ഗ്യാസ് ട്രബിൾ പൂർണ്ണമായി മാറാൻ വീട്ടിൽ വെച്ച് ചെയ്യാവുന്ന ഒറ്റമൂലികൾ

ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. പ്രായമായവരിലാണ് ഇത് കൂടുതലായി  കണ്ടുവരുന്നത് എന്നാ ചെറുപ്പക്കാരിലും ഇപ്പോൾ സർവ്വസാധാരണമാണ് ഗ്യാസ്ട്രബിൾ . 
എന്താണ് ഗ്യാസ്ട്രബിൾ
 നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കുമ്പോൾ വയറിനുള്ളിൽ ഗ്യാസ് ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. മാത്രമല്ല നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനൊപ്പവും  വായു ഉള്ളിലേക്ക് പോകാറുണ്ട്  ഇത് ഏമ്പക്കം വന്നു വായിലൂടെ പുറത്തോട്ടു പോകും അല്ലെങ്കിൽ കീഴ്ശ്വാസമായിട്ട് പുറത്തോട്ടു പോകും. സാധാരണ ഒരാൾക്ക് ഒരു ദിവസം 7 മുതൽ 14 പ്രാവശ്യം വരെ കീഴ്‌വായു പോകാറുണ്ട് .എന്നാൽ ഇത് പുറത്തുപോകാതെ വയറിനുള്ളിൽ കുടുങ്ങിക്കിടന്നു വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴാണ് ഇത് ഒരു രോഗമായി മാറുന്നത്.

$ads={1}

 ഗ്യാസ്ട്രബിൾ പലവിധത്തിലുണ്ടാകാം. പ്രധാനമായും ദഹനവുമായി  ബന്ധപ്പെട്ടു തന്നെയാണ് ഗ്യാസ്ട്രബിൾ ഉണ്ടാകാനുള്ള പ്രധാന കാരണം. നമ്മൾ കഴിക്കുന്ന ഭക്ഷണം വേണ്ടരീതിയിൽ ദഹിക്കാതെ വരുമ്പോഴാണ് ഗ്യാസ്ട്രബിളിന് കാരണമാകുന്നത്. ദഹനം ആരംഭിക്കുന്നത് നമ്മുടെ വായിൽ നിന്നാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ചവച്ചരച്ച് നമ്മുടെ വായിലുള്ള ഉമിനീരുമായി നന്നായി കലർന്നില്ലങ്കിൽ ഭക്ഷണം വയറ്റിൽ എത്തുമ്പോൾ ആമാശയത്തിൽ പൂർണമായും ദഹിക്കാതിരിക്കാൻ കാരണമാകും. പൂർണ്ണമായും ദഹിക്കാത്ത ഭക്ഷണം നമ്മുടെ വൻകുടലിലെത്തി അവിടെ കിടന്ന് പുളിച്ച് ഗ്യാസുണ്ടാക്കാൻ കാരണമാകാം 

 നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കുവാൻ സാധാരണ രണ്ടു മണിക്കൂറെങ്കിലും സമയം വേണം. കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുൻപ് വീണ്ടും ഭക്ഷണം കഴിക്കുന്നതും ഗ്യാസ്ട്രബിളിന് കാരണമാകാം. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും ഗ്യാസ്ട്രബിൾ ഉണ്ടാകും കിഴങ്ങുവർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ, ബേക്കറി സാധനങ്ങൾ മുതലായവ. പയറുവർഗങ്ങളിൽ അടങ്ങിയിട്ടുള്ള അന്നജനങ്ങൾ ദഹിക്കാൻ വളരെ പ്രയാസമാണ് അതുകൊണ്ടുതന്നെ ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കൾ  കുടലിൽ വച്ച് തന്നെ ഇതിനെ ആഹാരമാക്കുകയും ഇതുമൂലം മീതെൻ ഗ്യാസ് ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു

 മറ്റു ചില രോഗങ്ങളുടെ ഭാഗമായും ഗ്യാസ്ട്രബിൾ ഉണ്ടാകാം. ഭക്ഷണം ദഹിക്കാനാവിശ്യമായ ഏറ്റവും കൂടുതൽ ദഹനരസങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് കരളാണ് അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന ചില വൈകല്യങ്ങളും രോഗങ്ങളും ഗ്യാസ്ട്രബിളിനു കാരണമാകാം 

