ലൈംഗീകശേഷിക്കും ശരീരപുഷ്ടിക്കും അമുക്കുരം / അശ്വഗന്ധയുടെ ഗുണങ്ങൾ

 ഒരു മീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് അമുക്കുരം .ഈ ചെടി മുഴുവനായും രോമാവൃതമാണ് .ഇതിന്റെ പൂക്കൾക്ക് പച്ച കലർന്ന മഞ്ഞ നിറമാണ് .ഫലങ്ങൾ ഉരുണ്ട് പച്ചനിറത്തിൽ ചുണ്ടയ്ക്കായുടെ ആകൃതിയിൽ ആണ്

ഈ ഔഷധസസ്യം ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും ഔഷധാവശ്യങ്ങൾക്കായി കൃഷിചെയ്തു വരുന്നു.അമുക്കുരത്തിന്റെ വേര് ഓടിച്ച് മണപ്പിച്ചാൽ കുതിരയുടെ മൂത്രത്തിന്റെ  മണമാണ് അതുകൊണ്ടു തന്നെയാണ് സംസ്‌കൃതത്തിൽ അശ്വഗന്ധ എന്ന പേര് കിട്ടിയത് .ആയുർവേദത്തിലെ പ്രസിദ്ധമായ ഒരു വാജീകരണ ഔഷധമാണ് അമുക്കുരം 

ഇതിന്റെ ഔഷധയോഗ്യഭാഗങ്ങൾ വേരും ,ഇലയുമാണ് വാതരോഗം  ,ചാർമ്മരോഗം ,ആമവാതം ,ശ്വാസകോശരോഗങ്ങൾ ,ശരീരവേദന ,ഉറക്കമില്ലായ്മ ,ശുക്ലക്ഷയം ,ശരീരത്തിൽ ഉണ്ടാകുന്ന നീരും വേദനയും എന്നിവയെ ശമിപ്പിക്കാനുള്ള കഴിവ് അമുക്കുരത്തിന്റെ വേരിനും ഇലയ്ക്കുമുണ്ട് എന്നാൽ അളവിൽ കൂടുതൽ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും .അശ്വഗന്ധാരിഷ്ടം ,അശ്വഗന്ധാദിചൂർണ്ണം ,അശ്വഗന്ധഗാദിലേഹ്യം ,ച്യവനപ്രാശം തുടങ്ങിയ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്  അമുക്കുരം 

 കുടുംബം: സോളനേസ്യേ

 ശാസ്ത്രീയനാമം. Withania Somnifera

 ഇതരഭാഷാനാമങ്ങൾ

 സംസ്കൃതം- അശ്വഗന്ധ വാജീഗന്ധ

 ഹിന്ദി - അശ്‌ഗന്ധ്

 തമിഴ് - അമുക്കുര ,അമുക്കുരക്കിഴങ്ങ് 

തെലുങ്ക് - അശ്വഗന്ധി ,പെന്നെരു ഗഡഡ

 ഇംഗ്ളീഷ് -Withania root 


ഔഷധപ്രയോഗങ്ങൾ 

ഇതിന്റെ ഇലയിൽ അണുനാശ ശക്തിയുള്ള Withaferin എന്ന പദാർഥം അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് അരച്ച് പുറമെ പുരട്ടിയാൽ ചർമ്മരോഗങ്ങൾ ,വ്രണം എന്നിവ മാറിക്കിട്ടും ഇലയും ,വേരും കഷായം വച്ച് കഴിച്ചാൽ പനി ,ചുമ എന്നിവ മാറിക്കിട്ടും .അമുക്കുരത്തിന്റെ വേര് അരച്ച് പുറമെ പുരട്ടിയാൽ മുറിവും ,ചതവും പെട്ടന്ന് സുഖപ്പെടും 

അസ്വാഗന്ധം കഷായം വച്ച് അത്രതന്നെ പാലും ചേർത്ത് പകുതിയാക്കി വറ്റിച്ചെടുത്ത് പതിവായി കഴിക്കുന്നത് സ്ത്രീകൾക്ക് വന്ധ്യത്വം മാറി ഗർഭമുണ്ടാകും 

ലൈംഗീകശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ല മരുന്നാണ് അമുക്കുരം ഇതിന്റെ വേര് ഉണക്കി പൊടിച്ച് 10 ഗ്രാം ഒരു ഗ്ലാസ്  പാലിൽ ചേർത്ത് പതിവായി കുടിച്ചാൽ ലൈംഗീകശേഷി വർദ്ധിക്കും കൂടാതെ സന്ധിവാതസം ,ആമവാതം ,ശരീരക്ഷീണം ,നാഡി തളർച്ച ,ശുക്ലക്ഷയം ,ശരീരവേദന എന്നിവ മാറിക്കിട്ടും 

ഇതിന്റെ വേര് പൊടിച്ച് നെയ്യിൽ ചേർത്ത് പതിവായി കഴിച്ചാൽ എത്ര മെലിഞ്ഞവരും തടിക്കും .അമുക്കുരം പൊടിച്ച് നെയ്യും ,പഞ്ചസാരയും ചേർത്ത് രാത്രിയിൽ കഴിച്ചാൽ നല്ല ഉറക്കം കിട്ടും 

amukkuram,#amukkuram,amukkuram powder uses in malayalam,amukkuram podi,amukkuram plant,amukkuram powder,amukkuram malayalam,amukkuram powder benefits in malayalam,#amukkuramuses,amukkara,#amukkurampodi,#amukkuramfacepack,#amukkurammalayalam,amukkara podi,vannam kurakkan,#amukkuramusesmalayalam,#amukkuramforweightgain,#kaphamkurakkan,#amukkurampowderbenefits,amukura podi malayalam,#amukkuramusesinmalayalam,#amukkurachoornambenefits,urakka kuravu.അമുക്കുരം പൊടിയുടെ ഗുണങ്ങള്,അശ്വഗന്ധാരിഷ്ടം ഗുണങ്ങള്,അമുക്കുരം ഗുണങ്ങള്,അശ്വഗന്ധ,അശ്വഗന്ധം ഉപയോഗം,അശ്വഗന്ധാരിഷ്ടം,അശ്വഗന്ധാദി ലേഹ്യം,അശ്വഗന്ധ ചൂര്ണം ഉപയോഗം,ശരീരപുഷ്ടിക്ക് ആയുർവേദ ലേഹ്യങ്ങൾ,ashwagandha malayalam,അമുക്കുരം പൊടി ഉപയോഗം,ashwagandha churna malayalam,amukkuram powder uses in malayalam,ashwagandha benefits,what is ashwagandha,artava viramam,ashwagandha churna,ashwagandha powder,vaidhyasala,akarana ksheenam,vaidyasala malayalam,ashwagandha malayalam,ashwagandha benefits,health benefits of ashwagandha,ashwagandha health benifits malayalam,ashwagandha,benefits of aswaganda in malayalam,ashwagandha churna malayalam,ashwagandha powder malayalam,ashwagandha choornam in malayalam,ashwagandha benefits for men,ashwagandha benefits for women,ashwagandha health benefits,benefits of ashwagandha,malayalam health tips,ashwagandha health benifits,ashwagandha heath benefits for menPrevious Post Next Post