സൈനസൈറ്റിസ് പൂർണമായി സുഖപ്പെടുത്താം | Sinusitis Malayalam

സാധാരണ എല്ലാവർക്കും വരുന്ന ഒരു രോഗമാണ് സൈനസൈറ്റിസ് ഈ രോഗം ഒരു പ്രാവശ്യമെങ്കിലും വരാത്തവർ ആരും തന്നെ ഉണ്ടാവില്ല. അലർജിയുടെയോ. ജലദോഷത്തിന്റെയോ ഭാഗമായിട്ടായിരിക്കും ഇതിന്റെ തുടക്കം. മൂക്കിനും കണ്ണിനു ചുറ്റിനുമുള്ള അസ്ഥികൾക്കിടയിലുള്ള  വായു അറകളാണ് സൈനസുകൾ. അതായത് കണ്ണിനു മുകളിൽ, കണ്ണിനു താഴെ, മൂക്കിന്റെ വശങ്ങളിൽ എന്നിങ്ങനെയാണ് ഇവയുടെ സ്ഥാനം.ഈ സൈനസിന്റെ  ലൈനിങ്  പാളിക്കുണ്ടാകുന്ന വീക്കമാണ് അല്ലെങ്കിൽ അണുബാധയാണ് സൈനസൈറ്റിസ് . ഏതു ഭാഗത്തുള്ള സൈനസിനാണ് വീക്കം അല്ലെങ്കിൽ അണുബാധയുണ്ടാകുന്നത് അതിന്റെ അനുസരിച്ച് രോഗലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും 

$ads={1}

നമ്മുടെ ശബ്ദത്തിന് ക്ലാരിറ്റി കൊടുക്കുക ശ്വസന വായുവിന് ആവശ്യമുള്ള ഈർപ്പം കൊടുക്കുക, തലയുടെ ബാലൻസ് ശരിയായി നിർത്തുക തുടങ്ങിയ ധർമ്മങ്ങളാണ്  സൈനസുകൾക്കുള്ളത്. തലവേദന, മൂക്കടപ്പ്, പുരികത്തിന് മുകളിൽ വിങ്ങൽ, കുനിയുമ്പോൾ തല വേദന എടുക്കുക. തൊണ്ടയിലേക്ക് കഫം ഇറങ്ങി വരിക, വായ്നാറ്റം . ഓക്കാനം വരിക  ഇവയെല്ലാം ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്  അലർജി, ബാക്ടീരിയ മൂലമുള്ള അണുബാധകൾ,  കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ . മുകൾഭാഗത്തെ  അണപ്പല്ലുകൾക്കുണ്ടാകുന്ന അണുബാധകൾ തുടങ്ങിയവയൊക്കെ  സൈനസൈറ്റിസിന് കാരണമാകാം

 സൈനസൈറ്റിസ് വന്നാൽ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 തണുപ്പു കൊള്ളുന്നത് ഒഴിവാക്കുക
 തണുത്ത ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നു
ഉറക്കം ഒഴിയുന്നത് ഒഴിവാക്കുക
 മാനസിക സമ്മർദ്ദം ഒഴിവാക്കുക
പുകവലി ഒഴിവാക്കുക
ദിവസവും രണ്ടുനേരം  കുറച്ചു ദിവസം പതിവായി ആവി പിടിക്കുക ആവി പിടിക്കുമ്പോൾ കണ്ണടച്ച് പിടിച്ച് ആവി പിടിക്കണം കാരണം പതിവായി കണ്ണിന് ചൂടെക്കുന്നത് കണ്ണിനു കേടാണ്


 ഒറ്റമൂലികൾ
  

$ads={2}

 കൂവളത്തില ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് അതിന്റെ പകുതി എണ്ണയും ചേർത്ത് മണൽ പാകത്തിൽ എന്നെ കാച്ചി തലയിൽ തേച്ച് പതിവായി കുളിക്കുക 

 ചെറുനാരങ്ങയും, രക്തചന്ദനം  ചേർത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ പതിവായി തേച്ചു കുളിക്കുക

