കറുകയുടെ ഔഷധ ഗുണങ്ങൾ

 നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് കറുക അഥവാ ദര്‍ഭ പുല്ല് വളരെ പൊക്കം കുറഞ്ഞ സസ്യമാണ് .നിലം പറ്റി വളരുന്ന കറുക സമൂലം ഔഷധയോഗ്യമാണ്.പുല്തകിടിയുണ്ടാക്കാനും കറുക ഉപയോഗിക്കുന്നു. ഇത് ആയുർവ്വേദത്തിൽ ഔഷധമായും ഹൈന്ദവ ആചാരങ്ങളിൽ  പൂജകൾക്കായും ഉപയോഗിക്കുന്നു. ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ കറുക ഉപയോഗിക്കുന്നു തണ്ടിന്റെ നിറത്തെ ആസ്‌പദമാക്കി നീല കറുക എന്നും വെള്ള കറുക എന്നും രണ്ടിനങ്ങളുണ്ട് 

 ഇംഗ്ലീഷില്‍ ബെര്‍മുഡാ ഗ്രാസ് എന്നും വിളിക്കുന്ന കറുകയുടെ ശാസ്ത്രീയ നാമം സൈനോഡോണ്‍ ഡാക്ടൈലോണ്‍ Cynodon dactylon എന്നാണ്.ഇതരഭാഷാനാമങ്ങൾ

സംസ്‌കൃതം - ശതവീര്യ ,ദുർവാ ,അനന്താ ,ശതപാർവികാ ,സഹസ്ര വീര്യാ ,ഗോലോമീ

ഹിന്ദി - ദുർവ

ഗുജറാത്തി - ധാരോ 

ബംഗാളി - ദുർബ 

തമിഴ്  - അരുവംപില്ലു 

karuka,karuka mala,karuka pullu,karuka plant,karuka grass,karuka homam,karuka vayal,kaktus karuka,karuka garland,karuka pullu grass,karuka pullu recipe,karuka vayal kuruvi,karuka pullu malayalam,karuka plant malayalam,marika,garika,maruta,karuka pullu use in malayalam,belikaruka,balikaruka,karukapullu,arukampillu,arukkan pullu,karuka-ganapathi,megham karukkatha,rukwa,ganapathy karukamala,megham karukatha video,പേരയ്ക്കയുടെ ഔഷധ ഗുണങ്ങൾ,ഔഷധ സസ്യങ്ങൾ,കറുകപുല്ല് ഗുണങ്ങൾ,ഗണപതിയും കറുകയും,കറുക,#കറുക,കറുക ഇല,ബലികറുക,കറുക മാല,കറുക വയൽ,കറുക ഹോമം,കറുകപുല്ല്,അക്കിക്കറുക,ദശപുഷ്പങ്ങൾ,കറുകപ്പുല്ല്,ഔഷധം,അറുകൻപുല്ല്,കുടൽ ചുരുക്കി,അറുക്കൻപുല്ല്,ചെറുള,കുടവയർ,ആയുർവേദം,നാട്ടുമരുന്നുകൾ,മുക്കുത്തിച്ചെടി,പാരമ്പര്യമരുന്നുകൾ മലയാളം,bermuda grass seed,bermuda grass seed planting,bermuda grass in hindi,bermuda grass seed planting hindi,bermuda grass malayalam,karuvapatta gunangal,karukayude benefits,ayurveda,ayurvedam,karuka malayalam,karuka mala,karuka,karukapullu,bermuda grass seed planting,anu navel,bermuda grass botanical name,malayalam auyrvedham,bermuda grass seed planting hindi,bermuda grass malayalam,karuvapatta health benefits,bermuda grass seed,bermuda grass care,natural,arugampul,karuvapatta,ethana grass,health tips malayalam video,bermuda grass,bermuda grass bare spot repair


ഔഷധപ്രയോഗങ്ങൾ 

മസ്തിഷ്കരോഗങ്ങൾക് ശമനം നൽകാൻ കഴിവുള്ള ഒരു ഔഷധമാണ് കറുക ,കഫ പിത്തരോഗങ്ങൾ വിസർപ്പരോഗം എന്നിവ ശമിപ്പിക്കും ,രക്തപ്രവാഹം നിർത്തുന്നു 

കറുകപ്പുല്ല് സമൂലം ഉണക്കിപ്പൊടിച്ച് നസ്യം ചെയ്യുന്നത് മൂക്കിൽ കൂടി രകതം വരുന്നത് ഇല്ലാതാക്കും അതുപോലെ മുറിവുകളിൽനിന്നും രക്തം വരുന്നതിന് കറുക അരച്ച് കെട്ടിയാൽ രക്തസ്രാവം ഉടൻ നിൽക്കും 

കറുക നീര് ചേർത്ത് എണ്ണകാച്ചി തേച്ചാൽ എലിവിഷം മൂലമുള്ള ഉപദ്രവങ്ങൾ ഇല്ലാതാകും 

കറുകയുടെ നീര് രാവിലെയും വൈകിട്ടും പതിവായി 10 മില്ലി വീതം കഴിച്ചാൽ നാഡിബലം വർദ്ധിക്കും 

കറുക നീരും ,ഏലാദിപൊടിയും ചേർത്ത് എണ്ണകാച്ചി തേയ്ച്ചാൽ കരപ്പൻ  ശമിക്കും .അതുപോലെ കറുകനാമ്പ് വെള്ളംതൊട്ട് ചതച്ച് സമം തേങ്ങാപ്പാലും ചേര്‍ത്ത് നാല് ദിവസം വെയിലത്ത് വയ്ക്കുക  നാലാം ദിവസം എണ്ണ തെളിയും. ഈ എണ്ണ കുട്ടികളുടെ കരപ്പന്‍ മാറ്റാന്‍ വളരെ ഫലപ്രദമാണ് 

കറുകയുടെ നീരും ,ബ്രഹ്മിയുടെ നീരും ,നാല്പാമരത്തൊലിയും ,തേങ്ങാപ്പാലും ചേർത്ത് എണ്ണ കാച്ചി തേയ്ച്ചൽ എല്ലാ വ്രണങ്ങളും പെട്ടന്ന് കരിയും .അതുപോലെ ഒരു പിടി കറുക ഒരു തുടം പാലില്‍ കുറുക്കി കഴിച്ചാല്‍ ഏത് വൃണവും സുഖപ്പെടും 

കറുകയുടെ നീര് കവിൾ കൊള്ളുന്നത് വായ്‌നാറ്റം ഇല്ലാതാക്കാൻ സഹായിക്കും അതുപോലെ കറുക നീര് കഴിച്ചാൽ മലബന്ധം ഇല്ലാതാകും 

കറുക ചതച്ചിട്ട് പാലുകാച്ചി പതിവായി കുടിച്ചാല്‍ രക്താര്‍ശ്ശസ് ശമിക്കും 

Previous Post Next Post