 വയർ, തൊണ്ട, നെഞ്ച് എന്നിവിടങ്ങളിലുണ്ടാകുന്ന എരിച്ചിൽ. വയറു വീർത്ത് വല്ലാതെ കനം തോന്നുക. വായിക്ക് കൈപ്പ്, പുളിച്ചുതികട്ടൽ, ഓക്കാനം, എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഗ്യാസ്ട്രബിളിന് പ്രധാനമായും ഉണ്ടാകാറ് സ്ഥിരമായി ഗ്യാസ്ട്രബിളിന്റെ പ്രശ്നമുള്ളവർ ചികിത്സ തേടേണ്ടതാണ്. ചികിത്സിച്ചില്ലെങ്കിൽ അൾസർ പോലെയുള്ള മറ്റു രോഗങ്ങൾക്കും കാരണമാകാം

 ഗ്യാസ്ട്രബിളിന്റെ പ്രശ്നമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

$ads={2}

 കഴിവതും വീട്ടിൽ പാചകം ചെയ്ത  ഭക്ഷണം കഴിക്കാൻ ശ്രമിക്കുക
 അധികം കൊഴുപ്പ് മസാലയും ചേരാത്ത ഭക്ഷണങ്ങൾ കഴിക്കുക 
 വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുക
ആഹാരം കഴിച്ചയുടനെ ഉറങ്ങാതിരിക്കുക
കാപ്പി, ചായ, ലഹരിപാനീയങ്ങൾ ഇവയുടെ  ഉപയോഗം പരമാവധി കുറയ്ക്കുക

 ഗ്യാസ്ട്രബിളിന് ആയുർവേദത്തിൽ ചില പരിഹാര മാർഗങ്ങൾ

 ചുക്ക്, ഏലത്തരി, കായം എന്നിവ വറുത്തു പൊടിച്ച് കഞ്ഞി വെള്ളത്തിൽ കലക്കി കുടിക്കുന്നത് ഗ്യാസ്ട്രബിളിന്  വളരെ നല്ലതാണ് 
.
 വെളുത്തുള്ളി ചുട്ടു തിന്നുന്നതും ഗ്യാസ്ട്രബിളിന് വളരെ നല്ലതാണ്

 ശീതതുളസിയുടെ 10 ഇലകൾ രാവിലെ വെറുംവയറ്റിൽ ചവച്ചിറക്കുന്നതും ഗ്യാസ്ട്രബിളിന് വളരെ നല്ലതാണ് 21 ദിവസം ഇങ്ങനെ തുടർച്ചയായി കഴിച്ചാൽ ഗ്യാസ്ട്രബിൾ പൂർണമായും മാറും

 പെരുംജീരകം, അയമോദകം, ജീരകം ഇവ പൊടിച്ച് ചെറുതേൻ ചേർത്ത് ആഹാരത്തിനു മുമ്പ് പതിവായി കഴിക്കുന്നതും  ഗ്യാസ്ട്രബിളിന് വളരെ നല്ലതാണ്

 ഇഞ്ചി ചായ കുടിക്കുന്നതും ഗ്യാസ്ട്രബിളിന് വളരെ നല്ലതാണ്

 കുരുമുളക്, തിപ്പലി, ചുക്ക് എന്നിവ സമം പൊടിച്ച് ശർക്കര ചേർത്ത് ഒരു നെല്ലിക്ക വലിപ്പത്തിൽ പതിവായി കഴിക്കുന്നതും ഗ്യാസ്ട്രബിൾ മാറാൻ സഹായിക്കും

How to make ginger for gastric problem, Gas problem solution, Stomach cleanses, Gas problem in stomach malayalam, Gas trouble simple home remedy., Stomach, Gas trouble causes, Gas trouble malayalam, Nadan marunn, Vedana, Gas problem, Gas problems, Natu vaidhyam, ഗ്യാസ്, ഗ്യാസ് ട്രബിൾ, ഗ്യാസ് ട്രബിളും, ഗ്യാസ് ഒറ്റമൂലി, ഗ്യാസ് ട്രബിൾ ലക്ഷണങ്ങൾ, വെറും ഏലക്ക ഉപയോഗിച്ച് എത്ര വലിയ ഗ്യാസ് ട്രബിളും മാറ്റാം, ഗ്യാസ് മാറാൻ 2 മിനുട്ട്, ഗ്യാസ് ട്രബിൾ നിമിഷം കൊണ്ട് മാറ്റാം, ഗ്യാസ് ട്രബിൾ മാറാനൊരു ഒറ്റമൂലിgas trouble, ഗ്യാസ് പ്രോബ്ലെം, ഗ്യാസ് ട്രബിൾ മാറാൻ,Gas trouble problems,ഗ്യാസ് ട്രബിള്,Gas trouble home remedies,ഗ്യാസ് ട്രബിൾ എങ്ങനെ മാറ്റാം,Stomach bloating,Gas trouble,Chest burns,Stomach bloating malayalam,Nenchu erichil


Previous Post Next Post