അമിത വിയർപ്പ് എങ്ങനെ തടയാം | Excessive Sweating Home Remedies

 

അമിത വിയർപ്പ്,അമിത വിയർപ്പ്.,അമിത വിയർപ്പ് ആയുർവേദ,അമിത വിയർപ്പ് ഒറ്റമൂലികൾ,അമിത വിയർപ്പ് വിയർപ്പ് ഇല്ലാതിരിക്കുക.,വിയർപ്പ്,വിയർപ്പ് നാറ്റം മാറാൻ,വിയർപ്പ്‌ കുറക്കാൻ,അമിത,വിയർപ്പ് നാറ്റം ഒഴിവാക്കാൻ,വിയർപ്പു നാറ്റം മാറാൻ,വിയർപ്പ് നാറ്റം നിയന്ത്രിക്കാൻ,വിയർപ്പു കൊണ്ടുള്ള ദോഷങ്ങൾ,#അമിതവിയർപ്പ്മാറാൻ,വിയർക്കൽ,അമിതമായി വിയർക്കുന്നുണ്ടോ പരിഹാരമുണ്ട്,എളുപ്പം,ഹൈപ്പർഹിഡ്രോസിസ്,ടിപ്സ്,imovie,hyperhidrosis,hyperhidrosismalayalam,homeremedies

വിയർക്കുന്നത്  ഒരു രോഗമാണോ തീർച്ചയായും അല്ലന്ന് തന്നെ പറയാം  ശാരീരികമായ അധ്വാനം കൊണ്ട്  വിയർക്കുന്നത് സാധാരണമാണ്  അത് ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്  വിയർപ്പിലൂടെയാണ്  നമ്മുടെ ശരീരത്തിലെ  അനാവശ്യമായ മാലിന്യങ്ങളെ പുറം തള്ളപ്പെടുന്നത്  എന്നാൽ  ഒരു കാരണവുമില്ലാതെ ശരീരം  വിയർക്കുന്നത്  ആരോഗ്യത്തിന് അത്ര നല്ലതല്ല  

എപ്പോഴാണ് വിയർപ്പ് ഒരു രോഗമാകുന്നത്   ചില ആൾക്കാരിൽ  അവരുടെ ഉള്ളം കൈകൾ  ഉള്ളം കാലുകൾ.  കക്ഷങ്ങൾ  എന്നിവിടങ്ങളിൽ മാത്രം അമിതമായി വിയർക്കുക  വിയർക്കുന്നതിനോടൊപ്പം  ചൊറിച്ചിൽ കുരുക്കൽ പ്രത്യക്ഷപ്പെടുക.  ശരീരത്തിലെ ഒരു ഭാഗം മാത്രം വിയർക്കുക ചിലർക്ക് ദിവസങ്ങളോളം  വിയർപ്പ് നീണ്ടു നിൽക്കുക.  ഇവയെല്ലാം വിയർപ്പ് ഒരു രോഗമാണ് എന്നതിൻറെ ലക്ഷണമാണ്  പ്രമേഹരോഗം അമിതമായ ശരീരഭാരം മുള്ളവർ  തുടങ്ങിയവരിലും  അമിതമായ വിയർപ്പ് കാണപ്പെടാറുണ്ട്  അമിത വിയർപ്പിനെ പ്രതിരോധിക്കാൻ  ചില വീട്ടുവൈദ്യങ്ങളുണ്ട് അവ  എന്തൊക്കെയാണെന്ന് നോക്കാം

ആദ്യമായി ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക ഒന്നു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം നമ്മുടെ അവസ്ഥ അനുസരിച്ച് കുടിക്കുക

ഇലക്കറികൾ ധാരാളം കഴിക്കുക

ചീവയ്ക്കാപ്പൊടിയും ഉലുവാപ്പൊടിയും സമം ചേർത്ത് ശരീരത്തിൽ പുരട്ടി കുളിക്കുന്നതും അമിത വിയർപ്പ് നിയന്ത്രിക്കാൻ വളരെ നല്ലതാണ്   അതുപോലെതന്നെ മുതിര അരച്ച് ശരീരത്തിൽ തേച്ചു കുളിക്കുന്നതും അമിത വിയർപ്പ് നിയന്ത്രിക്കാൻ വളരെ നല്ലതാണ്  അതുപോലെതന്നെ കടുക്ക ഉണക്കിപ്പൊടിച്ച് ദേഹത്ത് വിതറി ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുന്നതും അമിത വിയർപ്പ് നിയന്ത്രിക്കാൻ  വളരെ നല്ലതാണ്

ഒരു 50 ഗ്രാം വീതം നാടൻ അവൽ രാത്രി ഭക്ഷണത്തിന് ശേഷം പതിവായി കഴിക്കുക

ചെറിയ  ഉള്ളി 10 ഗ്രാം രാവിലെ വെറും വയറ്റിൽ കഴിക്കുക

ഇലഞ്ഞിപ്പൂക്കൾ കഷായം വച്ചു കഴിക്കുന്നത് ശരീരത്തിന്  തണുപ്പ് ലഭിക്കാൻ സഹായിക്കും

രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് അൽപം ചന്ദനവും അരച്ചുകലക്കി ചേർത്ത് തണുത്തു കഴിയുമ്പോൾ ആ വെള്ളത്തിൽ കുളിക്കുക ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അമിത വിയർപ്പ് മൂലമുള്ള ശരീര ദുർഗന്ധം മാറാൻ വളരെ നല്ലതാണ്


Post a Comment

Previous Post Next Post