 ആനച്ചുവടി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ അതിന്റെ വേര് അരച്ച് കലക്കി എണ്ണകാച്ചി പതിവായി തലയിൽ തേച്ചു കുളിക്കുക 
 
നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അത് തെളിഞ്ഞു വരുമ്പോൾ ആ തെളി രണ്ടു മൂക്കിലും നസ്യം ചെയ്യുന്നത് വളരെ നല്ലതാണ്

അകത്തിയില പിഴിഞ്ഞെടുത്ത നീര് നല്ലപോലെ അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് തലയിൽ കെട്ടി കിടക്കുന്ന കഫം ഇളകി പോകാൻ സഹായിക്കും

 തുളസിയില ഉണക്കിപ്പൊടിച്ച് മൂക്കിൽ വലിക്കുന്നത് വളരെ നല്ലതാണ്

 പച്ചക്കർപ്പൂരം, വരട്ടുമഞ്ഞൾ, ചുക്ക് ഇവ പൊടിച്ച് ഒരു തുണിയിൽ തിരിയാക്കി നെയ്യിൽ മുക്കി കത്തിച്ച് അതിൽ നിന്നും വരുന്ന പുക മൂക്കിൽ വലിച്ചാൽ പെട്ടെന്ന് തന്നെ ആശ്വാസം കിട്ടും


Sinustis home remedy malayalam, Best home remedy for sinusitis, Health food, Symptoms of sinus, Thalavedana tips malayalam, Thalayile kabham, Thalaneerirakkam maran malayalam, Thalaneerirakkam, Nasal sinusitis, Kannu vedana malayalam, Thalavedana maran, Headache malayalam, Nasal endoscopy, Polypoid sinusitis, Symptoms of sinus infection, What is sinusitis?, Sinusitis treatment malayalam, Allergy treatment, Sinusitis treatment in malayalam, Sinusitis malayalam health tips, സൈനസുകൾ, മൂക്കിലെ ദശ വളർച്ച, മൂക്കടപ്പ് മാറാന് ഒറ്റമൂലി,മൂക്കടപ്പ് മാറാൻ,മൂക്കടപ്പ്,ദശ വളർച്ച,ദശ,പോളിപ്പ്,കഫക്കെട്ട്,തലവേദന മാറാൻ,കഫക്കെട്ട് മാറാൻ,തലയിലെ കപക്കെട്ട്,തലയിലെ കഫം മാറാൻ,നീർക്കെട്ട് പോവാൻ,നീരിറക്കം,കണ്ണ് വേദന മാറാൻ,തല നീരിറക്കം,സൈനസൈറ്റിസ് ഹോം റെമഡി,സൈനസൈറ്റിസ് സൈനസൈറ്റിസ് ഒറ്റമൂലി,തല വേദന,തലയിലെ നീർക്കെട്ട്,സൈനസൈറ്റിസ് മാറാൻ,സൈനസൈറ്റിസ് ലക്ഷണങ്ങൾ,മൂക്കടപ്പ് മാറ്റാൻ എളുപ്പവഴി,സൈനസൈറ്റിസ് മാറ്റാം വെറും മൂന്ന് ദിവസത്തിൽ,സൈനസൈറ്റിസ് എളുപ്പത്തിൽ സുഖപ്പെടുത്താം,സൈനസൈറ്റിസ് പരിഹാരം വീട്ടിൽ തന്നെ,Sinuses symptoms,സൈനസൈറ്റിസ്,സൈനസൈറ്റിസ് in malayalam,സൈനസൈറ്റിസ് കുട്ടികളില്,എന്താണ് സൈനസൈറ്റിസ്,സൈനസൈറ്റിസ് ആയുര്വേദം,സൈനസൈറ്റിസ് തലവേദന,സൈനസൈറ്റിസ് കൂടിയാല്,സൈനസൈറ്റിസ് ഒറ്റമൂലി,സൈനസൈറ്റിസ് ലക്ഷണങ്ങള്,സൈനസൈറ്റിസ് മാറാന്

Previous Post Next Post