നായ് തുളസി / അപ്പ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും

കാട്ടുവഴന, പൂച്ചപ്പഴം, Camfhur grass, പൂച്ചെടി, Common floss flower, Agriculture, Medicine, Chromolaena odoratum, വൈദ്യം, Nattapoochedi, തീവ്രഗന്ധ, ചുവന്നഅടമ്പ്, മര്യാദവല്ലീ, സാഗരമേഖലാ, കുതിരക്കുളമ്പൻ, അതമ്പുവള്ളി, അടമ്പ്, തച്ചുവള്ളി, കടല്‍ക്കുറിഞ്ഞി, വൃദ്ധദാരക, ആറ്റടമ്പ്, കീരിപ്പഴം, മലർക്കായ്, കമ്യൂണിസ്റ്റ് പച്ച, വേനപ്പച്ച, മുറിപ്പച്ച, ഐമുപ്പച്ച, മുത്തശ്ശി വൈദ്യം, കമ്മ്യൂണിസ്റ്റ് പച്ച ഗുണങ്ങൾ, നായ് തുളസി, അപ്പ, നീലപ്പീലി, നാറ്റപ്പൂച്ചെടി, ശീമക്കൊങ്ങിണി, ഔഷധം, ഗൃഹവൈദ്യം, നാട്ടുവൈദ്യം, ആയുർവേദം, ഔഷധ സസ്യങ്ങൾ, മരുന്ന്, അമ്മ വൈദ്യം, കാട്ടപ്പ


നമ്മുടെ പറമ്പുകളിൽ സമൃദ്ധമായി വളരുന്ന ഒരു ഏകവർഷി  ചെടിയാണ്  അപ്പ. അപ്പ  അറിയാത്ത മലയാളി ഇല്ല എന്ന് ഒരു ചൊല്ലു കൂടിയുണ്ട്. നായ്ത്തുളസി, നീലപ്പീലി, വേനപ്പച്ച, മുറിപ്പച്ച എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഇലയും വേരുമാണ് ഔഷധയോഗ്യമായത്. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും അപ്പ പലവിധ രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. 

$ads={1}

അപ്പയുടെ ഇല നല്ലൊരു അണുനാശിനി കൂടിയാണ് പണ്ടുകാലത്ത് ചിക്കൻപോക്സ് വന്നു മാറിയയാൽ രോഗി കിടന്നിരുന്ന മുറി അപ്പയുടെ ഇല ചതച്ചിട്ട വെള്ളം കൊണ്ട് മുറി കഴുകാറുണ്ടായിരുന്നു.

 അപ്പയുടെ ഇലയിൽ ഫിനോൾ അടങ്ങിയിട്ടുണ്ട്. അപ്പയുടെ ഇലയിൽനിന്നും പൂവിൽ നിന്നും ഒരു തൈലം ലഭിക്കും  ഈ തൈലം ഫിനോളിന്
 പകരമായി ഉപയോഗിക്കാവുന്നതാണ്

 അപ്പയുടെ വേര് ഇടിച്ചുപിഴിഞ്ഞ നീര് ഒരു ഔൺസ് വീതം ഒരു ഗ്ലാസ് പശുവിൻ പാലിൽ ( കറന്ന ഉടനെയുള്ള പാൽ ) ചേർത്ത് കുറച്ചുദിവസം രാവിലെ പതിവായി കഴിച്ചാൽ മൂത്രക്കല്ല് പൊടിഞ്ഞു പോകാൻ സഹായിക്കും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം അമിതമായ അളവിൽ  ഉപയോഗിക്കരുത് ഇത് അമിതമായി ഉള്ളിൽ ചെന്നാൽ പല പാർശ്വഫലങ്ങൾക്കും കാരണമാകും  എന്ന് പറയപ്പെടുന്നു


 അപ്പ പൈൽസിന് നല്ലൊരു പ്രതിവിധി കൂടിയാണ്. അപ്പ സമൂലം  ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് തുടർച്ചയായി പൈൽസിൻ്റെ   കുരുവിൽ പുരട്ടുന്നത് പൈൽസ് പൂർണമായും ഭേദപ്പെടുമെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പറയപ്പെടുന്നു 

$ads={2}

 അപ്പയുടെ ഇലയുടെ നീര് മുറിവിൽ ഇറ്റിച്ചാൽ മുറിവ് വേഗം സുഖപ്പെടുന്നതാണ്  മാത്രമല്ല  വാതരോഗത്തിനും, അലർജി, സൈനസൈറ്റിസ്, ചുണങ്ങ്  തുടങ്ങിയ രോഗങ്ങൾക്ക് ഇതിന്റെ നീര് ഉപയോഗിക്കുന്നു. കൂടാതെ. മലബന്ധം, പനി, അപസ്മാരം, തലകറക്കം, തലവേദന,കണ്ണു വേദന തുടങ്ങിയ  ഒട്ടനവധി  രോഗങ്ങൾക്ക് അപ്പചെടി മരുന്നായി ഉപയോഗിക്കുന്നു

 
Previous Post Next Post