ഏഴിലമ്പാല | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഏഴിലമ്പാലയുടെ ഔഷധഗുണങ്ങൾ

ഏഴിലംപാല,ഏഴിലം‌പാല,ഏഴിലം പാല,ezhilam pala,paala,ezhilampala,medicinal plants|studying herbal plants around us|ayurvedic plants name and details in malayalam,rare ayurveda medicinal plants|secret's behind medicinal plants|,medicinal plants used in ayurveda #herbs #ayurveda,medicinal plants and names in malayalam #ഔഷധ സസ്യങ്ങൾ #ആയുർവ്വേദം,medicinal plant neyyunni,plant orukalnjondi,kalnjondi,medicinal plants and their uses in malayalam,ayurvedic plants and trees.ezhilampala,ezhilampala poothu,ezhilam pala,ezhilam paala,ezhilam pala poothu,ezhilam paala poothu |,ezhilam pala poothu song,interesting facts about ezhilam pala,malayalam,yakshi in malampuzha,yakshi malayalam,ezhilam paala thanalil ezhazhakulla radhathil,new malayalam,yakshi ambalam,palatree,malayalam songs,malayalam shows,yesudas malayalam hits,malayalam tv show,kerala paithrukam,nature camp malayalam talk,new malayalam songs,kerala myths,ഏഴിലമ്പാല,ഏഴിലമ്പാലയുടെ    ഔഷധഗുണങ്ങൾ,alstonia scholaris,alstonia scholaris (organism classification),about alstonia scholaris,alstonia,alstonia scholaris tree,alstonia scholarish,alstonia scholaris bonsai,alstonia scholaris (devil's tree),how to fruit and seeds alstonia scholaris,homeopathic medicine alstonia scholaris,alstonia scholaris bonsai tree making process,alstonia scholaris सप्तपर्ण uses and benifits,ayurvedic medicine alstonia scholaris saptaparni,alstonia ka tree kese lagae?,devils tree,the devils tree,devil's tree,devil tree,the devil's tree,haunted devil's tree,devil's tree new jersey,devils tree new jersey,devils tree nj,nj devils tree,the devil’s tree,the devil's tree documentary,tree,haunted devils tree,we went to the haunted devil's tree,haunted tree,the devils tree location,the devils tree port st lucie,devil's tree nj,devil tree new jersey,devil’s tree,devil's tree florida,3am devils tree,devils tree 2020,Interesting Facts About Ezhilam Pala And Karimbana


ചുറ്റിലും ഇരുട്ട് പടരുന്ന രാത്രികളിൽ കാറ്റിലാകെ നിറയുന്ന പാലപ്പൂ മണവും സൗന്ദര്യത്തിന്റെ ദേവതയെപ്പോലെ വരുന്ന യക്ഷികൾ നിലാവുപോലെ ഐശ്വര്യം തുളുമ്പുന്ന മുഖവും ,മുട്ടറ്റം അഴിഞ്ഞു വീണുകിടക്കുന്ന തലമുടിയും ,കരിനീല കണ്ണുകളും വെളുത്ത വസ്ത്രവും അണിഞ്ഞ് അവൾ തന്റെ സ്വന്ദര്യത്താൽ ആളുകളെ അകിഷ്ടരാക്കി പുഞ്ചിരിയോടെ അടുത്തെത്തി ചുണ്ണാമ്പുണ്ടോ എന്ന് ചോദിക്കുന്ന യക്ഷി കഥകൾ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു .പ്രണയവും പ്രതികാരവും എല്ലാം നിറഞ്ഞു തുളുമ്പുന്ന ഓരോ യക്ഷിയും  ഏഴിലമ്പാലയിലോ കരിമ്പനയിലൊ ഒക്കെയാണ് വസിച്ചിരുന്നത് .അതുകൊണ്ടുതന്നെ വെള്ളിയാഴ്ച്ചകളിലോ ,അമാവാസി രാത്രികളിലോ ഇത്തരം മരങ്ങളുടെ പരിസരത്ത് ആരും പോകാറില്ല .ഇവയിലൊക്കെ യക്ഷികളെ കണ്ടവരും നാട്ടിൽ കുറവല്ല 


നിത്യഹരിത വൃക്ഷങ്ങളിൽ പെടുന്ന ഏഴിലമ്പാലയുടെ ഇലകൾ ഏഴ് ഇതളോട് കൂടിയതാണ് അതുകൊണ്ടാണ് ഏഴിലമ്പാല എന്നു പേര് വന്നത് .ചെറിയ വെള്ള പൂക്കളോടുകൂടി ഇവ വൃശ്ചികം മുതൽ ധനു വരെയുള്ള കാലയളവിലാണ് പുഷ്പ്പിക്കുന്നതത് .രാത്രികളിലാണ് ഇതിന്റെ പൂവ് വിരിയുന്നത് .ഇവയുടെ പൂക്കൾക്ക് മറ്റ് പൂക്കളിൽ നിന്നും വ്യത്യസ്തമായ സുഗന്ധമാണ് ഉള്ളത് .ഈ പൂക്കളുടെ മനം മയക്കുന്ന ഗന്ധം എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയണമെന്നില്ല കാരണം ഇതിന്റെ പൂമ്പൊടിയും ,സുഗന്ധവും ചിലർക്ക് അലർജിയുണ്ടാക്കും .തലവേദന ,തല കറക്കം കണ്ണു ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും .അതിനാലാണ് ചിലർ ഏഴിലമ്പാലയുടെ ചുവട്ടിൽ തലകറങ്ങി വീഴുന്നത് ഇത് കാണുന്നവർ വിചാരിക്കും യക്ഷി പിടിച്ചതാണെന്ന്‌ 



