൾ 

രസം :തിക്തം , കടു

ഗുണം : ലഘു , രൂക്ഷം

വീര്യം;ശീതം

വിപാകം: കടു


ഔഷധഗുണങ്ങൾ 

മൂത്രം വർദ്ധിപ്പിക്കും , ഉറക്കം ഉണ്ടാക്കും,വേദന ശമിപ്പിക്കും ,അണുനാശിനിയാണ് ,കൂടുതലായാൽ ശർദ്ദിയും അരോചകവും ഉണ്ടാക്കും


ചില ഔഷധപ്രയോഗങ്ങൾ 

പുഴുക്കടി ,വളം കടി ,വ്രണം തുടങ്ങിയ രോഗങ്ങൾക്ക്  എരുമക്കള്ളിയുടെ കറയോ കുരു അട്ടികിട്ടുന്ന എണ്ണയോ പുറമെ പുരട്ടിയാൽ മതിയാകും 

എരുമക്കള്ളിയുടെ കറ  ഒരു മില്ലി വീതം പാലിൽ ചേർത്ത് രാവിലെയും വൈകിട്ടും കുടിച്ചാൽ ചുമ ശ്വാസംമുട്ടൽ എന്നിവ മാറും 


 

എരുമക്കള്ളിയുടെ വേര് അരച്ചു പുറമെ പുരട്ടിയാൽ വിഷം ശമിക്കും 

എരുമക്കള്ളിയും ,അരളിയും പാലിൽ അരച്ച് നരച്ച മുടിയിൽ പുരട്ടിയാൽ മുടി കറക്കും

എരുമക്കള്ളി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 3 മില്ലി ചൂടു വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ വയറ് ഇളകും

എരുമകള്ളിയുടെ കറ പുരട്ടിയാൽ  ആർശ്ശസ് ശമിക്കും 

കണ്ണു വേദന കണ്ണു ചൊറിച്ചിൽ കണ്ണിൽ നിന്നും നീരൊലിപ്പ്‌ എന്നിവയ്ക്ക് എരുമകള്ളിയുടെ കറ കണ്ണിൽ എഴുതിയാൽമതിയാകും ഇത് വളരെ വിഷമുള്ളതും എരിച്ചിലുള്ളതുമാണ് അതുകൊണ്ടു തന്നെവളരെ കുറഞ്ഞ അളവിൽ മാത്രം വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കുക

എരുമകള്ളിയുടെ നീര് പുറമെ പുരട്ടിയാൽ തേൾ വിഷവും പഴുതാര വിഷവും ശമിക്കും 

 എരുമകള്ളിയുടെ വേരും കുരുമുളകും ചേർത്ത് അരച്ചു കൊടുത്താൽ സർപ്പവിഷം ശമിക്കും 


 

എരുമകള്ളിയുടെ ഇല തീയിൽ വാട്ടി പിഴിഞ്ഞ നീര് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും

എരുമകള്ളിയുടെ അരി പൊടിച്ച് 4 ഗ്രാം വീതം തേനിലോ ശർക്കരയിലോ ചേർത്ത് ദിവസം മൂന്നു നേരം കഴിച്ചാൽ ചുമ ,കഫക്കെട്ട് ,നെഞ്ചുവേദന എന്നിവ മാറും

Previous Post Next Post