 ഏഴിലമ്പാല ഒട്ടനവധി രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണ് .പനി ,മലമ്പനി ,രക്തദുഷ്ടി എന്നീ രോഗങ്ങൾക്ക് ഉപയോഗിക്കുന്നഔഷധമാണ് ഏഴിലമ്പാല 25  മീറ്റർ  ഉയരത്തിൽ വളരുന്ന ഈ വൃക്ഷം ഹിമാലയസാനുക്കൾ മുതൽ കന്യകുമാരി വരെ വളരുന്നു  ,കേരളത്തിലും തമിഴ്‌നാട്ടിലും ധാരാളമായികാണപ്പെടുന്നു   ,ഇതിന്റെ തൊലിക്ക് നല്ല കട്ടിയുള്ളതും ഇരുണ്ട ചാര നിറവുമാണ് .ഇതിന്റെ ഇലയിലും ,തൊലിയിലും പാൽ പോലെയുള്ള വെളുത്ത കറയുണ്ട് ഇതിന്റെ തൊലിയിൽ ഡിറാറ്റമിൻ ,എക്കിറ്റാമൈൻ എക്കിറ്റിൻ ,എക്കിസെറിൻ എക്കിറൈറ്റിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട് ഏഴിലമ്പാലയുടെ തൊലിയും കറയും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 

കുടുംബം : Apocynaceae

ശാസ്ത്രനാമം  :  Alstonia scholaris

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് :Devil's tree

സംസ്‌കൃതം : സപ്ത പർണഃ ,ഛത്രപർണീ ,ശാരദി 

ഹിന്ദി : ഛിതവൻ 

തമിഴ് : ഏഴിലയ്പാലൈ 

തെലുങ്ക് : എഡക്കുലപാല ,പലഗുരുഡ

ബംഗാളി : ഛട്ടിം 

ഗുജറാത്തി : സാതവൻ 

 

രസാദിഗുണങ്ങൾ 

രസം : തിക്തം കഷായം 

 ഗുണം : ലഘു സ്നിഗ്ദ്ധം 

വീര്യം : ഉഷ്ണം 

വിപാകം : കടു 

ഔഷധഗുണങ്ങൾ 

കഫ വാത രോഗങ്ങൾ ശമിപ്പിക്കും ,പ്രമേഹം ശമിപ്പിക്കും ,ചൊറി ,വ്രണം ,കുഷ്ടം എന്നിവ ശമിപ്പിക്കും ,പനി ,മലമ്പനി എന്നിവ ശമിപ്പിക്കും 


ചില ഔഷധപ്രയോഗങ്ങൾ 

 ഏഴിലമ്പാലയുടെ പൂവ് അരച്ച് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് നസ്യം ചെയ്താൽ പീനസം ,കഫക്കെട്ട് ,വിട്ടുമാറാത്ത തലവേദന എന്നിവ മാറും 

 ഏഴിലമ്പാലയുടെ തൊലിയും ,കണികൊന്നയുടെ തൊലിയും ,കാട്ടു പടവലവും ,മുത്തങ്ങയും, ചന്ദനവും തുല്യ അളവിൽ  എടുത്ത് കഷായം വച്ച് കവിൾ കൊണ്ടാൽ വിട്ടുമാറാത്ത വായ്പുണ്ണു മാറും

ഏഴിലമ്പാലയുടെ തളിര്ഇല  അരച്ച് കറുത്ത എള്ളും, മഞ്ഞളും, ചേർത്ത്  എണ്ണ  കാച്ചി തേച്ചാൽ സോറിയാസിസും മറ്റു  ത്വക് രോഗങ്ങളുംമാറും

 ഏഴിലമ്പാലയുടെ കറ വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .തൊലി അരച്ച് പുരട്ടിയാൽ കുഷ്ടം ശമിക്കും

വയറിളക്കാൻ ഏഴിലമ്പാലയുടെ 2 മില്ലി കറ രാവിലെ ചൂടുവെള്ളത്തിൽ കഴിച്ചാൽ മതിയാകും 

ഏഴിലമ്പാലയുടെ  വേരിലെ  തൊലി ഉണക്കി പൊടിച്ച് പാലിൽ ചേർത്ത് കഴിച്ചാൽ  ത്വക് രോഗങ്ങൾ  മാറും 

ഏഴിലമ്പാലയുടെ തൊലി, മുത്തങ്ങ, വയമ്പ് ,ചിറ്റമൃത് ,ചുവന്നുള്ളി  ,എന്നിവ കഷായം വച്ച് കഴിച്ചാൽ  പനിയും മാറും

ഏഴിലമ്പാലയുടെ പൂവ് അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും













വളരെ പുതിയ വളരെ പഴയ